1 GBP = 92.80 INR                       

BREAKING NEWS

ചുള്ളന്‍ ലുക്കില്‍ ഹൗസിന് പുറത്ത് സെല്‍ഫിയെടുക്കുന്ന ഫുക്രു! എയര്‍ ടിക്കറ്റും പിടിച്ചു നില്‍ക്കുന്ന ആര്യ; സൂപ്പര്‍ ലുക്കില്‍ എലീനാ പടിക്കലും; കൂടെ പുറത്തു നിന്നുള്ള രണ്ടു പേരും; ഹോട്ട് സ്റ്റാര്‍ വോട്ടിങ് അവസാനിപ്പിച്ചതിന് പിന്നാലെ മത്സരാര്‍ത്ഥികള്‍ എയര്‍പോര്‍ട്ടില്‍; ഏഷ്യാനെറ്റിലെ സൂപ്പര്‍ റിയാലിറ്റി ഷോ അവസാനിച്ചെന്ന് വ്യക്തമാക്കുന്ന ചിത്രങ്ങള്‍ പുറത്ത്; ബിഗ് ബോസ് ഹൗസിലെ 'കോവിഡ് ബാധ' സ്ഥിരീകരിച്ച് ഫുക്രുവിന്റെ സെല്‍ഫി; രജിത് ആര്‍മി ആവേശത്തില്‍; ബിഗ് ബോസ് രണ്ടാം സീസണ്‍ ചിത്രീകരണം നിര്‍ത്തി

Britishmalayali
kz´wteJI³

ചെന്നൈ: ഏഷ്യാനെറ്റിലെ സൂപ്പര്‍ റിയാലിറ്റി ഷോ ബിഗ് ബോസ് അവസാനിച്ചതായി സൂചന. ബിഗ് ബോസ് മത്സരാര്‍ത്ഥികള്‍ ഹൗസില്‍ നിന്ന് പുറത്തു വന്നതായാണ് സൂചന. കൊറോണ വൈറസ് പടരുന്ന സാഹചര്യത്തില്‍ റിയാലിറ്റി ഷോ നിര്‍ത്തുമെന്ന് നിര്‍മ്മാതാക്കളായ എന്‍ഡമോള്‍ഷൈന്‍ ഇന്ത്യ വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെ ഏഷ്യാനെറ്റ് ന്യൂസും ഇത് വാര്‍ത്തയാക്കി. ഇപ്പോഴിതാ ബിഗ് ബോസ് താരങ്ങളുടെ ചിത്രവും പുറത്തു വന്നു.

ഫുക്രുവും ആര്യയും എലീന പടിക്കലും ചേര്‍ന്നുള്ള സെല്‍ഫിയാണ് പുറത്തു വന്നത്. ബിഗ് ഹൗസില്‍ നിന്ന് താരങ്ങള്‍ പുറത്തെത്തി എന്നതിന്റെ വ്യക്തമായ സൂചനയാണ് ഇത്. വീട്ടില്‍ നിന്ന് പുറത്തിറങ്ങിയ ശേഷം ഫുക്രു എടുത്ത സെല്‍ഫിയാണ് ഇതെന്നാണ് വ്യക്തമാകുന്നത്. ഷോയില്‍ ഇല്ലാത്ത രണ്ട് പേരും സെല്‍ഫിയിലുണ്ട്. ഷോയ്ക്ക് അകത്ത് താരങ്ങള്‍ക്ക് മൊബൈല്‍ ഉപയോഗിക്കാന്‍ അവകാശമില്ല. ഇതിനൊപ്പം എലീനയുടെ കൈയില്‍ ബാഗുമുണ്ട്. താരങ്ങള്‍ ഷോയില്‍ നിന്ന് പുറത്തിറങ്ങി വീട്ടിലേക്ക് മടങ്ങുന്നതിന്റെ സൂചനയായി ഈ ചിത്രങ്ങളെ വിലയിരുത്തുന്നു. ഇന്നത്തോടെ ബിഗ് ബോസ് സീസണ്‍ 2 താല്‍കാലികമായി സമാപിക്കുമെന്നാണ് സൂചന.

