1 GBP = 97.70 INR                       

BREAKING NEWS

ഡോക്ടര്‍മാരും നഴ്‌സുമാരും കോവിഡ് രോഗികളായി തുടങ്ങി; ലണ്ടനിലെ പ്രമുഖ ഹോസ്പിറ്റലില്‍ രണ്ടു ജീവനക്കാര്‍ അത്യാഹിത വിഭാ ഗത്തിലെന്ന് സൂചന; കൊറോണ രോഗികളെ ചികിത്സിക്കാനുള്ള നഴ്സുമാരുടെ പട്ടിക തയ്യാറാകുന്നു; കടുത്ത ആസ്മരോഗികളെ ഒഴിവാക്കും

Britishmalayali
പ്രത്യേക ലേഖകന്‍

കവന്‍ട്രി: കൊറോണ രോഗികളെ ചികിത്സിക്കാന്‍ നിയോഗിക്കപ്പെട്ട മുന്‍ നിര ജീവനക്കാരായ ഡോക്ടര്‍മാര്‍ക്കും നഴ്‌സുമാര്‍ക്കും ബ്രിട്ടനില്‍ രോഗബാധ ഉണ്ടായതായി സൂചന. എന്‍എച്ച്എസ് ജീവനക്കാരില്‍ മലയാളികളും കൊറോണ ബാധക്കെതിരെ രാജ്യത്തെ രക്ഷിക്കാന്‍ ഉള്ള ദൗത്യം ഏറ്റെടുത്തിരിക്കുന്നതിനാല്‍ ഓരോ മലയാളി കുടുംബത്തെ സംബന്ധിച്ചും ആശങ്ക പരത്തുന്ന വാര്‍ത്തകളാണ് ലണ്ടന്‍ ബറോയിലെ ആശുപത്രികളില്‍ നിന്നും എത്തിക്കൊണ്ടിരിക്കുന്നത്. രോഗബാധിതരില്‍ മലയാളികളില്‍ ആരുടേയും സ്ഥിതി അപകട നിലയില്‍ അല്ലെന്നാണ് വിവരം.

എന്നാല്‍ പല ട്രസ്റ്റിലും കണ്‍സള്‍ട്ടന്റ്മാര്‍ അടക്കമുള്ള ഡോക്ടര്‍മാരും നഴ്സുമാരും വിദഗ്ധ ചികിത്സ വേണ്ടി വരുന്ന ഘട്ടത്തിലൂടെ കടന്നു പോകുകയാണ്. ലണ്ടനിലെ ഒരു പ്രമുഖ ഹോസ്പിറ്റലില്‍ (ജീവനക്കാരുടെ മനോധൈര്യം സംരക്ഷിക്കുന്നതിനായി വിശദംശങ്ങള്‍ ലഭ്യമാണെങ്കിലും ആശുപത്രിയുടെ അടക്കം പേരുകള്‍ ഞങ്ങള്‍ മറച്ചു വയ്ക്കുകയാണ്) കണ്‍സല്‍ട്ടന്റ് ഡോക്ടറും മുതിര്‍ന്ന നഴ്‌സിങ് സ്റ്റാഫും അത്യാഹിത വിഭാഗത്തില്‍ ചികിത്സയില്‍ ആണെന്ന് വിവരം ലഭിച്ചു. കൊറോണ രോഗികളെ ചികിത്സിച്ച മുന്‍നിര ജീവനക്കാരില്‍ ചിലര്‍ക്ക് മിഡില്‍സെക്സ് യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലിലും രോഗബാധ ഉണ്ടായതായി വിവരം ലഭിച്ചു. എന്നാല്‍ ഇവരുടെ രോഗനില നിയന്ത്രണ വിധേയമാണ്.

സര്‍വ സന്നാഹങ്ങളും എടുത്തുള്ള പോരാട്ടത്തിലും അതിര്‍ത്തി കാക്കുന്ന സൈന്യത്തേക്കാള്‍ ജാഗ്രതയില്‍ ജനലക്ഷങ്ങളെ സംരക്ഷിക്കാന്‍ മുന്നണി പോരാളികളായ ആരോഗ്യ വിഭാഗം ജീവനക്കാരെ ഓര്‍ത്തു രാജ്യവും ജനങ്ങളും അഭിമാനിക്കുന്ന വേളയില്‍ തന്നെയാണ് അവരുടെ ആരോഗ്യ നിലയെ കുറിച്ച് ആശങ്ക പടര്‍ത്തുന്ന റിപ്പോര്‍ട്ടുകള്‍ ലഭിക്കുന്നത്.

