kz´wteJI³
കൊറോണക്കെതിരെ ബ്രിട്ടന് കൈക്കൊള്ളുന്ന നടപടികള്‍ ഫലം ചെയ്യുമോ? ഇല്ലെന്നാണ് വിദഗ്ദരുടെ കണക്കുകൂട്ടല്‍. മരണ സംഖ്യ 70,000 ല്‍ ഒതുങ്ങിയാല്‍ അത് മഹാഭാഗ്യമെന്നാണ് അവര്‍ പറയുന്നത്. യൂണിവേഴ്സിറ്റി കോളേജ് ലണ്ടന്‍, കേംബ്രിഡ്ജ് സര്‍വ്വകലാശാലയിലെ ഹെല്‍ത്ത് ഡാറ്റാ റിസര്‍ച്ച് എന്നിവിടങ്ങളിലെ ശാസ്ത്രജ്ഞരുടെ ഈ പഠന റിപ്പോര്‍ട്ട് ബോറിസ് ജോണ്‍സന്റെ ഉറക്കം കെടുത്തുന്നതാണ്. സാമൂഹിക അകലം പാലിക്കുന്നത് സംബന്ധിച്ചുള്ള നിയന്ത്രണങ്ങള്‍ കൂടുതല്‍ കര്‍ക്കശമാക്കുവാന്‍ പ്രേരിപ്പിക്കുന്നതും. എന്‍എച്ച്എസിലെ 3.8 മില്ല്യണ്‍ ആളുകളുടെ രേഖകള്‍ പഠിച്ചാണ് ഇവര്‍ ഈ റിപ്പോര്‍ട്ട് തയ്യാറാക്കിയിട്ടുള്ളത്. അവരുടെ കണക്കനുസരിച്ച് 35,000 നും 70, 000 നും ഇടയില്‍ ആളുകള്‍ മരണപ്പെട്ടേക്കാം.
ഫിനാന്‍ഷ്യല്‍ ടൈംസില്‍ പ്രസിദ്ധീകരിച്ച ഒരു ലേഖനത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയിട്ടുള്ളത്. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ കൂടുതല്‍ കര്‍ക്കശ നടപടികള്‍ സ്വീകരിക്കണമെന്നും ലേഖനം ആവശ്യപ്പെടുന്നു. ഇതിന്റെ മുഖ്യ രചയിതാവായ, യൂണിവേഴ്സിറ്റി കോളേജ് ഓഫ് ലണ്ടനിലെ ഡോ. അമിതാവ ബാനര്‍ജി പറയുന്നത്, സാമൂഹിക അകലം പാലിക്കല്‍, ഐസൊലേഷന്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടച്ചുപൂട്ടല്‍ എന്നിവയിലൂടെ സര്‍ക്കാര്‍ എടുത്ത നടപടികള്‍ ഭാഗികം മാത്രമാണെന്നാണ്. ഉടനടിയുള്ള മരണം മാത്രമല്ല, ദീര്‍ഘകാലയളവില്‍ ഉണ്ടാകാനിടയുള്ള മരണങ്ങള് കൂടി ഒഴിവാക്കണമെങ്കില്‍ സര്‍ക്കാര്‍ കൂടുതല്‍ കടുത്ത നടപടികളിലേക്ക് കടന്നേ മതിയാകൂ എന്നാണ്.
എന്നാല്‍ ഗവണ്മെന്റ് ചീഫ് സയന്റിസ്റ്റ് പാട്രിക് വാലന്‍സ് കഴിഞ്ഞയാഴ്ച്ച പറഞ്ഞത് മരണ സംഖ്യ 20,000 ത്തില്‍ എത്തുമെന്നാണ്. ഇതിനു ശേഷമാണ് നടപടികള്‍ കുറച്ചെങ്കിലും കര്‍ക്കശമാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. എന്നാല്‍ ഇതൊന്നും മതിയാകില്ലെന്നും മറ്റ് പല യൂറോപ്യന്‍ രാജ്യങ്ങളും നടപ്പാക്കിയ നിര്‍ബന്ധിത ലോക്ക്ഡൗണ്‍ തന്നെ വേണമെന്നും ഉള്ള ആവശ്യം പല കോണുകളില്‍ നിന്നും ഉയരുന്നുണ്ട്. ആളുകള്‍ നിറഞ്ഞ ട്യൂബ് ട്രെയിനുകളുടെ ചിത്രം ഇന്നലെ സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപ്പെട്ടതിനേ തുടര്‍ന്നാണ് ഈ ആവശ്യത്തിന് ശക്തി ഏറിയത്. ഇക്കാര്യത്തില്‍ ഒരു തീരുമാനം ഉടനെയുണ്ടാകുമെന്ന് ഹെല്‍ത്ത് സെക്രട്ടറി മാറ്റ് ഹാന്‍കോക്ക് പറഞ്ഞു.
സാമൂഹിക അകലം പാലിക്കുന്നതിനുള്ള നിബന്ധനകള്‍ ജനങ്ങള്‍ അനുസരിക്കാത്ത പക്ഷം അവ കര്‍ക്കശമായി നടപ്പാക്കേണ്ടതായി വന്നേക്കുമെന്ന് നേരത്തെ പ്രധാനമന്ത്രിയോട് അടുത്ത വൃത്തങ്ങള്‍ സൂചിപ്പിച്ചിരുന്നു. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ മരിച്ചവരുടെ എണ്ണം 48 ആണ് ഇതോടെ മൊത്തം മരണ സംഖ്യ 281 ആയി ഉയര്‍ന്നു. മൊത്തം രോഗബാധിതരുടെ എണ്ണം 5600 ല്‍ കവിയുകയും ചെയ്തിട്ടുണ്ട്. ഇതിനിടയില്‍ പ്രധാനമന്ത്രിയുടെ മൃദു സമീപനത്തിനെതിരെ ലേബര്‍ പാര്‍ട്ടിയില്‍ നിന്നു തന്നെ എതിര്‍പ്പുകള്‍ ഉയര്‍ന്നിട്ടുണ്ട്. ഈ മൃദു സമീപനം മരണ സംഖ്യ ഉയര്‍ത്തുവാനേ സഹായിക്കൂ എന്നാണ് വിമര്‍ശകരും പറയുന്നത്.
ഇക്കഴിഞ്ഞ 22 ന് മാതൃദിനാഘോഷത്തോട് അനുബന്ധിച്ച് പാര്‍ക്കുകളിലും ബീച്ചുകളിലും ജനങ്ങള്‍ തടിച്ചുകൂടിയത് വലിയ വിമര്‍ശനത്തിന് വഴി തെളിച്ചിരുന്നു. ഇതിനെ തുടര്‍ന്ന് നഗരങ്ങളിലെ പാര്‍ക്കുകളെല്ലാം അടക്കുവാന്‍ തുടങ്ങിയിട്ടുണ്ട്. തലസ്ഥാനത്തെ ഹൈഡ് പാര്‍ക്ക്, റീജന്റ് പാര്‍ക്ക്, റെയ്മോണ്ട് പാര്‍ക്ക് എന്നിവയും അടച്ചുപൂട്ടുമെന്നാണ് അറിയുന്നത്.
ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ
Click here to type in malayalam