ബിഗ് ബോസ് സീസണ്‍ രണ്ട് അവസാനക്കാന്‍ പോവുകയാണ്. കൃത്യമായ ദിവസം പ്രഖ്യാപിച്ചില്ലെങ്കിലും അധികം വൈകാതെ തന്നെ അവസാന എപ്പിസോഡുകള്‍ എത്തുമെന്നാണ് കരുതുന്നത്. കൊവിഡ് 19ന്റെ പശ്ചാത്തലത്തിലാണ് പ്രൊഡക്ഷന്‍ കമ്പനിയായ എന്‍ഡമോള്‍ഷൈന്‍, തൊഴിലാളികളുടെയും മത്സരാര്‍ത്ഥികളുടെയും ആരോഗ്യം കണക്കിലെടുത്ത് ഷോ അവസാനിപ്പിക്കാന്‍ പോകുന്നത്. അധികം വൈകാതെ തിരിച്ചെത്തുമെന്നും എന്‍ഡമോള്‍ അറിയിച്ചിരുന്നു. ഇതൊന്നും അറിയാതെ മത്സരാര്‍ത്ഥികള്‍ രസകരമായ ഒരു ടാസ്‌കില്‍ പങ്കെടുക്കുന്ന വീഡിയോ പുറത്തുവിട്ടിരിക്കുകയാണ് ഏഷ്യാനെറ്റ്. ബിഗ് ബോസ് സ്‌പോണ്‍സര്‍ ടാസ്‌കില്‍ ഓപ്പോ ഫോണ്‍ ഉപയോഗിച്ച് വ്യത്യസ്തമായി ചിത്രങ്ങള്‍ പകര്‍ത്തുന്നതാണ് ഇത്

ടാസ്‌കിനിടെ അലസാന്‍ഡ്രയെ മോഡലായി തെരഞ്ഞെടുക്കുന്ന ഫുക്രുവിനെയും ദയയെ മോഡലാക്കുന്ന പാഷാണം ഷാജിയെയും കാണാം. എല്ലാത്തിനും ഉപരിയായി സുജോ മാത്യുവിന്റെ ഗംഭീരം പ്രകടനം പകര്‍ത്തുന്ന രഘുവിനെയും ദൃശ്യങ്ങളിലുണ്ട്. ഇതും ഷോ അവസാനിക്കുന്നതിന് മുമ്പുള്ള ആഘോഷമായി വിലയിരുത്തുന്നുണ്ട്. ഈ ഫോണുകള്‍ മത്സരാര്‍ത്ഥികള്‍ക്ക് സമ്മാനമായി നല്‍കിയതാണെന്നും സൂചനയുണ്ട്. ഇതോടെ വിജയി ഇല്ലാതെ തന്നെ ബിഗ് ബോസ് രണ്ടാം സീസണ്‍ അവസാനിക്കുകയാണ്. ബിഗ് ബോസ് മലയാളം സീസണ്‍ രണ്ട് കൊവിഡ് 19 സൃഷ്ടിച്ച അടിയന്തിര സാഹചര്യത്തില്‍ പൂര്‍ത്തിയാവും മുന്‍പ് അവസാനിക്കുകയാണെന്നാണ് ഇതോടെ വ്യക്തമാകുന്നത്

ഷോയിലെ മത്സരാര്‍ഥികള്‍ക്കായുള്ള വോട്ടിങ് നിലവില്‍ അവസാനിപ്പിച്ചിരുന്നു. ബിഗ് ബോസിന്റെ ഡിജിറ്റല്‍ സംപ്രേഷണം നടക്കുന്ന ഹോട്ട്സ്റ്റാര്‍ ആപ്ലിക്കേഷന്‍ വഴിയായിരുന്നു മത്സരാര്‍ഥികള്‍ക്കായുള്ള വോട്ടിങ് നടന്നിരുന്നത്. എന്നാല്‍ നിലവില്‍ ഹോട്ട്സ്റ്റാര്‍ ആപ്ലിക്കേഷനില്‍ വോട്ടിംഗിനുള്ള നിര്‍ദ്ദേശം നല്‍കിയിരുന്ന സ്ഥലത്ത് 'വോട്ടിങ് ലൈനുകള്‍ ഇപ്പോള്‍ നിര്‍ത്തിവച്ചിരിക്കുന്നു' എന്ന സന്ദേശമാണ് നല്‍കിയിരിക്കുന്നത്. കൊവിഡ് 19 സാഹചര്യമാണ് ഇതിന് കാരണമെന്നും വിശദീകരണമുണ്ട്. കൊവിഡ് 19 പശ്ചാത്തലത്തില്‍ തങ്ങളുടെ അഡിമിനിസ്‌ട്രേറ്റീവ്, പ്രൊഡക്ഷന്‍ വിഭാഗങ്ങള്‍ തല്‍ക്കാലത്തേക്ക് നിര്‍ത്തിവെക്കുകയാണെന്ന് ബിഗ് ബോസ് നിര്‍മ്മാതാക്കളായ എന്‍ഡെമോള്‍ ഷൈന്‍ ഇന്ത്യ കുറിപ്പിലൂടെ അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് വോട്ടിങ് നിര്‍ത്തിയത്.

