1 GBP = 98.50INR                       

BREAKING NEWS

മുടി വെട്ടാന്‍ ബാര്‍ബര്‍ ഷോപ്പില്‍ പോയാല്‍ രോഗം പടരുമോ? നോട്ട്, നാണയം എന്നിവ കൈ കൊണ്ട് സ്പര്‍ശിച്ചാല്‍ കൊറോണ വരുമോ? ചൂട് കൂടിയ സ്ഥലങ്ങളില്‍ കൊറോണ വ്യാപനം കുറവാണോ? കൊറോണയെ കുറിച്ച് അറിയാം

Britishmalayali
kz´wteJI³

തൃശൂര്‍: ജനങ്ങള്‍ക്ക് പലവിധം സംശയങ്ങളാണ് കോവിഡ് 19നെ കുറിച്ചുള്ളത്. രോഗം എങ്ങിനെ ഒക്കെ പകരും എന്നതാണ് പലരേയും ആശങ്കയിലാക്കുന്നത്. അതിനാല്‍ തന്നെ കൊറോണ പടരുന്നതിനേക്കാല്‍ വേഗത്തില്‍ ഇതിനെ കുറിച്ചുള്ള തെറ്റിദ്ധാരണകളും പരക്കുന്നുണ്ട്. അതിനെല്ലാം ഉത്തരം പറയുകയാണ് ഡിഎംഒയും വൈറോളജി വിദഗ്ധയുമായ ഡോ. കെ.ജെ. റീന. തിരഞ്ഞെടുത്ത ചോദ്യങ്ങളും ഉത്തരങ്ങളും ചുവടെ:

തുമ്മല്‍ ചുമ ഇവയിലൂടെ തെറിക്കുന്ന സ്രവങ്ങളിലൂടെയാണ് പ്രധാനമായും കോവിഡ് പകരുന്നത്. അതിനാല്‍ മറ്റുള്ളവരുമായി എപ്പോഴും ഒരു മീറ്റര്‍ അകലം പാലിക്കണം. കോവിഡ് രോഗമുള്ളൊരാള്‍ ചുമയ്ക്കുകയോ തുമ്മുകയോ ചെയ്തശേഷം കൈ കൊണ്ടു സ്പര്‍ശിക്കുന്ന സ്ഥലങ്ങളില്‍ രോഗാണു ഏറെനേരം തങ്ങി നില്‍ക്കും. അവിടെ തൊട്ടശേഷം നമ്മള്‍ ആ കൈ കൊണ്ടു മുഖത്തു സ്പര്‍ശിച്ചാല്‍ നമുക്കും പകരാം. അതിനാലാണ് കൈ ഇടയ്ക്കിടെ നന്നായി സോപ്പിട്ടു കഴുകണമെന്നു പറയുന്നത്. വിദേശയാത്ര നടത്തുകയോ അത്തരക്കാരുമായി സമ്പര്‍ക്കത്തിലേര്‍പ്പെടുകയോ ചെയ്തെങ്കില്‍ രോഗലക്ഷണമില്ലെങ്കിലും 14 ദിവസം വീട്ടില്‍ത്തന്നെ ഇരിക്കുക. രോഗലക്ഷണങ്ങളുണ്ടെങ്കില്‍ ആരോഗ്യവകുപ്പിന്റെ 1056 എന്ന നമ്പറില്‍ വിളിക്കുക.

