1 GBP = 92.00INR                       

BREAKING NEWS

വിശുദ്ധ കുര്‍ബാനയും തിരുക്കര്‍മ്മങ്ങളും ഇന്ന്; ലൈവ് ടെലികാസ്റ്റുമായി ബ്രിസ്റ്റോള്‍ എസ്ടിഎസ്എംസിസി

Britishmalayali
kz´wteJI³

കൊറോണ വൈറസ് പടര്‍ന്നു പിടിച്ച് ലോകത്ത് ആശങ്ക സൃഷ്ടിക്കുമ്പോള്‍ സമൂഹത്തിന്റെ സുരക്ഷയെ കരുതിയും സര്‍ക്കാരിന്റെയും സഭാധികാരികളുടെയും മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങളോട് ചേര്‍ന്ന് നിന്നു കൊണ്ട് ബ്രിസ്റ്റോള്‍ ഫിഷ്പോണ്ട്സ് സെന്റ് തോമസ് സീറോ മലബാര്‍ കാത്തലിക് ചര്‍ച്ചില്‍ പതിവായി നടത്താറുള്ള ഞായറാഴ്ച ശുശ്രൂഷകള്‍ യൂട്യൂബ് ലൈവ് ടെലികാസ്റ്റ് ചെയ്യപ്പെടുന്നു.

കുട്ടികളുടെ വേദപാഠം ഉച്ച കഴിഞ്ഞ് രണ്ടു മുതല്‍ 2. 30 വരെയും വിശ്വാസികള്‍ക്കായുള്ള ദിവ്യകാരുണ്യാരാധനയും 2. 30 മുതല്‍ 3 വരെയും ദിവ്യബലി മൂന്നു മണി മുതല്‍ നോമ്പിലെ വെള്ളിയാഴ്ചകളില്‍ പതിവായി നടത്തുന്ന എട്ടു മണിക്കുള്ള കുരിശിന്റെ വഴി കമ്മ്യൂണിറ്റിയിലുള്ള എല്ലാവര്‍ക്കും ഈ ആഴ്ച മുതല്‍ എസ്റ്റിഎസ്എംസിസി ബ്രിസ്റ്റോളിന്റെ ഫേസ്ബുക്ക് പേജിലും യൂട്യൂബ് ചാനലിലും ലഭ്യമാണ്.

രോഗത്തിന്റെയും മരണത്തിന്റെയും ഭീതിയില്‍ കഴിയുന്ന അനേകം സഹോദരങ്ങള്‍ക്ക് വേണ്ടിയും ആദിമ ക്രൈസ്തവവരെപ്പോലെ കൊന്ത ചൊല്ലിയും ദൈവ വചനം വായിച്ചും നമ്മുടെ വീടുകളുടെ അകത്തളങ്ങള്‍ ദേവായങ്ങളാക്കി മാറ്റുവാന്‍ എല്ലാ വിശ്വാസികളെയും ഈ അവസരത്തില്‍ ഓര്‍മ്മ പെടുത്തുന്നുവെന്ന് ബ്രിസ്റ്റോള്‍ എസ്റ്റിഎസ്എംസിസി മിഷന്‍ ഡയറക്ടര്‍ ഫാ: പോള്‍ വെട്ടിക്കാട്ട് അറിയിച്ചു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category