ഇറ്റലി, ചൈന അടക്കമുള്ള രാജ്യങ്ങളില്‍ ജീവന്‍ രക്ഷ പ്രവര്‍ത്തകരായ ഡോക്ടര്‍മാര്‍ക്കും നഴ്‌സുമാര്‍ക്കും ജീവന്‍ ബലി നല്‍കേണ്ടി വന്ന സാഹചര്യം ലോകത്തിനു മുന്നില്‍ ഉള്ളപ്പോളാണ് ഇത് മറ്റിടങ്ങളിലും ആവര്‍ത്തിക്കും എന്ന ആശങ്ക സമ്മാനിച്ച് ബ്രിട്ടനിലും ഡോക്ടര്‍മാരും നഴ്സുമാരും രോഗത്തിന് കീഴടങ്ങിയിരിക്കുന്നത്. ഇവര്‍ക്ക് ആവശ്യമായ സംരക്ഷണ കവചങ്ങള്‍ പലപ്പോഴും ലഭ്യമല്ലെന്നു ബിബിസി അടക്കമുള്ള മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നെങ്കിലും ഇപ്പോഴും പല ആശുപത്രികളും ആവശ്യത്തിന് സുരക്ഷാ വസ്ത്രങ്ങള്‍ ലഭ്യമല്ലെന്നും ജീവനക്കാര്‍ പരാതിപ്പെടുന്നു.

അതിനിടെ രോഗം പടര്‍ന്നു സാമൂഹ്യ വ്യാപനം ആകുന്ന ഘട്ടം എത്തിയാല്‍ മാസ്‌കുകള്‍ക്കു കടുത്ത ക്ഷാമം ഉണ്ടാകും എന്ന സൂചനയില്‍ ലഭ്യമായ വളരെ കുറച്ചു മാസ്‌കുകള്‍ പോലും ആശുപത്രികളില്‍ നിന്നും മോഷണം പോകുന്നതായും റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നു. മിഡ്‌ലാന്റ്സിലെ ഒരു പ്രധാന ആശുപത്രിയില്‍ നിന്നും നൂറു കണക്കിന് മാസ്‌കുകള്‍ മോഷണം പോയത് എങ്ങനെ എന്ന് അന്വേഷിക്കുകയാണ് ട്രസ്റ്റ് അധികൃതര്‍. നഴ്സുമാരും ഡോക്ടര്‍മാരും രോഗികളെ പരിശോധിക്കാന്‍ പോലും മാസ്‌കുകള്‍ ഇല്ലാതെ കഷ്ടപ്പെടുമ്പോള്‍ തന്നെയാണ് ജീവനക്കാരില്‍ തന്നെ ആരോ മാസ്‌കുകള്‍ ആശുപത്രിയില്‍ നിന്നും കടത്തിയതായി പറയപ്പെടുന്നത്.

ഇത്തരം പ്രവര്‍ത്തികള്‍ ചെയ്യുന്നവര്‍ അനേകം പേരുടെ ജീവന്‍ കൂടിയാണ് അപകടത്തിലാക്കുന്നത് എന്ന് വ്യക്തം. ഇതോടെ കൂടുതല്‍ മാസ്‌കുകകളും സംരക്ഷണ കവചങ്ങളും മോഷ്ടിക്കപ്പെടാന്‍ സാധ്യതയുണ്ടെന്ന് വ്യക്തമായതോടെ കൂടുതല്‍ സുരക്ഷിതത്വത്തോടെയാണ് ഇവ സൂക്ഷിക്കുന്നത്. ഒരു സാധാരണ മാസ്‌കിനു പോലും അഞ്ചു പൗണ്ടിലേറെ വിപണിയില്‍ വില ഉയര്‍ന്നിരിക്കുകയാണ്, മാത്രമല്ല അവ ലഭ്യമല്ല എന്നതുമാണ് പ്രധാനം.

