1 GBP = 92.40 INR                       

BREAKING NEWS

ഒത്തുകളിക്കാനുള്ള വാഗ്ദാനം ലഭിച്ച വിവരം അധികാരികളെ അറിയിക്കാതിരുന്നു: ഉമര്‍ അക്മലിന് പൂട്ട് ഇട്ട് ക്രിക്കറ്റ് ബോര്‍ഡിന്റെ അഴിമതി വിരുദ്ധ യൂണിറ്റ്; താരത്തെ കാത്തിരിക്കുന്നത് ആജീവനാന്ത വിലക്കെന്ന് സൂചന

Britishmalayali
kz´wteJI³

ഇസ്ലാമബാദ്: ക്രിക്കറ്റില്‍ വിവാദങ്ങളുടെ തോഴന്മാരാണ് പാക്കിസ്ഥാന്‍ ക്രിക്കറ്റ് ടീമിലെ സഹോദരങ്ങളായ ഉമര്‍ അക്മലും കമ്രാന്‍ അക്മലും. വിക്കറ്റ് കീപ്പറും ബാറ്റ്‌സ്മാനായ കമ്രാന്‍ ഏറെ നാളായി പാക് ടീമിന് പുറത്താണ്. സഹോദരന്‍ ഉമര്‍ അക്മല്‍ സമീപകാലത്ത് ടീമിലെത്തിയെങ്കിലും വീണ്ടും വിവാദം സൃഷ്ടിച്ച് ടീമിന് പുറത്തുപോയി. ഇപ്പോഴിതാ ആജീവനാന്ത വിലക്ക് നേരിടാനൊരുങ്ങുകയാണ് ഉമര്‍.

ഒത്തുകളി ആരോപണം നേരിടുന്ന പാക് ക്രിക്കറ്റ് താരം ഉമര്‍ അക്മലിന് ആജീവനാന്ത വിലക്ക് വന്നേക്കും. 29 കാരനായ താരത്തെ പാക് ക്രിക്കറ്റ് ബോര്‍ഡിന്റെ അഴിമതി വിരുദ്ധ യൂണിറ്റ് ഫെബ്രുവരി 20ന് തന്നെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. അക്മല്‍ ചട്ടം ലംഘിച്ചെന്ന് ബോര്‍ഡ് കണ്ടെത്തി. ഒത്തുകളിക്കാനുള്ള വാഗ്ദാനം ലഭിച്ച വിവരം അധികാരികളെ അറിയിക്കാതിരുന്നതാണ് അക്മലിന് വിനയായത്. ടീം മാനേജരെ ഒത്തുകളി ഓഫര്‍ വന്നാല്‍ അറിയിച്ചിരിക്കണമെന്ന ചട്ടമുണ്ട്.

കുറ്റം തെളിഞ്ഞാല്‍ ആറ് മാസം മുതല്‍ ആജീവനാന്ത വിലക്ക് വരെയാണ് ശിക്ഷ. ചുമത്തിയ കുറ്റങ്ങളില്‍ മാര്‍ച്ച് 31 വരെയാണ് അക്മലിന് മറുപടി നല്‍കാന്‍ സമയം അനുവദിച്ചിരിക്കുന്നത്. അച്ചടക്ക ലംഘനത്തിന് 2014 ലില്‍ അറസ്റ്റിലായിട്ടുള്ള അക്മല്‍ 2017 ല്‍ കോച്ച് മിക്കി ആര്‍തറുമായി വഴക്കിട്ടതിന് മൂന്ന് മാസത്തെ വിലക്കും നേരിട്ടിട്ടുണ്ട്. നാല് മാസം മുമ്പ് ശ്രീലങ്കയ്‌ക്കെതിരായ ട്വന്റി 20 പരമ്പരയിലാണ് അക്മല്‍ രാജ്യത്തിനായി ഏറ്റവും ഒടുവില്‍ കളിച്ചത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category