1 GBP = 97.70 INR                       

BREAKING NEWS

എന്‍എച്ച്എസ് ആശുപത്രികളിലേക്ക് സൗജന്യ ഭക്ഷണവുമായി കായല്‍ റെസ്റ്റോറന്റ്; നല്‍കിയത് ആയിരത്തിലധികം ഭക്ഷണപ്പൊതി കള്‍; നന്ദി പറഞ്ഞ് നഴ്‌സുമാര്‍

Britishmalayali
kz´wteJI³

ലെസ്റ്ററിലെ കായല്‍ റെസ്റ്റോറന്റില്‍ നിന്നു കഴിഞ്ഞ ദിവസം മാത്രം സൗജന്യമായി ഉച്ചഭക്ഷണം വിതരണം ചെയ്തത് 815 പേര്‍ക്ക്. ഇന്നലെ കായലിന്റെ സഹോദര സ്ഥാപനമായ ലെസ്റ്ററിലെ വെജിറ്റേറിയന്‍ റെസ്റ്റോറന്റായ ഹെര്‍ബില്‍ നിന്നും 562 പേര്‍ക്കും, മറ്റൊരു സഹോദര സ്ഥാപനമായ മെര്‍ച്ചന്റ് ഓഫ് വെനീസ് എന്ന ഇറ്റാലിയന്‍ റെസ്റ്റോറന്റില്‍ നിന്ന് 185 എന്‍എച്ച്എസ് സ്റ്റാഫുകള്‍ക്കും ഉച്ചഭക്ഷണം വിതരണം ചെയ്താണ് കായല്‍ മാനേജ്‌മെന്റ് മാതൃക കാട്ടിയത്. ലെസ്റ്ററിന് അഞ്ചു മൈല്‍ ചുറ്റളവിലുള്ള എന്‍എച്ച്എസ് ക്ലിനിക്കുകളിലും, ലെസ്റ്റര്‍ റോയല്‍ ഇന്‍ഫേര്‍മറി ഹോസ്പിറ്റല്‍, ഗ്ലെന്‍ഫീല്‍ഡ് ഹോസ്പിറ്റല്‍, ലെസ്റ്റര്‍ ജനറല്‍ ഹോസ്പിറ്റല്‍ എന്നീ മൂന്ന് ആശുപത്രികളെ കേന്ദ്രീകരിച്ചുമാണ് കഴിഞ്ഞ ദിവസങ്ങളില്‍ ഭക്ഷണ വിതരണം നടന്നത്.

ബ്രിട്ടനില്‍ കൊറോണയുടെ വ്യാപനം ദിനം പ്രതി വര്‍ദ്ധിക്കുമ്പോഴും സ്വന്തം ജീവന്‍ പണയം വച്ച് കൊറോണ രോഗികളെ ശുശ്രൂഷിക്കുന്ന മലയാളി നഴ്സുമാരുള്‍പ്പെടെയുള്ള എല്ലാ ജീവനക്കാരോടും അനുഭാവം പ്രകടിപ്പിക്കുന്നതോടൊപ്പം, അത് തങ്ങളുടെ ഒരു സാമൂഹ്യ ഉത്തരവാദിത്വം എന്ന നിലയില്‍ കാണുന്നതു കൊണ്ടും കൂടിയാണ് ഉച്ച ഭക്ഷണം വിതരണം ചെയ്യുന്നതെന്ന് ജയ് മോന്‍ വഞ്ചിത്താനം അറിയിച്ചു.

ഇന്ന് നോട്ടിംഗ്ഹാമിലുള്ള എന്‍എച്ച്എസ് ആശുപത്രികളില്‍ ഉച്ചഭക്ഷണം വിതരണം ചെയ്യുന്നതിനുള്ള തയ്യാറെടുപ്പിലാണ് കായല്‍ ടീം. കഴിഞ്ഞ ദിവസങ്ങളിലേക്കാള്‍ കൂടുതല്‍ തിരക്ക് ഇന്ന് നോട്ടിംഗ്ഹാമില്‍ പ്രതീക്ഷിക്കുന്നുണ്ട്. ബ്രിട്ടനിലെ മുഴുവന്‍ റെസ്റ്റോറന്റുകളും ഇന്നലെ മുതല്‍ അടച്ചിട്ട സാഹചര്യത്തില്‍ ഹോസ്പിറ്റലിലെ ഒട്ടുമിക്ക വാര്‍ഡുകളില്‍ നിന്നും വിളിച്ചു പറയുന്ന ഓര്‍ഡറുകള്‍ പായ്ക്ക് ചെയ്തു ഓരോ വാര്‍ഡിലും എത്തിക്കുന്നതിനായി ജയ് മോന്റെ നേതൃത്വത്തില്‍ 13 അംഗ ടീമിനെയാണ് നിയോഗിച്ചിരിക്കുന്നത്. ആറു ഡെലിവറി ബോയ്കളും ജയ് മോനും ഏരിയ മാനേജര്‍ ജിബിന്‍ ജോസഫും, അഡ്മിന്‍ മാനേജര്‍ തോമസ്‌കുട്ടി സിറിയകും ജനറല്‍ മാനേജര്‍ മാര്‍ഷല്‍ ടോണിയും മറ്റു മൂന്നു റെസ്റ്റോറന്റ് മാനേജര്‍മാരും അടങ്ങുന്നതാണ് ഈ ടീം.
ലണ്ടനില്‍ വെസ്റ്റ് ബൈ ഫ്‌ളീറ്റിലുള്ള കായല്‍ റെസ്റ്റോറന്റില്‍ നിന്നും ചേഴ്‌സി സെന്റ് പീറ്റേഴ്‌സ് ഹോസ്പിറ്റലിലെ കൊറോണ ബാധിത വാര്‍ഡുകളില്‍ പ്രവര്‍ത്തിക്കുന്ന മൂന്നു വാര്‍ഡുകളിലെ ജീവനക്കാര്‍ക്ക് തിങ്കളാഴ്ച ഉച്ചഭക്ഷണം നല്‍കാനും തീരുമാനിച്ചിട്ടുണ്ട്. കായല്‍ ഗ്രൂപ്പിന്റെ ഈ പ്രവര്‍ത്തനത്തില്‍ പ്രതീക്ഷിക്കാത്ത ഒരു സപ്പോര്‍ട്ട് ആണ് സോഷ്യല്‍ മീഡിയ വഴി ലഭിച്ചു കൊണ്ടിരിക്കുന്നത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category