1 GBP = 93.50 INR                       

BREAKING NEWS

ഇനി ആര്‍ക്കൊക്കെ വീടിന് പുറത്തിറങ്ങാം? ഈ നാലു കാര്യങ്ങള്‍ക്കൊഴികെ അരുതേ; ബ്രിട്ടനില്‍ ലോക്ക്ഡൗ ണ്‍ മലയാളികള്‍ക്ക് പാരയാകാതിരിക്കാന്‍ ഇത് വായിക്കുക

Britishmalayali
kz´wteJI³

യുകെയില്‍ കൊറോണയുടെ താണ്ഡവം തുടരുകയും മരണം 335ല്‍ എത്തുകയും രോഗബാധിതര്‍ 6650 ആയിത്തീരുകയും ചെയ്ത സാഹചര്യത്തില്‍ പ്രധാനമന്ത്രി ബോറിസ് ജോണ്‍സന്‍ ഇന്നലെ രാജ്യത്ത് ഭാഗികമായ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുകയാണല്ലോ. ഈ സാഹചര്യത്തില്‍ ലോക്ക്ഡൗണുമായി ബന്ധപ്പെട്ട നിയമങ്ങള്‍ മനസിലാക്കേണ്ടത് ബ്രിട്ടനില്‍ ജീവിക്കുന്ന ഓരോരുത്തര്‍ക്കും അത്യാവശ്യമായിരിക്കുകയാണ്. ഇല്ലെങ്കില്‍ സ്പോട്ട് ഫൈനിനും മറ്റ് ശിക്ഷാ വിധികള്‍ക്കും ഇരകളാകുമെന്ന് ഉറപ്പാണ്. ഇന്നലെ പ്രഖ്യാപിച്ച ലോക്ക് ഡൗണ്‍ പ്രകാരം വളരെ അത്യാവശ്യമായ നാല് കാര്യങ്ങള്‍ക്ക് മാത്രമേ ആളുകള്‍ പുറത്തിറങ്ങാവൂ എന്നാണ് ബോറിസ് നിഷ്‌കര്‍ഷിച്ചിരിക്കുന്നത്. ആ നാലു കാര്യങ്ങള്‍ ഇവയാണ്.

1- ഭക്ഷ്യവസ്തുക്കള്‍ പോലുള്ള അത്യാവശ്യ വസ്തുക്കള്‍ വാങ്ങാന്‍.
2- ദിവസത്തില്‍ ഒരു പ്രാവശ്യം വ്യായാമം ചെയ്യാന്‍.
3- മെഡിക്കല്‍ ആവശ്യങ്ങള്‍ക്കായി അല്ലെങ്കില്‍ വല്‍നറബിളായ ഒരാളെ സഹായിക്കാന്‍.
4- ജോലി ചെയ്യാനായി പോകാനും വരാനും.

ഇത്തരത്തില്‍ അനുവദനീയമായ അത്യാവശ്യ യാത്രകളെ ബോറിസ് വിശദമാക്കിയിട്ടുണ്ട്. ഇത് പ്രകാരം സൂപ്പര്‍മാര്‍ക്കറ്റുകള്‍, ഫാര്‍മസികള്‍, ഫുഡ് ഷോപ്പുകള്‍, പെട്രോള്‍ സ്റ്റേഷനുകള്‍, കോര്‍ണര്‍ഷോപ്പുകള്‍, ഹാര്‍ഡ് വെയര്‍ ഷോപ്പുകള്‍, പെറ്റ് ഷോപ്പുകള്‍, ന്യൂസ്ഏജന്റ്സ് എന്നിവിടങ്ങളില്‍ വളരെ അത്യാവശ്യമാണെങ്കില്‍ മാത്രം പോകാമെന്നാണ് ഭാഗികലോക്ക്ഡൗണ്‍ നിര്‍ദേശിക്കുന്നത്. വ്യായാമം നിര്‍ബന്ധമായും ചെയ്യേണ്ടവര്‍ കഴിയുന്നതും തങ്ങളുടെ താമസസ്ഥലത്ത് വച്ച് തന്നെ ഇത് നിര്‍വഹിക്കാന്‍ ശ്രമിക്കണമെന്നാണ് പ്രധാനമന്ത്രി നിര്‍ദേശിച്ചിരിക്കുന്നത്.

