1 GBP = 94.20 INR                       

BREAKING NEWS

40 കൊറോണ രോഗികള്‍ ഉണ്ടായിട്ടും കേരളം ഭയപ്പെടാത്തത് ആരോഗ്യമന്ത്രിയായി ശൈലജ ടീച്ചര്‍ ഇവിടെ ഉള്ളതുകൊണ്ട് മാത്രമാണ്; ഇറ്റലിയില്‍ നിന്നും വൈറസുമായെത്തിയ കുടുംബം രോഗവാഹകരാവാതിരുന്നത് മാത്രം മതി ഈ കരുതലിന് തെളിവാകാന്‍; റാന്നിയിലെ ആ വൃദ്ധ ദമ്പതികളെ ജീവിതത്തിലേക്ക് മടക്കിക്കൊണ്ടു വന്നതിന് എങ്ങനെയാണ് നന്ദി പറയുക: കൊറോണക്കാലത്ത് കേരളത്തെ പ്രതീക്ഷയിലേക്ക് നയിക്കുന്ന നന്മ മരങ്ങളോട്...

Britishmalayali
kz´wteJI³

ന്നലെ രാത്രിയില്‍ മുഖ്യമന്ത്രി നടത്തിയ പത്രസമ്മേളനം കേരളത്തിന്റെ സാമൂഹിക സാഹചര്യത്തില്‍ വലിയ മാറ്റമാണ് വരുത്തിയിരിക്കുന്നത്. ഇതിന് മുമ്പ് തന്നെ കേരളത്തില്‍ ഉള്ളവരെല്ലാം സ്‌കൂളുകളും മറ്റ് പ്രധാനപ്പെട്ട സ്ഥാപനങ്ങളും അടച്ച് കൊറോണ പ്രതിരോധ ചെയിന്റെ ഭാഗമാകണം എന്ന് പറഞ്ഞെങ്കിലും സര്‍ക്കാര്‍ ഓഫീസുകളും മത സ്ഥാപനങ്ങളും അടക്കമുള്ളവ അടച്ച് കഴിവതും വീട്ടില്‍ തന്നെ എല്ലാവരും കഴിയണം എന്ന പ്രസ്താവന വാസ്തവത്തില്‍ സാധാരണക്കാര്‍ക്കിടയില്‍ ആശങ്കയും പേടിയും വളര്‍ത്തിയിട്ടുണ്ട്. പക്ഷേ ഇത്തരം ഒരു സാഹചര്യത്തില്‍ അങ്ങനെ ആശങ്കയും പേടിയും ഇല്ലാതെ ആര്‍ക്കും ഈ രോഗത്തെ പ്രതിരോധിക്കാന്‍ കഴിയില്ല എന്നതാണ് വാസ്തവം.

ഓരോ വ്യക്തിയും ഓര്‍ത്ത് നോക്കുക, കഴിഞ്ഞ കുറേ ദിവസങ്ങളായി അവരവരുടെ ജീവിത രീതിയില്‍ ഏറെ മാറ്റം ഉണ്ടായിട്ടില്ലേ? എന്നെ സംബന്ധിച്ചിടത്തോളം 47 വര്‍ഷം കഴിഞ്ഞ എന്റെ ഈ ജീവിതത്തില്‍ ആദ്യമായാണ് കരുതലോടും ശ്രദ്ധയോടും കൂടി സമയമെടുത്ത് ഞാന്‍ സോപ്പിട്ട് കൈകഴുകുന്നത് എന്ന് തുറന്ന പറയുന്നതില്‍ അത്ഭുതം ഒന്നുമില്ല. ഇടപെടുന്നതില്‍ ഒരു സൂക്ഷ്മത ഈ ദിവസങ്ങളില്‍ എനിക്കും എന്റെ കുടുംബത്തില്‍ ഉള്ളവര്‍ക്കും ഞാന്‍ ജോലി ചെയ്യുന്ന സ്ഥാപനത്തില്‍ ഉള്ളവര്‍ക്കും വന്നിരിക്കുന്നു. പരസ്പരം അകലം പാലിക്കുന്ന കാര്യത്തിലും വ്യക്തി ശുചിത്വം പാലിക്കുന്ന കാര്യത്തിലും ശ്രദ്ധാലുക്കളായി മലയാളികള്‍ മാറിയതിന്റെ പിന്നില്‍ ഈ രോഗത്തെ കുറിച്ചുള്ള ഭയവും കരുതലും സര്‍ക്കാരിന്റെ ഇടപെടലുമാണ് എന്ന് തുറന്ന് പറയേണ്ടിയിരിക്കുന്നു.

