1 GBP = 92.00INR                       

BREAKING NEWS

കോവിഡ് ഭീതിയില്‍ യുഎഇയില്‍ യാത്രാ വിലക്ക് വന്നതോടെ കുടുങ്ങിയത് മലയാളിയായ ഇരട്ടസഹോദരങ്ങള്‍: ഉറക്കം ടെര്‍മിനലിലെ കസേരയില്‍ ഇരുന്ന്; രണ്ട് ദിവസം ഭക്ഷണത്തിനുള്ള സഹായം അധികൃതര്‍ നല്‍കിയെങ്കിലും ഇപ്പോള്‍ കയ്യൊഴിഞ്ഞു; കുളിമുറി ഉപയോഗിക്കുന്നുണ്ടെങ്കിലും ദിനചര്യകളെല്ലാം താളം തെറ്റി; കൈയിലുള്ള വസ്ത്രങ്ങല്‍ മുഷിഞ്ഞു തുടങ്ങി; താമസത്തിനോ പുറത്തിറങ്ങാനുള്ള ട്രാന്‍സിസ്റ്റ് വിസയോ നല്‍കാതെ അധികൃതരും

Britishmalayali
kz´wteJI³

ദുബായ്: പോര്‍ച്ചുഗലില്‍നിന്ന് പുറപ്പെട്ട മലയാളികളായ ഇരട്ട സഹോദരങ്ങള്‍ നാട്ടിലേക്ക് പോകാന്‍കഴിയാതെ മൂന്നുദിവസമായി ദുബായ് വിമാനത്താവളത്തില്‍. തിരുവനന്തപുരം കോവളം സ്വദേശികളായ ജാക്‌സണ്‍ ആന്‍ഡ്രൂസ്, ബെന്‍സണ്‍ ആന്‍ഡ്രൂസ് എന്നീ സഹോദരങ്ങളാണ് വ്യാഴാഴ്ച മുതല്‍ ദുബായ് ടെര്‍മിനല്‍ മൂന്ന് വിമാനത്താവളത്തില്‍ കുടുങ്ങിയത്.

ബുധനാഴ്ച പോര്‍ച്ചുഗല്‍ സമയം ഉച്ചയ്ക്ക് 1.35 നാണ് ഇരുവരും കയറിയ എമിറേറ്റ്‌സ് എയര്‍ലൈന്‍സ് വിമാനം (ഇ.കെ.-192) ലിസ്ബണില്‍നിന്ന് ടേക് ഓഫ് ചെയ്തത്. ഏഴരമണിക്കൂര്‍ യാത്രയ്ക്ക് ശേഷം അര്‍ധരാത്രി 12.50- ന് ദുബായിലെത്തി. വ്യാഴാഴ്ച രാത്രി 9.40-നുള്ള എമിറേറ്റ്‌സ് എയര്‍ലൈന്‍സ് (ഇ.കെ.-522) വിമാനത്തിലാണ് ദുബായില്‍നിന്ന് തിരുവനന്തപുരത്തേക്ക് ജാക്‌സണും ബെന്‍സണും പോകേണ്ടിയിരുന്നത്. വ്യാഴാഴ്ച ഉച്ചയ്ക്ക് 12 മണി മുതല്‍ യു.എ.ഇ. യില്‍ പ്രവേശനവിലക്ക് നിലവില്‍ വന്നതാണ് ഇരുവര്‍ക്കും വിനയായത്. ഇരുവരേയും തിരുവനന്തപുരത്തേക്ക് കൊണ്ടുപോകാന്‍ തയ്യാറായില്ല. അതേസമയം ഡല്‍ഹി, ചെന്നൈ തുടങ്ങി ഇന്ത്യയിലെ മറ്റിടങ്ങളിലേക്കുള്ള ലിസ്ബണില്‍നിന്നുള്ള യാത്രക്കാരെ കൊണ്ടുപോയതായും അവര്‍ പറയുന്നു. കേരളത്തിലേക്ക് തങ്ങള്‍ രണ്ടുപേര്‍മാത്രമാണ് ലിസ്ബണില്‍നിന്നുള്ള വിമാനത്തില്‍ ഉണ്ടായിരുന്നതെന്നും തങ്ങളെ കൊണ്ടുപോകാതിരിക്കുന്നതിന് എയര്‍ലൈന്‍സ് അധികൃതര്‍ കൃത്യമായി കാരണംപറയുന്നില്ലെന്നും സഹോദരങ്ങള്‍ വ്യക്തമാക്കി.

