
യുകെയില്‍ കൊറോണ വൈറസ് നിയന്ത്രണം വിട്ട് മരണം വിതയ്ക്കാന്‍ തുടങ്ങിയിരിക്കുന്നുവെന്ന് ഏറ്റവും പുതിയ കണക്കുകള്‍ വെളിപ്പെടുത്തുന്നു. ഇത് പ്രകാരം ഇന്നലെ മാത്രം 33 പേര് മരിച്ച് മൊത്തം മരണസംഖ്യ 144ല്‍ എത്തിച്ചേര്‍ന്നിരിക്കുകയാണ്. രാജ്യമാകമാനം ന്യൂകാസിലിലെ മലയാളി നഴ്സിനടക്കം പുതിയ 643 പേര്‍ക്ക് കൊറോണ കേസുകള്‍ സ്ഥിരീകരിക്കുകയും മൊത്തം രോഗബാധിതരുടെ എണ്ണം 3269 ആയി കുതിച്ചുയരുകയും ചെയ്തിട്ടുണ്ട്. ഇന്നലെ മരിച്ചവരുടെ കൂട്ടത്തില്‍ 47 വയസുകാരിയും ഉള്‍പ്പെടുന്നു. രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ കൊറോണ ഇരയായി ഇവര്‍ മാറിയിരിക്കുന്നു.
ഇത്തരത്തില്‍ ഇറ്റലിക്ക് ശേഷം ഏറ്റവും വേഗതയില്‍ രോഗം പടരുന്നത് യുകെയില്‍ തന്നെയാണെന്നത് കടുത്ത ആശങ്കയാണ് ജനിപ്പിക്കുന്നത്. ഇത്തരത്തില്‍ മരണഭയം വേട്ടയാടുമ്പോഴും നിസ്സഹായരായി ഒന്നും ചെയ്യാനാവാതെ നില്‍ക്കേണ്ടി വന്നിരിക്കുകയാണ് യുകെയിലെ മലയാളികള്‍ അടക്കമുള്ള കുടിയേറ്റക്കാര്‍. യുകെയില്‍ മൊത്തത്തില്‍ മരിച്ച 144 പേരില്‍ 135 പേരും ഇംഗ്ലണ്ടിലുള്ളവരാണ്.സ്കോട്ട്ലന്‍ഡില്‍ വ്യാഴാഴ്ച മൂന്ന് പുതിയ കൊറോണ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തപ്പോള്‍ ഇന്നലെ മൂന്നിലധിം കേസുകളാണ് സ്ഥീകരിക്കപ്പെട്ടിരിക്കുന്നത്.
വെയില്‍സില്‍ രണ്ട് പേര് നേരത്തെ മരിച്ചിരുന്നു. വെയില്‍സില്‍ ഇന്നലെ ആദ്യത്തെ കോവിഡ്-19 മരണം സ്ഥിരീകരിച്ചിട്ടുണ്ട്.മിഡ്ലാന്‍ഡ്സിലെ 47 കാരി കോവിഡ്-19 ബാധിച്ച് കടുത്ത രക്തസമ്മര്‍ദം കാരണമാണ് മരിച്ചിരിക്കുന്നത്. കൃത്യമായി പറഞ്ഞാല്‍ ഇന്നലെ ഒറ്റ ദിവസം രാജ്യത്ത് പുതിയ 643 കോവിഡ് 19 കേസുകളാണ് സ്ഥിരീകരിക്കപ്പെട്ടിരിക്കുന്നത്. ഈ സ്ഥിതി തുടര്‍ന്നാല്‍ രാജ്യത്ത് ആയിരക്കണക്കിന് പേര് ദിവസങ്ങള്‍ക്കുള്ളില്‍ കൊറോണ ബാധിച്ച് മരിക്കുമെന്നാണ് ഹെല്‍ത്ത് ഒഫീഷ്യലുകള്‍ ആശങ്ക പ്രകടിപ്പിച്ചിരിക്കുന്നത്.
യുകെയില്‍ ഏറ്റവും കൂടുതല്‍ കൊറോണ രോഗികളും മരണവും റിപ്പോര്‍ട്ട് ചെയ്യപ്പെട്ട് അപകടകരമായ അവസ്ഥയിലെത്തിയിരിക്കുന്ന ലണ്ടന്‍ അടച്ച് പൂട്ടില്ലെന്ന നിലപാടിലാണ് ഗവണ്മെന്റ് ഏറ്റവുമൊടുവില്‍ എത്തിയിരിക്കുന്നത്. രാജ്യം നേരിടുന്ന മഹാവിപത്തിനെ തുടര്‍ന്നുണ്ടായ കടുത്ത സാമ്പത്തിക മാന്ദ്യത്തെ നേരിടുന്നതിനായി ബാങ്ക് ഓഫ് ഇംഗ്ലണ്ട് പലിശനിരക്ക് ചരിത്രത്തിലെ ഏറ്റവും ചുരുങ്ങിയ നിരക്കായ 0.1 ശതമാനത്തിലേക്ക് താഴ്ത്തിയിട്ടുണ്ട്. സമ്പദ് വ്യവസ്ഥയെ തിരിച്ച് കൊണ്ടു വരുന്നതിന് ലക്ഷ്യമിട്ടാണ് ഈ നീക്കം. ഒരാഴ്ചക്കിടെ രണ്ടാം തവണയാണ് പലിശ നിരക്ക് ഇത്തരത്തില്‍ താഴ്ത്തിയിരിക്കുന്നത്.
