1 GBP = 93.00 INR                       

BREAKING NEWS

ഇരുപതാം നൂറ്റാണ്ടിലെ മികച്ച ഇന്ത്യന്‍ ഫുട്‌ബോളര്‍: മെല്‍ബണ്‍ ഒളിമ്പിക്സില്‍ ഇന്ത്യയ്ക്കായി കളത്തിലിറങ്ങിയപ്പോള്‍ ഓസിസിനെതിരെ നേടിയ വിജയത്തില്‍ നിര്‍ണായക പങ്ക്; ഇന്ത്യന്‍ ഫുട്ബോളിനുള്ള സമഗ്ര സംഭവനയില്‍ 'ഓര്‍ഡര്‍ ഓഫ് മെറിറ്റ്' ആദരം; 1961 ല്‍ അര്‍ജുന അവാര്‍ഡ് ഏര്‍പ്പെടുത്തിയപ്പോള്‍ ആദ്യമായി നേടിയ താരം; 1990 ല്‍ രാജ്യം പത്മശ്രീ നല്‍കി ആദരിച്ച ഒളിംപ്യനും ഇന്ത്യന്‍ ഫുട്ബോള്‍ ഇതിഹാസവുമായ പി കെ ബാനര്‍ജി വിടപറയുമ്പോള്‍

Britishmalayali
kz´wteJI³

കൊല്‍ക്കത്ത: ഇന്ത്യന്‍ ഫുട്ബോള്‍ ഇതിഹാസവും മുന്‍ ക്യാപ്റ്റനുമായ പി.കെ ബാനര്‍ജി അന്തരിച്ചു. 83 വയസ്സായിരുന്നു. ശ്വാസകോശത്തിലെ അണുബാധയെ തുടര്‍ന്ന് ഒന്നര മാസമായി ആശുപത്രിയിലായിരുന്നു. വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ജീവന്‍ നിലനിര്‍ത്തിയിരുന്നത്. ഫെബ്രുവരി ആറിനാണ് 83-കാരനായ ബാനര്‍ജിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. 1960-ലെ റോം ഒളിമ്പിക്സില്‍ ഇന്ത്യയെ നയിച്ചത് പി.കെ ബാനര്‍ജിയായിരുന്നു.

ഫ്രഞ്ച് ടീമിനെതിരേ ഇന്ത്യയുടെ സമനില ഗോള്‍ നേടിയതും അദ്ദേഹമായിരുന്നു. 1962-ലെ ഏഷ്യന്‍ ഗെയിംസ് ഫുട്ബോള്‍ ഫൈനലില്‍ ദക്ഷിണ കൊറിയക്കെതിരേ ഇന്ത്യ 2-1 ന് ജയിച്ച മത്സരത്തില്‍ ടീമിനായി 17-ാം മിനിറ്റില്‍ ഗോള്‍ നേടി. ബംഗാളിലെ മൊയ്നഗുരിയില്‍ 1936 ജൂണ്‍ 23നായിരുന്നു പി.കെ. ബാനര്‍ജിയുടെ ജനനം. 1956-ലെ മെല്‍ബണ്‍ ഒളിമ്പിക്സില്‍ ഇന്ത്യയ്ക്കായി കളത്തിലിറങ്ങിയ അദ്ദേഹം ക്വാര്‍ട്ടര്‍ ഫൈനലില്‍ ഓസീസിനെ 4-2 ന് തോല്‍പ്പിച്ച കളിയില്‍ നിര്‍ണായക പങ്കും വഹിച്ചിട്ടുണ്ട്.

ഇന്ത്യന്‍ ഫുട്ബോളിന് ബാനര്‍ജിയുടെ സംഭാവനകള്‍ കണക്കിലെടുത്ത് ഫിഫ ഭരണസമിതി 2004-ല്‍ അദ്ദേഹത്തിന് 'ഓര്‍ഡര്‍ ഓഫ് മെറിറ്റ്' നല്‍കി ആദരിച്ചിരുന്നു. 1961-ല്‍ അര്‍ജുന പുരസ്‌കാരവും 1990-ല്‍ പത്മ ശ്രീ പുരസ്‌കാരവും ലഭിച്ചു. മക്കള്‍: പൗല ബാനര്‍ജി, പൂര്‍ണ ബാനര്‍ജി.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category