എന്‍ഡെമോള്‍ ഷൈന്‍ ഇന്ത്യയുടെ കുറിപ്പ്
'ഞങ്ങളുടെ ജീവനക്കാരുടെയും താരങ്ങളുടെയും അണിയറപ്രവര്‍ത്തകരുടെയും ക്ഷേമത്തിലും സുരക്ഷയിലും എന്‍ഡെമോള്‍ ഷൈന്‍ ഇന്ത്യ പ്രതിജ്ഞാബദ്ധരാണ്. കൊവിഡ് 19 പടരുന്ന സാഹചര്യത്തില്‍ മറ്റൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ ഞങ്ങളുടെ മുഴുവന്‍ അഡ്മിനിസ്‌ട്രേറ്റീവ്, പ്രൊഡക്ഷന്‍ വിഭാഗങ്ങളും താല്‍ക്കാലികമായി നിര്‍ത്തിവെക്കുകയാണെന്ന് ഞങ്ങള്‍ അറിയിക്കുന്നു. സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചത് പ്രകാരമുള്ള എല്ലാ എല്ലാ സുരക്ഷാ, മുന്‍കരുതല്‍ മാനദണ്ഡങ്ങളും അനുസരിച്ച് കൊവിഡ് 19 വ്യാപനം പരമാവധി കുറയ്ക്കുക എന്ന ലക്ഷ്യത്തിലേക്കുള്ള ഞങ്ങളുടെ പങ്ക് എന്ന നിലയിലുള്ള താല്‍ക്കാലിക നിര്‍ത്തിവെക്കലാണ് ഇത്. ഈ മാനദണ്ഡങ്ങളൊക്കെ ഞങ്ങള്‍ പാലിച്ചുവന്നിരുന്നതാണ്. ഞങ്ങളുടെ കമ്പനിയില്‍ ഇതുവരെ ആര്‍ക്കും കൊവിഡ് 19 സ്ഥിരീകരിച്ചിട്ടില്ല. വെല്ലുവിളിയുടെ ഈ സമയത്ത്, ഞങ്ങളുടെ ജീവനക്കാരുടെയും പങ്കാളികളുടെയും അണിയറപ്രവര്‍ത്തകരുടെയും കലാകാരന്മാരുടെയും മനസിലാക്കലിനെ ഞങ്ങള്‍ അഭിനന്ദിക്കുന്നു. എല്ലാവരും സുരക്ഷിതരായി ഇരിക്കാനും ആരോഗ്യപരമായ മാനദണ്ഡങ്ങള്‍ ഉറപ്പാക്കാനും ഞങ്ങള്‍ പ്രേരിപ്പിക്കുന്നു. വൈകാതെ നിങ്ങളെ വിനോദിപ്പിക്കാനായി തിരിച്ചെത്താന്‍ കഴിയുമെന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുന്നു.'
പതിനേഴ് മത്സരാര്‍ഥികളുമായി ജനുവരി അഞ്ചിനാണ് ബിഗ് ബോസ് മലയാളം സീസണ്‍ രണ്ട് സംപ്രേഷണം ആരംഭിച്ചത്. മത്സരാര്‍ഥികള്‍ക്കിടയില്‍ പടര്‍ന്ന കണ്ണിനസുഖം മുതല്‍ പല അപ്രതീക്ഷിതത്വങ്ങളിലൂടെയുമാണി ഈ സീസണ്‍ കടന്നുപോയത്. 73-ാമത്തെ എപ്പിസോഡ് ആണ് ഇന്നലെ സംപ്രേഷണം ചെയ്തത്.

ആഘോഷത്തില്‍ രജിത് ആര്‍മി
ബിഗ് ബോസില്‍ രജിത് കുമാറായിരുന്നു പ്രധാന താരം. അതിനിടെ രേഷ്മയുടെ കണ്ണില്‍ മുകള് ചേച്ചതിന് രജത് കുമാറിനെ ഷോയില്‍ നിന്ന് ഏഷ്യാനെറ്റ് പുറത്താക്കി. ഇതിന് പിന്നാലെയാണ് കോവിഡ് ബാധ മൂലം ഷോ തന്നെ നിര്‍ത്തുന്നത്. രജിത്തിനോട് കാട്ടിയ ക്രൂരതയ്ക്ക് ദൈവം കൊടുത്ത ശിക്ഷയാണ് ഇതെന്നാണ് രജിത് ആര്‍മി പറയുന്നത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category