1 GBP = 97.50 INR                       

BREAKING NEWS

താപനില ഓരോ ഡിഗ്രി കൂടുമ്പോഴും ഹുമിഡിറ്റി ഓരോ ശതമാനം വര്‍ദ്ധിക്കുമ്പോഴും കൊറോണ വൈറസിന്റെ ശക്തി കുറയും; 30 ഡിഗ്രി സെല്‍ഷ്യസിനു പുറത്തേക്ക് പിടിച്ചു നില്‍ക്കാന്‍ കഴിഞ്ഞെന്നു വരില്ല; ചൂടുകൂടിയതുകൊണ്ട് മാത്രം ഒരാളെ ബാധിച്ച രോഗാണു കൊല്ലപ്പെടുകയില്ലെങ്കിലും രോഗം പടരുന്നത് തടയാന്‍ എളുപ്പമാകും; സെന്‍കുമാറിനെ പുലഭ്യം വിളിച്ചവരൊക്കെ കൊറോണ വൈറസിനെ പിടിച്ച് ലാബിലിരുത്തി ചൈന നടത്തിയ പഠന റിപ്പോര്‍ട്ട് വായിക്കുക

Britishmalayali
kz´wteJI³

കൊറോണാക്കാലത്തെ ട്രോളുകളില്‍ ഏറെ നിറഞ്ഞു നിന്ന വ്യക്തിയാണ് മുന്‍ ഡി ജി പി ഡോ. സെന്‍കുമാര്‍. 30 ഡിഗ്രിയില്‍ അധികം ചൂടുള്ളപ്പോള്‍ കൊറോണ ബാധ ഉണ്ടാകില്ലെന്ന അദ്ദേഹത്തിന്റെ പ്രസ്താവനയായിരുന്നു കുറേ നാളത്തേക്ക് ട്രോളുകാരുടെ ഇഷ്ട വിഷയം. തൊട്ടുപിന്നാലെ ഇതേ കാര്യം ആവര്‍ത്തിച്ച എം. പി  കെ. മുരളീധരനും ട്രോളുകള്‍ക്ക് വിധേയനായി. കഴിഞ്ഞ ദിവസം ഡൊണാള്‍ഡ് ട്രംപും ഏതാണ്ട് ഇതിനോട് സാമ്യമുള്ള പ്രസ്താവന നടത്തിയിരുന്നു.  ഇപ്പോഴിതാ ഇവര്‍ പറഞ്ഞതില്‍ സത്യമുണ്ടെന്ന് തെളിയിക്കുകയാണ് ചൈനയില്‍ നിന്നും പുറത്ത് വരുന്ന പുതിയ പഠന റിപ്പോര്‍ട്ടുകള്‍.

അന്തരീക്ഷ താപനിലയും ഹ്യുമിഡിറ്റിയും വര്‍ദ്ധിക്കുന്നത് കൊറോണാ വ്യാപനത്തിന്റെ വേഗത കുറയ്ക്കുമെന്നാണ് പുതിയ പഠനങ്ങള്‍ തെളിയിക്കുന്നത്. ചൈനയിലെ 100 നഗരങ്ങളിലെ ശാസ്ത്രജ്ഞര്‍ നടത്തിയ പഠനത്തിലാണ് ഇത് തെളിഞ്ഞത്. എന്നാല്‍ ഇതിനര്‍ത്ഥം മനുഷ്യശരീരത്തില്‍ പ്രവേശിച്ച വൈറസ് ഇല്ലാതെയാകും എന്നതല്ല.

ചൈനയില്‍ കൊറോണ രംഗപ്രവേശനം ചെയ്യുന്നതും കാട്ടുതീപോലെ പടര്‍ന്നതുമെല്ലാം ശൈത്യകാലത്തായിരുന്നു.രോഗവ്യാപനം അതിന്റെ ഔന്നത്യത്തിലെത്തിയ ഫെബ്രുവരിയിലും നല്ല തണുപ്പായിരുന്നു ചൈനയില്‍. കഴിഞ്ഞയാഴ്ച മുതല്‍ ചൈനയില്‍ പുതിയ കൊറോണാ കേസുകളൊന്നും തന്നെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. കുറച്ചുകൂടി വ്യക്തമായി പറഞ്ഞാല്‍ ശൈത്യകാലം കഴിഞ്ഞ് ഔദ്യോഗികമായി വസന്തകാലം തുടങ്ങുന്നതിന്റെ തലേദിവസം മുതല്‍. ചൈന സ്വീകരിച്ച കടുത്തനടപടികള്‍ക്ക് പുറമേ, ഈ കാലാവസ്ഥ മാറ്റവും കൊറോണയെ തടയാന്‍ പ്രധാന പങ്ക് വഹിച്ചു എന്നാണ് ശാസ്ത്രജ്ഞരുടെ അഭിപ്രായം.

