1 GBP = 92.80 INR                       

BREAKING NEWS

നിങ്ങള്‍ ഒരു ആസ്മാ രോഗിയാണോ? എങ്കില്‍ വീടിനു പുറത്തിറങ്ങരുത്, പുറത്തിറങ്ങുന്ന കുടുംബാംഗങ്ങളുമായി അടുത്തിടപഴകുകയുമരുത്; എപ്പോഴും ചൂടുവെള്ളത്തില്‍ സോപ്പിട്ട് കൈകഴുകുക; കണ്ണിലും മൂക്കിലും മുഖത്തും തൊടരുത്; പനിയോ ചുമയോ ഉള്ളവരെ കണ്ടാല്‍ ഓടി രക്ഷപ്പെടുക; പതിവ് മരുന്നുകള്‍ നിര്‍ത്തരുത്

Britishmalayali
kz´wteJI³

കൊറോണ വ്യാപിക്കുന്ന അതേ വേഗതയില്‍ തന്നെ കൊറോണയെക്കുറിച്ചുള്ള തെറ്റിദ്ധാരണകളും വര്‍ദ്ധിക്കുന്നുണ്ട്. പ്രായമായവര്‍ മാത്രമാണ് കൊറോണാ ബാധമൂലം മരണപ്പെടുക, ഒരിക്കല്‍ വന്നാല്‍ പിന്നെ കൊറോണാ ബാധയുണ്ടാകില്ല തുടങ്ങിയ തെറ്റിദ്ധാരണകളെയെല്ലാം മാറ്റിമറിക്കുന്ന സംഭവങ്ങള്‍ ലോകത്തിന്റെ പലഭാഗങ്ങളില്‍ നിന്നായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു കഴിഞ്ഞു. ഇതുപോലെത്തന്നെയാണ് കോറോണമൂലം ഏറ്റവും അപകട സാദ്ധ്യതയുള്ള വിവിധ വിഭാഗം ജനങ്ങളെ കുറിച്ചുള്ള വാര്‍ത്തകളും. ഈ തെറ്റിദ്ധാരണകള്‍ മാറ്റുകയാണ് ഇംഗ്ലണ്ടിലെ ഡെപ്യൂട്ടി ചീഫ് മെഡിക്കല്‍ ഓഫീസറായ ജോനാഥന്‍ വാന്‍-ടാം.

ആസ്മാ ബാധിതരാണ് കൊറോണാ ബാധയുമായി ബന്ധപ്പെട്ട് ഏറ്റവും അപകട സാദ്ധ്യതയുള്ള ഒരു വിഭാഗം. വൈറസ് ബാധയുണ്ടാകുവാനുള്ള സാധ്യത എല്ലാവരിലും ഒരുപോലെയാണെങ്കിലും, അതുമൂലം അപകടം വര്‍ദ്ധിക്കുവാനുള്ള വിഭാഗങ്ങളേയാണ് കൊറോണാ ബാധയുമായി ബന്ധപ്പെട്ട അപകട സാദ്ധ്യതയുള്ള വിഭാഗം എന്ന് കണക്കാക്കുന്നത്.

കൊറോണാ വൈറസ് പ്രധാനമായും ബാധിക്കുന്നത് ശ്വാസകോശത്തേയും ശ്വാസ നാളികളേയുമാണ്. ഇത് ശരിയായ അളവിലുള്ള ശ്വാസോച്ഛ്വാസത്തെ ബാധിക്കുകയും ശരീരത്തിന്റെ വിവിധ ഭാഗങ്ങള്‍ക്ക് മതിയായ തോതില്‍ ഓക്‌സിജന്‍ എത്തിക്കുന്നതില്‍ പരാജയപ്പെടുകയും ചെയ്യും. ആസ്ത്മയോ അതുപോലുള്ള ഗുരുതരമായ ശ്വാസോച്ഛാസ സംബന്ധിയായ ആളുകളില്‍ കൊറോണ ബാധിച്ചാല്‍ അത് നിലവിലുള്ള സ്ഥിതിയെ കൂടുതല്‍ വഷളാക്കും.സി ഒ പി ഡി, ബ്രോങ്കൈറ്റിസ് എന്നിവയുള്ളവര്‍ക്കും അപകട സാദ്ധ്യത കൂടുതലാണ്.

ചൈനയില്‍ കൊറോണാ രോഗികള്‍ക്കിടയില്‍ നടത്തിയ ഒരു പഠനത്തില്‍ തെളിഞ്ഞത് കൊറോണാ ബാധയോടൊപ്പം ശ്വാസ സംബന്ധിയായ രോഗങ്ങളും ഉണ്ടായിരുന്ന ആറ് ശതമാനം പേര്‍ മരിച്ചെന്നാണ്. അതുപോലെത്തന്നെ കൊറോണയോടൊപ്പം ഹൃദ്രോഗമുണ്ടായിരുന്ന പത്ത് ശതമാനം പേരും മരണമടയുകയായിരുന്നു. കൊറോണാ ബാധിച്ചാല്‍ പനിക്ക് ശേഷം ശ്വാസതടസ്സവും നെഞ്ചുവേദനയും അനുഭവപ്പെടാം. ഇതാണ് ഹൃദ്രോഗികള്‍ക്ക് അപകട സാദ്ധ്യത വര്‍ദ്ധിപ്പിക്കുന്നത്. ഇന്‍ഫ്‌ലുവന്‍സ വാക്‌സിന്‍ എടുക്കുന്നവരും അപകട സാദ്ധ്യത കൂടിയ വിഭാഗത്തില്‍ പെടുന്നു.

ഇത്തരത്തില്‍ അപകട സാദ്ധ്യത കൂടിയ വിഭാഗത്തില്‍ പെട്ടവര്‍ക്ക് ദീര്‍ഘകാലത്തേക്ക് സാമൂഹ്യ സമ്പര്‍ക്കം ഒഴിവാക്കേണ്ടി വരും. ഇത്തരക്കാര്‍ക്ക് ചുരുങ്ങിയത് 12 ആഴ്ചകളെങ്കിലും സെല്‍ഫ് ഐസൊലേഷന്‍ വേണ്ടിവരുമെന്നാണ് പറയുന്നത്. ഇക്കാലയളവില്‍ വീടിന് വെളിയില്‍ പോകുന്നത് ഒഴിവാക്കണം എന്നുമാത്രമല്ല, വെളിയില്‍ പോകുന്ന മറ്റ് കുടുംബാംഗങ്ങളുമായുള്ള സമ്പര്‍ക്കവും ഒഴിവാക്കണം. ലോകത്തിന്റെ മിക്ക ഭാഗങ്ങളും കൊറോണ ബാധയുടെ മൂന്നാം ഘട്ടത്തിലേക്ക് കടന്ന അവസരത്തില്‍ ഇത്തരം നിയന്ത്രണങ്ങള്‍ കര്‍ശനമായി പാലിക്കേണ്ടതുണ്ട്. ഈ മൂന്നാം ഘട്ടമാണ് കൊറോണാ ബാധയുടെ ഏറ്റവും അപകടം പിടിച്ച ഘട്ടം.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category