യുദ്ധ വേളയില്‍ പീരങ്കിക്കു ഇരയാകുന്ന പട്ടാളക്കാരുടെ അവസ്ഥയാണ് യുകെയിലെ ഡോക്ടര്‍മാരും നഴ്സുമാരും അനുഭവിക്കേണ്ടി വരുന്നതെന്ന് ഒരു ഡോകടര്‍ ബിബിസിയോട് വെളിപ്പെടുത്തിയിരുന്നു. രോഗികളെ ചികിത്സിക്കുന്ന എന്‍എച്ച്എസ് ജീവനക്കര്‍ക്കു പോലും കൊറോണ ടെസ്റ്റ് നടത്തുന്നില്ല എന്നതും ജോലിക്കാര്‍ക്കിടയില്‍ അതൃപ്തി പടര്‍ത്തുന്നുണ്ട്. എന്നാല്‍ ആവശ്യത്തിന് സംരക്ഷണ വസ്ത്രങ്ങള്‍ ശേഖരം ഉണ്ടെന്നാണ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ ആവര്‍ത്തിച്ചു വ്യക്തമാക്കുന്നത്. തിങ്കളാഴ്ചയോടെ കൂടുതല്‍ സ്റ്റോക്ക് എത്തും എന്നാണ് ചില ഡോക്ടര്‍മാര്‍ക്ക് ലഭിച്ചിരിക്കുന്ന വിവരം. എന്നാല്‍ അതിനകം വൈറസ് തങ്ങളെ കീഴടക്കിയിരിക്കും എന്നാണ് ഡോക്ടര്‍മാരുടെ ഭയം. ആശുപത്രികളില്‍ മാത്രമല്ല ജിപി സേവനം ചെയ്യുന്ന ഡോക്ടര്‍മാര്‍ക്കും മാസ്‌കുകള്‍ ലഭ്യമല്ലെന്നു പരാതിയുണ്ട്.

കൊറോണ രോഗികളുടെ എണ്ണം അടുത്ത രണ്ടു ആഴ്ചകള്‍ക്കുള്ളില്‍ നൂറുകണക്കിന് വര്‍ധന രേഖപ്പെടുത്തും എന്ന റിപ്പോര്‍ട്ട് അടിസ്ഥാനമാക്കി എല്ലാ ആശുപത്രികളിലും ചികിത്സിക്കാന്‍ ആവശ്യമായ നഴ്സുമാരുടെയും ഡോക്ടര്‍മാരുടെയും പട്ടിക തയ്യാറാക്കപ്പെടുകയാണ്. നിലവില്‍ പൂര്‍ണ ആരോഗ്യം ഉള്ളവരെയാണ് ജോലിക്കു നിയോഗിക്കുന്നത്. കൂടുതല്‍ ചെറുപ്പക്കാരെ ഡ്യൂട്ടിക്ക് നിയോഗിക്കാനും ശ്രമമുണ്ട്. നിലവില്‍ ആസ്മ അടക്കമുള്ള ശ്വാസകോശ രോഗികളെ കൊറോണ രോഗികളുമായി അടുത്തിടപഴകുന്ന ജോലിയില്‍ നിന്നും മാറ്റി നിര്‍ത്തുകയാണ്.

മൂന്നു തരത്തില്‍ മാര്‍ക്കിംങ് നടത്തിയാണ് ജീവനക്കാരുടെ ലിസ്റ്റ് തയ്യാറാക്കുന്നത്. പച്ച, ആംബര്‍, ചുവപ്പു എന്നിവയാണ് മാര്‍ക്കിംങ് ഇന്‍ഡിക്കേഷന്‍. ഇതില്‍ പച്ച സ്‌കോര്‍ നേടുന്നവരെയാണ് ആദ്യ ഘട്ട ജോലിക്കു നിയോഗിക്കുന്നത്. ചുമപ്പ് രേഖപ്പെടുത്തുന്നവരെ പൂര്‍ണമായും മാറ്റിനിര്‍ത്താന്‍ തന്നെയാണ് ശ്രമം. ഐടിയുവില്‍ ആവശ്യത്തിനു ജീവനക്കാരെ ലഭ്യമാക്കാന്‍ മറ്റു യൂണിറ്റുകളുടെ സഹായവും തേടുന്നുണ്ട്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category