1 GBP = 93.00 INR                       

BREAKING NEWS

വൈന്‍ നിര്‍മ്മാണ ഫാക്ടറിയില്‍ നുഴഞ്ഞു കയറിയ ആനക്കൂട്ടം കുടിച്ച് തീര്‍ത്തത് ഉണ്ടാക്കി വച്ചത്രയും മദ്യം; നാലുകാലില്‍ നില്‍ക്കാന്‍ വയ്യാതെ ആനക്കൂട്ടം മറിഞ്ഞ് വീഴുന്ന ദൃശ്യങ്ങള്‍ വൈറല്‍; ആനകള്‍ കള്ളടിച്ച് പൂസായാല്‍ എന്ത് സംഭവിക്കുമെന്നറിയാന്‍ ഈ വീഡിയോ കാണുക

Britishmalayali
kz´wteJI³

നുഷ്യര്‍ മദ്യം അധികമായി കഴിച്ചാല്‍ കാട്ടിക്കൂട്ടുന്ന വിക്രിയകള്‍ മിക്കവര്‍ക്കും സുപരിചിതമാണ്. എന്നാല്‍ ആനകള്‍ കള്ളുകുടിച്ചാല്‍ എന്തായിരിക്കും സ്ഥിതിയെന്നറിയാമോ...? സൗത്ത് വെസ്റ്റേണ്‍ ചൈനയിലെ യുന്നാനില്‍ നിന്നാണ് ഇതിനുള്ള ഉത്തരമെന്നോണം ആനകളുടെ മദ്യോത്സവത്തിന്റെ വീഡിയോ എത്തിയിരിക്കുന്നത്. ഇവിടുത്തെ ഗ്രാമത്തിലെ വൈന്‍ നിര്‍മ്മാണ ഫാക്ടറിയില്‍ നുഴഞ്ഞ് കയറിയ ആനകള്‍ അവിടെ ഉണ്ടാക്കി വച്ച മദ്യമത്രയും കുടിക്കുകയും കടുത്ത ലഹരിയിലാവുകയുമായിരുന്നു. തുടര്‍ന്ന് നാലുകാലില്‍ നില്‍ക്കാന്‍ വയ്യാത്ത ആനക്കൂട്ടം മറിഞ്ഞ് വീഴുന്ന ഭീതിദമായ ദൃശ്യങ്ങള്‍ പുറത്ത് വന്നിട്ടുണ്ട്.

ഇവ ചുരുങ്ങിയ സമയത്തിനുള്ളിലാണ് വൈറലായിരിക്കുന്നത്. ആനകള്‍ കള്ളടിച്ച് പൂസായാല്‍ എന്താണ് സംഭവിക്കുകയെന്നത് വെളിപ്പെടുത്തുന്ന വീഡിയോയാണിത്.യുനാന്‍ ഗ്രാമത്തിലുള്ളവരാണ് കൗതുകകരമായ ഈ വിഡിയോ പകര്‍ത്തിയിരിക്കുന്നത്. വൈന്‍ ഫാക്ടറിയില്‍ ആക്രമിച്ച് കയറിയ ആനകള്‍ 30 ലിറ്ററോളം വൈന്‍ കുടിച്ച് തീര്‍ത്തെന്നാണിവര്‍ സാക്ഷ്യപ്പെടുത്തുന്നത്. ഇതില്‍ കടുത്ത മദ്യലഹരി ബാധിച്ച രണ്ടാനകള്‍ ബോധം കെട്ടുറങ്ങുന്ന ചിത്രങ്ങള്‍ വെയ്‌ബോയില്‍ ഷെയര്‍ ചെയ്തിട്ടുണ്ട്. ട്വിറ്ററില്‍ ഈ ചിത്രങ്ങള്‍ക്ക് ചുരുങ്ങിയ സമയത്തിനുള്ളില്‍ 1,40,000 ലൈക്കുകളാണ് ലഭിച്ചത്.

ഗ്രാമത്തിലെ ഗ്രെയിന്‍ ആല്‍ക്കഹോള്‍ സ്റ്റോര്‍ ആക്രമിച്ച് കീഴടക്കിയ 14 ആനകളും നന്നായി കിറുങ്ങിയെന്നാണ് ഗ്രാമീണര്‍ വെളിപ്പെടുത്തുന്നത്.തുടര്‍ന്ന് സമീപത്തെ ചായത്തോട്ടത്തിലേക്ക് കടന്ന് കയറിയായിരുന്നു ഇവയുടെ വിളയാട്ടം. കഴിഞ്ഞ സമ്മറിലാണീ സംഭവം നടന്നതെന്നാണ് ഈ ഫോട്ടോകള്‍ കണ്ട യുനാനിലെ ഒഫീഷ്യലുകള്‍ പ്രതികരിച്ചിരിക്കുന്നത്. മദ്യലഹരിയില്‍ പരസ്പരം അടികൂടുകയും പരസ്പരം ശരീരങ്ങളിലേക്ക് ചാഞ്ഞ് വിശ്രമിക്കുകയും ചെയ്യുന്ന ഇവയുടെ വീഡിയോയും ചിത്രങ്ങളും ഏറെ ശ്രദ്ധ നേടുന്നുണ്ട്.

എന്നാല്‍ ഇത് ചൈനയില്‍ നടന്ന സംഭവമേ അല്ലെന്ന വിധത്തിലാണ് മെന്‍ഗായ് ഫോറസ്ട്രി ആന്‍ഡ് ഗ്രാസ്ലാന്‍ഡ് അഡ്മിനിസ്‌ട്രേഷന്റെ ഡെപ്യൂട്ടി ഡയറക്ടറായ ലോംഗ് യുന്‍ഹായ് പ്രതികരിച്ചിരിക്കുന്നത്. എന്നാല്‍ ധാന്യപ്പുര ആക്രമിച്ച ഈ ആനകള്‍ വൈനുണ്ടാക്കുന്ന പാത്രങ്ങളും സോളാര്‍ പാനലുകളും നശിപ്പിച്ചുവെന്നാണ് ഗ്രാമീണരായ ലി യുന്‍കോംഗും വാന്‍ഗ് സിയാന്‍ഗ്‌ഡോന്‍ഗും സാക്ഷ്യപ്പെടുത്തുന്നത്. എന്നാല്‍ ആക്രമണത്തില്‍ ആര്‍ക്കും പരുക്കേറ്റില്ലെന്നും അവര്‍ വെളിപ്പെടുത്തുന്നു.

കഴിഞ്ഞ വര്‍ഷം ജൂലൈ 15നാണീ സംഭവം നടന്നതെന്നാണ് ജിയാന്‍ഗ്‌ചെന്‍ഗ് ഹാനിയിലെയും യി ഓട്ടോണമസ് കൗണ്ടിയിലെയും ഫോറസ്ട്രി അധികൃതര്‍ വെളിപ്പെടുത്തുന്നു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category