1 GBP = 92.00INR                       

BREAKING NEWS

കാസര്‍കോട് ജില്ല പൂര്‍ണ്ണമായും അടച്ചിടും; കണ്ണൂര്‍, എറണാകുളം, പത്തനംതിട്ട ജില്ലകളില്‍ ഭാഗിക ലോക്ക് ഡൗണ്‍; സംസ്ഥാനത്തെ എല്ലാ ബാറുകളും അടച്ചിടും; ബീവറേജസ് കോര്‍പ്പറേഷന്‍ ഔട്ട്ലറ്റുകള്‍ കൂടുതല്‍ കര്‍ശനമായ നിയന്ത്രണങ്ങളോടെ തുറന്നു പ്രവര്‍ത്തിക്കും; സംസ്ഥാനം മുഴുവന്‍ അടച്ചിടേണ്ട കാര്യമില്ലെന്ന വിലയിരുത്തലില്‍ മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ നടന്ന ഉന്നതതല യോഗം; ഭക്ഷണ സാധനങ്ങള്‍ വീട്ടിലെത്തിക്കും; കോവിഡ് നിയന്ത്രിക്കാന്‍ കര്‍ശന നടപടികളുമായി സര്‍ക്കാര്‍

Britishmalayali
kz´wteJI³

തിരുവനന്തപുരം: കോവിഡ് 19 വ്യാപനം തടയുന്നതിന്റെ ഭാഗമായി കാസര്‍കോട് ജില്ലയില്‍ പൂര്‍ണ്ണമായി അടച്ചിടാന്‍ തീരുമാനം. കര്‍ശന നടപടികളിലേക്ക് കടക്കണമെന്ന കേന്ദ്രസര്‍ക്കാറിന്റെ നിര്‍ദ്ദേശത്തിന് പിന്നാലെയാണ് സര്‍ക്കാര്‍ രോഗവ്യാപനം ശക്തമായ കാസര്‍കോട് അടച്ചിടാന്‍ തീരുമാനിച്ചത്. ഇത് കൂടാതെ മൂന്ന് ജില്ലകളില്‍ ഭാഗിക നിയന്ത്രണം ഏര്‍പ്പെടുത്താനും തീരുമാനിച്ചു.

കൊറോണ സ്ഥിരീകരിച്ച ജില്ലകളില്‍ സ്ഥിതിഗതികള്‍ ഗുരുതരമായ കണ്ണൂര്‍, എറണാകുളം, പത്തനംതിട്ട എന്നി ജില്ലകളില്‍ ഭാഗികമായ നിയന്ത്രണം ഏര്‍പ്പെടുത്താനാണ് മുഖ്യമന്ത്രി വിളിച്ചുചേര്‍ത്ത ഉന്നതതലയോഗം തീരുമാനിച്ചു. ഇവിടെ അവശ്യ സര്‍വീസുകള്‍ ഒഴികെ മറ്റൊന്നും പ്രവര്‍ത്തിക്കാന്‍ അനുവദിക്കില്ല എന്നാണ് റിപ്പോര്‍ട്ടുകള്‍. കോവിഡ് ബാധിത പ്രദേശങ്ങളിലെ ബാറുകള്‍ അടച്ചിടാനും തീരുമാനിച്ചതായാണ് റിപ്പോര്‍ട്ടുകള്‍.

കൊറോണ വൈറസ് സംസ്ഥാനത്ത് പടര്‍ന്നുപിടിക്കുന്ന പശ്ചാത്തലത്തില്‍ സ്ഥിതിഗതികള്‍ വിലയിരുത്താന്‍ വിളിച്ചുചേര്‍ത്ത ഉന്നതതല യോഗത്തിലാണ് തീരുമാനം. സംസ്ഥാനം മുഴുവന്‍ അടച്ചിടേണ്ടതില്ല എന്ന വിലയിരുത്തലാണ് യോഗത്തില്‍ ഉണ്ടായതെന്നാണ് വിവരം. എങ്കിലും കാസര്‍കോട്ടിന്റെ സ്ഥിതി കണക്കിലെടുത്ത് ജില്ല പൂര്‍ണമായി അടച്ചിടാനാണ് തീരുമാനം. കാസര്‍കോട് മാത്രം 19 പേരാണ് കോവിഡ് ബാധിച്ച് ചികിത്സയില്‍ കഴിയുന്നത്.

