1 GBP = 92.00INR                       

BREAKING NEWS

ടെമ്പോയ്ക്ക് പിന്നില്‍ കെട്ടിവലിച്ചു കൊണ്ടു വന്ന സിമെന്റ് മിക്‌സര്‍ യൂണിറ്റ് ഹമ്പ് കയറിയിറങ്ങിയപ്പോള്‍ നിയന്ത്രണം വിട്ട് ആഞ്ഞടിച്ചത് എതിരേ വന്ന ബൈക്കില്‍; തെറിച്ചു വീണ യാത്രക്കാരന്‍ മരിച്ചത് തല്‍ക്ഷണം; പിന്നില്‍ ഇരുന്നയാള്‍ക്ക് ഗുരുതരപരുക്കും: ദുരന്തമുണ്ടാക്കിയത് രാത്രിയില്‍ അപകടകരമായ രീതിയില്‍ സിമെന്റ് മിക്‌സര്‍ കൊണ്ടു വന്നത്

Britishmalayali
ശ്രീലാല്‍ വാസുദേവന്‍

തിരുവല്ല: രാത്രിയില്‍ അശ്രദ്ധമായി ടെമ്പോയ്ക്ക് പിന്നില്‍ കെട്ടിവലിച്ചു കൊണ്ടു വന്ന സിമെന്റ് മിക്്‌സര്‍ യൂണിറ്റ് ബൈക്ക് യാത്രികന്റെ ജീവന്‍ എടുത്തു. ഹമ്പ് കയറി ഇറങ്ങിയപ്പോള്‍ നിയന്ത്രണം വിട്ട് സിമെന്റ് മിക്‌സര്‍ എതിരേ വന്ന സ്‌കൂട്ടറില്‍ തട്ടുകയായിരുന്നു. നിരണം കാട്ടുപറമ്പില്‍ കെ ജി ഗോപാലകൃഷ്ണന്‍ ( 62 ) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം രാത്രി 8 മണിക്ക് കടപ്ര കണ്ണശ്ശ സ്മാരക സ്‌കൂളിനു മുന്‍പിലായിരുന്നു അപകടം.

ബൈക്ക് ഓടിച്ചിരുന്ന സുഹൃത്ത് അനീഷ് നിസാര പരുക്കുകളോടെ രക്ഷപെട്ടു. കടപയില്‍ നിന്നു സാധനങ്ങളും വാങ്ങി വീട്ടിലേക്കു മടങ്ങുകയായിരുന്നു ഇരുവരും. സ്‌കൂളിനു മുന്‍പിലെ ഹമ്പ് കയറിയിറങ്ങുന്നതിനിടെ എതിരേ വന്ന ടെമ്പോയുടെ പുറകിലെ യുണിറ്റ് ഇവരുടെ വാഹനത്തില്‍ തട്ടുകയായിരുന്നു.

രണ്ടു പേരും റോഡിലേക്കു തെറിച്ചു വീണു. റോഡില്‍ തലയിടിച്ച് വീണ ഗോപാലകൃഷ്ണന്‍ തല്‍ക്ഷണം മരിച്ചു.ഭാര്യ : വിജയമ്മ. മക്കള്‍ : വിജയകുമാര്‍, വിപിന്‍ കുമാര്‍ മരുമക്കള്‍ : ആര്യ,സന്ധ്യ.

 

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category