
- സഞ്ചാരസ്വാതന്ത്രം പരിമിതമാക്കി
- ബ്രിട്ടനില്‍ ദേശീയ അടിയന്തിരാവസ്ഥ
- രണ്ടു പേരില്‍ കൂടുതല്‍ ഒന്നിച്ചു പുറത്തിറങ്ങരുത്
- ജനം അനുസരിക്കാന്‍ ഭാവം ഇല്ലെങ്കില്‍ സര്‍ക്കാര്‍ കൂടുതല്‍ കര്‍ക്കശമാകും
- പൊതുഗതാഗതം തടയില്ല
- പൊലീസിന് കൂടുതല്‍ അധികാരങ്ങള്‍
- ലൈബ്രറികളും ആരാധനാലയങ്ങളും അടയ്ക്കാന്‍ നിര്‍ദേശം
- തുണിക്കടകളും മറ്റും അടച്ചിടണം
ലണ്ടന്‍: യുകെയില്‍ കൊറോണ അതിവേഗം പടരുകയും 6000ത്തിന് മുകളില്‍ പേര് രോഗബാധിതരാവുകയും 335 പേര് മരിക്കുകയും ചെയ് അപകടകരമായ സാഹചര്യത്തില്‍ കൊറോണയെ പിടിച്ച് കെട്ടുന്നതിന് നടപടികള്‍ കടുപ്പിച്ച് പ്രധാനമന്ത്രി ബോറിസ് ജോണ്സണ് രംഗത്തെത്തി. ഇത് പ്രകാരം ബ്രിട്ടനെ ഭാഗികമായി ലോക്ക്ഡൗണ്‍ ചെയ്യുന്നുവെന്നും അദ്ദേഹം പ്രഖ്യാപിച്ചു. ഇന്നലെ രാത്രി എട്ടരയ്ക്ക് രാഷ്ട്രത്തെ അഭിസംബോധന ചെയ്ത് കൊണ്ടാണ് ബോറിസ് ഞെട്ടിപ്പിക്കുന്ന പ്രഖ്യാപനം നടത്തിയിരിക്കുന്നത്.
ഏറ്റവും പുതിയ നിയന്ത്രണങ്ങള്‍ പ്രകാരം യുകെയിലുള്ളവര്‍ ഇനി വരുന്ന മൂന്നാഴ്ച കാലം ഭക്ഷണത്തിനും മരുന്നിനും അല്ലാതെ ആരും പുറത്തിറങ്ങരുതെന്നാണ് വിലക്കിയിരിക്കുന്നത്. രണ്ട് പേരില്‍ കൂടുതല്‍ ഒരുമിച്ച് നടക്കാനും പാടില്ല. ആരും ജോലിക്കും പോവേണ്ടെന്നും നിഷ്കര്‍ഷയുണ്ട്. പള്ളികളും കടകളും അടക്കാനും ഉത്തരവിട്ടിട്ടുണ്ട്. കര്‍ഫ്യൂ തെറ്റിച്ചാല്‍ സ്പോട്ട് ഫൈന്‍ ആരായാലും ചുമത്താന്‍ പോലീസിന് അധികാരം നല്‍കിയിട്ടുമുണ്ട്. ചുരുക്കിപ്പറഞ്ഞാല്‍ രണ്ടാം ലോക മഹായുദ്ധത്തിന് ശേഷം ആദ്യമായി ബ്രിട്ടനില്‍ സമ്പൂര്‍ണ നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുകയാണ്.

ഭാഗികമായ ലോക്ക്ഡൗണ്‍ നടപ്പിലാക്കിയിരിക്കുന്ന ഇപ്പോഴത്തെ അവസ്ഥയില്‍ ആളുകള്‍ക്ക് ഭക്ഷണം, മരുന്ന് തുടങ്ങിയ അത്യാവശ്യ വസ്തുക്കള്‍ വാങ്ങാന്‍ വെളിയിലിറങ്ങാന്‍ സാധിക്കും. ഇതിന് പുറമെ അവശ്യ സര്‍വീസില്‍ തൊഴിലെടുക്കുന്നവര്‍ക്കും പുറത്തിറങ്ങാം. ദിവസത്തില്‍ ഒരു തവണ വ്യായാമത്തിന്റെ ഭാഗമായി ഓടാനോ നടക്കാനോ പുറത്തിറങ്ങാനും സമ്മതിക്കും. തല്ക്കാലം പാര്‍ക്കുകള്‍ക്കും മറ്റും താഴിടുന്നില്ലെങ്കിലും ഇവിടങ്ങളില്‍ രണ്ടാളില് കൂടുതല്‍ പേരെ കൂട്ടം ചേരാന്‍ അനുദിക്കില്ല. പുറത്തു ആവശ്യമില്ലാതെ ചുറ്റിക്കറങ്ങുന്നത് ശ്രദ്ധയില്‍ പെട്ടാല്‍ പൊലീസിന് ചോദ്യം ചെയ്യാനും സര്‍ക്കാര്‍ നിര്‍ദേശം അവഗണിച്ചതിനു തല്‍സമയം അവര്‍ക്ക് മേല്‍ പിഴ ചുമത്താനും അധികാരം നല്‍കിയിട്ടുണ്ട്.
