1 GBP = 93.75 INR                       

BREAKING NEWS

നിങ്ങള്‍ ഇവിടെ കിടന്ന് പഠിച്ച പണി പതിനെട്ട് നോക്കിയിട്ട് ഒരു കാര്യവുമില്ല: ഒരു ഫോട്ടോ കൂടെ ചേര്‍ത്ത് വച്ചാല്‍ കൂടെ കൂട്ടാന്‍ പറ്റുമോ? സാറിന്റെ റേഞ്ച് എത്രയോ മുകളില്‍ ആണ്; കവര്‍ ഫോട്ടോ ഇട്ട് പുലിവാല്‍ പിടിച്ചു ദയ അശ്വതി; രജിത് ആര്‍മിയുടെ പ്രതിഷേധം ശക്തമായപ്പോള്‍ പുതിയ പോസ്റ്റിട്ട് നൈസായി തലയൂരി!

Britishmalayali
kz´wteJI³

ബിഗ് ബോസ് ഹൗസില്‍ വൈല്‍ഡ് കാര്‍ഡ് എന്‍ട്രി വഴി പ്രേക്ഷകര്‍ ഒട്ടും പ്രതീക്ഷിക്കാതെ കടന്നുവന്ന മത്സരാര്‍ത്ഥിയായിരുന്നു ദയാ അശ്വതി. മത്സരാര്ഥിയായി എത്തുന്നത്. മുന്‍പ് ഫേസ് ബുക്ക് ലൈവുകളില്‍ വിവാദ വിവഷയങ്ങളില്‍ നിറഞ്ഞു നിന്ന താരവുംകൂടിയാണ് അശ്വതി. ബിഗ് ബോസ് ഹൗസിലേക്ക് എത്തുമ്പോള്‍ തന്നെ അവിടെയുള്ള പല മത്സരാത്ഥികളുമായി ഇവര്‍ക്ക് പരിചയം പോലും ഉണ്ടായിരുന്നു. ജസ്ല മാടശ്ശേരിയുമായി ഇവര്‍ക്ക് മുന്‍ പരിചയം ഉണ്ട്. കാരണം ലൈവ് വീഡിയോകളിലൂടെ ഇരുവരും വാക് പോരുകള്‍ സോഷ്യല്‍ മീഡിയയിലൂടെ പലവട്ടം നടത്തി വൈറല്‍ ആയിരുന്നു.

എന്നാല്‍, ദയ ബിഗ് ബോസിലേക്ക് കടന്നു വന്നതുമുതല്‍ രജിത് കുമാറുമായി നല്ലൊരു ആത്മബന്ധം പുലര്‍ത്താന്‍ ശ്രമിച്ചിരുന്നു എന്നതാണ് ഏറെ ശ്രദ്ധേയം. എന്നാല്‍ പിന്നീട് ഇവരുടെ സൗഹൃദം വഴി പിരിയുകയും ചെയ്തു. ദയയുമായുള്ള കൂട്ടുകെട്ട് തന്നെ സല്‍പ്പേരിന് കളങ്കം വരുത്തുമെന്ന് രജിത്കുമാര്‍ വിശ്വസിച്ചിരുന്നു. അതുകൊണ്ടുതന്നെ ദയയില്‍ നിന്നും ഒരു അകല്‍ച്ച പാലിക്കാന്‍ രജിത് കുമാര്‍ പ്രത്യേക്ം ശ്രദ്ധിച്ചിരുന്നതും.

ബിഗ് ബോസില്‍ പ്രേക്ഷകര്‍ കണ്ടത്, ലൈവ് വീഡിയോകളിലൂടെ പ്രതികരിച്ച ആ ദയയെ ആയിരുന്നില്ല. മറിച്ചു എന്തിനും ഏതിനും കരയുന്ന ഒരു പാവത്താനെ ആയിരുന്നു. ആദ്യം വീടിനുള്ളില്‍ ദയയോട് പൊരുത്തപ്പെടാന്‍ ആകാത്ത ജസ്ല അടക്കം ഉള്ളവര്‍ ദയയ്ക് പിന്തുണ അറിയിച്ചു കൊണ്ട് രംഗത്ത് വരികയും ചെയ്തിരുന്നു.