ജനുവരി 21 നും 23 നും ഇടയില്‍ നാല്‍പതിലധികം കൊറോണാ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട 100 നഗരങ്ങളിലെ കാര്യമാണ് ഇവര്‍ പഠനത്തിന് വിഷയമാക്കിയത്. ജനുവരി 24ന് ലോക്ക്ഡൗണ്‍ നിലവില്‍ വരുന്നതിനു മുമ്പുള്ള ഈ ദിവസങ്ങളിലെ വിവിധ നഗരങ്ങളിലെ താപനില, ഹ്യുമിഡിറ്റി, രോഗബാധ പടര്‍ന്നു കിട്ടിയവരുടെ എണ്ണം എന്നീ കാര്യങ്ങള്‍ അവര്‍ പരിശോധിച്ചു. താപനിലയും ഹ്യുമിഡിറ്റിയും രോഗവ്യാപനത്തെ നേരിയതോതിലെങ്കിലും സ്വാധീനിക്കുന്നുണ്ടെന്നാണ് ഈ പഠനങ്ങള്‍ തെളിയിച്ചത്.

കൂടാതെ രോഗവ്യാപനത്തിന്റെ ആദ്യ നാളുകളില്‍ താരതമ്യേന കുറഞ്ഞ താപനിലയും ഹ്യുമിഡിറ്റിയും ഉണ്ടായിരുന്ന ജപ്പാന്‍, കൊറിയ, ഇറാന്‍ എന്നിവിടങ്ങളിലാണ് ഗുരുതരമായ തോതില്‍ രോഗവ്യാപനമുണ്ടായത്. താരതമ്യേന ചൂടുകൂടിയ സിംഗപ്പൂര്‍, മലേഷ്യാ, തായ്ലാന്‍ഡ് എന്നിവിടങ്ങളില്‍ ഇത് വളരെ കുറച്ചു മാത്രമേ ഉണ്ടായിട്ടുള്ളു.

എന്നാല്‍ പൊതുവേ ശൈത്യകാലത്ത് മനുഷ്യന്റെ സ്വാഭാവിക പ്രതിരോധ ശേഷി കുറയുമെന്ന കാര്യവും ഓര്‍ക്കേണ്ടതുണ്ടെന്ന് അവര്‍ പറയുന്നു. ശ്വാസോച്ഛാസത്തിലൂടെ മനുഷ്യശരീരത്തില്‍ കയറുന്ന വൈറസുകളെ ആരംഭത്തിലെ തടയുന്ന മൂക്കിനുള്ളിലെ മ്യൂക്കസ്, വരണ്ടതും തണുപ്പേറിയതുമായ കാലാവസ്ഥയില്‍ വറ്റിപ്പോയിരിക്കും. മാത്രമല്ല ഫാഗോസൈറ്റ്‌സ് എന്നറിയപ്പെടുന്ന പ്രതിരോധ കോശങ്ങളും തണുത്ത കാലാവസ്ഥയില്‍ അത്ര പ്രവര്‍ത്തനക്ഷമമായിരിക്കുകയില്ല. ഇതൊക്കെ കൊണ്ടുതന്നെയാണ്, താപനില വര്‍ദ്ധനവ്, രോഗവ്യാപനത്തിന്റെ വേഗത കുറയ്ക്കുക മാത്രമേ ചെയ്യുന്നുള്ളു വൈറസിനെ ഇല്ലാതെയാക്കുന്നില്ല എന്ന് പഠനത്തില്‍ പറഞ്ഞിരിക്കുന്നത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category