1 GBP = 92.80 INR                       

BREAKING NEWS

പനിയും ചുമയും ശ്വാസംമുട്ടലും വരുന്നതിനു മുന്‍പ് കൊറോണ രോഗിയാണോ എന്നറിയാം; മണവും രുചിയും നഷ്ടമായാല്‍ സംഗതി പോസിറ്റീവ്; ബ്രിട്ടനില്‍ ചില ഡോക്ടര്‍മാര്‍ക്ക് പകര്‍ന്നു കിട്ടിയ രോഗം തിരിച്ചറിഞ്ഞത് മറ്റ് ലക്ഷണങ്ങള്‍ പ്രകടമാകുന്നതിന് മുന്‍പ്

Britishmalayali
kz´wteJI³

കൊറോണയുടെ സാന്നിദ്ധ്യം എത്രയും നേരത്തേ തിരിച്ചറിയുന്നുവോ അത്രയും എളുപ്പമാണ് രോഗം ചികിത്സിച്ചു ഭേദമാക്കുവാനും അത് മറ്റുള്ളവരിലേക്ക് പകരാതെ നോക്കുവാനും.പനി, വരണ്ട ചുമ, ശ്വാസതടസ്സം മുതലായവയൊക്കെയാണ് കോവിഡ്19 ബാധയുടെ പ്രകടമായ ലക്ഷണങ്ങള്‍. എന്നാല്‍ ഈ ലക്ഷണങ്ങള്‍ പ്രകടമാകുന്നതിനും മുന്‍പ് തന്നെ രോഗബാധ തിരിച്ചറിയാമെന്നാണ് ബ്രിട്ടനില്‍ എന്‍ എച്ച് എസിലെ രണ്ട് ഡോക്ടര്‍മാരുടെ അനുഭവം പറയുന്നത്.

കോവിഡ് രോഗികളെ ചികിത്സിക്കുന്നതിനിടെ അവരില്‍ നിന്നുമാണ് എന്‍എച്ച്എസിലെ രണ്ട് ഡോക്ടര്‍മാര്‍ക്ക് അണുബാധയുണ്ടായത്. മണവും രുചിയും തിരിച്ചറിയാനുള്ള കഴിവ് നഷ്ടപ്പെടുക എന്നതായിരുന്നു അവരില്‍ ആദ്യം കണ്ട ലക്ഷണം. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് അണുബാധ സ്ഥിരീകരിക്കപ്പെട്ടത്. മൂക്ക്, കണ്ണുകള്‍, വായ എന്നിവയിലൂടെയാണ് കൊറോണ മനുഷ്യശരീരത്തില്‍ പ്രവേശിക്കുക എന്നതിനാല്‍ ഈ ലക്ഷണങ്ങളാകും ആദ്യം പ്രകടമാകുക. ഈ അവസ്ഥയില്‍ തന്നെ പരിശോധനയ്ക്ക് വിധേയനായാല്‍ ലക്ഷണങ്ങള്‍ പ്രകടമാകുന്നതിനു മുന്‍പ് തന്നെ രോഗം സ്ഥിരീകരിക്കാനാകും. ഇത് ചികിത്സ എളുപ്പമാക്കും എന്നു മാത്രമല്ല, രോഗവ്യാപനവും ഫലപ്രദമായി തടയുവാന്‍ സഹായിക്കും.

ബ്രിട്ടീഷ് അസ്സോസിയേഷന്‍ ഓഫ് ഓട്ടോറിനോലാരിങ്കോളജിയിലെ പ്രൊഫസര്‍ നിര്‍മ്മല്‍ പറഞ്ഞത് ചെറുപ്പക്കാരായ പല രോഗികളിലും പനിയോ ചുമയോ ആദ്യനാളുകളില്‍ കണ്ടിരുന്നില്ല എന്നാണ്. എന്നാല്‍ അവര്‍ക്കും രുചിയും ഗന്ധവും തിരിച്ചറിയാന്‍ കഴിഞ്ഞിരുന്നില്ല. ഇത്തരത്തില്‍ ബാഹ്യലക്ഷണങ്ങള്‍ കാണിക്കാതിരുന്ന രോഗികളില്‍ നിന്നായിരിക്കും എന്‍എച്ച്എസിലെ ഡോക്ടര്‍മാര്‍ക്ക് രോഗം പടര്‍ന്നിരിക്കുക എന്നാണ് കരുതപ്പെടുന്നത്. ഇരുവരും വെന്റിലേറ്ററിലാണ്.

