1 GBP = 93.00 INR                       

BREAKING NEWS

പ്രളയ കാലത്തു നിങ്ങള്‍ക്കായി മിഴിതുറന്ന് പ്രവാസികള്‍ ഉണ്ടായിരുന്നു; എന്നാല്‍ ഇവിടെയും കാര്യങ്ങള്‍ ശുഭമല്ല; സര്‍ക്കാരിന്റെ നിര്‍ദ്ദേശങ്ങള്‍ പൂര്‍ണ്ണമായി പാലിക്കുക; സ്‌കന്ത്രോപ്പിലെ ജിമ്മിച്ചന്‍ ജോര്‍ജ്ജിന്റെ ഫേസ് ബുക്ക് കുറിപ്പ് ഇങ്ങനെ

Britishmalayali
kz´wteJI³

 

പ്രളയകാലത്തു നിങ്ങള്‍ക്കായി മുഴുവന്‍ സമയവും മിഴിതുറന്ന് ഞങ്ങള്‍ പ്രവാസികള്‍ ഉണ്ടായിരുന്നു. ലോകത്തിന്റെ നാനാ ഭാഗങ്ങളില്‍ നിന്നും വിദേശ മലയാളികള്‍ ടി വി ചാനലുകളിലേക്കും റെസ്‌ക്യൂ സെന്ററുകളിലേക്കും വിളിച്ചു പ്രളയത്തിലകപ്പെട്ടവര്‍ക്ക് വേണ്ടി സഹായം അഭ്യര്‍ത്ഥിച്ചു വിളിച്ചുകൊണ്ടിരുന്നു. എന്നാല്‍ ഇപ്പോള്‍  ഇവിടെയും കാര്യങ്ങള്‍ അത്ര ശുഭമല്ല. കൊറോണ അത്ര നിസാരനല്ല. ബ്രിട്ടനില്‍ കൊറോണ ബാധിച്ചവരുടെ എണ്ണം 5000 കടന്നു. ഇനിയുള്ള രണ്ട് ആഴ്ചകള്‍ അതിനിര്‍ണായകം. മറ്റു യൂറോപ്യന്‍ രാജ്യങ്ങളുടെയും അമേരിക്കയുടെയും ഗള്‍ഫ് രാജ്യങ്ങളുടെയും കാര്യങ്ങള്‍ ഏതാണ്ട് ഇതുപോലെ തന്നെ.

കൊറോണ നിസ്സാരക്കാരനല്ല. ഇന്ന് നമ്മുടെ രാജ്യം കൊറോണക്ക് എതിരെ ഒന്നിച്ചു പോരാടുന്നതില്‍ അഭിമാനിക്കുന്നു. നമുക്ക് വേണ്ടിയും നമ്മുടെ നാടിന് വേണ്ടിയും നമുക്ക് ഒരുമിക്കാം. രാഷ്ട്രീയമായോ വര്‍ഗീയമായോ കാണാതെ സര്‍ക്കാരിന്റെ നിര്‍ദ്ദേശങ്ങള്‍ പൂര്‍ണ്ണമായി പാലിക്കുക. സര്‍ക്കാരുകള്‍ ആദ്യം കൊടുത്ത നിര്‍ദ്ദേശങ്ങള്‍ ജനങ്ങള്‍ കാര്യമായി എടുക്കാതിരുന്നതിന്റെ ഫലമാണ് ഇന്ന് പല രാജ്യങ്ങളും അനുഭവിക്കുന്നത്. പുറത്തിറങ്ങരുത് എന്ന് സര്‍ക്കാര്‍ പറഞ്ഞാല്‍ പുറത്തിറങ്ങരുത്. സര്‍ക്കാരിന്റെയും ആരോഗ്യ വകുപ്പിന്റെയും നിര്‍ദ്ദേശങ്ങള്‍ അപ്പാടെ അനുസരിച്ചല്ലെങ്കില്‍ നമ്മള്‍ വലിയ വില കൊടുക്കേണ്ടിവരും.

സര്‍ക്കാരിന്റെ നിര്‍ദ്ദേശങ്ങള്‍ പൂര്‍ണ്ണമായി പാലിക്കുക. ആരോഗ്യമേഖലയില്‍ ഉള്ളവര്‍ കോറോണയുടെ പകര്‍ച്ചയെ തടയാന്‍ രാവും പകലും കഷ്ടപ്പെടുമ്പോള്‍ നമുക്ക് അവരോട് സഹകരിക്കാം, പ്രധാനമന്ത്രിയുടെ വാക്കുകളില്‍ പറഞ്ഞാല്‍ അവരോട് നന്ദി ഉള്ളവരാകാം, അവരെ ഒരു നിമിഷം ഓര്‍ക്കാം. നമ്മള്‍ അതിജീവിക്കും ഇതും..... നിര്‍ദ്ദേശങ്ങള്‍ പൂര്‍ണ്ണമായി പാലിച്ചാല്‍......

 

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category