1 GBP = 92.50 INR                       

BREAKING NEWS

കൂടുവിടുന്ന കുഞ്ഞാടുകള്‍: രണ്ടാം ഭാഗം

Britishmalayali
പോള്‍ മണ്ഡലം

തിരുനാളുകളുടെ അന്തസത്ത തിരുനാളുകള്‍ അല്ലെങ്കില്‍ പെരുന്നാളുകള്‍ നല്ലതാണ്. ആണ്ടില്‍ ഒരിക്കല്‍ ഇടവകജനങ്ങല്‍ ഒരുമിച്ചുകൂടി ഒരാഘോഷവും സദ്യയും കലാപ്രകടനങ്ങളും എല്ലാം. പക്ഷേ അതിന്റെ അന്തസത്ത ദൈവത്തെ സ്നേഹിക്കുന്ന ഒരു വ്യക്തിക്ക് ഉള്‍ക്കൊള്ളുവാന്‍ സാധിക്കില്ല. പ്രദക്ഷിണത്തിനിറങ്ങുമ്പോള്‍ സാത്താന്റെ ആവാസ കേന്ദ്രമെന്നു ബൈബിള്‍ പറയുന്ന ആ കളിമണ്‍, കരിങ്കല്‍ വിഗ്രഹങ്ങള്‍ എഴുന്നള്ളിച്ചു കൊണ്ടു നടത്തുന്ന പ്രക്രിയകളും വിക്രിയകളും ദൈവം സഹിക്കുമോ?

ആ വിഗ്രഹത്തിനു മുമ്പില്‍ ഭക്ത്യാദരവോടു കൂടി മുട്ടിന്മേല്‍ നിന്ന് പ്രാര്‍ത്ഥിക്കുന്നു. തിരികത്തിക്കുന്നു, നേര്‍ച്ചകാഴ്ചകള്‍ നിവേദ്യങ്ങള്‍, അവല്‍, മലര്‍ എന്നു തുടങ്ങിയ അര്‍ച്ചനകള്‍ അര്‍പ്പണങ്ങള്‍. അവയുടെ മുമ്പില്‍ മുട്ടിന്മേല്‍ ഇഴയുന്നു എന്തൊരു ഭക്ത്യാദരവുകള്‍. ആ കരിങ്കല്‍ അല്ലെങ്കില്‍ കളിമണ്‍ വിഗ്രഹത്തിന് ബാന്‍ഡ്മേളം, ചെണ്ടമേളം, മാലപ്പടക്കം, കരിമരുന്ന് കലാപ്രകടനം എന്തിന് യേശുക്രിസ്തു നേരിട്ടു വന്നാല്‍ പോലും നല്കുവാന്‍ സാധിക്കാത്ത സ്വീകരണമാണ് നല്‍കുന്നത്. ഇതു കാണുമ്പോള്‍ പിതാവേ ഇവരീ ചെയ്യുന്നത് എന്തെന്നറിയായ്കയാല്‍ ഇവരോട് ക്ഷമിക്കേണമേ എന്ന പ്രാര്‍ത്ഥിക്കുവാനാണ് തോന്നുന്നത്. വിഗ്രഹങ്ങള്‍ക്കു പിന്നില്‍ മറഞ്ഞിരിക്കുന്നത് സാത്താനാണ്.