അതിനെക്കാള്‍ പ്രധാനപ്പെട്ടതുകൊറോണ എന്ന മാരക രോഗം കേരളത്തിലാണ് ഇന്ത്യയില്‍ ആദ്യമായി ഉണ്ടായത് എന്നതാണ്. ഇന്ന് ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളൊക്കെ അനുനിമിഷം രോഗാതുരമായിക്കൊണ്ടിരിക്കുമ്പോള്‍ കേരളത്തിന് ഭയപ്പെടാന്‍ പറ്റിയ ഒരു സാഹചര്യം ഇപ്പോഴും ഇല്ല എന്നതിന് അതിനെ പ്രതിരോധിക്കേണ്ട സമയത്ത് അതിശക്തമായ നിലപാടെടുത്ത സര്‍ക്കാരിനെ അഭിനന്ദിക്കേണ്ടി വരും. മൂന്ന് രോഗികള്‍ ആദ്യം കേരളത്തില്‍ ഉണ്ടാകുമ്പോള്‍ ഒരാള്‍ക്ക് പോലും അത് വ്യാപിക്കാതെ അവരെ സുരക്ഷിതമായി സംരക്ഷിച്ച് ചികിത്സിച്ച് ഭേദമാക്കി വീട്ടിലേക്ക് പറഞ്ഞ് വിട്ടു ഈ സര്‍ക്കാര്‍. പിന്നീട് അപ്രതീക്ഷിതമായി ഇറ്റലിയില്‍ നിന്ന രോഗവാഹകരായി മൂന്ന് പേരടങ്ങിയ ഒരു കുടുംബം കേരളത്തിലേക്ക എത്തുകയാണ്. അവരാകട്ടെ ഈ രോഗത്തിന്റെ ഏറ്റവും അപകടകരമായ സാഹചര്യത്തിന് അവസരം ഒരുക്കിക്കൊണ്ട് അനേകരുമായി ഇടപെടുന്നു.

ഒടുവില്‍ ഒരാള്‍ രോഗിയാണ് എന്ന് തെളിയുമ്പോള്‍ കരുതലോട് കൂടി അവര്‍ ഇടപെട്ടിട്ടുള്ള സകലരേയും കണ്ടെത്തി ഐസൊലേഷന്‍ വാര്‍ഡിലാക്കി ചികിത്സിച്ച് രോഗവ്യാപനം ആറോ ഏഴോ എട്ടോ പേരില്‍ ഒതുക്കാന്‍ കഴിഞ്ഞത് നിസ്സാര കാര്യമല്ല. രോഗവുമായി എത്തിയവരും അവരെ അടുത്ത് ഇടപെട്ടവരും മാത്രമാണ് രോഗികളായത് എന്നത് ഈ സര്‍ക്കാരിന്റെ കരുതലിനുള്ള ഏറ്റവും മികച്ച ഉദാഹരണമായി മാറി. ഈ വിഷയമാണ് ഇന്നത്തെ ഇന്‍സ്റ്റന്റ് റെസ്പോണ്‍സ് ചര്‍ച്ച ചെയ്യുന്നത്. പൂര്‍ണരൂപം വീഡിയോയില്‍ കാണുക..

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category