1 GBP = 92.00INR                       

BREAKING NEWS

കാര്‍ത്ത്യായനി അമ്മയ്ക്ക് അറിയുന്ന ഈ കാര്യങ്ങള്‍ നിങ്ങള്‍ക്ക് അറിയാമോ? എങ്കില്‍ ഈ അമ്മ പറയുന്നത് കേള്‍ക്കൂ; 'കൊറോണ കാലമാ, പുറത്തു പോയി വരുന്നവര്‍ കയ്യും കാലും സോപ്പിട്ടു കഴുകിയേ അകത്തു കയറാവൂ; കൈ സോപ്പിട്ടു കഴുകിയേ കുഞ്ഞുങ്ങളെ എടുക്കാവൂ; എന്നെ പോലെയുള്ളവര്‍ കൂട്ടംകൂടി ഇരിക്കരുത്; വീഡിയോ പങ്കുവെച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍

Britishmalayali
kz´wteJI³

തിരുവനന്തപുരം: കോവിഡ്-19 ഭീതിയിലാണ് കേരളം. ഈ മഹാമാരിയില്‍ നിന്നും കേരളത്തെ രക്ഷിക്കുന്നതിനായി സര്‍ക്കാരും മറ്റുമേഖലയില്‍ പ്രവര്‍ത്തിക്കുന്നവരും അഹോരാത്രം പരിശ്രമിക്കുകയാണ്. സോഷ്യല്‍ മീഡിയയിലൂടെയും മറ്റും ബോധവത്കരണവും സജീവമാണ്. നാരി ശക്തി പുരസ്‌കാരത്തിന് അര്‍ഹയായ കാര്‍ത്ത്യായനി അമ്മയുടെ വിഡിയോ സമൂഹമാധ്യമങ്ങളില്‍ തരംഗമാകുകയാണ്. മുഖ്യമന്ത്രി പിണറായി വിജയന്‍ തന്റെ സോഷ്യല്‍ മീഡിയ പേജിലൂടെ പങ്കുവച്ച വിഡിയോ ഒന്നരലക്ഷത്തോളം പേരാണ് കണ്ട് കഴിഞ്ഞത്.

നാരിശക്തി അവാര്‍ഡ് ജേതാവായ കാര്‍ത്ത്യായനി അമ്മയ്ക്ക് അറിയുന്ന ഈ കാര്യങ്ങള്‍ നിങ്ങള്‍ക്ക് അറിയാമോ? ഈ അമ്മ പറയുന്നത് കേള്‍ക്കൂ, കോവിഡിനെ നമുക്ക് ഒരുമിച്ചു പ്രതിരോധിക്കാം എന്ന് വ്യക്തമാക്കിയാണ് മുഖ്യമന്ത്രി വീഡിയോ ഫേസ്ബുക്കിലൂടെ പുറത്തിറക്കിയത്. കൊറോണയെ കുറിച്ച് കാര്‍ത്ത്യായനി അമ്മയുടെ വാക്കുകള്‍ ഇങ്ങനെ: 'കൊറോണ കാലമാ. പുറത്തു പോയി വരുന്നവര്‍ കയ്യും കാലും സോപ്പിട്ടു കഴുകിയേ അകത്തു കയറാവൂ. കൈ സോപ്പിട്ടു കഴുകിയേ കുഞ്ഞുങ്ങളെ എടുക്കാവൂ. എന്നെ പോലെയുള്ളവര്‍ കൂട്ടംകൂടി ഇരിക്കരുത്. വിദേശത്തു നിന്ന് വരുന്നവര്‍ 14 ദിവസമെങ്കിലും വീട്ടിനുള്ളില്‍ കഴിയണം. എല്ലാവരുടെ അവരവരുടെ ആരോഗ്യം ശ്രദ്ധിക്കണം.' കാര്‍ത്ത്യായനി അമ്മ വീഡിയോയില്‍ പറയുന്നു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category