''ശില്‍പത്തില്‍ ആകൃഷ്ടരായ ജനങ്ങള്‍ അല്‍പകാലം മുമ്പ് മനുഷ്യനായി കരുതിയ വ്യക്തിയെ ആരാധനാ വിഷയമായി കണക്കാക്കുന്നു. ഇത് മനുഷ്യവര്‍ഗ്ഗത്തിന് ഒളിഞ്ഞിരിക്കുന്ന ഒരു കെണിയാണ്.'' ബൈബിള്‍. ബൈബിള്‍ ജ്ഞാനം 15, 4-5 ല്‍ പറയുന്ന ചിത്രകാരന്റെ ചിത്രങ്ങള്‍ പോലും തി•-യാണ്. ''സാത്തിനിക്'' ആണ് എന്ന്.
''ഭൂമിയും ലോകവും നിര്‍മ്മിക്കുന്നതിനു മുമ്പ് ആനാദിമുതല്‍ അനന്തതവരെ അങ്ങു ദൈവമാണ്. '' കര്‍ത്താവ് എന്നേയ്ക്കും വാഴ്ത്തപ്പെടട്ടെ.'' - സങ്കീര്‍ത്തനങ്ങള്‍ ''എന്റെ സഹോദരരെ ദൈവത്തിന്റെ ആലയത്തിനു വിഗ്രഹങ്ങളുമായെന്തുബന്ധം.'' -ബൈബിള്‍ ''ഏക സത്യമായ അങ്ങയേയും അങ്ങയച്ച യേശു ക്രിസ്തുവിനേയും അറിയുക എന്നതാണ് നിത്യജീവന്‍.'' യോഹ: 17: 3 ഈ ഏകസത്യദൈവത്തേയും യേശുക്രിസ്തുവിനേയും വിട്ട് ലക്ഷക്കണക്കിനു വിഗ്രഹങ്ങളെ സൃഷ്ടിച്ചു നമസ്‌ക്കരിക്കുന്ന നമ്മുടെ സഭ. ഈ വിഗ്രഹങ്ങളാണോ സത്യദൈവം? ''ഗര്‍ഭത്തില്‍ നിനക്കു രൂപം നല്കിയ ശക്തനായ കര്‍ത്താവ് എല്ലാം സഷ്ടിക്കുകയും ആകാശത്തെ വിവരിക്കുകയും ഭൂമിയെ വ്യാപിപ്പിക്കുകയും ചെയ്ത കര്‍ത്താവ് ''- ഈ ബിംബങ്ങളാണോ? അവയ്ക്കു ജീവനുണ്ടോ ? സിമന്റും മണലും കമ്പിയിട്ടുറപ്പിച്ചിരിയ്ക്കുന്ന ഈ പൊട്ട വിഗ്രഹത്തെ ആരാധ്യവസ്തുവായി പ്രതിഷ്ഠിച്ചുവണങ്ങുന്നു.'' ഇവയെ ദൈവത്തിന്റെ ആലയത്തില്‍ പ്രതിഷ്ഠിക്കുന്നത് എത്ര ഘോരപാപം. യേശുവും ശിഷ്ന്മാരും ആയിരം പ്രാവശ്യം ആണയിട്ടപേക്ഷിക്കുന്നു നീ നിന്റെ സ്വര്‍ഗ്ഗസ്ഥനായ പിതാവിനെ ആരാധിച്ചു വണങ്ങുക എന്ന്. ഒരു ചോദ്യം പരിശുദ്ധ കന്യാമറിയത്തിന്റേതെന്നും പറഞ്ഞ് അണിഞ്ഞിറങ്ങിപവരുന്ന വിഭിന്ന ആകൃതിയോടു കൂടി ഇറങ്ങി വരുന്ന ആയിരക്കണക്കിനു വിഗ്രഹങ്ങള്‍ അതിലെ ആകൃതികളൊക്കെ കന്യാമറിയത്തിന്റേതാണോ? അല്ല. അത് ജീവിച്ചിരിക്കുന്നതോ മരിച്ചു പോയതോ ആയ ഏതെങ്കിലും അറബി സ്ത്രീയുടേയോ മുസ്ലിം സ്ത്രീയുടേയോ യഹൂദ സ്ത്രീയുടേയോ ആയിക്കൂടെ അപ്പോള്‍ ആ പ്രാര്‍ത്ഥനയും മനസ്സും ചെന്നെത്തുന്നത് അവരിലല്ലേ?

L.I.C ക്കാരനെ യേശുവാക്കിയത്!
കേരളത്തിലെ ഒരു ചെറു ധ്യാനകേന്ദ്രത്തില്‍ വര്‍ഷങ്ങള്‍ക്കുമുമ്പ് ഘ.ക.ഇ  ക്കാരന്‍ വര്‍ഗ്ഗീസിനെ മേക്കപ്പ് ചെയ്ത് മുള്‍മുടിധരിപ്പിച്ചും  മുഖം രക്തപങ്കിലമാക്കിയും ഫോട്ടോയെടുത്ത് ലാമിനേറ്റ് ചെയ്ത് രൂപമാക്കി വിറ്റു. ആയിരക്കണക്കിന് ആളുകള്‍ രൂപം വാങ്ങി. വീടുകളില്‍ പ്രതിഷ്ഠിച്ച് കുമ്പിട്ടാരാധിച്ചു. ഇവിടെ രണ്ടു ചോദ്യം ഉയരുന്നു.
ആ രൂപത്തിനു പിന്നില്‍ മറഞ്ഞിരിക്കുന്നത് ആര്? ഘ.ക.ഇ  ക്കാരന്‍ വര്‍ഗ്ഗീസ്. വിശ്വാസികള്‍ കുമ്പിട്ട് ആരാധിച്ചത് ആരെ?
ഘ.ക.ഇ ക്കാരന്‍ വര്‍ഗ്ഗീസിനെ! അതുകൊണ്ടാണ് ബൈബിള്‍ പറയുന്നത് വിഗ്രങ്ങള്‍ക്കു പിന്നില്‍ മറഞ്ഞിരിക്കുന്നത് സാത്താനാണെന്ന്.
വി. ഗ്രന്ഥം പറയുന്നതിന് നേര്‍ വിപരീതമായി പ്രവര്‍ത്തിക്കുന്നു, പഠിപ്പിക്കുന്നു.

