1 GBP = 93.00 INR                       

BREAKING NEWS

മോട്ടോര്‍ റേസിംഗില്‍ വിദഗ്ധന്‍; പഠനം പൂര്‍ത്തിയാക്കി ജോലിക്ക് കയറിയത് പത്തു മാസം മുമ്പ്; കേരള-തമിഴ്നാട് അതിര്‍ത്തിയില്‍ ഡെപ്യൂട്ടേഷനില്‍ ജോലിക്കെത്തിയത് പ്രൊബേഷന്റെ ഭാഗം; കേരള-തമിഴ്നാട് അതിര്‍ത്തിയിലെ ദൗത്യം കഴിഞ്ഞ് നാട്ടിലേക്ക് മടങ്ങാനിരിക്കെ ദുരന്തവും; വേലന്താവളത്ത് വാഹന പരിശോധനയ്ക്കിടെ അസിസ്റ്റന്റ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍ മരിച്ചത് ടിപ്പര്‍ ലോറി ഡ്രൈവറുടെ വൈരാഗ്യം തീര്‍ക്കലോ? കള്ളക്കടത്ത് തടയാന്‍ അസര്‍ കാട്ടിയത് ധീരത തന്നെ

Britishmalayali
kz´wteJI³

പാലക്കാട്: വേലന്താവളത്ത് വാഹന പരിശോധനയ്ക്കിടെ ടിപ്പര്‍ ലോറിയിടിച്ച് അസിസ്റ്റന്റ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍ കുറ്റിപ്പുറം സ്വദേശി വി.അസര്‍ മരിച്ചതില്‍ ദുരൂഹത തീരുന്നില്ല. നിര്‍ത്താതെ പോയ ലോറിയെ ബൈക്കില്‍ അസര്‍ പിന്തുടര്‍ന്ന് ലോറിക്കു മുന്നില്‍ നിര്‍ത്തിയപ്പോള്‍ ഇടിച്ചിടുകയായിരുന്നു.

പെട്ടെന്ന് ബൈക്ക് മുന്നില്‍ വന്നപ്പോള്‍ ബ്രേക്ക് ലഭിക്കാതിരുന്നതിനെ തുടര്‍ന്ന് ഇടിക്കുകയായിരുന്നു എന്നാണ് ഡ്രൈവറുടെ വിശദീകരണം. എന്നാല്‍ ഇയാള്‍ മനപ്പൂര്‍വ്വം ഇടിക്കുകയായിരുന്നു എന്നും സംശയമുണ്ട്. ഇയാള്‍ക്കെതിരെ പൊലീസ് കേസെടുത്തു. വിശദമായ അന്വേഷണം നടത്തും. പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങിയ ഡ്രൈവര്‍ പാലക്കാട് എരുത്തേമ്പതി വണ്ണാമട സഞ്ജയ് നഗര്‍ എം. സോമസുന്ദരന്റെ (35) അറസ്റ്റ് രേഖപ്പെടുത്തിയിട്ടുണ്ട്

മലപ്പുറം കുറ്റിപ്പുറം തെക്കേ അങ്ങാടിക്കു സമീപം കാങ്കപ്പുഴ വിരുത്തുള്ളിയില്‍ അബ്ദുല്‍ ഗഫൂറിന്റെ മകന്‍ വി. അസര്‍ (25) ആണു മരിച്ചത്. ഇന്നലെ രാത്രി 7.15നു വടകരപ്പതി ചൊരപ്പാറ പെട്രോള്‍ പമ്പിനു സമീപത്തായിരുന്നു സംഭവം. ലോറി ഡ്രൈവര്‍ രക്ഷപ്പെട്ടെങ്കിലും രാത്രി 10നു പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു. തമിഴ്നാട്ടില്‍നിന്നു പാറപ്പൊടി കയറ്റി വരികയായിരുന്ന ലോറി വേലന്താവളം ആര്‍ടിഒ ചെക്പോസ്റ്റില്‍ വാഹന പരിശോധനയ്ക്കിടെ കൈകാണിച്ചെങ്കിലും നിര്‍ത്താതെ പോയി. ഈ വാഹനത്തെ പിടികൂടാന്‍ അസര്‍ സ്വന്തം ബൈക്കില്‍ പിന്തുടര്‍ന്നു. ഏകദേശം ഒരു കിലോമീറ്റര്‍ പിന്നിട്ട ശേഷം ലോറിയുടെ മുന്നിലേക്കു ബൈക്ക് നിര്‍ത്തി വാഹനം തടയാനുള്ള ശ്രമത്തിനിടെയാണ് അപകടം.

