1 GBP = 93.00 INR                       

BREAKING NEWS

രാജ്യത്ത് കോവിഡ് മരണം ആറായി; ഇന്ന് ബീഹാറിലും മഹാരാഷ്ട്രയിലുമായി മരിച്ചത് രണ്ട് പേര്‍'; മഹാരാഷ്ട്രയില്‍ ചികിത്സയിലിരിക്കെ മരിച്ചത് 63കാരന്‍; ബീഹാറില്‍ ചികിത്സയിലിരിക്കെ മരിച്ചത് 38 വയസുള്ള യുവാവും; അതീവ ജാഗ്രതയുമായി രാജ്യം; ഇന്ത്യയില്‍ കൊറോണ കേസുകള്‍ ഇന്ന് 324; മഹാരാഷ്ട്രയില്‍ 74 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചപ്പോള്‍ 52 പേരുമായി കേരളം രണ്ടാമത്; രാജസ്ഥാനില്‍ 31 വരെ കര്‍ഫ്യു; രാജ്യത്തെ റെയില്‍ ഗതാഗതം നിര്‍ത്തലാക്കി; ജനതാ കര്‍ഫ്യു ഏറ്റെടുത്ത് ഇന്ത്യയിലെ ജനങ്ങള്‍

Britishmalayali
kz´wteJI³

മുംബൈ: കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് ബിഹാറില്‍ ഒരാള്‍ മരിച്ചു. ഇതോടെ കൊറോണയെ തുടര്‍ന്ന് ഇന്ത്യയില്‍ മരിച്ചവരുടെ എണ്ണം ആറായി. ഞായറാഴ്ച മാത്രം രാജ്യത്ത് രണ്ട് മരണം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. ബിഹാറില്‍ മരിച്ചത് 38 വയസുള്ള യുവാവാണ്. ഖത്തറില്‍ നിന്ന് മടങ്ങിയെത്തിയ ഇയാള്‍ പട്‌ന എയിംസില്‍ ചികിത്സയിലായിരുന്നു. ശനിയാഴ്ചയാണ് മരണം സംഭവിച്ചതെങ്കിലും പോസിറ്റീവാണെന്ന പരിശോധനാ ഫലം ലഭിച്ചത് ഞായറാഴ്ചയാണ്. നേരത്തെ മുംബൈയില്‍ ഒരു മരണം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു. മുംബൈ എച്ച്.എന്‍. റിലയന്‍സ് ആശുപത്രിയില്‍ മാര്‍ച്ച് 21നാണ് ഇദ്ദേഹത്തെ പ്രവേശിപ്പിച്ചത്. നിലവില്‍ മഹാരാഷ്ട്രയില്‍ 74പേര്‍ക്കാണ് കൊറോണ സ്ഥിരീകരിച്ചിട്ടുള്ളത്. രാജ്യത്ത് ഇതിനോടകം 341 പേര്‍ക്കാണ് കൊറോണ സ്ഥിരീകരിച്ചിട്ടുള്ളത്.

63 കാരനാണ് രോഗം ബാധിച്ച് മരിച്ചത്. ഇന്നലെ രാത്രി 11 മണിക്കാണ് മരണം സംഭവിച്ചതെന്ന് മുംബൈ മുന്‍സിപ്പില്‍ കോര്‍പ്പറേഷന്‍ ആരോഗ്യ വിഭാഗം പുറത്തിറക്കിയ വാര്‍തത്താക്കുറിപ്പില്‍ പറയുന്നു. രാജ്യത്തെ അഞ്ചാമത്തെ കൊവിഡ് മരണമാണ് ഇത്. ഇന്നലെയാണ് ഇയാളെ മുംബൈയിലെ എച്ച്.എന്‍ റിലയന്‍സ് ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്തത്. രാജ്യത്ത് കോവിഡ് ബാധിച്ചവരുടെ എണ്ണം 324 ആയി.