ബിംബങ്ങളിലൂടെ ദൈവാരാധന സാദ്ധ്യമല്ല. അവിടെ അവന്റെ ശ്രദ്ധയും ബുദ്ധിയും മനസ്സും എല്ലാം മുമ്പിലുള്ള ആ നിര്‍ജ്ജീവമായ വിഗ്രഹത്തിലാണ് കേന്ദ്രീകരിക്കുന്നത്. സത്യദൈവത്തിങ്കലേയ്ക്ക് അവന്റെ മനസ്സ് ഉയരുന്നില്ല. ''ദൈവം ആത്മാവാണ് ദൈവത്തെ ആരാധിക്കുന്നവന്‍ സത്യത്തിലും അരൂപിയിലുമാണ് ആരാധിക്കേണ്ടത് .'' യോഹ 4: 23 യേശു തന്റെ പിതാവായ ദൈവത്തെ ആരാധിക്കുകയും പ്രാര്‍ത്ഥിക്കുകയും ചെയ്തത് എങ്ങനെ? ശിഷ്യന്മാരും ആദിമ ക്രിസ്ത്യാനികളും ആരാധിച്ചത് എങ്ങനെ? അവര്‍ ആത്മാവില്‍ പ്രചോദിതരായി ദൈവത്തെ ആരാധിച്ചു. ''സ്വര്‍ഗ്ഗത്തിന്റേയും ഭൂമിയുടേയും കര്‍ത്താവായ ദൈവമേ അവിടുത്തെ ഞാന് സ്തുതികക്കുന്നു.'' ലൂക്കാ 10: 21 ഇതായിരുന്നു യേശുവിന്റെ സ്തുതിപ്പ്. ''നീ നിന്റെ ദൈവമായ കര്‍ത്താവിനെ പൂര്‍ണ്ണഹൃദയത്തോടും പൂര്‍ണ്ണമനസ്സോടും  പൂര്‍ണ്ണാത്മാവോടും പൂര്‍ണ്ണശക്തിയോടും കൂടി സ്നേഹിക്കുക.'' മത്തായി 22; 37
ഈ പൂര്‍ണ്ണതയ്ക്കു മുമ്പില്‍  ഇഹത്തിലോ പരത്തിലോ ഉള്ള യാതൊന്നിനും സ്ഥാനമില്ല. ബിംബങ്ങള്‍ക്കോ വിഗ്രഹങ്ങള്‍ക്കോ. തിരുശേഷിപ്പുകള്‍ക്കോ വിശുദ്ധര്‍ക്കോ യാതൊന്നിനും ''സാത്താനേ ദൂരെപ്പോകുക. എന്തെന്നാല്‍ നിന്റെ ദൈവമമായ കര്‍ത്താവിനെ ആരാധിക്കണം. അവിടുത്തെ മാത്രമേ പൂജിക്കാവൂ. എന്നെഴുതപ്പെട്ടിരിക്കുന്നു.''   മത്തായി 4: 10

