1 GBP = 93.00 INR                       

BREAKING NEWS

ഹൈഡല്‍ പദ്ധതിയുടെ മാനേജരായി ഡെപ്യൂട്ടേഷനില്‍ ജോലി ചെയ്യുന്നതിനിടെ ജല കമ്മീഷന്‍ ചെയര്‍മാന്‍ സ്ഥാനത്തേക്ക്; മുല്ലപ്പെരിയാര്‍ അണക്കെട്ടിലെടുത്തത് സുപ്രധാന തീരുമാനങ്ങള്‍; വിരമിച്ച ശേഷം കൂടുതലും പ്രവര്‍ത്തിച്ചത് ഐക്യരാഷ്ട്ര സംഘനയ്ക്ക് വേണ്ടി; കേന്ദ്ര ജല കമ്മീഷന്‍ മുന്‍ ചെയര്‍മാന്‍ ഡോ. കെ.സി.തോമസ് വിടപറയുമ്പോള്‍

Britishmalayali
kz´wteJI³

തിരുവനന്തപുരം: കേന്ദ്ര ജല കമ്മീഷന്‍ മുന്‍ ചെയര്‍മാന്‍ തിരുവല്ല വള്ളംകുളം നെല്ലാട്ട് കണ്ടത്തില്‍ കുടുംബാംഗം ഡോ. കെ.സി.തോമസ് (97) കവടിയാര്‍ ജവഹര്‍നഗറിലെ അപ്പാര്‍ട്മെന്റില്‍ അന്തരിച്ചു. സംസ്‌കാരം നടത്തി. 1978 മുതല്‍ 1980 വരെ അദ്ദേഹം കമ്മിഷന്‍ ചെയര്‍മാന്‍ ആയിരിക്കെയാണ് മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ ജലനിരപ്പ് 136 അടിയിലേക്ക് താഴ്ത്തിയതും അണക്കെട്ട് ബലപ്പെടുത്താന്‍ നിര്‍ദ്ദേശം നല്‍കിയതും. പിന്നീടു ജലനിരപ്പ് 145 അടിയാക്കാന്‍ തീരുമാനിച്ചതും ഇദ്ദേഹത്തിന്റെ കാലത്തു തന്നെ.

മുല്ലപ്പെരിയാര്‍ ഡാമിലെ ചോര്‍ച്ചയുമായി ബന്ധപ്പെട്ട് 1979ല്‍ അന്നത്തെ പീരുമേട് എംഎല്‍എ സി.എ.കുര്യന്‍ നിരാഹാരം ആരംഭിച്ചതിനെത്തുടര്‍ന്നാണ് മുഖ്യമന്ത്രി സി.എച്ച്.മുഹമ്മദ്കോയയുടെ അഭ്യര്‍ത്ഥന മാനിച്ച് ഡോ. കെ.സി.തോമസിനെ പ്രധാനമന്ത്രി മുല്ലപ്പെരിയാറില്‍ അയച്ചത്.

തിരുവനന്തപുരം എന്‍ജിനീയറിങ് കോളജിലെ ആദ്യ ബാച്ച് വിദ്യാര്‍ത്ഥിയാണ്. 1945ല്‍ യുഎസിലെ കര്‍നഗി മെലന്‍ സര്‍വകലാശാലയില്‍ നിന്ന് സ്‌കോളര്‍ഷിപ്പോടെ സിവില്‍ എന്‍ജിനീയറിങ്ങില്‍ എംഎസ്സി ബിരുദം നേടി. തുടര്‍ന്ന് പിഎച്ച്ഡിയും. ഹിമാചല്‍ പ്രദേശിലെ സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോര്‍ഡ് ചെയര്‍മാനായിരുന്നു.

കേന്ദ്ര വാട്ടര്‍ എന്‍ജിനീയറിങ് സര്‍വീസിലായിരുന്ന ഡോ. തോമസ് ഭൂട്ടാനിലെ ഹൈഡല്‍ പദ്ധതിയുടെ മാനേജരായി ഡപ്യൂട്ടേഷനില്‍ ജോലി ചെയ്യുന്നതിനിടയാണു ജല കമ്മിഷന്‍ ചെയര്‍മാന്‍ സ്ഥാനത്തേക്ക് എത്തുന്നത്. ചെയര്‍മാന്‍ സ്ഥാനത്തു നിന്നു വിരമിച്ച ശേഷം ഐക്യരാഷ്ട്ര സംഘടനയ്ക്കു വേണ്ടി പ്രവര്‍ത്തിച്ചു. പല ഡാമുകളുടെയും കണ്‍സല്‍റ്റന്റായിരുന്നു. അമേരിക്കന്‍ സൊസൈറ്റി ഓഫ് സിവില്‍ എന്‍ജിനീയേഴ്സ്, ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എന്‍ജിനീയേഴ്സ് എന്നിവയില്‍ അംഗവുമായിരുന്നു. ഭാര്യ: സൂസി തോമസ്. മക്കള്‍: ജേക്കബ്, സൂസന്‍, മിന്നി, ടോം.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category