ഇവരില്‍ 41 പേര്‍ വിദേശികളാണ്. രോഗബാധിതരുടെ എണ്ണം രണ്ടാഴ്ചക്കിടെ ഇരട്ടിയായാണ് വര്‍ധിച്ചത്. മഹാരാഷ്ട്രയിലും കേരളത്തിലുമാണ് ഏറ്റവും ഏറ്റവും കൂടുതല്‍ കോവിഡ് ബാധ സ്ഥിരീകരിച്ചത്. രാജസ്ഥാനില്‍ ഒരാഴ്ചത്തെ പൂര്‍ണ്ണ സമ്പര്‍ക്ക വിലക്ക് പ്രഖ്യാപിച്ചു. ഇതോടെ രാജ്യത്ത് 324 പേര്‍ക്ക് കൊറോണ സ്ഥീരികരിച്ചിട്ടുണ്ട്. വിദേശത്ത് നിന്നെത്തിയ 41 പേര്‍ക്കാണ് ഇതുവരെ കോവിഡ് 19 സ്ഥീരികരിച്ച് ഐസൊലേഷനിലുള്ളത്. 24 കേസുകള്‍ ഡിസ്ചാര്‍ജ് ചെയ്തത് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നു.

കോവിഡ് 19ന്റെ സമൂഹ വ്യാപനം തടയാന്‍ ജനങ്ങളില്‍ അവബോധം ഉണ്ടാക്കാനായി രാജ്യം ജനത കര്‍ഫ്യു ആചരിക്കുകയാണ്. രാവിലെ 9 മണി മുതല്‍ രാത്രി 7 മണി വരെ ആളുകള്‍ പുറത്തിറങ്ങരുത് എന്നാണ് നിര്‍ദ്ദേശം. ലോക്കല്‍ ട്രെയിനുകള്‍, ബസ്, മെട്രോ തുടങ്ങി പൊതു ഗതാഗത സംവിധാനങ്ങള്‍ പൂര്‍ണമായും തടസ്സപ്പെട്ടു. കടകമ്പോളങ്ങള്‍ അടച്ചിട്ടിരിക്കുകയാണ്. കൊവിഡ് ഭീതിയുടെ പശ്ചാത്തലത്തില്‍ പാര്‍ലമെന്റ് സമ്മേളനം വെട്ടിച്ചുരുക്കുന്ന കാര്യം നാളെ ചര്‍ച്ച ചെയ്യും. പ്രതിപക്ഷം സമ്മേളനം ചുരുക്കണമെന്ന് ആവശ്യപ്പെടും.ധനബില്‍ നാളെ ലോക്സഭയുടെ അജണ്ടയില്‍ ഉള്‍പ്പെടുത്തിയിട്ടും ഉണ്ട്. ജനതാ കര്‍ഫ്യൂവിന് പിന്തുണ പ്രഖ്യാപിച്ചിരിക്കുകയാണ് ഡല്‍ഹിയിലെ സാധാരണക്കാരും. നഗരത്തിലെ വസ്ത്രങ്ങള്‍ വൃത്തിയാക്കുന്ന ധോബി വാലകള്‍ ഇന്ന് തങ്ങളുടെ ജോലി നിര്‍ത്തിവെച്ച് കൊവിഡ് 19 ന്റെ പ്രതിരോധ പരിപാടികളുടെ ഭാഗമാകുകയാണ്.

ട്രെയിന്‍ സര്‍വീസുകള്‍ റദ്ദാക്കി
മാര്‍ച്ച് 25 വരെയുള്ള രാജ്യത്തെ ട്രെയിന്‍ സര്‍വീസുകളും റദ്ദാക്കിയേക്കുമെന്ന് റിപ്പോര്‍ട്ട്. കൊറോണ വൈറസ് വ്യാപകമാകുന്ന സാഹചര്യത്തിലാണിത്. ഞായറാഴ്ച അര്‍ദ്ധരാത്രി മുതല്‍ പുറപ്പെടുന്ന ട്രെയിനുകളാണ് റദ്ദാക്കുക. ഇത് സംബന്ധിച്ച് റെയില്‍വെ തലത്തില്‍ ഉന്നത ഉദ്യോഗസ്ഥര്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെ ചര്‍ച്ച നടത്തിവരുകയാണ്. ഇതിനകം തന്നെ മാര്‍ച്ച് 31 വരെയുള്ള നിരവധി ട്രെയിനുകള്‍ സര്‍വീസ് റദ്ദാക്കിയിരുന്നു. അമ്പതിനു മുകളില്‍ പ്രായമുള്ള കേന്ദ്രസര്‍ക്കാര്‍ ജീവനക്കാര്‍ക്ക് മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കാതെതന്നെ അവധിയില്‍ പ്രവേശിക്കാമെന്ന് കേന്ദ്ര പേഴ്സണല്‍ മന്ത്രാലയം. കൊറോണപ്പകര്‍ച്ചയുടെ സാഹചര്യത്തില്‍ കൂടുതല്‍ പ്രശ്‌നങ്ങള്‍ ഒഴിവാക്കാനാണ് തീരുമാനം.

