1 GBP = 93.00 INR                       

BREAKING NEWS

കോവിഡ് ബാധിച്ചവരും രോഗസാധ്യതയുള്ളവരും മലബാര്‍ മേഖലയില്‍ വ്യാപകമായി കറങ്ങി നടക്കുന്നു; നിരീക്ഷണത്തിലുള്ള പലരും അധികൃതരുടെ കണ്ണു വെട്ടിച്ചു നടക്കുന്നതായി ഇന്റലിജന്‍സ് റിപ്പോര്‍ട്ട്; ഇത്തരക്കാരെ വീടിനുള്ളില്‍ തളച്ചിട്ടില്ലെങ്കില്‍ കേരളം അഭിമുഖീകരിക്കുക മഹാമാരിയുടെ കൊടിയ വ്യാപനം; മലപ്പുറത്തും കോഴിക്കോട്ടും കണ്ണൂരും കാസര്‍കോടും എന്തും സംഭവിക്കാം; ഇനിയുള്ള രണ്ടു നാള്‍ അതിനിര്‍ണ്ണായകം; കോവിഡ് മലയാളിയുടെ ഉറക്കം കെടുത്തുമ്പോള്‍

Britishmalayali
kz´wteJI³

തിരുവനന്തപുരം: കോവിഡില്‍ സമൂഹവ്യാപനം തടയുന്നതില്‍ ഗുരുതര വീഴ്ചയുണ്ടായെന്ന് സംസ്ഥാന സര്‍ക്കാരിന്റെ വിലയിരുത്തല്‍. ഇനിയും സമൂഹ വ്യാപനത്തിന്റെ കാര്യത്തില്‍ ഒന്നും സര്‍ക്കാര്‍ ഉറപ്പിച്ചിട്ടില്ല. ഇക്കാര്യത്തില്‍ അടുത്ത 3-4 ദിവസങ്ങള്‍ അതീവ നിര്‍ണായകമെന്നാണ് വിലയിരുത്തല്‍. വൈകുന്നേരം 4 മണിയോടെ 28 പേര്‍ക്കു കൂടി രോഗം സ്ഥിരീകരിച്ചതിനെ തുടര്‍ന്നാണു സംസ്ഥാനം മുഴുവന്‍ അടച്ചിടാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. ഞായറാഴ്ച 15 പേര്‍ക്കു രോഗമുണ്ടെന്നാണു കണ്ടെത്തിയതെങ്കില്‍ ഇന്നലെ അത് ഇരട്ടിയോളമായി. ഒരാഴ്ചയ്ക്കുള്ളില്‍ ഇതു തടയാന്‍ സാധിച്ചില്ലെങ്കില്‍ അപകടകരമായ രീതിയില്‍ വ്യാപിക്കും. ഈ സാഹചര്യത്തില്‍ രണ്ടോ മൂന്നോ ദിവസം കൊണ്ടു വ്യാപനം തടയാനാണ് ശ്രമം.

കോവിഡ് ബാധിച്ചവരും രോഗസാധ്യതയുള്ളവരും മലബാര്‍ മേഖലയില്‍ വ്യാപകമായി കറങ്ങി നടക്കുന്നതാണ് സര്‍ക്കാരിന്റെ ഉറക്കം കെടുത്തുന്നത്. മലബാറില്‍ നിരീക്ഷണത്തില്‍ ഉള്ളവരെ നിയന്ത്രിക്കുന്നതില്‍ വലിയ വീഴ്ച വരുത്തി. പത്തനംതിട്ടയിലെ റാന്നിക്കാര്‍ അറിയാതെയാണ് രോഗം പടര്‍ത്തിയത്. അന്ന് ഇത് ഇത്രയേറെ ചര്‍ച്ചയായിരുന്നില്ല. എന്നാല്‍ മലബാറിലുള്ളവര്‍ എല്ലാം മനസ്സിലാക്കി കൊണ്ടാണ് കറങ്ങി നടക്കുന്നത്. ഇതാണ് കേരളത്തെ ഭീതിയിലാക്കുന്നത്. മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലികളില്‍ എന്തും സംഭവിക്കാമെന്നും സര്‍ക്കാര്‍ തിരിച്ചറിയുന്നു.