പലര്‍ക്കുമുള്ള ഒരു പ്രധാന സംശയമാണ് മുടിവെട്ടാന്‍ ബാര്‍ബര്‍ ഷോപ്പില്‍ പോയാല്‍ രോഗം പടരുമോ എന്നത്. എന്നാല്‍ മുടിവെട്ടുന്നതിനായി അധികം തിരക്കില്ലാത്തതും എസി ഇല്ലാത്തതുമായ ബാര്‍ബര്‍ ഷോപ്പ് തിരഞ്ഞെടുക്കണമെന്ന് ഡോ. റീന പറയുന്നു. മുടിവെട്ടുമ്പോള്‍ ബാര്‍ബറുമായി അത്യാവശ്യകാര്യം മാത്രം സംസാരിക്കുക. ആവശ്യമെങ്കില്‍ മുടിവെട്ടുമ്പോള്‍ പുതയ്ക്കാനുള്ള ടവ്വല്‍ നമ്മള്‍ തന്നെ കൊണ്ടുപോവാം. തിരിച്ചിറങ്ങിയ ശേഷം കൈകളും മുഖവും നന്നായി സോപ്പിട്ടു കഴുകുന്നതും നല്ലത്.

പനിയും ചുമയുമുള്ള എല്ലാവര്‍ക്കും ഇപ്പോള്‍ കൊറോണയാണോ എന്ന് പേടിയാണ്. എന്നാല്‍ അങ്ങിനെ ആരും ഭയപ്പെടേണ്ട കാര്യമില്ല. അടുത്തകാലത്ത് വിദേശത്ത് പോവുകയോ വിദേശത്തു പോയി വന്നവരുമായി ഇടപഴകുകയോ ചെയ്തിട്ടില്ലെങ്കില്‍ കോവിഡ് സാധ്യത പരിശോധിക്കേണ്ടതില്ല. ആവി കൊള്ളുക, പനിക്കും ജലദോഷത്തിനുമുള്ള മരുന്ന് ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരം കഴിക്കുക, അതുമതി. ജാഗ്രത നല്ലത്. പേടിക്കേണ്ട കാര്യമില്ല.

ചൂടു കൂടിയ സ്ഥലങ്ങളില്‍ കൊറോണ വ്യാപനം കുറവാണോ എന്നതാണ് മറ്റൊരു സംശയം. ശാസ്ത്രീയമായി അതു തെളിയിക്കപ്പെട്ടിട്ടില്ല. എന്നാല്‍ ഇപ്പോള്‍ കോവിഡ് 19 ഏറ്റവും രൂക്ഷമായി ബാധിച്ചിട്ടുള്ളത് തണുപ്പ് കൂടുതലുള്ള രാജ്യങ്ങളെയാണ്. കേരളത്തില്‍ ഇപ്പോള്‍ ചൂടാണെങ്കിലും കോവിഡ് രോഗം സ്ഥിരീകരിക്കുന്നുമുണ്ട്. അതിനാല്‍ ജാഗ്രത തുടരുക തന്നെ വേണമെന്നും ഡോക്ടര്‍ പറയുന്നു.

വീട്ടില്‍ പാല്‍ കുപ്പിയില്‍ കൊണ്ടുവരുന്നതാണെങ്കില്‍ പാത്രങ്ങളും കൈകളുമൊക്കെ നന്നായി സോപ്പിട്ടു കഴുകിയശേഷം പാല്‍ നന്നായി തിളപ്പിച്ചു കുടിക്കുക. പാല്‍ കുപ്പിയിലൂടെ വൈറസ് പകരുമെന്നു ഭയപ്പെടേണ്ട. കവറിലാണു പാല്‍ കിട്ടുന്നതെങ്കില്‍ കവര്‍ ഒന്നു സോപ്പിട്ടു കഴുകിയശേഷം പാല്‍ നന്നായി തിളപ്പിക്കുക.

നോട്ടിലൂടെയും മറ്റും വൈറസ് പടരാന്‍ സാധ്യത കുറവാണ്. സാധാരണ നിലയില്‍ ഇത്തരം വൈറസുകള്‍ നോട്ടിലും മറ്റും വളരെ കുറച്ചു നേരം മാത്രമേ സജീവമായിരിക്കൂ. നോട്ടുകള്‍ കൂടുതല്‍ കൈകാര്യം ചെയ്യുന്നവരാണെങ്കില്‍ ഇടയ്ക്കിടെ നന്നായി സോപ്പിട്ടു കൈ കഴുകുന്നതു നല്ലതാണ്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category