പ്രമേഹം, ശ്വാസകോശ സംബന്ധവും വൃക്ക സംബന്ധവുമായ അസുഖങ്ങള്‍, ജീവനു ഭീഷണിയുള്ള മറ്റുരോഗങ്ങള്‍ തുടങ്ങിയവയുള്ള ജീവനക്കാര്‍ക്ക് ഏപ്രില്‍ നാലുവരെ അവധിയെടുക്കാം. മുന്‍കരുതല്‍ നടപടികളുടെ ഭാഗമായി വീടുകളില്‍ കഴിയാന്‍ ആഗ്രഹിക്കുന്ന എല്ലാ ജീവനക്കാര്‍ക്കും അവധി ലഭിക്കുന്ന തരത്തില്‍ നടപടികളില്‍ അയവുവരുത്താന്‍ തീരുമാനമായതായി മന്ത്രാലയം അറിയിച്ചു.

ജനതാ കര്‍ഫ്യു ഏറ്റെടുത്ത് രാജ്യത്തെ ജനങ്ങള്‍
കൊറോണ വൈറസ് വ്യാപനം തടയുന്നതിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ആഹ്വാനം ചെയ്ത ജനതാ കര്‍ഫ്യൂവിനായി നാലു ലക്ഷത്തിലധികം പേര്‍ പ്രതിജ്ഞയെടുത്തു. മൈ ഗവണ്‍മെന്റ് എന്ന വെബ്‌സൈറ്റിലൂടെയാണ് ആളുകള്‍ക്ക് ജനതാ കര്‍ഫ്യൂ പ്രതിജ്ഞ എടുക്കാനാവുക. ഇതിലൂടെ ആളുകള്‍ക്ക് തങ്ങള്‍ സ്വമേധയാ നിരീക്ഷണത്തിലാണെന്ന് പ്രതിജ്ഞയെടുക്കാം. ഒരു സര്‍ട്ടിഫിക്കറ്റും ഇതുവഴി ലഭിക്കും. നാല് ലക്ഷത്തിലധികം പേര്‍ ഇതിനകം പ്രതിജ്ഞ എടുത്തിട്ടുണ്ട്. പ്രതിജ്ഞ എടുത്തവരുടെ എണ്ണം ഇനിയും വര്‍ധിക്കും. പ്രതിജ്ഞ എടുക്കുന്നവരുടെ പ്രായം, ലിഗം, സംസ്ഥാനം എന്നിങ്ങനെ വെബ്‌സൈറ്റില്‍ പട്ടികപ്പെടുത്തിയിട്ടുണ്ട്.

25 മുതല്‍ 45 വയസ് വരെ പ്രായപരിധിയിലുള്ളവരാണ് 71 ശതമാനവും. 71.6 ശതമാനവും പുരുഷന്മാരാണ്. ഏറ്റവും കൂടുതല്‍ കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ച മഹാരാഷ്ടയാണ് പ്രതിജ്ഞ എടുത്തവരുടെ പട്ടികയില്‍ മുന്നില്‍. പ്രതിജ്ഞ എടുത്ത ആളുകളില്‍ 30.5 ശതമാനവും മഹരാഷ്ട്രയില്‍ നിന്നുള്ളവരാണ്. 9.8 ശതമാനമുള്ള തമിഴ്നാടാണ് രണ്ടാമത്.

