1 GBP = 92.00INR                       

BREAKING NEWS

രാജ്യം മുഴുവന്‍ ഒരുമിച്ചു നിന്നു പോരാടിയിട്ടും കുലുങ്ങാത്ത അമിത്ഷായെ കൊറോണ കുലുക്കി; വമ്പന്‍ പ്രക്ഷോഭങ്ങള്‍ക്കു അവസരം നല്‍കിയ എന്‍പിആറും സെന്‍സസും മാറ്റി വെക്കാന്‍ ആലോചിച്ചു സര്‍ക്കാര്‍; നിരോധനങ്ങളിലും കുലുങ്ങാതെ സമരവുമായി മുന്നേറുന്ന ഷഹീന്‍ബാഗുകാര്‍ക്കു വീട്ടില്‍ പോകാന്‍ കാരണമായി

Britishmalayali
kz´wteJI³

ന്യൂഡല്‍ഹി: ഏപ്രില്‍ ഒന്നിനു തുടങ്ങേണ്ടിയിരുന്ന ദേശീയ ജനസംഖ്യാപ്പട്ടിക (എന്‍.പി.ആര്‍.) ക്കെതിരെ കടുത്ത പ്രതിഷേധമാണ് രാജ്യവ്യാപകമായി ഉയര്‍ന്നത്. എന്നാല്‍, ഈ പ്രതിഷേധങ്ങളില്‍ ഒന്നും കുലുങ്ങാതെ എന്‍പിആറുമായി മുന്നോട്ടു പോകാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ തയ്യാറായിരുന്നു. എന്‍പിആറുമായി സഹകരിക്കില്ലെന്ന് കേരളം അടക്കമുള്ള സംസ്ഥാനങ്ങള്‍ നിലപാട് കൈക്കൊണ്ടുപ്പോഴും അമിത്ഷാ പാറപോലെ ഉറച്ചു നിന്നു. എന്നാല്‍, ഇപ്പോള്‍ കൊറോണ ഭീതിയില്‍ ജ്യം സമ്പൂര്‍ണ ലോക്ക് ഡൗണിലേക്ക് നീങ്ങിയതോടെ എന്‍പിആറും സെന്‍സസും നീട്ടിവെക്കാന്‍ ഒരുങ്ങുകയാണ് കേന്ദ്രസര്‍ക്കാര്‍. ഇതോടെ ഷഹീന്‍ബാദില്‍ അടക്കം സമരം ചെയ്യുന്നവര്‍ക്ക് വീട്ടിലേക്ക് മടങ്ങാനും ഒരു കാരണമായി മാറി.

പുതുക്കലും സെന്‍സസിന്റെ ആദ്യഘട്ടവും മാറ്റിവെച്ചേക്കുമെന്ന് അധികൃതര്‍ അറിയിച്ചു. കൊറോണ രോഗം വ്യാപിക്കുന്ന പശ്ചാത്തലത്തിലാണിത്. തുസംബന്ധിച്ച ഔദ്യോഗിക അറിയിപ്പ് ഒന്നു രണ്ടു ദിവസത്തിനകം ഉണ്ടാകും. വിഷയം പരിശോധിക്കാനായി ഉന്നതതല ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. എന്‍.പി.ആര്‍. പുതുക്കലും സെന്‍സസിന്റെ ആദ്യഘട്ടമായ വീടുകളുടെ പട്ടികതയ്യാറാക്കലും കൊറോണ ഭീഷണിയൊഴിയും വരെ മാറ്റിവെക്കാനാണു സാധ്യതയെന്ന് ആഭ്യന്തരമന്ത്രാലയ അധികൃതര്‍ പറഞ്ഞു. ഏപ്രില്‍ ഒന്നുമുതല്‍ സെപ്റ്റംബര്‍ 30 വരെ ഇവരണ്ടും നടത്താനാണ് നിശ്ചയിച്ചിരുന്നത്. ഇക്കാര്യം കഴിഞ്ഞയാഴ്ച ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കുകയും ചെയ്തിരുന്നു.

കേരളം, പശ്ചിമബംഗാള്‍, രാജസ്ഥാന്‍, ഛത്തീസ്ഗഢ്, ബിഹാര്‍ എന്നിവയുള്‍പ്പെടെ പല സംസ്ഥാനങ്ങളും എന്‍.പി.ആറിനെ എതിര്‍ക്കുന്നുണ്ട്. രാജ്യത്തെ പതിവു താമസക്കാരുടെ വ്യക്തി വിവരങ്ങളുള്‍പ്പെട്ട സമഗ്ര വിവരശേഖരം തയ്യാറാക്കുകയാണ് എന്‍.പി.ആറിന്റെ ലക്ഷ്യം. എന്‍.പി.ആര്‍. തയ്യാറാക്കുന്നതിനായി 3941.35 കോടി രൂപയാണ് കേന്ദ്രസര്‍ക്കാര്‍ അനുവദിച്ചിരിക്കുന്നത്.