താമസസ്ഥലത്ത് വ്യായാമത്തിന് സാധിക്കാത്തവര്‍ക്ക് ദിവസത്തില്‍ ഒരു പ്രാവശ്യം വ്യായാമത്തിനായി പുറത്തിറങ്ങാം. സാധാണ ഓട്ടം, നടത്തം, സൈക്കിള്‍ സവാരി തുടങ്ങിയവ കഴിയുന്നതും ഒറ്റക്ക് നിര്‍വഹിക്കാനോ അല്ലെങ്കില്‍ നിങ്ങളുടെ കുടുംബങ്ങള്‍ക്കൊപ്പം മാത്രം നിര്‍വഹിക്കാനോ ആണ് ഔദ്യോഗിക നിര്‍ദേശം.അതായത് പതിവ് ചെയ്യാറുള്ളത് പോലെ സുഹൃത്തുക്കള്‍ക്കൊപ്പമോ റെസിഡന്‍സ് അസോസിയേഷനിലുള്ളവര്‍ സംഘം ചേര്‍ന്നോ വ്യായാമത്തിന് ഇറങ്ങുന്നത് കര്‍ക്കശമായി നിരോധിച്ചിട്ടുണ്ട്. നിങ്ങള്‍ക്കോ കുടുംബത്തിലുള്ളവര്‍ക്കോ എന്തെങ്കിലും രോഗം മൂര്‍ച്ഛിച്ച് വൈദ്യസഹായം തേടേണ്ടി വന്നാല്‍ പുറത്തിറങ്ങാം.

എന്നാല്‍ കൊറോണ മൂര്‍ച്ഛിച്ചിരിക്കുന്ന ഈ ഘട്ടത്തില്‍ രോഗം പടരാന്‍ സാധ്യതയേറിയിരിക്കുന്നതിനാല്‍ കഴിയുന്നതും  മറ്റ് രോഗങ്ങളുളളവര്‍ ആശുപത്രിയില്‍ പോവുന്നത് ഒഴിവാക്കണമെന്ന നിര്‍ദേശവും ഇതോടൊപ്പമുണ്ട്. അതു പോലെ തന്നെ വള്‍നറബിളായവരെ അതായത് വയോജനങ്ങള്‍, കുട്ടികള്‍, രോഗികള്‍ തുടങ്ങിവര്‍ക്ക് അത്യാവശ്യ ഘട്ടത്തില്‍ എന്തെങ്കിലും സഹായം ചെയ്യാന്‍ നിര്‍ബന്ധിതരായാല്‍ പുറത്തിറങ്ങുന്നത് കൊണ്ട് കുഴപ്പമില്ല. എന്നാല്‍ ഇത്തരം അവസരങ്ങളിലും  ഒഴിച്ച് കൂടാന്‍ സാധിക്കാത്ത സന്ദര്‍ഭങ്ങളില്‍ മാത്രമേ വെളിയിലിറങ്ങാവൂ എന്ന് ഗവണ്‍മെന്റ് നിഷ്‌കര്‍ഷിക്കുന്നു.

നിലവില്‍ കൊറോണ ഭീഷണിയാല്‍ പരമാവധി ജോലികള്‍ വീട്ടിലിരുന്ന് കൊണ്ട് ചെയ്യാന്‍ പാകത്തില്‍ ക്രമീകരിച്ചിട്ടുണ്ട്. എന്നാല്‍ അതിന് സാധിക്കാത്തവര്‍ക്ക് കൂടിയേ കഴിയൂ എന്ന അവസരത്തില്‍ മാത്രം ജോലി ചെയ്യാനായി ജോലിസ്ഥലത്തേക്കും തിരിച്ച് വീട്ടിലേക്കും യാത്ര ചെയ്യാന്‍ ഭാഗികമായ ലോക്ക്ഡൗണ്‍ വേളയിലും അനുവാദമുണ്ട്. എന്നാല്‍ ആയാത്രകളില്‍ സാമൂഹിക അകലം പാലിക്കണമെന്നത് നിര്‍ബന്ധമുള്ള കാര്യമാണ്. പാര്‍ക്കുകളും മറ്റും അടച്ചിട്ടില്ലെങ്കിലും ഇത്തരം ഇടങ്ങളില്‍ ആളുകള്‍ കൂട്ടം ചേരാന്‍ പാടില്ലെന്നും സാമൂഹിക അകല നിയമങ്ങള്‍ നിര്‍ബന്ധമായും പാലിക്കണമെന്നും കര്‍ക്കശമായ ചട്ടമുണ്ട്. ഇല്ലെങ്കില്‍ ഇനിയും കടുത്ത നിയന്ത്രണമേര്‍പ്പെടുത്തി പൂര്‍ണമായ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച് ആരെയും പുറത്തിറങ്ങാന്‍ അനുവദിക്കില്ലെന്നുമാണ് ബോറിസ് മുന്നറിയിപ്പേകിയിരിക്കുന്നത്.

അടയ്ക്കുന്ന സ്ഥാപനങ്ങളും ഇളവുകളുള്ള സ്ഥാപനങ്ങളും
ഭാഗികമായ ലോക്കഡൗണ്‍ പ്രഖ്യാപിച്ചതിനാല്‍ വളരെ അത്യാവശ്യമുള്ള സ്ഥാപനങ്ങളും ഷോപ്പുകളും മാത്രം തുറക്കാന്‍ മാത്രമേ അനുവാദമുള്ളൂ. ഇതിന്റെ ഭാഗമായി റസ്റ്റോറന്റുകള്‍ളില്‍ ടേക്ക് എവേകള്‍ക്കും ഫുഡ് ഡെലിവറികള്‍ക്കും മാത്രമേ തുറക്കാന്‍ അനുവാദമുള്ളൂ.  കഫെകളും മറ്റും അടക്കുന്നതാണ്. എന്നാല്‍ ഫുഡ് ഡെലിവറികളും ടേക്ക് എവേകളുമായി പ്രവര്‍ത്തിക്കുന്ന കഫെകള്‍ക്ക് പ്രവര്‍ത്തിക്കാം.  ഹോസ്പിറ്റലുകള്‍, കെയര്‍ഹോമുകള്‍, സ്‌കൂളുകള്‍ എന്നിവിടങ്ങളിലെ കഫെകള്‍ അല്ലെങ്കില്‍ കാന്റീനുകള്‍ തുടങ്ങിയവക്ക് പ്രവര്‍ത്തിക്കാം.

