1 GBP = 93.00 INR                       

BREAKING NEWS

കുട്ടനാട്ടില്‍ പടക്കനിര്‍മ്മാണ ശാലകളിലുണ്ടായ സ്‌ഫോടനത്തില്‍ ഒരു മരണം; 10 പേര്‍ക്ക് പരിക്ക് ഏഴ് പേരുടെ നില ഗുരുതരമെന്ന് റിപ്പോര്‍ട്ട് : ഉഗ്രസ്ഫോടനത്തില്‍ സമീപത്തെ വീടുകളുടെ മേല്‍ക്കൂരയും ഭിത്തിയും തകര്‍ന്നു; പ്രവര്‍ത്തിച്ചിരുന്നത് അനധികൃത പടക്കനിര്‍മ്മാണ ശാലയെന്ന് ആരോപണം; ഉഗ്രശബ്ദം കേട്ട് സമീപത്തെ വീട്ടിനകത്തിരുന്നവര്‍ ഓടി രക്ഷപ്പെട്ടതിനാല്‍ ഒഴിവായത് വന്‍ ദുരന്തം

Britishmalayali
kz´wteJI³

മങ്കൊമ്പ്: കുട്ടനാട്ടില്‍ പടക്കനിര്‍മ്മാണശാലകളില്‍ ഉണ്ടായ സ്‌ഫോടനത്തില്‍ ഒരാള്‍ മരിച്ചു. ഒന്‍പത് പേര്‍ക്ക് ഗുരുതര പരിക്ക്. പുളിങ്കുന്ന് പഞ്ചായത്തില്‍ എട്ടാം വാര്‍ഡില്‍ പ്രവര്‍ത്തിച്ചിരുന്ന പുരയ്ക്കല്‍ കൊച്ചുമോന്‍ ആന്റണിയുടെ രണ്ട് പടക്ക നിര്‍മ്മാണശാലകളിലാണ് വെള്ളിയാഴ്ച പകല്‍ 2.20 ന് സ്‌ഫോടനത്തെ തുടര്‍ന്ന് തീപിടിച്ചത്. അഞ്ച് മീറ്റര്‍ അകലത്തില്‍ സ്ഥിതി ചെയ്തിരുന്ന നിര്‍മ്മാണശാലകള്‍ക്ക് ഉഗ്രസ്‌ഫോടനത്തില്‍ തീ പിടിക്കുകയായിരുന്നു. പുളിങ്കുന്ന് കിഴക്കേചിറയില്‍ മറിയാമ്മ മാത്യു (കുഞ്ഞുമോള്‍ 55) ആണ് മരിച്ചത്. പൊള്ളലേറ്റ മറിയാമ്മ മാത്യുവിനെ വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. വെള്ളിയാഴ്ച രാത്രിയാണ് മരിച്ചത്. സമീപത്തെ വീടുകളുടെ മേല്‍ക്കൂരയും, ഭിത്തിയും തകര്‍ന്നു. ഉഗ്രശബ്ദം കേട്ട് വീട്ടിനകത്തിരുന്നവര്‍ ഓടി രക്ഷപ്പെട്ടതിനാല്‍ വന്‍ ദുരന്തം ഒഴിവായി.

പുളിങ്കുന്ന് കരിയില്‍ചിറയില്‍ ഏലിയാമ്മ തോമസ് (തങ്കമ്മ-- -52), പുളിങ്കുന്ന് കണ്ണാടി ഇടപ്പറമ്പില്‍ വിജയമ്മ (56), പുളിങ്കുന്ന് കായപ്പുറം മുളവനക്കുന്നത്ത് സിദ്ധാര്‍ത്ഥന്‍ (61), പുളിങ്കുന്ന് കിഴങ്ങാട്ടുതറ സരസമ്മ (56), പുളിങ്കുന്ന് തോട്ടാത്തറ ഓമന (49), പുളിങ്കുന്ന് മുപ്പതില്‍ റെജി (50), പുളിങ്കുന്ന് പുത്തന്‍പുരക്കല്‍ ചിറയില്‍ ഷീല (48), പുളിങ്കുന്ന് മലയില്‍പുത്തന്‍ വീട്ടില്‍ ബിനു (30), പുളിങ്കുന്ന് കന്നിട്ടചിറയില്‍ ബിന്ദു (42) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരില്‍ സിദ്ധാര്‍ത്ഥന്‍, ഓമന എന്നിവരൊഴികെ മറ്റുള്ളവരുടെ നില ഗുരുതരമാണ്. അറുപത് ശതമാനത്തിനും മുകളില്‍ ഇവര്‍ക്ക് പൊള്ളലേറ്റു. പരിക്കേറ്റവരെ ആദ്യം പുളിങ്കുന്ന് താലൂക്ക് ആശുപത്രിയിലും, പിന്നീട് വണ്ടാനം മെഡിക്കല്‍ കോളേജിലേക്കും മാറ്റി.

സമീപത്തെ കെഎസ്ഇബി. ഓഫീസിലെ ജീവനക്കാരും, നാട്ടുകാരുമാണ് രക്ഷാപ്രവര്‍ത്തനത്തിന് ആദ്യം നേതൃത്വം നല്‍കിയത്. പൊള്ളലേറ്റവരെ ഏറെ ബുദ്ധിമുട്ടിയാണ് പുറത്തെടുത്തത്. വീണ്ടും സ്ഫോടനമുണ്ടാകുമെന്ന ആശങ്കയും രക്ഷാപ്രവര്‍ത്തനത്തിനിടെയുണ്ടായി.ആലപ്പുഴ, ചങ്ങനാശ്ശേരി എന്നിവിടങ്ങളില്‍ നിന്നും അഗ്നിശമനസേനയും, പുളിങ്കുന്ന് പൊലീസും സ്ഥലത്തെത്തി. കൊറോണ നിയന്ത്രണങ്ങള്‍ക്കിടയിലും സംഭവമറിഞ്ഞ് നിരവധിയാളുകള്‍ സ്ഥലത്തെത്തി. പടക്കനിര്‍മ്മാണശാലയ്ക്ക് വില്‍പ്പനയ്ക്ക് മാത്രമാണ് ലൈസന്‍സുള്ളതെന്ന് ഉദ്യോഗസ്ഥര്‍ പറയുന്നു. ആലപ്പുഴ എഡിഎം ബി ഹരികുമാര്‍, ആര്‍ഡിഒ എസ് സന്തോഷ്, കുട്ടനാട് തഹസില്‍ദാര്‍ ടി ഐ വിജയസേനന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി. മറിയാമ്മ മാത്യുവിന്റെ ഭര്‍ത്താവ്: ബേബിച്ചന്‍. മക്കള്‍: ബിബിന്‍, ബിന്‍സി. മരുമകന്‍: ടോണി.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category