1 GBP = 92.00INR                       

BREAKING NEWS

ഇനി റൂട്ട്മാപ്പും അപേക്ഷകളുമില്ല.. പൊതുനിരത്തില്‍ കൂട്ടം കൂടി കണ്ടാല്‍ ഉടനടി ആക്ഷന്‍! നിരോധനാജ്ഞ പ്രഖ്യാപിച്ച കാസര്‍കോട്ട് കര്‍ശന നടപടികളിലേക്ക് കടന്നു പൊലീസ്; നഗരത്തിലെ റോഡില്‍ ഇറങ്ങിയവരെ വിരട്ടി ഓടിച്ചു പൊലീസ്; വാഹനങ്ങള്‍ തടഞ്ഞു പരിശോധിക്കുന്നു; ആശുപത്രിയിലേക്ക് പോകുന്ന വാഹനങ്ങള്‍ക്ക് മാത്രം ഇളവ്; അവശ്യ സാധനങ്ങള്‍ ലഭിക്കുന്ന കടകള്‍ തുറക്കാന്‍ അനുമതിയുള്ളത് രാവിലെ 11 മണി മുതല്‍ വൈകീട്ട് 5 മണി വരെ മാത്രം; മുഖ്യമന്ത്രി വിളിച്ച യോഗം തുടങ്ങി; കോവിഡ് ബാധിത ജില്ലകളിലെ ബാറുകള്‍ അടച്ചേക്കും

Britishmalayali
kz´wteJI³

കാസര്‍കോട്: കാസര്‍കോട് കൊറോണ വൈറസ് നിരോധനാജ്ഞ പ്രഖ്യാപിച്ച സാഹചര്യത്തില്‍ പൊലീസ് കര്‍ശനമായ നിലപാടിലേക്ക് നീങ്ങുന്നു. പുതിയ അഞ്ച് കേസുകളാണ് കാസര്‍കോട് ഇന്നലെ റിപ്പോര്‍ട്ടു ചെയ്തത്. കൂടാതെ കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ടു ചെയ്യാനും സാഹചര്യമുണ്ട്. ഇതോടെ ഇനി ഉപദേശം കൊണ്ടു യാതൊരു കാര്യവുമില്ലെന്ന് ഭരണാധികാരികള്‍ക്കും ബോധ്യമായി. ഇതോടെ ഉരുക്കുമുഷ്ടി പ്രയോഗിക്കാനാണ് ഒരുങ്ങുന്നത്.

ഇന്ന് നിരത്തില്‍ അനാവശ്യമായി ഇറങ്ങിയവര്‍ക്കെതിരെ പൊലീസ് നടപടി ശക്തമാക്കിയിട്ടുണ്ട്. നിരത്തിലിറങ്ങിയ വാഹനങ്ങള്‍ പൊലീസ് തടയുന്ന അവസ്ഥയാണുള്ളത്. അനാവശ്യമായി ചുറ്റിത്തിരിയുന്ന വ്യക്തിയാണെങ്കില്‍ അവര്‍ക്കെതിരെ കര്‍ശന നടപടികള്‍ കൈക്കൊള്ളാം എന്നതാണ് തീരുമാനം. റോഡില്‍ ഇറങ്ങിയവരെ വിരട്ടിയോടിച്ചു. ഇനി റൂട്ട് മാപ്പും അഭ്യര്‍ത്ഥനയുമില്ലെന്ന് കലക്ടറും വ്യക്തമാക്കി. നടപടി മാത്രമായിരിക്കും. കടകള്‍ 11 മുതല്‍ അഞ്ചുമണിവരെ തുറക്കും. ഇല്ലെങ്കില്‍ തുറപ്പിക്കും. 'ഇനി നന്നാവും' ജാഗ്രതാതല സമിതികള്‍ പഞ്ചായത്തുകളില്‍ സജീവമാണ്. വാഹനങ്ങള്‍ പരിശോധിക്കും. ആശുപത്രിയിലേക്കാണെങ്കിലും രേഖകള്‍ കാണിക്കണം.

