1 GBP = 93.50 INR                       

BREAKING NEWS

ഇന്നലെ മാത്രം മരിച്ചത് 56 പേര്‍; മരണസംഖ്യ 233 ആയും രോഗികള്‍ 5000 ആയും ഉയരുന്നു; മലയാളികള്‍ക്കിടയിലെ മൂന്നാമത്തെ കൊറോണാ രോഗിയായി ലണ്ടനിലെ മലയാളി നഴ്‌സ്; ഓപ്പറേഷന്‍ തീയേറ്ററുകള്‍ വാര്‍ഡാക്കിയും വെന്റിലേറ്ററുകള്‍ ഷെയര്‍ ചെയ്തും ചികിത്സ; ആശുപത്രിയിലേക്ക് ആവശ്യമായതൊന്നും ലഭ്യമല്ല; ലോകത്തിന് മുമ്പില്‍ നാണം കെട്ട് ബ്രിട്ടന്‍

Britishmalayali
kz´wteJI³

യുകെയിലെ കൊറോണ ദുരന്തം വാണം പോലെ കുതിച്ചുയരുന്നുവെന്ന് ഏറ്റവും പുതിയ കണക്കുകള്‍ മുന്നറിയിപ്പേകുന്നു. ഇതു പ്രകാരം ഇന്നലെ മാത്രം മരിച്ചത് 56 പേരാണ്. മൊത്തം മരണസംഖ്യ 233 ആയും രോഗികള്‍ 5000 ആയും ഉയര്‍ന്നിട്ടുമുണ്ട്. കൂടാതെ, രണ്ടു മലയാളി നഴ്‌സുമാര്‍ക്ക് കൊറോണ സ്ഥിരീകരിച്ചതിനു പിന്നാലെ ലണ്ടനില്‍ നിന്നും മൂന്നാമത്തെ കേസും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. കൊറോണാ രോഗിയെ പരിചരിച്ച ലണ്ടനിലെ മലയാളി നഴ്‌സാണ് രോഗ ബാധിതയായി ഇപ്പോള്‍ വെന്റിലേറ്ററില്‍ കഴിയുന്നത്. ഇവര്‍ അപകട ഘട്ടം തരണം ചെയ്തുവെന്നാണ് ലഭിക്കുന്ന വിവരം.

ന്യൂകാസിലിലും ന്യൂഹാമിലുമാണ് നേരത്തെ കൊറോണാ റിപ്പോര്‍ട്ട് ചെയ്ത മലയാളി നഴ്‌സുമാര്‍ കഴിയുന്നത്. വെന്റിലേറ്ററുകള്‍ ഷെയര്‍ ചെയ്തും ഓപ്പറേഷന്‍ തീയേറ്ററുകള്‍ വാര്‍ഡാക്കിയും ചികിത്സിക്കാന്‍ പെടാപാടുപെടുകയാണ് ബ്രിട്ടന്‍. ചികിത്സയ്ക്ക് ആവശ്യമായതൊന്നും ലഭ്യമല്ലാത്തതിനാല്‍ നരകയാതനകള്‍ അനുഭവിക്കുന്നവരേറുകയാണ്. ചുരുക്കിപ്പറഞ്ഞാല്‍ കൊറോണ ദുരന്തത്തെ തുടര്‍ന്നുണ്ടായ ഇത്തരം ദുരവസ്ഥയില്‍ ലോകത്തിന് മുന്നില്‍ നാണം കെട്ടിരിക്കുകയാണ് ബ്രിട്ടനിപ്പോള്‍.

കൊറോണ ബാധിച്ച് ഇംഗ്ലണ്ടില്‍ മാത്രം മരിച്ചിരിക്കുന്നവര്‍ 53 പേരാണ്. യുകെയിലെ ഏറ്റവും പ്രായം കുറഞ്ഞ കൊറോണ ഇരയായ 41കാരനും ഇതില്‍ ഉള്‍പ്പെടുന്നു. യുകെയില്‍ കൊറോണ ബാധിച്ചിരിക്കുന്നവരുടെ കൃത്യമായ എണ്ണം 5018 ആണെന്ന് ഔദ്യോഗിക കണക്കുകള്‍ സാക്ഷ്യപ്പെടുത്തുമ്പോഴും യഥാര്‍ത്ഥത്തില്‍ ഇതിലുമെത്രയോ അധികം പേര്‍ രോഗികളായിട്ടുണ്ടെന്നാണ് സൂചന. ഇംഗ്ലണ്ടില്‍ ഇന്നലെ കൊറോണ ബാധിച്ചു മരിച്ചിരിക്കുന്നവരെല്ലാം നേരത്തെ തന്നെ ആരോഗ്യ പ്രശ്നങ്ങളോ മറ്റെന്തെങ്കിലും രോഗങ്ങളോ ഉള്ളവരായിരുന്നുവെന്നാണ് സ്ഥിരീകരിച്ചിരിക്കുന്നത്.