കൊറോണ ബാധിച്ച് ആശുപത്രികളിലെത്തിക്കൊണ്ടിരിക്കുന്ന രോഗികളുടെ എണ്ണം അനുദിനം വര്‍ധിച്ച് കൊണ്ടിരിക്കുന്നതിനാല്‍ അടുത്തിടെ റിട്ടയര്‍ ചെയ്ത ഡോക്ടര്‍മാരെയും നഴ്സുമാരെയും അനുബന്ധ ജീവനക്കാരെയും തിരിച്ച് വിളിച്ച് ജീവനക്കാരുടെ ക്ഷാമം നികത്തുന്നതിനായി എന്‍എച്ച്എസ് ഒരു റിക്രൂട്ട്മെന്റ് ഡ്രൈവ് ആരംഭിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായി കഴിഞ്ഞ മൂന്ന് വര്‍ഷങ്ങള്‍ക്കിടെ റിട്ടയര്‍ ചെയ്തിരിക്കുന്ന 65,000ത്തോളം മുന്‍ നഴ്സുമാരോടും ഡോക്ടര്‍മാരോടും തിരിച്ച് വരാന്‍ എന്‍എച്ച്എസ് ആവശ്യപ്പെട്ടിട്ടുണ്ട്.
കൊറോണ ഭീതിയില്‍ രാജ്യത്തെ എല്ലാ ബിസിനസുകളും വ്യാപാരങ്ങളും മറ്റ് സാമ്പത്തിക പ്രവര്‍ത്തനങ്ങളും താറുമാറിയിരിക്കുന്ന സാഹചര്യത്തില്‍ അവയെ കൈ പിടിച്ചു കയറ്റുന്നതിനും സുഖമില്ലാതെ ലീവെടുക്കേണ്ടി വന്നിരിക്കുന്നവരും രോഗഭീതി കാരണം ജോലിക്ക് പോകാതിരിക്കുന്നവരുമായ തൊഴിലാളികളെ സഹായിക്കുന്നതിനുമായി കൂടുതല്‍ സാമ്പത്തിക സഹായം അനുവദിക്കുന്നതിനുള്ള സമ്മര്‍ദം ചാന്‍സലര്‍ ഋഷി സുനകിന് മേല്‍ ശക്തമായിട്ടുണ്ട്.രോഗം കാരണം വരാനിരിക്കുന്ന മാസങ്ങളില്‍ രാജ്യത്ത് മില്യണ്‍ കണക്കിന് പേര്‍ക്ക് തൊഴില്‍ നഷ്ടപ്പെടുമെന്ന ആശങ്കയും ശക്തമാണ്.
രോഗം പടരുന്ന സാഹചര്യത്തില്‍ വിദ്യാര്‍ത്ഥികള്‍ക്ക് ജിസിഎസ്ഇ, എ ലെവല്‍ ഗ്രേഡുകള്‍ പ്രവചിക്കപ്പെട്ട ഗ്രേഡുകളുടെ കോമ്പിനേഷന്‍, മോക്ക് എക്സാമുകള്‍, കോഴ്സ് വര്‍ക്ക്, അസെസ്മെന്റ് തുടങ്ങിയവയുടെ അടിസ്ഥാനത്തിലായിരിക്കും അനുവദിക്കുന്നത്. നിയന്ത്രണമില്ലാതെ പടരുന്ന കൊറോണയെ പിടിച്ച് കെട്ടുന്നതിനായി പുതിയ അധികാരങ്ങള്‍ നടപ്പിലാക്കുന്നതിനായി ഗവണ്മെന്റ് എമര്‍ജന്‍സി ലെജിസ്ലേഷന് പ്രസിദ്ധീകരിക്കാന്‍ ഗവണ്മെന്റ് ഒരുങ്ങുന്നുമുണ്ട്. ഇത് സംബന്ധിച്ച നിയമങ്ങള്‍ ലംഘിക്കുന്നവര്‍ക്ക് കടുത്ത പിഴയോ ജയില്‍ ശിക്ഷയോ ലഭിക്കുന്നതായിരിക്കും.
.jpg)
കൊറോണ ബാധിച്ച് ഏത് സമയവും ഐസൊലേഷനിലാകാമെന്നും ആ സമയത്ത് അവശ്യ സാധനങ്ങളുടെ ക്ഷാമം രൂക്ഷമാകുമെന്നും ഭയന്ന് ആവശ്യത്തിലധികം സാധനങ്ങള്‍ സൂപ്പര്‍മാര്‍ക്കറ്റുകളില്‍ നിന്നും വാങ്ങിക്കൂട്ടുന്നവരുടെ എണ്ണം രാജ്യത്ത് വര്‍ധിച്ച് കൊണ്ടിരിക്കുന്നുവെന്നും റിപ്പോര്‍ട്ടുണ്ട്. രാജ്യത്ത് മരുന്നുകളുടെയും ഭക്ഷ്യവസ്തുക്കളുടെയും ശേഖരം വേണ്ടത്രയുണ്ടെന്ന് ഭരണാധികാരികള്‍ ആവര്‍ത്തിച്ച് ഉറപ്പേകുമ്പോഴും ഈ വിധത്തില്‍ ആവശ്യത്തിലധികം സാധനങ്ങള്‍ വീടുകളില്‍ വാങ്ങിക്കൂട്ടി സൂപ്പര്‍മാര്‍ക്കറ്റുകളിലെ ഷെല്‍ഫുകള്‍ കാലിയാക്കുന്നവരുടെ എണ്ണമേറിക്കൊണ്ടിരിക്കുകയാണ്.
ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ
Click here to type in malayalam