1 GBP = 93.00 INR                       

BREAKING NEWS

അതിര്‍ത്തിയില്‍ പരിശോധന കര്‍ശനമാക്കി തമിഴ്നാട്; കേരളത്തില്‍ നിന്നുള്ള വാഹനങ്ങള്‍ കടത്തിവിടുന്നില്ല; കാല്‍നടയായി അതിര്‍ത്തി കടക്കാനാകുന്നതും തമിഴ്നാട് സ്വദേശികള്‍ക്ക് മാത്രം; ചരക്ക് വാഹനങ്ങള്‍ എത്തുന്നുണ്ടെങ്കിലും പച്ചക്കറി എടുക്കാന്‍ പോകുന്ന വാഹനങ്ങള്‍ക്കും തമിഴ്നാട്ടിലേക്ക് പ്രവേശനമില്ല

Britishmalayali
kz´wteJI³

തിരുവനന്തപുരം: കൊവിഡ് 19ന്റെ പശ്ചാത്തലത്തില്‍ അതിര്‍ത്തിയില്‍ നിയന്ത്രണം കര്‍നമാക്കി തമിഴ്നാട്. കേരള-തമിഴ്നാട് അതിര്‍ത്തിയില്‍ മുമ്പെങ്ങും ഇല്ലാത്ത വിധം പരിശോധനകളാണ് തമിഴ്നാട് സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിട്ടുള്ളത്. വാഹനങ്ങള്‍ മാത്രമല്ല, കാല്‍നടയായി അതിര്‍ത്തി കടന്ന് പോകുന്നതിനും നിയന്ത്രണമുണ്ട്. കേരളത്തില്‍ നിന്നും ആശുപത്രി, മരണം തുടങ്ങിയ അടിയന്തിര ആവിശ്യങ്ങള്‍ക്ക് പോകുന്നവരെ മാത്രമേ കടത്തി വിടുന്നുള്ളു. കാല്‍നടയായി എത്തുന്നവരില്‍ തിരിച്ചറില്‍ കാര്‍ഡ് പരിശോധിച്ച ശേഷം തമിഴ്നാട്ടുകാര്‍ക്ക് മാത്രമാണ് സംസ്ഥാനത്തേക്ക് പ്രവേശനം അനുവദിക്കുന്നുള്ളൂ. ചരക്ക് ഗതാഗതത്തിന് വിലക്ക് ഇല്ലെങ്കിലും കേരളത്തില്‍ നിന്നും പച്ചക്കറി എടുക്കാന്‍ പോകുന്ന വാഹനങ്ങളെയും കടത്തി വിടുന്നില്ല.

തമിഴ്നാട്ടില്‍ നിന്നും കേരളത്തിലേക്ക് ഭക്ഷ്യവസ്തുക്കളുമായി വരുന്ന വണ്ടികള്‍ അതിര്‍ത്തി കടത്തി വിടുന്നുണ്ട്. എന്നാല്‍, പച്ചക്കറി വാങ്ങാന്‍ കേരളത്തില്‍ നിന്നു വാഹനവുമായി പോയ വ്യാപാരികളെ തിരിച്ചയച്ചു. കേരളത്തില്‍ ലോഡ് ഇറക്കി തിരികെ പോകുന്ന തമിഴ്നാട് വാഹനങ്ങള്‍ അണുവിമുക്തമാക്കിയിട്ടാണ് തിരികെ പ്രവേശിപ്പിക്കുന്നത്. കേരളത്തിലേക്ക് സ്വകാര്യ വാഹനങ്ങളുടെ വരവു നിലച്ച മട്ടാണ്. കൊല്ലം ജില്ലയിലെ തമിഴ്നാട് അതിര്‍ത്തിയില്‍ കേരളത്തില്‍ നിന്നുള്ള സ്വകാര്യ വാഹനങ്ങള്‍ കടത്തിവിടുന്നില്ല. തമിഴ്നാട് രജിസ്‌ട്രേഷനുള്ള ഇരുചക്ര വാഹനങ്ങള്‍ പോലും തടയുന്നു. തമിഴ്നാട്ടില്‍ നിന്നു കേരളത്തിലേക്കു കേരള രജിസ്‌റ്റ്രേഷനുള്ള വാഹനങ്ങള്‍ മാത്രമേ വിടുന്നുള്ളൂ. ചരക്കുവാഹനങ്ങള്‍ക്കു തടസ്സമില്ല.