ഇന്നലെ ഇംഗ്ലണ്ടില്‍ മരിച്ചവരില്‍ ഏറ്റവും പ്രായം ചെന്നയാള്‍ക്ക് 94 വയസുണ്ട്. വെയില്‍സിലെ കൊറോണ മരണം അഞ്ചായാണ് വര്‍ധിച്ചിരിക്കുന്നത്. സ്‌കോട്ട്ലന്‍ഡില്‍ ഏഴു പേരും നോര്‍ത്തേണ്‍ അയര്‍ലന്റില്‍ ഒരാളുമാണ് കൊറോണ ബാധിച്ച് നാളിതുവരെ മരിച്ചിരിക്കുന്നത്. കൊറോണപ്പേടിയാല്‍ അവശ്യസാധനങ്ങള്‍ ആവശ്യത്തില്‍ കൂടുതല്‍ വാങ്ങിക്കൂട്ടുന്ന പ്രവണത ബ്രീട്ടീഷുകാര്‍ തുടരുന്നുവെന്ന് സ്ഥിരീകരിക്കുന്ന ചിത്രങ്ങള്‍ ഇന്നലെ പുറത്തു വരുകയും ചെയ്തിരുന്നു. ആവശ്യത്തിന് ഭക്ഷ്യവസ്തുക്കളും മറ്റും സ്റ്റോക്കുണ്ടെന്നും ആരും പരിഭ്രമിച്ച് ആവശ്യത്തില്‍ കൂടുതല്‍ വാങ്ങിക്കൂട്ടേണ്ടെന്ന് എന്‍വയോണ്‍മെന്റ് സെക്രട്ടറി ജോര്‍ജ് യൂസ്റ്റിസ് ജനത്തെ സമാശ്വസിപ്പിച്ചിരുന്നെങ്കിലും അതുകൊണ്ട് ഫലമുണ്ടായിട്ടില്ല.

കൊറോണബാധയുമായി ബന്ധപ്പെട്ട ഏറ്റവും പുതിയ വിവരങ്ങള്‍ പുറത്ത് വിടാന്‍ ഡൗണിംഗ് സ്ട്രീറ്റില്‍ വിളിച്ച് ചേര്‍ത്ത പത്രസമ്മേളനത്തില്‍ സംസാരിക്കവെയാണ് യൂസ്റ്റിസ് നിര്‍ണായകമായ നിര്‍ദേശം ഷോപ്പര്‍മാര്‍ക്ക് നല്‍കിയിരിക്കുന്നത്. രാജ്യത്തെ സംബന്ധിച്ചിടത്തോളം ഇത് കടുത്ത വെല്ലുവിളി നിറഞ്ഞ സമയമാണെന്ന് ഏവരും അംഗീകരിക്കണമെന്നും ഈ മഹാവ്യാധിയെ തോല്‍പ്പിക്കാന്‍ ഏവരും സര്‍ക്കാരിനൊപ്പം അണിനിരക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്യുന്നു. അതിനാല്‍ ഷോപ്പിംഗിന് പോകുമ്പോള്‍ മറ്റുള്ളവരെ കൂടി ഓര്‍ത്ത് മാത്രമേ വാങ്ങിക്കൂട്ടാവൂ എന്നും എന്‍വയോണ്‍മെന്റ് സെക്രട്ടറി നിര്‍ദേശിക്കുന്നു.

എന്‍എച്ച്എസ് ആശുപത്രികളിലേക്ക് നിരന്തരം കോവിഡ്-19 ബാധിതര്‍ എത്തിക്കൊണ്ടിരിക്കുന്നതിനാല്‍ കാര്യങ്ങള്‍ കൈവിട്ട് പോയിക്കൊണ്ടിരിക്കുന്നുവെന്നും അതിനാല്‍ തിരിഞ്ഞു നോക്കാന്‍ സാധിക്കാതെ വേദന തിന്നും ശ്വാസം മുട്ടിയും രോഗികള്‍ മരിക്കുമ്പോള്‍ നിസ്സഹായരായി നോക്കി നില്‍ക്കാന്‍ മാത്രമേ തങ്ങള്‍ക്ക് സാധിക്കുന്നുള്ളൂവെന്ന് പരിതപിച്ച് നിരവധി എന്‍എച്ച്എസ് ഫ്രന്റ് ലൈന്‍ സ്റ്റാഫുകളാണ് രംഗത്തെത്തിയിരിക്കുന്നത്. കൊറോണ രൂക്ഷമായി ശ്വാസകോശത്തെ ബാധിച്ചും കൊറോണ കാരണം ന്യൂമോണിയ അതിഗുരുതരമായതിനെ തുടര്‍ന്നും ഒരു തരി പ്രാണവായു ലഭിക്കാതെ പിടയുന്നവര്‍ യുകെയിലെ ആശുപത്രികളില്‍ പെരുകി വരുന്നുവെന്ന് വിവിധ ആശുപത്രികളിലെ ജീവനക്കാര്‍ വെളിപ്പെടുത്തുന്നു.

