kz´wteJI³
യുകെയില്‍ 3269 പേര്‍ക്ക് കൊറോണ ബാധിക്കുകയും 144 പേര് മരിക്കുകയും ചെയ്ത കടുത്ത സാഹചര്യത്തില്‍ രാജ്യത്തെ സമ്പദ് വ്യവസ്ഥ കടുത്ത പ്രതിസന്ധി നേരിടുന്നതിനാല്‍ സമ്പദ് വ്യവസ്ഥയെ കൈപിടിച്ച് കയറ്റുന്നതിനായി നിര്‍ണായകമായ സാമ്പത്തിക നീക്കങ്ങളാണ് ചാന്‍സലര്‍ ഋഷി സുനക് നടത്തി വരുന്നത്. ഇതിന്റെ ഭാഗമായി നാഷണല്‍ ഇന്‍ഷൂറന്‍സും ഇന്‍കം ടാക്സും തല്‍ക്കാലത്തേക്ക് സസ്പെന്‍ഡ് ചെയ്യാന്‍ അദ്ദേഹം ഒരുങ്ങിയേക്കുമെന്നാണ് സൂചന. ഇതിന് പുറമെ കൊറോണയാല്‍ പ്രതിസന്ധിയിലായ കമ്പനികള്‍ക്ക് ശമ്പളം കൊടുക്കാന്‍ സര്‍ക്കാര്‍ സബ്സിഡി കൊടുക്കാനും നീക്കം നടക്കുന്നുണ്ട്. കൊറോണ പ്രതിസന്ധിയില്‍ നിന്നും കരകയറാന്‍ അസാധാരണ നീക്കങ്ങളുമായാണ് ചാന്‍സലര്‍ രംഗത്തെത്തുന്നത്.
കൊറോണ പ്രതിസന്ധിയാല്‍ തൊഴിലിന് ഭീഷണിന് നേരിടുന്നവര്‍ക്കും തൊഴില്‍ ചെയ്യാന്‍ പോകാന്‍ സാധിക്കാത്തവര്‍ക്കും എമര്‍ജന്‍സി വീക്കിലി വേയ്ജ് സബ്സിഡി നല്‍കാനും നീക്കമുണ്ട്. രണ്ടാം ലോകമഹായുദ്ധത്തിന് ശേഷം ഇത്തരത്തില്‍ സര്‍ക്കാര്‍ സാമ്പത്തിക രംഗത്ത് നടത്തുന്ന ഏറ്റവും വലിയ ഇടപെടലാണിത്. കൊറോണ വൈറസ് പ്രതിസന്ധിയില്‍ പിടിച്ച് നില്ക്കാന് പാടുപെടുന്ന കമ്പനികള്‍ക്കും തൊഴിലാളികള്‍ക്കും പിടിച്ച് നില്‍ക്കുന്നതിന് കരുത്തേകുന്ന വേയ്ജ് സബ്സിഡികളുടെ പാക്കേജുകളെ കുറിച്ചാണ് ചാന്‍സലര്‍ പ്രഖ്യാപിച്ചിരിക്കുന്നത്.
പുതിയ നീക്കങ്ങളിലൂടെ സമ്പദ് വ്യവസ്ഥയെ രക്ഷിക്കുന്നതിനുള്ള വിപ്ലവകരമായ നീക്കങ്ങള്‍ പ്രാവര്‍ത്തികമാക്കുന്നതിനായി ചാന്‍സലര്‍ രാപ്പകല്‍ യത്നിക്കുന്നുണ്ട്. വേയ്ജ് സബ്സിഡികളുടെ ബൃഹത്തായ പാക്കേജുകള്‍ ഇതിന്റെ ഭാഗമായി ചാന്‍സലര്‍ ഉടന്‍ പ്രഖ്യാപിക്കുമെന്നാണ് യൂണിയനുകളും ബിസിനസ് ലീഡര്‍മാരും പ്രതീക്ഷിക്കുന്നത്. മില്യണ്‍ കണക്കിന് തൊഴിലാളികള്‍ക്ക് പ്രയോജനപ്പെടുന്ന വിധത്തില്‍ ഒരു വാരാന്ത്യ സബ്സിഡി ലഭ്യമാക്കുന്നതിനായി സുനക് തിരക്കിട്ട ചര്‍ച്ചകള്‍ വിവിധ തലങ്ങളില്‍ നടത്തി വരുകയാണ്. ഈ പ്രതിസന്ധിയില്‍ തൊഴിലാളികള്‍ക്ക് ശമ്പളം ഉറപ്പ് വരുത്തുന്നതിനായി മറ്റ് നിരവധി രാജ്യങ്ങള്‍ കൈക്കൊണ്ട നീക്കങ്ങള്‍ യുകെയ്ക്കും പിന്തുടരാവുന്നതാണെന്ന് ട്രേഡ് യൂണിയനായ ജിഎംബി സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.
സ്വീഡന്, ജര്‍മനി, ഓസ്ട്രേലിയ തുടങ്ങിയ രാജ്യങ്ങള്‍ ഇത്തരത്തില്‍ തൊഴിലാളികള്‍ക്ക് സബ്സിഡി നല്‍കിയും എംപ്ലോയര്മാര്ക്കുള്ള ചെലവുകള്‍ പാതിയാക്കിയും 90 ശതമാനം തൊഴിലാളികള്‍ക്കും ശമ്പളം ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കിയിട്ടുണ്ടെന്നും ജിഎംബി യൂണിയന് എടുത്ത് കാട്ടുന്നു. നിലവിലെ കൊറോണ പ്രതിസന്ധി തൊഴിലാളി കുടുംബങ്ങളെ കടബാധ്യതയിലേക്ക് തള്ളി വിടുന്നത് കുറയ്ക്കുന്നതിനായി കടുത്ത നടപടികള്‍ ഗവണ്മെന്റ് കൈക്കൊള്ളണമെന്നാണ് ജിഎംബി ജനറല്‍ സെക്രട്ടറി ടിം റോച്ചെ ആവശ്യപ്പെട്ടിരിക്കുന്നത്. സുനക് ഈ അവസരത്തില്‍ പ്രഖ്യാപിച്ചിരിക്കുന്ന മള്‍ട്ടി ബില്യണ്‍ പൗണ്ട് പാക്കേജിലൂടെ സ്ഥാപനങ്ങള്‍ക്ക് തൊഴിലാളികള്‍ക്ക് ശമ്പളം മുടക്കമില്ലാതെ നല്‍കാനാവുമെന്നും ബാങ്ക് ഓഫ് ഇംഗ്ലണ്ട് പലിശനിരക്ക് കുറച്ചത് ഇക്കാര്യത്തില്‍ കൂടുതല്‍ ഗുണം ചെയ്യുമെന്നുമുള്ള പ്രതീക്ഷയും ശക്തമാണ്.
ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ
Click here to type in malayalam