സുഹൃത്തുക്കളെയും മറ്റു കുടുംബ അംഗങ്ങളെയും മറ്റും സന്ദര്‍ശിക്കുന്നതിനും വിലക്ക് പ്രാബല്യത്തില്‍ വന്നിട്ടുണ്ട്. ബ്രിട്ടീഷ് ജനതയുടെ സാമൂഹിക ജീവിതത്തില്‍ കടുത്ത പ്രത്യാഘാതം ഉണ്ടാകുമെങ്കിലും രോഗത്തെ പിടിച്ച് കെട്ടാന്‍ ഇതല്ലാതെ മറ്റ് വഴിയില്ലെന്നാണ് ബോറിസ് വിശദീകരിക്കുന്നത്. വേറെ മാര്‍ഗ്ഗമില്ലെന്നാണ് പ്രധാനമന്ത്രി വ്യക്തമാക്കിയിരിക്കുന്നത്. ഏവരും ഇതിനായി കുറച്ച് നാളത്തെ അസൗകര്യം സഹിക്കണമെന്നും അദ്ദേഹം ആവശ്യപ്പെടുന്നു. ഇത്തരത്തില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയെങ്കിലും നേരത്തെ കൊറോണ ബാധിച്ചവരുടെ കൂട്ട മരണം ഇനിയുള്ള നാളുകളില്‍ യുകെയിലുണ്ടാകുമെന്ന ആശങ്കയും ശക്തമാണ്.
അതായത് ഇറ്റലിയുടെ അതേ വേഗതയില്‍ ഇവിടെ മരണങ്ങളിരട്ടിക്കുമെന്ന ആശങ്കയും ശക്തമാണ്. കൊറോണ ബാധിച്ച് ആദ്യത്തെ ആള് ഇറ്റലിയില്‍ റിപ്പോര്‍ട്ട് ചെയ്തതിന് ശേഷം ഇറ്റലിയിലും യുകെയിലും രണ്ട് ആഴ്ചക്കിടയില്‍ സംഭവിച്ചത് 233 മരണങ്ങളാണ്. പിന്നീടുളള ദിവസങ്ങളില്‍ ഇറ്റലിയില്‍ കൊറോണ മരണമരങ്ങള് പിടിവിട്ടുയരുന്നതാണ് കണ്ടത്. പ്രതിദിനം ഇരട്ടി മരണങ്ങള് എന്ന വിധമാണ് ഇറ്റലിയില്‍ അരങ്ങേറുന്നത്. യുകെയിലെ മിക്ക ഹോസ്പിറ്റലുകളിലും നിലവില്‍ കൊറോണ രോഗികളുടെ എണ്ണം ഇരട്ടിയായി മാറിയതും മരണ നിരക്കുമെന്ന ഉത്കണ്ഠ ശക്തമാക്കുന്നു. ഇതിന് പുറമെ വിദേശത്തുള്ള ബ്രിട്ടീഷുകാരോടു മടങ്ങി വരാന്‍ ആവശ്യപ്പെട്ടതും രോഗികളുടെ എണ്ണം കുതിച്ച് കയറുന്നതിനിടയാക്കും.
.jpg)
ഇത്രയൊക്കെ ചെയ്തിട്ടും ജനം ഇനിയും പാര്‍ക്കുകളിലും ബീച്ചുകളിലും മറ്റ് പൊതു ഇടങ്ങളിലും ഒത്തു കൂടി രോഗവ്യാപനത്തിന് വഴിയൊരുക്കിയാല്‍ ഗവണ്മെന്റ് വെറുതിയിരിക്കില്ലെന്നും തല്‍ഫലമായി തീരെ വീട്ട് വീഴ്ചയില്ലാത്തതും ഒരാളെയും പുറത്തിറങ്ങാന്‍ സമ്മതിക്കാത്തതുമായ നിയന്ത്രണങ്ങള്‍ നടപ്പിലാക്കുമെന്ന സൂചന ബോറിസ് ആവര്ത്തിച്ചേകുന്നു. എന്നാല്‍ മറ്റു രാജ്യങ്ങള്‍ പ്രയോഗിച്ച കര്‍ഫ്യുവും പൂര്‍ണ ഗതാഗത നിയന്ത്രണവും ഉടന്‍ നടപ്പിലാക്കിയേക്കില്ല. ഒരു കോവിഡ് 19 നിന്നും 406 പേരിലേക്ക് എത്താന്‍ ഇടയുള്ള കൊറോണ വൈറസ് സോഷ്യല്‍ ഡിസ്റ്റന്‍സ് ഫലപ്രദമായി അനുവര്‍ത്തിക്കുന്നതിലൂടെ വെറും 15 പേരിലേക്ക് മാത്രമേ എത്തുകയുള്ളൂ എന്ന സിദ്ധാന്തമാണ് ഇവിടെ പ്രയോഗിക്കാനൊരുങ്ങുന്നത്. ഇത് ഫലപ്രദമായാല്‍ കോവിഡ്-19 സാമൂഹിക വ്യാപനമായി പടരുന്നത് തടയാനാവുമെന്നും യുകെയ്ക്ക് ഈ മഹാരോഗത്തെ നിയന്ത്രിക്കാന്‍ സാധിക്കുമെന്നുമാണ് സയന്റിസ്റ്റുകള്‍ നിര്‍ദേശിക്കുന്നത്.