അദ്ധ്യായം - 3

വിഗ്രഹ നിര്‍മ്മാണവും വിഗ്രഹാരാധനയും
ക്രിസ്തുമതം പോലെ വിഗ്രഹാരാധനയെ ഇത്രയേറെ എതിര്‍ത്തിട്ടുള്ള ഒരു മതം വേറെയില്ല. വിഗ്രഹനിര്‍മ്മാണത്തെപ്പറ്റി അതിശക്തമായ താക്കീതാണ് ബൈബിള്‍ നല്‍കുന്നത്. ദൈവം സഹിക്കുകയും ക്ഷമിക്കുകയും ചെയ്യാത്ത ഒരു മഹാപാപമാണ് വിഗ്രഹനിര്‍മ്മാണം. ആകാശവും ഭൂമിയും സൃഷ്ടിക്കുകയും മനുഷ്യനെ ഭൂമിയുടെ അവകാശി ആക്കുകയും ചെയ്ത ദൈവത്തെ ആരാധിക്കുന്നതിനുപകരം ആയിരക്കണക്കിനായ വിഗ്രഹങ്ങളുണ്ടാക്കി അതിനു മുമ്പില്‍ പ്രണമിക്കുന്നു സഭ. താരാജാലങ്ങളുമണിഞ്ഞ് ഇന്ദ്രധനുസ്സുമേന്തിനില്‍ക്കുന്ന സ്ത്രീരൂപങ്ങള്‍ മുതല്‍ കറുത്തിരുണ്ട കരുമാടിക്കുട്ടന്മാരെവരെ പള്ളികളില്‍ പ്രതിഷ്ടിക്കുന്നു. സംഭ്രമജനകവും ഹാസ്യജന്യവുമായി രീതിയില്‍ അണിഞ്ഞിറങ്ങി വരുന്ന ബിംബങ്ങള്‍. അവയുടെ മുമ്പില്‍ കുമ്പിടുന്നു. നമസ്‌ക്കരിക്കുന്നു, ഭയഭക്തിബഹുമാനത്തോടെ അവയെ സമീപിക്കുകയും അനുഗ്രഹാശിസ്സുകള്‍ യാചിക്കുകയും ചെയ്യുന്ന വിശ്വാസികള്‍. കണ്ണുകാണാത്ത, കാതുകേള്‍ക്കാത്ത, കളിമണ്‍പ്രതിമകളാണവയെന്നും,  പ്രപഞ്ചസ്രഷ്ടാവായ സത്യദൈവത്തെയല്ലാതെ ഒന്നിനേയും വണങ്ങരുതെന്നുമുള്ള ബൈബിള്‍ സത്യം സഭ മറന്നു. ''മുകളില്‍ ആകാശത്തിലോ ഭൂമിയിലോ ജലത്തിലോ ജലത്തിനടിയിലോ ഉള്ള ഒന്നിന്റേയും പ്രതിമയോ സ്വരൂപമോ നിര്‍മ്മിക്കരുത് അവയുടെ മുമ്പില്‍ പ്രണമിക്കുകയോ അവയെ ആരാധിക്കുകയോ ചെയ്യരുത്.'' (പുറപ്പാട്: 20 4)
''കരനര്‍മ്മിത വിഗ്രഹം ശപിക്കപ്പെട്ടതാണ്. അതുണ്ടാക്കിയവനും ശപിക്കപ്പെട്ടവന്‍'' -ബൈബിള്‍. വിഗ്രഹ നിര്‍മ്മാണത്തിനെതിരേ എത്ര കര്‍ശനമായ താക്കീതാണ് ബൈബിള്‍ നല്കുന്നത്.
''അതിനാല്‍ എന്തിന്റെയെങ്കിലും സാദൃശത്തില്‍ പുരുഷന്റേയോ സ്ത്രീയുടേയോ, ഏതെങ്കിലും മൃഗത്തിന്റേയോ, പറവയുടേയോ, ഏതെങ്കിലും ഇഴജന്തുവിന്റേയോ, മത്സ്യത്തിന്റേയോ,. സാദൃശ്യത്തില്‍ വിഗ്രഹമുണ്ടാക്കി നിങ്ങളെത്തന്നെ അശുദ്ധരാക്കാതിരിക്കുവാന്‍ ശ്രദ്ധിച്ചുകൊള്ളുവിന്‍'' - നിയമാവര്‍ത്തനം 4: 16-18 ''വിഗ്രഹത്തേപ്പോലെ നിങ്ങളും ശാപഗ്രസ്ഥരാവാതിരിക്കുവാന്‍ അതു ഭവനത്തിലേയ്ക്കു കൊണ്ടു വരരുത്. അതിനേ നിശ്ശേഷം വെറുക്കുകയും ഉപേക്ഷിക്കുകയും വേണം. എന്തെന്നാല്‍ അതു ശാപഗ്രസ്തമാണ്.'' - നിയമാവര്‍ത്തനം 7: 28 ഇങ്ങനെ എത്രയോ വചനങ്ങള്‍ വിഗ്രഹാരാധനയ്ക്കെതിരേ ദൈവം നല്‍കുന്നു. വിഗ്രഹങ്ങള്‍ ശപിക്കപ്പെട്ടതാണ്. അതു നിര്‍മ്മിക്കരുത്. അത് ഭവനങ്ങളിലേയ്ക്കു കൊണ്ടുവരരുത്. എന്നിങ്ങനെയുള്ള ശക്തമായ താക്കീതുകള്‍ ബൈബിളിലുടനീളം കാണാം. അതിനു പകരം സഭ ചെയ്യുന്നതെന്ത്? വൈദികരുടെ നേതൃത്വത്തില്‍ ശപിക്കപ്പെട്ടതും സാത്താന്റെ ആവാസ കേന്ദ്രവുമായ ആ വിഗ്രഹം ദേവാലയത്തില്‍ കൊണ്ടുവന്നു പ്രതിഷ്ഠിക്കുന്നു. വണങ്ങുന്നു. അതിനു പറയുന്ന ന്യായവാദങ്ങളോ വിഗ്രഹത്തെ ആരാധിക്കുന്നില്ല എന്നാണ്. അതിനു മുമ്പില്‍ പ്രണമിക്കുകയും തിരികത്തിക്കുകയും നിര്‍ജ്ജീവമായ അതിനോട് അനുഗ്രഹാശിസുകള്‍ യാചിക്കുകയും ചെയ്യുന്നു. ഇതിന്റെ പേരാണ് ആരാധന. ആകാശവും ഭൂമിയും സൃഷ്ടിച്ച ദൈവത്തെ മറന്ന് ഈ കളിമണ്‍ പ്രതിമകളോടും കരിങ്കല്ലിനോടും അനുഗ്രഹം യാചിക്കുക!