വ്യാഴാഴ്ചരാത്രി മുതല്‍ ശനിയാഴ്ചവരെ ജാക്‌സണും ബെന്‍സണും വേണ്ടത്ര ഭക്ഷണംപോലും കഴിക്കാതെ വിമാനത്താവളത്തില്‍ കഴിയുകയാണ്. ദുബായില്‍ കുടുങ്ങിയ ഇരുവര്‍ക്കും ഹോട്ടല്‍ താമസമോ 48 മണിക്കൂര്‍ പുറത്തിറങ്ങാനുള്ള ട്രാന്‍സിറ്റ് വിസയോ ലഭിക്കാത്തതാണ് കൂടുതല്‍ ദുരിതത്തിനിടയായതെന്ന് അയല്‍ക്കാരനായ ദുബായിലുള്ള സാംസണ്‍ പറഞ്ഞു. തിരുവനന്തപുരത്തുനിന്ന് നോര്‍ക്ക സിഇഒ. ഹരികൃഷ്ണന്‍ നമ്പൂതിരി, ദുബായ് ഇന്ത്യന്‍ കോണ്‍സുലേറ്റ് അധികൃതര്‍, ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ പ്രസിഡന്റ് ഇ.പി. ജോണ്‍സണ്‍ എന്നിവരെല്ലാം ദുബായില്‍ കുടുങ്ങിയ മലയാളികളെ നാട്ടിലെത്തിക്കാന്‍ ശ്രമം തുടങ്ങിയിട്ടുണ്ട്.

ജാക്‌സണും ബെന്‍സണും ഒരേദിവസമാണ് അജ്മാനിലെ ഒരേ കമ്പനിയില്‍ ജോലിക്ക് ചേര്‍ന്നത്. കഴിഞ്ഞ ജൂണില്‍ ഇരുവരും ഒരുമിച്ച് യു.എ.ഇ. വിസ റദ്ദുചെയ്ത് പോര്‍ച്ചുഗലിലേക്ക് സന്ദര്‍ശക വിസയില്‍ ജോലി അന്വേഷിച്ച് പോവുകയായിരുന്നു. ഏറെ പാടുപെട്ടാണ് ഇരുവര്‍ക്കും അവിടെ ജോലി ശരിയായത്. രണ്ടുപേരും തൊഴില്‍ വിസ ഉറപ്പാക്കിയതിനുശേഷമാണ് ബുധനാഴ്ച ലിസ്ബണില്‍നിന്ന് മടങ്ങിയത്. ഇന്ത്യയും വിമാനസര്‍വീസുകള്‍ വിലക്കിയതോടെ ഇരുവരുടേയും നാട്ടിലേക്കുള്ള മടക്കം കൂടുതല്‍ പ്രതിസന്ധിയിലായി.

ഭക്ഷണത്തിനുള്ള കൂപ്പണ്‍ എമിറേറ്റ്സ് എയര്‍ലൈന്‍സ് അധികൃതര്‍ നല്‍കിയെങ്കിലും ഇപ്പോള്‍ സ്വന്തം കീശയില്‍ നിന്ന് പണമെടുത്താണ് രണ്ടു നേരം ഭക്ഷണം കഴിക്കുന്നതെന്നും ഇതിന് തന്നെ വന്‍ തുക ചെലവായെന്നും ജാക്സണ്‍ പറഞ്ഞു. യത്രക്കാര്‍ക്കുള്ള കസേരയിലിരുന്നാണ് ഉറങ്ങുന്നത്. ഇവിടുത്തെ കുളിമുറി ഉപയോഗിക്കുന്നുണ്ടെങ്കിലും ദിനചര്യകളാകെ താളം തെറ്റി. കൊണ്ടുവന്ന വസ്ത്രങ്ങളെല്ലാം മുഷിഞ്ഞുതുടങ്ങി. ഇനിയും വൈകിയാല്‍ തങ്ങള്‍ ഏറെ ദുരിതത്തിലാകുമെന്നും എത്രയും പെട്ടെന്ന് തങ്ങളെ ഇന്ത്യയിലെത്തിക്കുകയോ യുഎഇയില്‍ പുറത്തിറങ്ങാന്‍ അനുവദിക്കുകയോ ചെയ്യണമെന്നും ഇരുവരും ആവശ്യപ്പെട്ടു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category