അതേസമയം, ജനതാ കര്‍ഫ്യൂവിനോട് രാജ്യത്താകമാനം മികച്ച രീതിയിലാണ് ആളുകള്‍ പ്രതികരിച്ചിട്ടുള്ളത്. കേരളത്തിലടക്കം കടകമ്പോളങ്ങള്‍ പൂര്‍ണ്ണമായും അടഞ്ഞു കിടക്കുകയാണ്. രാവിലെ ഏഴ് മണിക്ക് തുടങ്ങിയ ജനതാ കര്‍ഫ്യൂ രാത്രി ഒമ്പതോടെയാണ് അവസാനിക്കുക.

31 വരെ രാജസ്ഥാനില്‍ കര്‍ഫ്യു
കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സമ്പൂര്‍ണ അടച്ചിടലിനൊരുങ്ങി രാജസ്ഥാന്‍. മാര്‍ച്ച് 31 വരെ പൊതുഗതാഗത സംവിധാനങ്ങള്‍ നിര്‍ത്തിവെക്കുമെന്നും കടകളും ഷോപ്പിങ് മാളുകളും അടച്ചിടുമെന്നും മുഖ്യമന്ത്രി അശോക് ഗെഹ്ലോത് പ്രസ്താവനയില്‍ അറിയിച്ചു. അവശ്യ സര്‍വീസുകള്‍ മാത്രമാവും പ്രവര്‍ത്തിക്കുക. പാലും പച്ചക്കറികളും വില്‍ക്കുന്ന കടകളും മെഡിക്കല്‍ ഷോപ്പുകളും മാത്രം തുറന്ന് പ്രവര്‍ത്തിക്കും. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന കുടുംബങ്ങള്‍ക്ക് ഭക്ഷണപ്പൊതികള്‍ വിതരണം ചെയ്യും. ഭക്ഷ്യ സുരക്ഷാ നിയമത്തിന്റെ പരിധിയില്‍ വരുന്നവര്‍ക്ക് ഗോതമ്പ് വിതരണം ചെയ്യും.

വൈറസ് വ്യാപനം നേരിടാന്‍ എല്ലാവരും വീടുകളില്‍തന്നെ കഴിയണമെന്ന് ഗെഹ്ലോത് അഭ്യര്‍ത്ഥിച്ചു. അല്ലാത്തപക്ഷം വൈറസ് ബാധ നിയന്ത്രണാതീതമാകുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി. സമ്പൂര്‍ണ അടച്ചിടലിന് ഒരുങ്ങുന്ന രാജ്യത്തെ ആദ്യ സംസ്ഥാനമാണ് രാജസ്ഥാന്‍.

പഞ്ചാബും അടച്ചു
കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനം സമ്പൂര്‍ണമായി അടച്ചിടാന്‍ പഞ്ചാബ് സര്‍ക്കാര്‍ തീരുമാനിച്ചു. മാര്‍ച്ച് 31 വരെ അടച്ചിടാനാണ് പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിങ് ഉത്തരവിട്ടത്.

ഭക്ഷണം, മരുന്ന് തുടങ്ങിയ അവശ്യ സേവന കടകള്‍ തുറന്ന് പ്രവര്‍ത്തിക്കും. അവശ്യ സര്‍ക്കാര്‍ സര്‍വീസുകള്‍ക്ക് നിയന്ത്രണമുണ്ടാകില്ലെന്നും പഞ്ചാബ് സര്‍ക്കാര്‍ അറിയിച്ചു. നിലവില്‍ 13 പേര്‍ക്കാണ് പഞ്ചാബില്‍ വൈറസ് ബാധ സ്ഥിരീകരിച്ചത്. ഒരു മരണവും റിപ്പോര്‍ട്ട് ചെയ്തു.

നേരത്തെ രാജസ്ഥാനും സമ്പൂര്‍ണ അടച്ചിടല്‍ പ്രഖ്യാപിച്ചിരുന്നു. അഹമ്മദാബാദ്, സൂറത്ത്, രാജ്‌കോട്ട്, വഡോദര എന്നീ നാല് ജില്ലകളില്‍ മാര്‍ച്ച് 25 വരെ ഗുജറാത്ത് സര്‍ക്കാര്‍ അടച്ചിടല്‍ പ്രഖ്യാപിച്ചു. വൈറസ് പ്രതിരോധത്തിന് മഹാരാഷ്ട്രയിലും ചില ജില്ലകള്‍ അടച്ചിടാന്‍ തീരുമാനിച്ചിട്ടുണ്ട്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category