യുകെയിലെ മിക്ക ജോലികളും വീടുകളില്‍ നിന്ന് ചെയ്യാന്‍ സാധിക്കുന്ന വിധത്തില്‍ തൊഴിലുടമകളുമായി ബന്ധപ്പെട്ട് അറേഞ്ച് ചെയ്തിട്ടുണ്ടെന്നും എന്നാല്‍ ഇതിന് സാധിക്കാത്തവര്‍ക്ക് ജോലിക്ക് പോകാനും വരാനും മാത്രമായി പുറത്തിറങ്ങാമെന്നാണ് പുതിയ നിയന്ത്രണം പ്രഖ്യാപിച്ച് കൊണ്ട് ബോറിസ് വ്യക്തമാക്കുന്നത്. തീരെ അത്യാവശ്യമല്ലാത്ത വസ്തുക്കള്‍ വില്‍ക്കുന്ന കടകളെല്ലാം അടച്ചിടുന്നതായിരിക്കും. ഇതിന്റെ ഭാഗമായി പ്ലേഗ്ലൗണ്ടുകളും ചര്‍ച്ചുകളും തുറക്കില്ല.ഇന്നലെ വൈകുന്നേരം ഗവണ്മെന്റ് വിളിച്ച് കൂട്ടിയ കോബ്ര എമര്‍ജന്‍സി കമ്മിറ്റിക്ക് ശേഷമാണ് രാജ്യത്തെ ഭാഗികമായി ലോക്ഡൗണ്‍ ചെയ്യുന്ന കാര്യം ബോറിസ് പ്രഖ്യാപിച്ചിരിക്കുന്നത്. യൂറോപ്പിലെ മറ്റ് നിരവധി രാജ്യങ്ങളില്‍ ചെയ്തിരിക്കുന്ന നിയന്ത്രണമാണ് ഇപ്പോള്‍ ബ്രിട്ടനും പിന്തുടര്ന്നിരിക്കുന്നത്.
.jpg)
രാജ്യത്ത് കൊറോണ പിടിതരാതെ സംഹാരതാണ്ഡവം തുടങ്ങിയപ്പോള്‍ മുതല്‍ ഇത്തരം നിയന്ത്രണം ഏര്‍പ്പെടുത്താന്‍ വിവിധ തുറകളില്‍ നിന്നും ബോറിസിന് മേല്‍ സമ്മര്‍ദ്ദം രൂക്ഷമായിരുന്നു. ഇപ്പോഴത്തെ നടപടിയെ പ്രതിപക്ഷ പാര്‍ട്ടികളിലുള്ളവര്‍ പോലും സ്വാഗതം ചെയ്യുന്നുണ്ട്. എന്നാല്‍ ജോലി ചെയ്യാനായി അത്യാവശ്യമാണെങ്കില്‍ പുറത്ത് പോകാമെന്ന ഇളവില്‍ ഒട്ടേറെ പഴുതുകളുണ്ടെന്നാണ് ലണ്ടന്‍ മേയറും ലേബര്‍ നേതാവുമായ സാദിഖ് ഖാന് വിമര്‍ശിച്ചിരിക്കുന്നത്. തങ്ങള്‍ക്ക് ഈ നിയന്ത്രണം ബാധകമല്ലെന്ന മിഥ്യാധാരണ കണ്‍സ്ട്രക്ഷന്‍ തൊഴിലാളികള്‍ക്ക് ഉണ്ടാകാന്‍ സാധ്യതയുണ്ടെന്നും അവര്‍ ഒന്നിച്ച് കൂടി ജോലി ചെയ്യുന്നത് രോഗവ്യാപനത്തിന് കാരണമാകുമെന്നും ഖാന് മുന്നറിയിപ്പേകുന്നു. മഹാമാരിയെ ചെറുക്കുന്നതിനായി ഒരു എമര്‍ജന്‍സി കൊറോണ ലെജിസ്ലേഷന് പാസാക്കാന്‍ സര്‍ക്കാര്‍ അണിയറയില്‍ ഒരുങ്ങുന്നുണ്ട്. ഇതുമായി ബന്ധപ്പെട്ട് കൂടുതല്‍ പരിശോധനക്ക് വിധേയമാക്കിയ ശേഷം നിയമം അധികം വൈകാതെ പാസാക്കുമെന്നാണ് സൂചന.
ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ
Click here to type in malayalam