ഇവിടെ സത്യദൈവം വിലപിക്കുന്നു. മാനവരാശിയ്ക്കുവേണ്ടി പുത്രനെ ബലിയര്‍പ്പിച്ചത് നിഷ്ഫലമാകുകയാണോ എന്ന്.
ചിലപ്പോള്‍ പ്ലാസ്റ്റിക്കോ ഫൈബറോ കൊണ്ടോ നിര്‍മ്മിച്ച സ്ത്രീ രൂപം ഭവനങ്ങളില്‍ നിന്ന് ഭവനങ്ങളിലേയ്ക്ക് ഭക്ത്യാദരവോടും ചിലപ്പോള്‍ വാദ്യമേളങ്ങളോടും കൂടി കൊണ്ടുപോകുന്നു. പ്രതിഷ്ഠിക്കുന്നു. വണങ്ങുന്നു. ആ വിഗ്രഹത്തോട് അനുഗ്രഹം യാചിക്കുന്നു. രോഗങ്ങളില്‍ നിന്നും അപകടങ്ങളില്‍ നിന്നും രക്ഷിക്കണേ എന്ന് പ്രാര്‍ത്ഥിക്കുന്നു. ഇതിന്റെ പേരാണ് ആരാധന. സത്യദൈവം ഇതു സഹിക്കമോ?
''കര്‍ത്താവിനു നിന്ദ്യമായ ശില്‍പവേല കൊത്തിയോ വാര്‍ത്തോ ഉണ്ടാക്കിയ വിഗ്രഹം പ്രതിഷ്ഠിക്കുന്നവന്‍ ശപിക്കപ്പെട്ടവനാകട്ടെ.''- നിയമാവര്‍ത്തനം 27: 11
''മണ്ണുകൊണ്ടു നിര്‍മ്മിക്കപ്പെട്ടതും ദാതാവ് ആവശ്യപ്പെടുമ്പോള്‍ ആത്മാവിനെ തിരിച്ചേല്‍പിച്ച് മണ്ണിലേയ്ക്കു മടങ്ങേണ്ടവനുമായ മനുഷ്യനാണ് വിഫലമായി അതേ മണ്ണില്‍ നിന്ന് വ്യാജദൈവത്തെ മെനയുന്നത്... തന്നെ സൃഷ്ടിക്കുകയും പ്രവര്‍ത്തനനിരതമായ ആത്മാവിനാല്‍ പ്രചോദിപ്പിക്കുകയും ജീവചൈതന്യം തന്നിലേയ്ക്ക് പ്രവേശിപ്പിക്കുകയും ചെയ്ത ദൈവത്തെ അറിയുവാന്‍ അവന്‍ വിസമ്മതിച്ചു. ''-ജ്ഞാനം - 15: 18, 11

''അവന്റെ അനുസരണയില്ലാത്ത കരങ്ങള്‍ നിര്‍മ്മിക്കുന്നതും മൃതമാണ്. അവന്‍ ആരാധിക്കുന്ന വസ്തുക്കളേക്കാള്‍ ഉത്കൃഷ്ണനാണ.് അവനു ജീവനുണ്ട് അവയ്ക്ക് ജീവനില്ല.'' ജ്ഞാനം: 17

