1 GBP = 97.70 INR                       

BREAKING NEWS

ഡോ. പുതുശേരി രാമചന്ദ്രന് പ്രണാമം അര്‍പ്പിച്ചുകൊണ്ട് ജ്വാല ഇ-മാഗസിന്‍ മാര്‍ച്ച് ലക്കം പ്രസിദ്ധീകരിച്ചു; ഇക്കുറി മറ്റനേകം സാഹിത്യസൃഷ്ടികളും ലേഖനകളും

Britishmalayali
സജീഷ് ടോം

യുക്മ സാംസ്‌കാരിക വേദി പ്രസിദ്ധീകരിക്കുന്ന ജ്വാല ഇ-മാഗസിന്റ അറുപത്തിയൊന്നാം ലക്കം പ്രസിദ്ധീകരിച്ചു. മലയാളത്തിന്റെ പ്രിയ കവിയും തികഞ്ഞ ഭാഷാ സ്‌നേഹിയുമായ അന്തരിച്ച ഡോ. പുതുശേരി രാമചന്ദ്രന് പ്രണാമം അര്‍പ്പിച്ച് എഴുതിയ എഡിറ്റോറിയലില്‍ അദ്ദേഹം മലയാള ഭാഷയ്ക്ക് നല്‍കിയ സംഭാവനകളെ സ്മരിക്കുന്നു. 'കവി, അധ്യാപകന്‍, രാഷ്ട്രീയക്കാരന്‍, ഭാഷാ ഗവേഷകന്‍, പരിഭാഷകന്‍, വാഗ്മി തുടങ്ങി നിരവധി മേഖലകളില്‍ കനപ്പെട്ട സംഭാവനകള്‍ നല്‍കിയ വ്യക്തിയായിരുന്നു ഡോ. പുതുശേരി രാമചന്ദ്രന്‍.

അടിസ്ഥാനപരമായി കവിയായ അദ്ദേഹം 1940കളില്‍ ഇടത് ചിന്താധാരയോടൊപ്പം മലയാള കവിതാ രംഗത്ത് കടന്ന് വന്നു ചലനം സൃഷ്ടിച്ചു. സ്വാതന്ത്ര്യ സമരകാലത്ത് നിരവധി ദേശാഭിമാന കവിതകള്‍ എഴുതി. മണ്ണിനോടും മനുഷ്യനോടുമുള്ള അതിരുകളില്ലാത്ത സ്‌നേഹമായിരുന്നു പുതുശേരി കവിതയുടെ കരുത്ത്'; ചീഫ് എഡിറ്റര്‍ റജി നന്തികാട്ട് സൂചിപ്പിക്കുന്നു. 'പുതിയ കൊല്ലനും പുതിയൊരാലയും' ഡോ. പുതുശേരി രാമചന്ദ്രന്റെ പ്രസിദ്ധ രചനയാണ്.

വീണ്ടും വേറിട്ട ഒരു അനുഭവം മനോഹരമായ ശൈലിയില്‍ വിവരിക്കുന്നു ജോര്‍ജ്ജ് അറങ്ങാശ്ശേരി സ്മരണകളിലേക്ക് ഒരു മടക്കയാത്ര എന്ന തന്റെ പംക്തിയില്‍. കേരളത്തിലെ പ്രമുഖ നാടോടി വിജ്ഞാനീയന്‍ ഡോ. എം വി വിഷ്ണു നമ്പൂതിരിയെ ഓര്‍മ്മിച്ചു. ആര്‍. ഗോപാലകൃഷ്ണന്‍ എഴുതിയ ഓര്‍മ്മ, തനിക്കെതിരെ പ്രചരിക്കുന്ന പുരസ്‌കാര വിവാദത്തില്‍ കവി പ്രഭാവര്‍മ്മ പ്രതികരിക്കുന്ന അഭിമുഖം, രവിമേനോന്റെ പാട്ടുവന്ന വഴി എന്ന പംക്തി എന്നിവ മാര്‍ച്ച് ലക്കത്തിലെ ശ്രദ്ധേയ രചനകളാണ്. മലയാളത്തിന്റെ പ്രിയ എഴുത്തുകാരന്‍ ഫ്രാന്‍സിസ് നെറോണ 'കാതുസൂത്രം' എന്ന തന്റെ പുതിയ കൃതിയുടെ രചനയുടെ ചാലക ശക്തി എന്തായിരുന്നു എന്ന് വിശദമാക്കുന്ന ലേഖനവും വായനക്കാരില്‍ താല്‍പര്യം ഉണര്‍ത്തും എന്നതില്‍ സംശയമില്ല.   

ദിപു ശശി രചിച്ച എത്രമേല്‍, അനിലന്‍ കൈപ്പുഴയുടെ ഉണങ്ങിയമരം, നവീന പുതിയോട്ടിലിന്റെ  ഉശിരത്തി,  വിഷ്ണു പകല്‍ക്കുറിയുടെ പാതിരാ നേരത്ത്, എം ഒ രഘുനാഥിന്റെ തിരസ്‌കൃത കൃതികള്‍ എന്നീ കവിതകളും അനീഷ് ഫ്രാന്‍സിസ് എഴുതിയ മൂന്നു സ്വപ്നങ്ങള്‍, ജയരാജ് പരപ്പനങ്ങാടിയുടെ ഗജഹൃദയം, തോമസ് കെയാലിന്റെ പൈസക്കള്ളന്‍ എന്നീ കഥകളും ചിത്രകാരന്‍ സി ജെ റോയിയുടെ വളരെ ശ്രദ്ധേയമായ 'വിദേശവിചാരം' കാര്‍ട്ടൂണ്‍ പംക്തിയും മാര്‍ച്ച് ലക്കത്തില്‍ അടങ്ങിയിരിക്കുന്നു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category