1 GBP = 93.00 INR                       

BREAKING NEWS

ബാറുകളും ബിവറേജസ് കോര്‍പ്പറേഷന്‍ ഔട്ടലെറ്റുകളും തുറന്നിരിക്കുമ്പോഴും കെഎസ്ആര്‍ടിസി ബസുകള്‍ കുത്തിനിറച്ചോടുമ്പോഴും കുര്‍ബാനയ്ക്കും നിസ്‌ക്കാരത്തിനും ദീപാരാധനയ്ക്കും വിലക്കേര്‍പ്പെടുത്തുന്നത് കമ്മ്യൂണിസ്റ്റ് ഗൂഢാലോചനയെന്ന് ആരെങ്കിലും വിമര്‍ശിച്ചാല്‍ സര്‍ക്കാരിന് മറുപടിയുണ്ടോ?ഞായറാഴ്ച്ചകളില്‍ വിശുദ്ധ കുര്‍ബാന നിര്‍ബന്ധമായിരിക്കവെ രാജാവിനേക്കാള്‍ വലിയ രാജഭക്തികാട്ടി ഭൂമിയാംകുളത്തെ വികാരിയുടെ നിര്‍ദ്ദേശം മറികടക്കാന്‍ സഭയ്‌ക്കെങ്ങനെ കഴിയുന്നു?മഹാവ്യാധിയുടെ മറവിലെ സിപിഎം അജണ്ടയെക്കുറിച്ച് തന്നെ..

Britishmalayali
kz´wteJI³

കേരളം ഭരിക്കുന്നത് ഒരു കമ്യൂണിസ്റ്റ് സര്‍ക്കാരാണ്. ദൈവം എന്നത് ഒരു മിഥ്യയാണെന്നും മതമെന്നത് മനുഷ്യനെ മയക്കുന്ന കറുപ്പാണ് എന്നും വിശ്വസിക്കുന്ന ഒരു സര്‍ക്കാര്‍. അതിനാല്‍ തന്നെ ദൈവത്തിനും മതത്തിനും എതിരായ അവസരമുണ്ടായാല്‍ ഈ സര്‍ക്കാര്‍ അത് വേണ്ടപോലെ വിനിയോഗിക്കും. അവര്‍ക്ക് ചില പ്രീണന രാഷ്ട്രീയമുണ്ടെങ്കിലും ഒരു കാരണവശാലും മതങ്ങള്‍ നിസലനില്‍ക്കരുതെന്നും ദൈവം എന്ന സങ്കല്‍പ്പം അവസാനിക്കണമെന്നും ആഗ്രഹിക്കുന്നവരാണ്.

അതുകൊണ്ടാണ് കൊറോണ കാലത്ത് ജനങ്ങള്‍ക്കുള്ള ഭീതി മുതലെടുക്കാന്‍ ഈ സര്‍ക്കാര്‍ ചില മുതലെടുപ്പുകള്‍ നടത്തുമ്പോള്‍ അത് കമ്യൂണിസ്റ്റ് സര്‍ക്കാരിന്റെ പ്രഖ്യാപിത മത വിദ്വേഷത്തിന്റെ ഭാഗമാണോ എന്ന് ചിലരെങ്കിലും സംശയിക്കുന്നത്. കഴിഞ്ഞ ദിവസങ്ങളില്‍ ചില വിശ്വാസികള്‍ എന്നോട് ചോദിച്ച ഒരു ചോദ്യമുണ്ട്. എന്തുകൊണ്ടാണ് കേരളത്തില്‍ ആളുകള്‍ കൂടുന്ന സംവിധാനം ഒരു കോട്ടവും തട്ടാതെ തിുടരുമ്പോഴും പള്ളികളില്‍ കുറുബാന വേണ്ട അമ്പലങ്ങളില്‍ പ്രാര്‍ത്ഥന വേണ്ട, എന്ന നിലപാട് സര്‍ക്കാര്‍ എടുക്കുന്നത്. അവര്‍ ചോദിക്കുന്നു ഇത് ഒരു കമ്യൂണിസ്റ്റ് ഗൂഢാലോചനയുടെ ഭാഗമല്ലേ എന്ന്.

ആ ചോദ്യം ന്യായമാണ് എന്ന് ആരെങ്കിലും ചോദിച്ചാല്‍ അവരെ എങ്ങനെ കുറ്റം പറയും. കേരളത്തില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ ക്യൂ നില്‍ക്കുന്നത് ബിവറേജസ് കോര്‍പ്പറേന്റെ ഔട്ട് ലെറ്റുകള്‍ക്ക് മുന്നിലാണ്. യാതൊരു വൃത്തിയും യാതൊരു സൗകര്യങ്ങളും ഇല്ലാത്ത ക്യു ഇപ്പോഴും ആളുകള്‍ ഒരു മീറ്റര്‍ പോയിട്ട് അരയടി പോലും അകലമില്ലാതെ ക്യൂ നില്‍ക്കുന്നു. പാവപ്പെട്ട കുടിയന്മാര്‍ ആരും മെഡിക്കല്‍ മാസ്‌കുകള്‍ ധരിക്കുന്നില്ല.

ബിവറേജസ് ഔട്ടലെറ്റിലിരുന്ന് മദ്യം വില്‍ക്കുന്നവരും ധരിക്കുന്നുണ്ട്. പക്ഷേ കുടിയന്മാര്‍ ധരിക്കുന്നില്ല. യാതൊരു തരത്തിലുള്ള നിയന്ത്രണവും അവിടെയില്ല. ഇപ്പോള്‍ വീട്ടിലിരിക്കുകയായതുകൊണ്ട് പണി തകുറവായതുകൊണ്ട് കുടിയന്മാരുടെ എണ്ണം കൂടിയിരിക്കുന്നു. വില്‍പനയും കൂടിയിരിക്കുന്നു. കെ.എസ്.ആര്‍.ടി.സി ബസ് എണ്ണം കുറച്ചിരിക്കുന്നു.

അതിനാല്‍ തന്നെ ബസുകളില്‍ ആളുകള്‍ തിക്കി നിരക്കി കയറുന്ന സാഹചര്യമാണ്. അവിടേയും സര്‍ക്കാരിന്റെ പ്രോട്ടോക്കോള്‍ ബാധകമല്ല. റെയില്‍വേ സ്റ്റേഷനുകള്‍, സ്‌കൂളുകള്‍, എല്ലാം തുറന്ന് പ്രവര്‍ത്തിക്കുന്നു. അവിടെയെല്ലാം നൂറ് കണക്കിന് ആളുള്‍ എത്തുന്നു. നമ്മുടെ നാടിന് ഒരത്യാവശ്യവും ഇല്ലാത്ത ബാറുകള്‍ എന്തിനാണ് തുറന്ന് വച്ചിരിക്കുന്നത്. നാട് നീളെയുള്ള സകല ഹോട്ടലുകളേയും ബാറുകളാക്കി അവിടെയൊക്കെ പണിയില്ലാത്തവരെ വീട്ടിലിരുത്തി വിനോദോപാധി ഉണ്ടാക്കി കൊടുക്കുകയാണ് സര്‍ക്കാര്‍.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category