ആകാശ ഭൂമികളെ സൃഷ്ടിച്ച ദൈവത്തിന്റെ മഹത്വം ഈ നിര്‍ജ്ജീവ വിഗ്രഹങ്ങള്‍ക്കു കൈമാറി. അവയെ സ്തുതിക്കുന്നു. പ്രണമിക്കുന്നു, അവയോട് അനുഗ്രഹാശിസുകള്‍ യാചിക്കുന്നു! സെബസ്റ്റ്യാനോസിന്റെ അമ്പുകള്‍, ഗീവര്‍ഗീസ് പുണ്യാളന്റെ കുന്തം, എന്തിന് അദ്ദേഹം കുത്തുന്ന വ്യാളത്തെപ്പോലും സഭാമക്കള്‍ പൂജിക്കുന്നു. ദൈവികമഹത്വം നല്‍കുന്നു! അതിനു നേതൃത്വം നല്‍കുന്നതോ വേദശാസ്ത്രപണ്ഡിതന്മാരെന്നഭിമാനിക്കുന്ന പുരോഹിതരും!

ബൈബിള്‍ ഹൃദയം പിളര്‍ന്നുകാട്ടി വിളിച്ചപേക്ഷിക്കുന്നു വിഗ്രഹം ഉണ്ടാക്കരുത്, അതിനെ വണങ്ങരുത് അതിനു ദൈവികപരിവേഷം നല്‍കരുത് എന്ന്. ഇന്ന് സകല സാഹിത്യകാരന്മാരും കൂടി എഴുതിയാല്‍ പോലും സാധിക്കാത്ത രീതിയിലാണ് വിഗ്രഹാരാധന എതിര്‍ത്തുകൊണ്ട് ബൈബിളില്‍ എഴുതിയിരിക്കുന്നത്. എന്നാല്‍ ഇതിനെ ന്യായീകരിക്കുവാന്‍ അധികാരികള്‍ പറയുന്നതോ വിഗ്രഹത്തെ ആരാധിക്കുന്നില്ല വണങ്ങുകയാണെന്ന് വിഗ്രഹത്തിന്റെ മുമ്പില്‍ പ്രണമിക്കുന്നവരുടെ മനസ്സും, ബുദ്ധിയും, ആത്മാവും, ശരീരവും ആ മ്ലേച്ച വിഗ്രഹത്തിലാണ് കേന്ദ്രീകരിക്കുന്നത് അല്ലാതെ ദൈവത്തിലല്ല! വിഗ്രഹാരാധനയ്ക്കെതിരേ അനേകം ബൈബിള്‍ വാക്യങ്ങളുണ്ട്. ഇവിടെ എഴുതുന്നില്ല. മണ്‍മറഞ്ഞുപോയ കാരണവന്മാരുടെ ഫോട്ടോ വയ്ക്കുന്നതുപോലെ മാത്രമേയുള്ളൂ വിഗ്രഹങ്ങള്‍ ദേവാലയങ്ങളില്‍ പ്രതിഷ്ഠിക്കുന്നത് എന്നാണ് അടുത്ത ന്യായം. പക്ഷേ വിഡ്ഡിയായ മനുഷ്യാ ദൈവം പറുന്നു നീ വിഗ്രഹം നിര്‍മ്മിക്കരുത് അതിനെ വണങ്ങരുത് എന്ന് എന്നാല്‍ അതിനു വിരുദ്ധമായി ചെയ്തശേഷം മനുഷ്യന്റേതായ തൊടുന്യായങ്ങള്‍ പറയുന്നു. ഇത് വെറും ഒരോര്‍മ്മയ്ക്കായി വച്ചിരിക്കുന്നു എന്നാണ് വൈദികര്‍ പറയുന്നത്. എന്നാല്‍ ദൈവം പറയുന്നു നീ വിഗ്രഹം നിര്‍മ്മിക്കരുത്, അതിനു ദൈവിക പരിവേഷമോ ബഹുമാനമോ നല്‍കരുത്, ആ മ്ലേച്ഛ വിഗ്രഹം ദേവാലയത്തില്‍ പ്രതിഷ്ഠിക്കരുത് എന്നും. അതിനു വിപരീതമായി ചെയ്തശേഷം ന്യായം പറയുന്നു.

 

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category