ബൈക്കില്‍ ഇടിച്ചതോടെ ലോറിയുടെ അടിയിലേക്കു വീണ അസറിന്റെ ശരീരത്തില്‍ മുന്‍ ചക്രം കയറി. നാട്ടുകാര്‍ ചേര്‍ന്നു സമീപത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. മലപ്പുറത്തുനിന്നു 3 മാസം മുന്‍പാണ് അസര്‍ ഡെപ്യൂട്ടേഷനില്‍ വേലന്താവളം ആര്‍ടിഒ ചെക്പോസ്റ്റിലെത്തിയത്. വേലന്താവളം മോട്ടര്‍ വാഹനവകുപ്പ് ചെക്പോസ്റ്റിലെ 4 മാസത്തെ ഡ്യൂട്ടി കഴിഞ്ഞ് ഇന്ന് ജന്മനാടായ കുറ്റിപ്പുറത്തേക്ക് മടങ്ങാനിരിക്കുകയായിരുന്നു അസര്‍. മോട്ടര്‍വാഹന വകുപ്പിലെ പ്രബേഷന്‍ കാലാവധിയുടെ ഭാഗമായാണ് കേരള-തമിഴ്നാട് അതിര്‍ത്തിയിലെ വേലന്താവളം ചെക്പോസ്റ്റില്‍ 4 മാസത്തെ ഡ്യൂട്ടിക്ക് നിയോഗിച്ചത്. ഈ കാലയളവ് ഇന്നു പൂര്‍ത്തിയായി നാട്ടിലേക്ക് മടങ്ങാനിരിക്കെയാണ് ദുരന്തം.

കേരള പൊലീസിലെ മോട്ടര്‍ ട്രാന്‍സ്പോര്‍ട്ട് സബ് ഇന്‍സ്പെക്ടറായ കുറ്റിപ്പുറം കാങ്കപ്പുഴ സ്വദേശി വിരുത്തുള്ളിയില്‍ ഗഫൂറിന്റെ മകനാണ് അസി. മോട്ടര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടറായ അസര്‍. പഠനം പൂര്‍ത്തിയാക്കി 10 മാസം മുന്‍പാണ് ഇരുപത്തിനാലുകാരനായ അസര്‍ മോട്ടര്‍ വാഹന വകുപ്പിലെ ജോലിയില്‍ പ്രവേശിച്ചത്.

ചുണ്ണാമ്പുകല്ല് തോട്ടിലുള്ള വേലന്താവളം ആര്‍.ടി.ഒ. ചെക്‌പോസ്റ്റിലെ പരിശോധനയ്ക്കിടെയാണ് കെ.എല്‍. 10 ബി.എ. 5250 ടോറസ് ലോറി നിര്‍ത്താതെ പോയത്. ബൈക്കില്‍ പിന്തുടര്‍ന്ന അസര്‍ മുഹമ്മദ് ലോറിയെ മറികടന്ന് തടയാന്‍ ശ്രമിക്കവേ മനഃപൂര്‍വം ഇടിച്ചുവീഴ്ത്തിയെന്ന് ആരോപണമുണ്ട്. എം. സാന്‍ഡ് ലോഡുമായി പോകുകയായിരുന്നു ടോറസ്. അപകടശേഷം ഡ്രൈവര്‍ ഇറങ്ങിയോടി. അതിന് ശേഷമാണ് കീഴടങ്ങിയത്. ചെക്പോസ്റ്റിനുമുന്നില്‍ നിര്‍ത്താന്‍ കൈ കാണിച്ചെങ്കിലും കെ.എല്‍.10 ബി.എ. 5250 നമ്പര്‍ ലോറി അമിതവേഗത്തില്‍ മുന്നോട്ടുപോയി. ലോറിയില്‍ ഭാരക്കൂടുതലുണ്ടെന്ന് കണ്ടതിനെത്തുടര്‍ന്ന് പരിശോധിക്കാന്‍ ബൈക്കില്‍ അസര്‍ പിന്തുടര്‍ന്നത്.

എലപ്പുള്ളി എടുപ്പുകുളം പി.കെ. ചള്ളയിലെ എ. നന്ദകുമാറിന്റെ ഉടമസ്ഥതയിലുള്ളതാണ് വാഹനമെന്നാണ് മോട്ടോര്‍ വാഹന വകുപ്പിന്റെ രേഖകളില്‍ പറയുന്നത്. സംഭവത്തില്‍ ടിപ്പര്‍ഡ്രൈവര്‍ വണ്ണാമട സോമസുന്ദരന്റെ പേരില്‍ മനഃപൂര്‍വമല്ലാത്ത നരഹത്യയ്ക്ക് കേസെടുത്തതായി കൊഴിഞ്ഞാമ്പാറ എസ്ഐ. എസ്. അന്‍ഷാദ് അറിയിച്ചു. അസര്‍ മോട്ടോര്‍ റേസിങ്ങിലും മറ്റും വിദഗ്ധനായിരുന്നെന്ന് സഹപ്രവര്‍ത്തകര്‍ പറയുന്നു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category