നേരത്തെ ഡല്‍ഹിക്കു പുറമെ ഒഡീഷ സര്‍ക്കാരും സെന്‍സസ്, എന്‍പിആര്‍ പ്രവര്‍ത്തനങ്ങള്‍ കുറഞ്ഞത് ഒരു മാസമെങ്കിലും മാറ്റിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രസര്‍ക്കാരിനു കത്തെഴുതിയിരുന്നു. സെന്‍സസ്, എന്‍പിആര്‍ വിവര ശേഖരണത്തില്‍ ആദ്യം രേഖപ്പെടുത്തേണ്ട ഇന്ത്യന്‍ പൗരന്‍ പ്രഥപൗരനെന്ന നിലയില്‍ രാഷ്ട്രപതി രാം നാഥ് കോവിന്ദിനെയാണു നടത്തേണ്ടിയിരുന്നത്. എന്നാല്‍ കൊറോണ നിരീക്ഷണം കാരണം രാഷ്ട്രപതിയുടെ ഷെഡ്യൂള്‍ വെട്ടിക്കുറക്കുകയും സന്ദര്‍ശനം ഒഴിവാക്കുകയും ചെയ്തിരിക്കുകയാണ്.

സെന്‍സസ് കമ്മീഷണര്‍ വിവേക് ജോഷിക്ക് ഡല്‍ഹി സര്‍ക്കാര്‍ എഴുതിയ കത്തില്‍, മാര്‍ച്ച് 18 മുതല്‍ തലസ്ഥാനത്ത് ജാഗ്രത പ്രഖ്യാപിച്ചിട്ടുണ്ടെന്നും 1897ലെ പകര്‍ച്ചവ്യാധി രോഗ നിയമം പ്രാബല്യത്തില്‍ വരുമെന്നും ചൂണ്ടിക്കാട്ടിയിരുന്നു. സെന്‍സസ്, എന്‍പിആര്‍ വിവരശേഖരണത്തിനായി എന്യൂമറേറ്റര്‍മാര്‍ വീടുകള്‍തോറും പോവേണ്ടിവരുമെന്നതിനാല്‍ കൊവിഡ്-19 ന്റെ വ്യാപനം രൂക്ഷമാവാന്‍ സാധ്യതയുണ്ടെന്നും കത്തില്‍ ചൂണ്ടിക്കാട്ടിയിരുന്നു. സെന്‍സസ്, എന്‍പിആര്‍ പ്രവര്‍ത്തനങ്ങള്‍ക്കു പോവുന്ന ഫീല്‍ഡ് പ്രവര്‍ത്തകര്‍ക്ക് വലിയ അപകടമുണ്ടാക്കുമെന്നും അതിനാല്‍ ഇവ രണ്ടും ഉടന്‍ മാറ്റിവയ്ക്കാനുള്ള തീരുമാനം എടുക്കണമെന്നും ഒഡീഷ മുഖ്യമന്ത്രി നവീന്‍ പട്‌നായിക് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തെഴുതിയിരുന്നു. എന്നാല്‍ ഡല്‍ഹി, ഒഡീഷ സര്‍ക്കാര്‍ കത്തുകളോട് സെന്‍സസ് കമ്മീഷണറുടെ പ്രതികരണത്തെക്കുറിച്ച് ഫോണിലൂടെയും മറ്റും ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും ലഭ്യമായില്ലെന്നും റിപോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുണ്ട്.

2019 ഡിസംബറില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭ രാജ്യവ്യാപകമായി എന്‍പിആര്‍ അപ്‌ഡേറ്റ് ചെയ്യാന്‍ 3,941.35 കോടി രൂപയുടെ അനുമതി നല്‍കിയിരുന്നു. അസം ഒഴികെ, 2021 ലെ ഇന്ത്യന്‍ സെന്‍സസ് നടത്താന്‍ 8,754.23 കോടി രൂപയാണ് അനുവദിച്ചത്. എന്‍പിആര്‍ അപ്‌ഡേറ്റ് ചെയ്യാനുള്ള കേന്ദ്രത്തിന്റെ തീരുമാനത്തില്‍ പ്രതിഷേധിച്ച് ലക്ഷക്കണക്കിന് ആളുകള്‍ രാജ്യത്തുടനീളം തെരുവിലിറങ്ങിയിരുന്നു. ഇന്ത്യയില്‍ ജനിച്ച ദശലക്ഷക്കണക്കിന് ആളുകളെ ഒഴിവാക്കാന്‍ സാധ്യതയുള്ളതാണ് ദേശീയ പൗരത്വ രജിസ്റ്ററെന്നാണ് ആരോപണം. കൊറോണ വൈറസ് ഭീഷണിക്കിടയിലും ചിലയിടങ്ങളില്‍ സമരം തുടരുകയാണ്.

രാജ്യത്തെ പല സംസ്ഥാനങ്ങളും എന്‍പിആറിനും എന്‍ആര്‍സിക്കുമെതിരേ നിയമസഭയില്‍ പ്രമേയം പാസാക്കിയിട്ടുണ്ട്. എന്നാല്‍, ആഭ്യന്തര മന്ത്രാലയം സുപ്രിം കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ ഏതൊരു പരമാധികാര രാജ്യത്തിനും പൗരന്മാരല്ലാത്തവരെയും പൗരന്മാരെയും തിരിച്ചറിയാന്‍ എന്‍പിആര്‍, സെന്‍സസ് നടപടികള്‍ അനിവാര്യമാണെന്ന് വ്യക്തമാക്കിയിരുന്നു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category