മലബാറില്‍ നിരീക്ഷണത്തിലുള്ള പലരും അധികൃതരുടെ കണ്ണു വെട്ടിച്ചു നടക്കുന്നതായി സര്‍ക്കാരിനു റിപ്പോര്‍ട്ട് ലഭിച്ചിട്ടുണ്ട്. മറ്റു പല ജില്ലകളിലും സമാന സ്ഥിതിയാണ്. ഈ സാഹചര്യത്തില്‍ ഇത്തരക്കാരെ വീടിനുള്ളില്‍ തളച്ചിട്ടില്ലെങ്കില്‍ അപകടമാണെന്നും സംസ്ഥാനം സ്തംഭിപ്പിക്കുകയാണു മാര്‍ഗമെന്നും സര്‍ക്കാര്‍ വിലയിരുത്തി. സംസ്ഥാനത്തെ 10 ജില്ലകള്‍ അടച്ചു പൂട്ടാനുള്ള തീരുമാനം വൈകിക്കരുതെന്നു കേന്ദ്രസര്‍ക്കാരും നിര്‍ദ്ദേശിച്ചിരുന്നു. കേന്ദ്ര സര്‍ക്കാര്‍ നിര്‍ദ്ദേശം അവഗണിക്കുന്നത് വലിയ തിരിച്ചടിയാകുമെന്നും സര്ക്കാര്‍ കണക്കുകൂട്ടി. സമൂഹവ്യാപനത്തിനുള്ള സാധ്യത പരിഗണിച്ചാണു ബാറുകള്‍ അടച്ചത്. മദ്യശാലകള്‍ അടയ്ക്കണമെന്നു കെസിബിസി ഉള്‍പ്പെടെ ആവശ്യപ്പെട്ടതും ഈ തീരുമാനത്തിനു വഴിതെളിച്ചു.

ബവ്കോ വില്‍പന ശാലകള്‍ അടയ്ക്കുന്നതു സര്‍ക്കാരിന്റെ വരുമാനത്തെ ബാധിക്കുമെന്നതിനാല്‍ ക്യൂ കോംപ്ലക്സ് ഉള്‍പ്പെടെ തയാറാക്കിക്കൊണ്ടു കാസര്‍കോട് ഒഴികെയുള്ള ജില്ലകളില്‍ തുറന്നു വയ്ക്കാനായിരുന്നു തീരുമാനം. ഇതും കോവിഡില്‍ നിരക്ക് കൂടിയാല്‍ സര്‍ക്കാര്‍ മതിയാക്കും. ലോട്ടറി വില്‍പന നിര്‍ത്തിയ സാഹചര്യത്തില്‍ സര്‍ക്കാരിന്റെ പ്രധാന വരുമാന മാര്‍ഗമാണിത്. മന്ത്രിസഭാ യോഗത്തിനു ശേഷം പല അവലോകന യോഗങ്ങളും നടന്നു.

ഇന്നലെ വൈകുന്നേരം 4 മണിയോടെയാണ് കോവിഡ് രോഗികളുടെ കണക്കുമായി മന്ത്രി കെ.കെ. ശൈലജ, മുഖ്യമന്ത്രി പിണറായി വിജയനെ കാണാനെത്തിയത്. അതോടെ സംഗതിയുടെ ഗൗരവം മുഖ്യമന്ത്രിക്ക് ബോധ്യപ്പെട്ടു. തുടര്‍ന്നു സമ്പൂര്‍ണ അടച്ചു പൂട്ടലിലേക്കു നീങ്ങുകയായിരുന്നു. എന്നാല്‍ കാര്യങ്ങള്‍ കൈവിട്ടു പോയിട്ടില്ലെന്നും പുതിയതായി റിപ്പോര്‍ട്ട് ചെയ്ത 28 പേരില്‍ 25 പേരും വിദേശത്തു നിന്നെത്തിയവരാണെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു.

സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 93 ആയിട്ടുണ്ട്. കോഴിക്കോട് ജില്ലയില്‍ ആകെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 4 ആയി. ഇതിന് പുറമേ കോവിഡ് 19 സ്ഥിരീകരിച്ച കാസര്‍കോട് സ്വദേശിയായ ഒരാള്‍കൂടി മെഡിക്കല്‍ കോളേജില്‍ ചികിത്സയിലുണ്ട്. കോഴിക്കോട് ജില്ലാ കളക്ടറാണ് ഇത് ഔദ്യോഗികമായി സ്ഥിരീകരിച്ചത്. കോവിഡ് 19 സ്ഥിരീകരിച്ച മൂന്നാമത്തെ വ്യക്തി മാര്‍ച്ച് 17 ന് ഇന്‍ഡിഗോ എയര്‍ലൈന്‍സില്‍ (6 ഇ: 89 ) ദുബായില്‍ നിന്നും കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ രാവിലെ 10.15ന് എത്തിയതാണ്. 11 മണിക്ക് വിമാനത്താവളത്തില്‍ നിന്നും സ്വകാര്യ വാഹനത്തില്‍ വീട്ടിലേക്ക് പോയി. വീട്ടില്‍ ഐസോലേഷനില്‍ തന്നെ കഴിയുകയായിരുന്നു.

അന്ന് രാത്രി 8 നും 8.30 നും ഇടയില്‍ സ്വന്തം വാഹനത്തില്‍ നാദാപുരം ഗവണ്‍മെന്റ് ആശുപത്രിയില്‍ ചികിത്സതേടി. ഡോക്ടര്‍ ഐസൊലേഷനില്‍ കഴിയാന്‍ നിര്‍ദ്ദേശിച്ചതിനെ തുടര്‍ന്ന് 17 മുതല്‍ 21 വരെ വീട്ടില്‍ ഐസൊലേഷനിലായിരുന്നു. രോഗലക്ഷണങ്ങള്‍ കണ്ടതിനെത്തുടര്‍ന്ന് 21 ന് മെഡിക്കല്‍ കോളേജില്‍ ചികിത്സ തേടുകയും അവിടെ നിന്ന് ഉടന്‍ തന്നെ കോവിഡ് ഐസൊലേഷന്‍ വാര്‍ഡിലേക്ക് മാറ്റുകയും ചെയ്തു. കോവിഡ് 19 സ്ഥിരീകരിച്ച നാലാമത്തെ വ്യക്തി മാര്‍ച്ച് 20നുള്ള എയര്‍ ഇന്ത്യ വിമാനത്തില്‍ (AI 906) ദുബായില്‍ നിന്നും ചെന്നൈ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തിയതാണ്. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി രാവിലെ 5.30ന് ചെന്നൈ പട്ടണത്തിലെത്തി. രാവിലെ 5.30 മുതല്‍ രാത്രി 8 മണി വരെ സുഹൃത്തിന്റെ വാടക വീട്ടില്‍ കഴിഞ്ഞു. രാത്രി 8.00 നും 8.30നും ഇടയില്‍ എംജിആര്‍ സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷനില്‍ ട്രെയിന്‍ കാത്തിരുന്നു.

രാത്രി 8.30 നുള്ള ചെന്നൈ-മംഗലാപുരം (12601) ട്രെയിനിന്റെ ബി 3 കോച്ചില്‍ യാത്ര ചെയ്ത് 21 ന് രാവിലെ 7.35ന് കോഴിക്കോട് റെയില്‍വേ സ്റ്റേഷന്‍ പ്ലാറ്റ്‌ഫോം നമ്പര്‍ നാലില്‍ എത്തി. റെയില്‍വേ സ്റ്റേഷനിലെ കൊറോണ ഹെല്‍പ് ഡെസ്‌കിലെ പരിശോധനയ്ക്കുശേഷം 108 ആംബുലന്‍സില്‍ രാവിലെ 8 മണിയോടെ കോഴിക്കോട് ബീച്ച് ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചു. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ കഴിയുന്ന കോവിഡ് 19 സ്ഥിരീകരിച്ച കാസര്‍കോട് സ്വദേശി മാര്‍ച്ച് 19 നാണ് എയര്‍ ഇന്ത്യ എ.ഐ 938 വിമാനത്തില്‍ ദുബായില്‍ നിന്നും കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തിയത്.

വിമാനത്താവളത്തിലെ നിന്നും 9.30 ന് 108 ആംബുലന്‍സ് സര്‍വീസില്‍ നേരിട്ട് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ എത്തിക്കുകയും അവിടെ നിന്ന് ഉടന്‍ തന്നെ കോവിഡ് ഐസൊലേഷന്‍ വാര്‍ഡിലേക്ക് മാറ്റുകയും ചെയ്തു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category