ജയിലുകള്‍, മിലിട്ടറി ക്യാമ്പുകള്‍,  ഭവനരഹിതര്‍ക്ക് ഭക്ഷണം വിതരണം ചെയ്യുന്ന സര്‍വീസുകള്‍ തുടങ്ങിയവക്ക് തുറന്ന് പ്രവര്‍ത്തിക്കാം.പബ്ലി്ക് ഹൗസുകള്‍, ബാറുകള്‍, നൈറ്റ് ക്ലബുകള്‍, തുടങ്ങിയവ അടക്കും. ഇതില്‍ ഹോട്ടലുകളിലെ ബാറുകളും അല്ലെങ്കില്‍ മെമ്പേര്‍സ് ക്ലബുകളും ഉള്‍പ്പെടും.മസാജ് പാര്‍ലറുകളും അടക്കും. എല്ലാ റീട്ടെയില്‍ ഷോപ്പുകളും അടക്കുമെങ്കിലും ചിലതിന് ഇളവുണ്ട്. ഇതിന്റെ ഭാഗമായി സൂപ്പര്‍മാര്‍ക്കറ്റുകള്‍, മറ്റ് ഫുഡ് ഷോപ്പുകള്‍, ഹെല്‍ത്ത് ഷോപ്പുകള്‍, നോണ്‍ ഡിസ്പെന്‍സിംഗ് ഫാര്‍മസികള്‍ അടക്കമുള്ള ഫാര്‍മസികള്‍, പെട്രോള്‍ സ്റ്റേഷനുകള്‍, ബൈസിക്കിള്‍ ഷോപ്പുകള്‍, ഹോം ആന്‍ഡ് ഹാര്‍ഡ് വെയര്‍ ഷോപ്പുകള്‍, ലൗണ്ടേര്‍സ് ആന്‍ഡ് ഡ്രൈ ക്ലീനേര്‍സ്, ഗാരേജുകള്‍,കാര്‍ റെന്റല്‍സ്, പെറ്റ് ഷോപ്പുകള്‍, കോര്‍ണര്‍ ഷോപ്പുകള്‍, ന്യൂസ് എജന്റുകള്‍, പോസ്റ്റ് ഓഫീസുകള്‍, ബാങ്കുകള്‍ തുടങ്ങിയവ നിയന്ത്രണങ്ങളോടെ തുറന്ന് പ്രവര്‍ത്തിക്കും. എന്നാല്‍ ഇവിടങ്ങളില്‍ ആളുകള്‍ കൂടുന്നതിന് നിയന്ത്രണമുണ്ട്.

കീ വര്‍ക്കേര്‍സ് കാറ്റഗറിയിലുള്ളവര്‍ക്ക് പുറത്തിറങ്ങാം
നഴ്സുമാരും ഡോക്ടര്‍മാരും അടങ്ങുന്ന ഹെല്‍ത്ത് ആന്‍ഡ് സോഷ്യല്‍ കെയര്‍ വര്‍ക്കര്‍മാര്‍, എഡ്യുക്കേഷന്‍ ആന്‍ഡ് ചൈല്‍ഡ് കെയര്‍, കീ പബ്ലിക്ക് സര്‍വീസ് ജീവനക്കാര്‍, ലോക്കല്‍/ നാഷണല്‍ ഗവണ്‍മെന്റ് ജീവനക്കാര്‍, ഫുഡ് ആന്‍ഡ് അഥര്‍ വിറ്റല്‍ ഗുഡ്സ് മേഖലയിലുള്ളവര്‍, നാഷണല്‍ സെക്യൂരിറ്റി വിഭാഗത്തിലുള്ളവര്‍, ട്രാന്‍സ്പോര്‍ട്ട് ജീവനക്കാര്‍, യൂട്ടിലിറ്റി- കമ്മ്യൂണിക്കേഷന്‍ ആന്‍ഡ് ഫിനാന്‍ഷ്യല്‍ സര്‍വീസിലുള്ളവര്‍  എന്നിവര്‍ക്ക് പുറത്തിറങ്ങാന്‍ വിലക്കില്ല. എന്നാല്‍ ഇവരും സോഷ്യല്‍ ഡിസ്റ്റന്‍സ് നിയമങ്ങള്‍ പാലിക്കണം.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category