1 GBP = 92.80 INR                       

BREAKING NEWS

അമേരിക്കയില്‍ രോഗം പിടികൂടിയവരില്‍ 38 ശതമാനവും 20 നും 54 നും ഇടയില്‍ പ്രായമുള്ളവര്‍; കൊറോണക്ക് പ്രായഭേദമുണ്ടെന്ന റിപ്പോര്‍ട്ടുകളില്‍ വാസ്തവമില്ല; കിളവന്മാര്‍ മാത്രം പേടിച്ചാല്‍ മതിയെന്നു പറഞ്ഞു കറങ്ങിത്തിരിഞ്ഞു നടക്കുന്നവര്‍ ജാഗ്രതൈ!

Britishmalayali
kz´wteJI³

യുവത്വത്തിന്റെ ചോരത്തിളപ്പിന് കൊറോണയെ ചെറുക്കാനാകില്ലെന്ന് ഇനിയെങ്കിലും മനസ്സിലാക്കിയാല്‍ നല്ലത്. കൊറോണക്ക് പ്രായവ്യത്യാസമില്ല. അമേരിക്കയില്‍ രോഗം ബാധിച്ചവരില്‍ 38 ശതമാനവും 20 നും 54 നും ഇടയില്‍ പ്രായമുള്ളവരെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ഇന്റന്‍സീവ് കെയറിലുള്ളവരില്‍ 48 ശതമാനവും 65 ല്‍ താഴെ പ്രായമുള്ളവരും. വൃദ്ധരിലാണ് രോഗം ഗുരുതരമാകുവാനുള്ള സാധ്യത ഏറെയെങ്കിലും യുവാക്കള്‍ക്കും അപകട സാദ്ധ്യതയുണ്ടെന്നാണ് സെന്റര്‍ ഫൊര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്‍ പറയുന്നത്. ഫെബ്രുവരി 12 നും മാര്‍ച്ച് 16 നും ഇടയില്‍ ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെട്ടവരുടെ കണക്കുകളാണിത്.

രോഗ ബാധിതരില്‍ 20 ശതമാനവും ഇന്റന്‍സീവ് കെയറിലുള്ളവരില്‍ 12 ശതമാനവും മില്ലേനിയല്‍ തലമുറയില്‍ പെട്ടവരാണെന്നാണ് പഠനങ്ങള്‍ വ്യക്തമാക്കുന്നത്, അതായത് 20 നും 44 നും ഇടയില്‍ പ്രായമുള്ളവര്‍. അതിനാല്‍ തന്നെ ചെറുപ്പക്കാരും വലിയ കരുതല്‍ എടുക്കണമെന്ന് കൊളമ്പിയ യൂണിവേഴ്‌സിറ്റിയിലെ എപ്പിഡെമിയോളജി പ്രൊഫസര്‍ ആയ ഡോ. സ്റ്റീഫന്‍ മോഴ്‌സ് പറയുന്നു. മറ്റുവിധത്തില്‍ പൂര്‍ണ്ണാരോഗ്യവാന്മാരായിരുന്നാലും ഇതേ കരുതല്‍ ആവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പഠനവിധേയമാക്കിയ 44 മരണങ്ങളില്‍ 20 പേര്‍ 65 നും 84 നും ഇടയിലുള്ളവരായിരുന്നു. 12 പേര്‍ എണ്‍പത്തഞ്ചോ അതിന് മുകളിലോ പ്രായമുള്ളവരും. ബാക്കിയുള്ളവര്‍ 20 നും 65 നും ഇടയില്‍ പ്രായമുള്ളവരാണ്. 19 വയസ്സില്‍ താഴെയുള്ളവരില്‍ മരണമൊന്നും ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല.

റെസ്റ്റൊറന്റുകളിലും ബാറുകളിലും തടിച്ചുകൂടുന്നത് കൂടുതലും യുവാക്കളാണ്. ഇത് ഒഴിവാക്കാന്‍ ശ്രമിക്കണമെന്ന് പ്രസിഡണ്ട് ട്രംപ് ഒരു സന്ദേശത്തില്‍ പറഞ്ഞു. അവരെ വൈറസ് ബാധിക്കുവാനുള്ള സാദ്ധ്യതയുണ്ടെന്നു മാത്രമല്ല വീട്ടിലുള്ള മുതിര്‍ന്നവര്‍ക്കും അവര്‍ ഈ ബാധ പകര്‍ന്നു കൊടുക്കുവാന്‍ സാദ്ധ്യതയുണ്ട്. അദ്ദേഹം തുടര്‍ന്നു പറഞ്ഞു.

ചൈനയില്‍ നിന്നും കൊറിയയില്‍ നിന്നുമൊക്കെ ആദ്യം വന്ന കൊറോണ കേസുകളില്‍ വൃദ്ധരായിരുന്നു ഏറെയും ഒരുപക്ഷെ ഇതായിരിക്കാം ഇത്തരമൊരു തെറ്റിദ്ധാരണ പരക്കാന്‍ ഇടയാക്കിയതെന്ന് വൈറ്റ്ഹൗസ് കൊറോണ വൈറസ് ടാസ്‌ക്ഫോഴ്‌സ് അംഗമായ ഡോ. ഡെബോറ ബ്രിക്സ് പറയുന്നു. വൃദ്ധരില്‍ മരണത്തിനുള്ള സാദ്ധ്യത വളരെ കൂടുതലാണെങ്കിലും ചെറുപ്പക്കാര്‍ സുരക്ഷിത മേഖലയില്‍ അല്ലെന്നും കണക്കുകള്‍ ഉദ്ധരിച്ചുകൊണ്ട് അവര്‍ പ്രസ്താവിച്ചു.

ഇക്കഴിഞ്ഞ ബുധനാഴ്ച വരെ 9500 കൊറോണാ ബാധയാണ് യു എസ്സില്‍ സ്ഥിരീകരിച്ചിട്ടുള്ളത്. ചൊവ്വാഴ്ച വരെ ഇത് 7500 ആയിരുന്നു. ഒരു ദിവസം കൊണ്ടാണ് 2000 അധിക കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത്. സംസ്ഥാനങ്ങളിലെല്ലാം തന്നെ ഇന്റന്‍സീവ് കെയര്‍ യൂണിറ്റുകളുടെ എണ്ണം വര്‍ദ്ധിപ്പിക്കാന്‍ യുദ്ധകാലാടിസ്ഥാനത്തില്‍ തന്നെ നടപടികള്‍ കൈക്കൊണ്ടിട്ടുണ്ട്. യു എസ് നേവിയുടെ രണ്ട് ഹോസ്പിറ്റല്‍ ഷിപ്പുകള്‍ കിഴക്കന്‍ തീരത്തേക്കും പടിഞ്ഞാറന്‍ തീരത്തേക്കും തിരിച്ചിട്ടുമുണ്ട്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category