നേരത്തെ, രോഗബാധ ആദ്യമായി പൊട്ടിപ്പുറപ്പെട്ട ചൈനയിലെ വുഹാനില്‍ നടത്തിയ പഠനങ്ങള്‍ വെളിപ്പെടുത്തിയത് രോഗികളുടെ ആദ്യ ലക്ഷണങ്ങള്‍ പനി, ചുമ, ക്ഷീണം, പേശി വേദന എന്നിവയായിരുന്നു. ഇത് ഒന്നാം ദിവസം പ്രകടമാകുമെന്നാണ് പഠനങ്ങള്‍ വെളിപ്പെടുത്തിയത്. രോഗികള്‍ പ്രായമേറിയവരോ, നേരത്തെ മറ്റുരോഗങ്ങള്‍ ഉള്ളവരോ ആണെങ്കില്‍ അഞ്ചാം ദിവസത്തോടെ ഡിസ്പ്നിയ എന്നറിയപ്പെടുന്ന ശ്വാസതടസ്സ രോഗം ഉണ്ടാകും.

ഏഴാം ദിവസത്തോടെ ശ്വാസോച്ഛാസ സംബന്ധിയായ ബുദ്ധിമുട്ടുകള്‍ വര്‍ദ്ധിക്കുന്നതോടെയാണ് സാധാരണയായി എല്ലാവരും ആശുപത്രികളില്‍ എത്താറ്. അപ്പോഴേക്കും ശരീരത്തിലെ അണുബാധ വളരെ കൂടിയിരിക്കും. ഇത് ചികിത്സക്ക് ബുദ്ധിമുട്ടുകള്‍ ഉണ്ടാക്കുകയും, ഇതിനിടയില്‍ രോഗി ധാരാളം പേരുമായി സമ്പര്‍ക്കത്തില്‍ ഏര്‍പ്പെട്ടിരിക്കാമെന്നതിനാല്‍ കൂടുതല്‍ പേരിലേക്ക് രോഗം പടരുവാനുള്ള സാധ്യതയും വര്‍ദ്ധിക്കും.

എന്നാല്‍ ഇന്നലെ ബ്രിട്ടനില്‍ കണ്ടെത്തിയ രണ്ട് ലക്ഷണങ്ങള്‍ (രുചിയും ഗന്ധവും തിരിച്ചറിയുവാനുള്ള കഴിവ് നഷ്ടപ്പെടുന്നത്) രോഗം വളരെ നേരത്തെ കണ്ടെത്താന്‍ സഹായിക്കുന്നതാണ്. കൊറോണയുടെ വ്യാപനത്തിന്റെ വേഗത കുറയ്ക്കാന്‍ ഈ തിരിച്ചറിയലിനാവുമെന്നാണ് പ്രതീക്ഷ.

ഇതിനിടയില്‍ ബ്രിട്ടനിലെ മരണസംഖ്യ 233 ആയി. വെയില്‍സില്‍ ഇതുവരെ അഞ്ചു പേരാണ് മരിച്ചത്. സ്‌കോട്ട്‌ലാന്റില്‍ ഏഴും ഉത്തര അയര്‍ലന്‍ഡില്‍ ഒരാളും മരിച്ചിട്ടുണ്ട്. നിത്യജീവിതം ഏതാണ്ട് സ്തംഭിച്ച നിലയിലാണെങ്കിലും ഉടനെയൊന്നും ഭക്ഷ്യക്ഷാമം ഉണ്ടാകില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഭക്ഷ്യോത്പാദകര്‍ അവരുടെ ഉത്പാദനം ഏകദേശം 50% വര്‍ദ്ധിപ്പിച്ചിട്ടുണ്ടെന്ന് പരിസ്ഥിതി സെക്രട്ടറി ജോര്‍ജ്ജ് യൂസ്റ്റിസ് പറഞ്ഞു.

നിത്യേനയുള്ള പത്രസമ്മേളനത്തില്‍, ഷിഫ്റ്റ് കഴിഞ്ഞെത്തുന്ന എന്‍ എച്ച് എസ്സിലെ പ്രധാന ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് ഭക്ഷണം പോലും വാങ്ങാന്‍ സാധിക്കുന്നില്ല എന്ന് എന്‍ എച്ച് എസ് ഡയറക്ടര്‍ സ്റ്റീഫന്‍ പോവിസ് പറഞ്ഞിരുന്നു. ആവശ്യത്തിലധികം സാധനങ്ങള്‍ ആളുകള്‍ വാങ്ങിക്കൂട്ടുന്നത് കൊണ്ടാണ് ഇത് സംഭവിക്കുന്നതെന്ന് ജോര്‍ജ്ജ് യൂസ്റ്റിസ് പറഞ്ഞു. ഭക്ഷ്യ സാധനങ്ങളെ കുറിച്ചോര്‍ത്ത് വേവലാതിപ്പെടരുതെന്നും ആവശ്യത്തിനുള്ളത് മാത്രം വാങ്ങണമെന്നും അദ്ദേഹം ജനങ്ങളെ ഓര്‍മ്മിപ്പിച്ചു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category