1 GBP = 93.00 INR                       

BREAKING NEWS

കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 28 ആയ സാഹചര്യത്തില്‍ തിരക്കിട്ട നീക്കവുമായി രാജസ്ഥാന്‍: ഒരുങ്ങുന്നത് ഒരു ലക്ഷം ആളുകളെ മാറ്റിനിര്‍ത്തി ചികിത്സിക്കാനുള്ള സൗകര്യങ്ങള്‍; ചികിത്സാ കേന്ദ്രങ്ങളായി പ്രയോജനപ്പെടുത്താന്‍ കോളേജുകള്‍, ഹോട്ടലുകള്‍, ആശുപത്രികള്‍; കോവിഡ് ബാധിച്ചവരെയും രോഗം സംശയിക്കുന്നവരെയും മാറ്റി നിര്‍ത്തി ചികിത്സിക്കാന്‍ അതാത് ജില്ലകളില്‍ പരിശോധന സൗകര്യം

Britishmalayali
kz´wteJI³

ജയ്പൂര്‍: കോവിഡ് വ്യാപന ഭീഷണി ഉയര്‍ന്നതോടെ രാജസ്ഥാനില്‍ ഒരു ലക്ഷം പേരെ മാറ്റിനിര്‍ത്തി ചികിത്സിക്കാനുള്ള സംവിധാനമൊരുക്കുന്നു. രാജസ്ഥാനില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 28 ആയി ഉയര്‍ന്ന സാഹചര്യത്തിലാണ് തിരക്കിട്ട നീക്കങ്ങള്‍ നടക്കുന്നത്. വ്യാപകമായി അടച്ചിടല്‍ നടപടിയെടുത്ത സംസ്ഥാനമാണ് രാജസ്ഥാന്‍. കോളജുകള്‍, ഹോട്ടലുകള്‍, ആശുപത്രികള്‍ തുടങ്ങി പ്രത്യേക സംവിധാനമൊരുക്കാന്‍ പ്രയോജനപ്പെടുത്താവുന്ന മുഴുവന്‍ സംവിധാനങ്ങളും ഉപയോഗപ്പെടുത്തിയാണ് ഇത് സാധ്യമാക്കുകയെന്ന് അധികൃതര്‍ പറഞ്ഞു.

ഓരോ ജില്ലയിലും കോവിഡ് ബാധിച്ചവരെയും രോഗം സംശയിക്കുന്നവരെയും മാറ്റി നിര്‍ത്തി ചികിത്സിക്കാന്‍ അതാത് ജില്ലകളില്‍ സംവിധാനമൊരുക്കാനാണ് നിര്‍ദ്ദേശം നല്‍കിയിട്ടുള്ളത്. ജയ്പൂരില്‍ മാത്രം 10000 പേരെ മാറ്റിനിര്‍ത്തി ചികിത്സിക്കാനുള്ള സംവിധാനമാണൊരുക്കുന്നത്.

അടിയന്തര സാഹചര്യം നേടിരാനുള്ള സഹകരണം ഉറപ്പാക്കുന്നതിന്റെ ഭാഗമായി സൈന്യത്തിന്റെയും കേന്ദ്ര സേനകളുടെയുമെല്ലാം ഉദ്യോസ്ഥരുടെ യോഗം ഞായറാഴ്ച മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട് വിളിച്ചിരുന്നു. കലക്ടര്‍മാരുടെ നേതൃത്വത്തില്‍ അതാത് പ്രദേശങ്ങളില്‍ രോഗപ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതപ്പെടുത്തുന്നതിന് സംസ്ഥാന സര്‍ക്കാര്‍ 25 കോടി അനുവദിച്ചിട്ടുണ്ട്. ആവശ്യമെങ്കില്‍ കൂടുതല്‍ തുക അനുവദിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

സംസ്ഥാനത്ത് അഞ്ചിലധികം ആളുകള്‍ കൂടി നില്‍ക്കുന്നത് നിരോധിച്ചിട്ടുണ്ട്. നേരത്തെ ഈ നിയന്ത്രണം 20 ല്‍ അധികം ആളുകള്‍ കൂടുന്നതിന് എതിരെ ആയിരുന്നു. പുതിയ സാഹചര്യത്തില്‍ ഇത് അഞ്ചാക്കി ചുരുക്കിയതാണ്. വ്യാജവാര്‍ത്തകള്‍ സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ നടപടി കര്‍ശനമാക്കാനും തീരുമാനിച്ചിട്ടുണ്ട്.

കോവിഡ് പശ്ചാത്തലത്തില്‍ പ്രതിസന്ധി നേരിടുന്ന ഹോട്ടല്‍, ടൂറിസം, ചെറുകിട വ്യവസായം തുടങ്ങിയവക്കായി കേന്ദ്രം സഹായം പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് അശോക് ഗെഹ്ലോട്ട് കത്ത് നല്‍കിയിട്ടുണ്ട്. തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് തൊഴില്‍ മുടങ്ങുന്നതിനാല്‍ തൊഴില്‍ രഹിത വേതനം നല്‍കണമെന്നും അദ്ദേഹം കേന്ദ്രത്തോട് ആവശ്യപ്പെട്ടു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category