കഴിഞ്ഞ ദിവസം കോവിഡ് ബാധിച്ച സംസ്ഥാനത്തെ ഏഴു ജില്ലകള്‍ അടച്ചിടാന്‍ കേന്ദ്രസര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിരുന്നു. ഇക്കാര്യത്തില്‍ സംസ്ഥാനങ്ങള്‍ക്ക് ഉചിതമായ തീരുമാനം എടുക്കാമെന്നും കേന്ദ്രസര്‍ക്കാരിന്റെ നിര്‍ദ്ദേശത്തില്‍ ഉണ്ട്. ഇത് കണക്കിലെടുത്ത് ഇന്ന് ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് നിയന്ത്രണങ്ങള്‍ കടുപ്പിക്കാന്‍ തീരുമാനിച്ചത്.

കാസര്‍കോട്ട് ആരും പുറത്തിറങ്ങരുതെന്നാണ് നിര്‍ദ്ദേശം. അവശ്യ സാധനങ്ങള്‍ വീടുകളിലെത്തിക്കാന്‍ നടപടി എടുക്കുന്നതിനെ കുറിച്ചും ആലോചനയുണ്ട്. ഇക്കാര്യം വ്യാപാരി വ്യവസായി പ്രതിനിധികളുമായി മുഖ്യമന്ത്രി തന്നെ സംസാരിക്കും. നിയന്ത്രണങ്ങള്‍ വൈകീട്ട് സര്‍ക്കാര്‍ ഔദ്യോഗികമായി അറിയിക്കും. കൊവിഡ് ബാധിത ജില്ലകളില്‍ പൂര്‍ണ്ണ ലോക് ഡൗണ്‍ വേണമെന്നാണ് കേന്ദ്ര സര്‍ക്കാര് ആവര്‍ത്തിച്ച് ആവശ്യപ്പെടുന്നത്. അതേ സമയം ജന ജീവിതം സ്തംഭിപ്പിക്കുന്ന നടപടികളോട് യോജിക്കാനാകില്ലെന്ന നിലപാടാണ് സംസ്ഥാന സര്‍ക്കാരിന് ഉള്ളത്. ഇത്തരം കാര്യങ്ങളെല്ലാം ഇന്ന് ചേര്‍ന്ന ഉന്നത തല യോഗം വിശദമായി ചര്‍ച്ച ചെയ്തിട്ടുണ്ട്.

കൊവിഡ് വൈറസ് വ്യാപനം തടയുന്നതിന്റെ ഭാഗമായി സംസ്ഥാനത്തെ ബാറുകള്‍ അടക്കും. ബിയര്‍ പാര്‍ലറുകളും അടയ്ക്കും. ബെവ്കോ ഔട്‌ലെറ്റുകള്‍ അടക്കാന്‍ തീരുമാനിച്ചിട്ടില്ല. എന്നാല്‍ നിലവില്‍ ഉള്ളതിലധികം കടുത്ത നിയന്ത്രണങ്ങള്‍ ബവ്കോ ഔട്ട് ലെറ്റുകളില്‍ കൊണ്ടുവരാനാണ് തീരുമാനിച്ചിട്ടുള്ളത്. അതെങ്ങനെ നടപ്പാക്കുമെന്ന കാര്യത്തിലും ഇനിയും വിവരങ്ങള്‍ അറിയേണ്ടതുണ്ട്. കൊവിഡ് പശ്ചാത്തലത്തില്‍ ബാറുകളും ബിവറേജസ് ഔട് ലറ്റുകളും അടച്ചിടണമെന്ന് പ്രതിപക്ഷ കക്ഷികള്‍ അടക്കം സര്‍ക്കാരിനോട് ആവര്‍ത്തിച്ച് ആവശ്യപ്പെടുന്നുണ്ട്.

തലസ്ഥാനത്തെ ബെവ്കോ ജീവനക്കാരി കൊവിഡ് 19 നിരീക്ഷണത്തിലുണ്ട്. പനി ബാധിച്ചതിനെ തുടര്‍ന്ന് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായിരുന്നു. എന്നാല്‍ കൊവിഡ് ബാധയാണെന്ന സംശയത്തെ തുടര്‍ന്ന് ഇവരെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ഐസിയുവിലേക്ക് മാറ്റി.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category