ജില്ലയില്‍ കടുത്ത നിയന്ത്രണങ്ങളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ജില്ലയില്‍ ഇന്നലെ രാത്രി മുതല്‍ നിരോധനാജ്ഞ നിലവില്‍ വന്നു. കോവിഡ് 19ന്റ ഭാഗമായി നിലവില്‍ 762 പേരാണ് കാസര്‍കോട് ജില്ലയില്‍ നിരീക്ഷണത്തില്‍ തുടരുന്നത്. ഇന്നലെ മാത്രം പുതിയ അഞ്ച് കോവിഡ് കേസുകളാണ് കാസര്‍കോട് റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ ജില്ലയില്‍ സമൂഹ വ്യാപനം തടയുന്നതിന്റെ ഭാഗമായി നിരോധനാജ്ഞ ഇന്നലെ രാത്രി ഒന്‍പത് മണി മുതല്‍ പ്രാബല്യത്തില്‍ വന്നു. നിരോധനാജ്ഞയുടെ ഭാഗമായി ജില്ലയിലെ എല്ലാ പൊതുഗതാഗത സംവിധാനങ്ങളും നിര്‍ത്തലാക്കി. പൊതു ഇടങ്ങളിലെ കൂട്ടം ചേരലുകള്‍ക്ക് കര്‍ശനനിരോധനം ഏര്‍പ്പെടുത്തി. ഉത്സവങ്ങള്‍, മതപരമായ ചടങ്ങുകള്‍ എന്നിവ പൂര്‍ണമായും റദ്ദാക്കി. അവശ്യ സാധനങ്ങള്‍ ലഭിക്കുന്ന കടകള്‍ മാത്രം രാവിലെ 11 മണി മുതല്‍ വൈകീട്ട് 5 മണി വരെ പ്രവര്‍ത്തിക്കും.

എന്നാല്‍ നിരോധനാജ്ഞ ലംഘിക്കുന്നവര്‍ക്കെതിരെ സംയമനത്തിന്റെ ഭാഷ ഉണ്ടാകില്ലെന്നും കര്‍ശന നടപടിയെടുക്കമെന്നും ജില്ലാ കലക്ടര്‍ അറിയിച്ചു. പുതിയ അഞ്ചു പേര്‍ക്കു കൂടി രോഗം സ്ഥിരീകരിച്ചതോടെ ജില്ലയില്‍ രോഗബാധിതരുടെ എണ്ണം പത്തൊന്‍പതായി. നിലവില്‍ ജില്ലയിലാകെ 762 പേരാണ് നിരീക്ഷണത്തിലുള്ളത്. ഇതില്‍ 41 പേര്‍ ആശുപത്രികളിലും 721 പേര്‍ വീടുകളിലും നിരീക്ഷണത്തില്‍ തുടരുകയാണ്.

അതിനിടെ കോവിഡ് 19 വ്യാപനത്തിന്റെ തീവ്രത കുറയ്ക്കാന്‍ വൈറസ് ബാധിത ജില്ലകള്‍ അടച്ചിടുന്നതില്‍ തീരുമാനമെടുക്കാന്‍ മുഖ്യമന്ത്രി വിളിച്ചു ചേര്‍ത്ത മന്ത്രിമാരുടെ യോഗം തുടങ്ങി. തിരുവനന്തപുരത്തുള്ള മന്ത്രിമാര്‍ യോഗത്തില്‍ പങ്കെടുക്കുന്നു. ഈ യോഗത്തിനുശേഷം ഉദ്യോഗസ്ഥര്‍ പങ്കെടുക്കുന്ന ഉന്നതതലയോഗം ചേരും. തുടര്‍ന്ന് വ്യാപാരികളുമായും മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തും. കോവിഡ് ബാധിത ജില്ലകളിലെ മദ്യശാലകള്‍ അടച്ചിടുന്നതില്‍ ഇന്നു തീരുമാനമുണ്ടാകും.

പത്തനംതിട്ട ജില്ല സോണുകളായി തിരിച്ച് എല്ലാ വിധ സജ്ജീകരണങ്ങള്‍ തയാറായിട്ടുണ്ടെന്ന് പത്തനംതിട്ട് കലക്ടര്‍ പി.ബി.നൂഹ് പറഞ്ഞു. കൂടുതല്‍ സ്ഥലങ്ങളില്‍ ഐസൊലേഷന്‍ വാര്‍ഡുകള്‍ ഒരുക്കുന്നെന്നും കലക്ടര്‍ കൂട്ടിച്ചേര്‍ത്തു. അതേസമയം കോവിഡ് രോഗബാധയുടെ തീവ്രത കൂടുന്നതായും നിയന്ത്രണങ്ങള്‍ കര്‍ശനമാക്കണമെന്നും കേന്ദ്രം സംസ്ഥാനങ്ങളോട് രേഖാമൂലം ആവശ്യപ്പെട്ടു. കോവിഡ് ബാധിത ജില്ലകള്‍ അടച്ചിടണമെന്നും കാബിനറ്റ് സെക്രട്ടറി രാജീവ് ഗൗബ ചീഫ് സെക്രട്ടറിമാര്‍ക്ക് അയച്ച കത്തില്‍ പറയുന്നു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category