വെന്റിലേറ്ററുകള്‍ അത്യാവശ്യമായ ഇത്തരം രോഗികളില്‍ അനേകം പേര്‍ വെറും നിലത്ത് യാതൊരു പിന്തുണയുമില്ലാതെ മരണത്തെ പുല്‍കേണ്ട ഗതികേട് വര്‍ധിച്ച് വരുന്നുവെന്ന് സ്ഥിരീകരിക്കപ്പെട്ടിട്ടുണ്ട്.മെഡിക്കല്‍ ജീവിതത്തില്‍ പ്രതിസന്ധികളേറെ കണ്ടിട്ടുണ്ടെന്നും എന്നാല്‍ കൊറോണ സൃഷ്ടിച്ചത് പോലുളള ഒരു വെല്ലുവിളി അഭിമുഖീകരിക്കേണ്ടി വന്നിട്ടില്ലെന്നും വെളിപ്പെടുത്തുന്ന എന്‍എച്ച്എസ് ജീവനക്കാരേറെയാണ്.എന്‍എച്ച്എസ് ഇത്തരത്തില്‍ പരിമിതികളാല്‍ കുരുതിക്കളമാകുമ്പോള്‍ ജീവനക്കാരുടെ ക്ഷാമവും പ്രതിസന്ധിയെ രൂക്ഷമാക്കുന്നുണ്ട്.

വെല്ലുവിളിയുടെ ഈ ഘട്ടത്തില്‍ ജീവനക്കാരുടെ ക്ഷാമത്തെ അതിജീവിക്കാനായി എന്‍എച്ച്എസ് രാജ്യത്തെ സ്വകാര്യ ആശുപത്രികളുമായി കരാറുണ്ടാക്കിയെന്നും റിപ്പോര്‍ട്ടുണ്ട്. ഇതിലൂടെ കൂടുതല്‍ ബെഡുകള്‍, വെന്റിലേറ്ററുകള്‍, ആയിരക്കണക്കിന് അധിക ഹെല്‍ത്ത് കെയര്‍ സ്റ്റാഫുകള്‍ എന്നിവ അടുത്ത ആഴ്ച മുതല്‍ ലഭ്യമാകും. കൊറോണ വൈറസിനെതിരായുള്ള പോരാട്ടത്തില്‍ ഇത് ഏറെ ഉപകാരപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നത്. തല്‍ഫലമായി ഏതാണ്ട് 20,000ത്തോളം വരുന്നതും പൂര്‍ണമായി യോഗ്യത നേടിയവരുമായ ജീവനക്കാര്‍  പുതുതായി എന്‍എച്ച്എസിനൊപ്പം അണി ചേര്‍ന്ന് കൊറോണ വൈറസിനെതിരായ പോരാട്ടം ശക്തമാക്കുന്നതായിരിക്കും.

ഇംഗ്ലണ്ടില്‍ അധികമായി 8000 ഹോസ്പിറ്റല്‍ ബെഡുകളും ഏതാണ്ട് 1200ല്‍ അധികം വെന്റിലേറ്ററുകളും ലഭ്യമാക്കുമെന്നും റിപ്പോര്‍ട്ടുണ്ട്. പുതിയ നീക്കത്തിന്റെ ഭാഗമായി സ്വകാര്യ മേഖലയിലെ 10,000 നഴ്സുമാരും 700 ഡോക്ടര്‍മാരും 8000 മറ്റു ക്ലിനിക്കല്‍ ജീവനക്കാരും എന്‍എച്ച്എസില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കും. കൊറോണ പടര്‍ന്നു പിടിക്കുന്നതിനാല്‍ സര്‍ജറികളില്‍ വച്ച് രോഗികളെ പരിശോധിക്കുന്നത് അവസാനിപ്പിക്കണമെന്നും പകരം ഫോണ്‍ കോളുകളിലൂടെയും ഹോം വിസിറ്റുകളിലൂടെയും കണ്‍സള്‍ട്ടേഷനുകള്‍ നടത്തണമെന്നും ജിപിമാര്‍ക്ക് കടുത്ത നിര്‍ദേശം നല്‍കിയിട്ടുണ്ട്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category