കേരള കര്‍ണാടക അതിര്‍ത്തിയില്‍ മാക്കൂട്ടം ചെക്ക്‌പോസ്റ്റില്‍ കടുത്ത നിയന്ത്രണം. കേരള വാഹനങ്ങള്‍ കടത്തിവിടുന്നില്ല. എന്നാല്‍ കര്‍ണാടക വാഹനങ്ങള്‍ക്കു വിലക്കില്ല. പഴം, പച്ചക്കറി, പലചരക്ക് സാധനങ്ങളുമായി വരുന്ന വാഹനങ്ങള്‍ക്ക് നിയന്ത്രണമൊന്നുമില്ല. കണ്ണൂര്‍ കാസര്‍കോട് അതിര്‍ത്തി പൂര്‍ണമായി അടച്ചു. മംഗളൂരു അതിര്‍ത്തി അടച്ച നിലയില്‍ തുടരുന്നു. കോഴിക്കോട്, വയനാട് ജില്ലകളിലേക്കുള്ള പാതകളില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. കര്‍ണാടക- തമിഴ്നാട് അതിര്‍ത്തിയായ ഹൊസൂര്‍ വഴി അവശ്യസേവന, ചരക്കു വാഹനങ്ങള്‍ കടന്നുപോകുന്നു. അടിയന്തര ആവശ്യങ്ങള്‍ ബോധ്യപ്പെടുത്തുന്ന ചുരുക്കം സ്വകാര്യവാഹനങ്ങളെയും കടത്തിവിടുന്നുണ്ട്.

തിരുവനന്തപുരം, പത്തനംതിട്ട ജില്ലകളിലേക്കു കൊല്ലത്തു നിന്നു പോകുന്ന വാഹനങ്ങള്‍ക്കു ജില്ലാ അതിര്‍ത്തികളില്‍ കര്‍ശന പരിശോധനയാണ്. വിദേശ വിനോദ സഞ്ചാരികള്‍ ഏറെ എത്തുന്ന വര്‍ക്കലയിലേക്ക് ഒരു വാഹനവും വിടുന്നില്ല. ദേശീയപാതയില്‍ പാരിപ്പള്ളി കടമ്പാട്ടുകോണം, പത്തനംതിട്ട ജില്ലയുമായി അതിര്‍ത്തി പങ്കിടുന്ന പത്തനാപുരം എന്നിവിടങ്ങളിലാണ് ആരോഗ്യ വകുപ്പിന്റെയും പൊലീസിന്റെയും പരിശോധന.

ഇടുക്കി ജില്ലയില്‍ നിന്ന് തമിഴ്നാട്ടിലേക്കുള്ള ചെക്‌പോസ്റ്റുകള്‍ എല്ലാം അടച്ചു. ഇരുചക്ര വാഹനങ്ങള്‍ പോലും കടന്നു പോകാന്‍ അനുവദിക്കുന്നില്ല. ചരക്കുവാഹനങ്ങള്‍ അനുവദിക്കും എന്ന് അധികൃതര്‍ പറയുമ്പോഴും അതിര്‍ത്തി കടന്നുവരുന്ന ചരക്കുവാഹനങ്ങളുടെ ഡ്രൈവര്‍മാരോട് ഇനി വരരുത് എന്ന നിര്‍ദ്ദേശം തമിഴ്നാട് പൊലീസ് നല്‍കുന്നുണ്ട്. കുമളിയില്‍ നിന്ന് 7 കിലോമീറ്റര്‍ അകലെ ലോവര്‍ ക്യാംപ് വരെ മാത്രമാണ് തമിഴ്നാട് ബസുകള്‍ സര്‍വീസ് നടത്തുന്നത്.

ചെക്‌പോസ്റ്റുകളില്‍ കര്‍ശന പരിശോധയ്ക്ക് ശേഷമാണ് ആളുകളെ ഇരുഭാഗത്തേക്കും കടത്തിവിടുന്നത്. കുമളി, കമ്പംമെട്ട്, ബോഡിമെട്ട്, മറയൂര്‍ ചെക്‌പോസ്റ്റുകളില്‍ തമിഴ്നാട് പൊലീസ് കാവലുണ്ട്. ആംബുലന്‍സ്, ചരക്കുവണ്ടികള്‍ എന്നിവ കര്‍ശന പരിശോധയ്ക്ക് ശേഷം കടത്തിവിടുന്നു. കേരളത്തിന്റെ ആരോഗ്യ വകുപ്പം ചെക്‌പോസ്റ്റുകളില്‍ പരിശോധന നടത്തുന്നുണ്ട്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category