പല തവണ ഇക്കാര്യം രജിത്ത് തുറന്നുപറയുകയും ചെയ്തു. ഷോയുടെ ഇടയില്‍ കണ്ണിന് അസുഖമായി ദയ പുറത്തു പോയി തിരിച്ചു വന്നതിനു ശേഷം ഇരുവരുടെയും ഇടയില്‍ തീര്‍ത്തും സൗഹൃദം ഉണ്ടായിരുന്നില്ല. രജിത്ത് എന്നെ ഒഴിവാക്കുകയാണെന്ന് പലതവണ ദയ തുറന്നുപറയുകയും ചെയ്തിരുന്നു. ദയയെ ഒരു സഹോദരിയായി മാത്രമേ താന്‍ കാണുന്നുള്ളൂ എന്ന് രജിത്ത് പലതവണ ഷോയില്‍ പറയുകയും ചെയ്തു. ദയയുടെ പെരുമാറ്റത്തെ മറ്റു മത്സരാര്‍ത്ഥികളും പലതവണ വിമര്‍ശിച്ചിരുന്നു. ഒടുവില്‍ രജിത്ത് ഷോയില്‍ നിന്നും പുറത്തു പോയപ്പോള്‍ രജിത്തിനെ അനുകരിച്ച് എന്നവണ്ണം ദയ ഒറ്റയ്ക്ക് മാറിയിരുന്ന് സംസാരിക്കുന്നത് പതിവാക്കി. എന്നെ ഒറ്റക്കാക്കി പോയല്ലേ എന്നുള്ള ചില ഡയലോഗുകളും കയ്യില്‍ നിന്നും വന്നു. ഒറ്റക്കിരുന്നു കരയും പതിവാക്കി.

ഇപ്പോള്‍ ഷോ നിര്‍ത്തി പുറത്തുവന്നിരിക്കുകയാണ് മത്സരാര്‍ത്ഥികള്‍. ഇതിനിടെ തനിക്കെതിരെ ഉണ്ടായ വിമര്‍ശനങ്ങളെ കുറിച്ച് പറഞ്ഞു കൊണ്ട് ലൈവില്‍ വരികയും പൊട്ടിക്കരയുകയും ചെയ്തു താരം. ബിഗ് ബോസ് വീട്ടില്‍ നിന്നും പുറത്തിറങ്ങിയ താരം രജിത്തിനോടുള്ള ആരാധന ഇപ്പോള്‍ പരസ്യമാക്കി രംഗത്ത് വന്നിരിക്കുകയാണ്. തന്റെ കവര്‍ ഫോട്ടോ ആയി രജിത്തിന്റെയും ദയയുടെയും പഴയകാല ചിത്രങ്ങള്‍ ചേര്‍ത്ത് വച്ചുകൊണ്ട് ഒരു ചിത്രം ദയ പോസ്റ്റ് ചെയ്തിരിക്കുന്നത്.

എന്നാല്‍ അധികം വൈകാതെ രജിത് ആര്‍മിയുടെ പ്രതിഷേധം കനത്തപ്പോള്‍, കവര്‍ പിക് ഡിലീറ്റടിച്ചു താരം മുങ്ങുകയും ചെയ്തു. മാത്രമല്ല ഈ ജന്മത്ത് എനിക്ക് വിവാഹം, ഭര്‍ത്താവ് എന്നത് ഒന്നേയുള്ളു അത് എന്റെ 16-വയസ്സില്‍ നടന്നു 22 വയസ്സില്‍ തീര്‍ന്നു ഓര്‍മ്മിക്കാന്‍ ഈ ഓര്‍മ്മ മതി. എനിക്ക് എന്റെ മക്കള്‍ ഉണ്ട് കട്ടക്ക്. എനിക്ക് മരിക്കും വരെ ഇത് മതിയെന്നും മറ്റൊരു പോസ്റ്റിലൂടെ ദയ പറയുന്നു.

ഷോയില്‍ മുന്‍പും മത്സരാര്‍ത്ഥി ആയിരുന്നു പ്രദീപിനെയും ദയ ശക്തമായി പ്രതികരിച്ചിരുന്നു പ്രദീപിന് പുറത്ത് തന്നെ അറിയാം എന്നും ഇവിടെ വന്നപ്പോള്‍ കണ്ടഭാവം നടിക്കുന്നില്ല എന്നും, പ്രദീപുമായി ഒരു വര്‍ഷത്തെ സൗഹൃദം ഉണ്ടായിരുന്നുവെന്നും പ്രദീപ് വലിയ കുടുംബത്തിലെ ആയതിനാലും അറിയപ്പെടുന്ന നടന്‍ ആയതിനാലും പിന്നീട് പിന്മാറുകയായിരുന്നുവെന്നും ദയ ഷോയില്‍ പറഞ്ഞു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category