1 GBP = 93.00 INR                       

BREAKING NEWS

മതിയായ കാരണമില്ലാതെ യാത്ര ചെയ്യുന്നവര്‍ക്കെതിരെ നിയമ നടപടി; അവശ്യ സര്‍വീസായി പ്രഖ്യാപിച്ച വിഭാഗങ്ങള്‍ക്കു മാത്രം ഇളവ് നല്‍കി പൊലീസ് പ്രത്യേക പാസ് അനുവദിക്കും; ഇല്ലാത്തവര്‍ക്കെതിരെ കര്‍ശന നടപടി; കാസര്‍ഗോഡ് സമ്പൂര്‍ണ്ണ അടച്ചിടല്‍; മറ്റു സംസ്ഥാനങ്ങളില്‍ നിന്ന് എത്തുന്നവരെ പ്രത്യേകം സജ്ജീകരിച്ച ക്വാറന്റീന്‍ സംവിധാനത്തില്‍ 14 ദിവസം പാര്‍പ്പിക്കും; നിരീക്ഷണത്തില്‍ കഴിയുന്നവര്‍ നിയമം ലംഘിച്ചാല്‍ അറസ്റ്റിലാകും; കോവിഡ് ബാധിതര്‍ 100നോട് അടുക്കുമ്പോള്‍ കേരളം കനത്ത ജാഗ്രതയില്‍

Britishmalayali
kz´wteJI³

തിരുവനന്തപുരം: കോവിഡ് ബാധയുടെ പശ്ചാത്തലത്തില്‍ സംസ്ഥാനം അതിന്റെ ചരിത്രത്തില്‍ ഇന്നേവരെ ഇല്ലാത്ത പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്. ഈ സാഹചര്യത്തില്‍ സംസ്ഥാനം ലോക് ഡൗണിലായി. തിങ്കളാഴ്ച അര്‍ധരാത്രി മുതല്‍ നിയന്ത്രണങ്ങള്‍ പ്രാബല്യത്തില്‍ വന്നു. മാര്‍ച്ച് 31 വരെയാണ് ലോക്ഡൗണ്‍. ജനതാ കര്‍ഫ്യൂവിന് സമാനമായി കേരളം നിശ്ചലമാണ്. പൊതു ഗതാഗത സംവിധാനങ്ങള്‍ ഓടുന്നില്ല. സ്വകാര്യ വാഹനങ്ങള്‍ക്ക് അനുമതിയുണ്ടെങ്കിലും പൊലീസ് എല്ലാവരോടും യാത്രവിവരങ്ങള്‍ തേടുന്നുണ്ട്. അത്യാവശ്യ യാത്ര അല്ലെന്ന് മനസ്സിലായാല്‍ അത് നിരുത്സാഹപ്പെടുത്തും. അങ്ങനെ പൊതുജനങ്ങളെ നിരത്തില്‍ നിന്ന് പരമാവധി ഒഴിവാക്കാനാണ് തീരുമാനം. കാല്‍നട യാത്രയും അനുവദിക്കില്ല. സോഷ്യല്‍ ഡിസ്റ്റന്‍സ് ഉറപ്പാക്കി കോവിഡിനെ ചെറുക്കാനാണ് ഇത്. കാസര്‍ഗോഡ് സമ്പൂര്‍ണ്ണ അടച്ചിടലാണ്.

കാസര്‍കോട്ട് അനാവശ്യമായി ആരും വീടിനു പുറത്തിറങ്ങരുത്. നിര്‍ദ്ദേശം ലംഘിക്കുന്നവരെ അറസ്റ്റ് ചെയ്യും; കനത്ത പിഴയും ഈടാക്കും. കേരളത്തില്‍ മൊത്തം കോവിഡ് ബാധിതര്‍ 97 ആയി. ഇന്നലെ സ്ഥിരീകരിച്ചവരില്‍ 19 പേരും കാസര്‍കോട് സ്വദേശികളാണ്. കണ്ണൂര്‍ (5 പേര്‍), എറണാകുളം (2), കോഴിക്കോട് (2), പത്തനംതിട്ട (1), തൃശൂര്‍ (1) ജില്ലകളിലാണ് മറ്റു രോഗബാധിതര്‍. ഈ 30 പേരില്‍ 27 പേരും ദുബായില്‍നിന്നു തിരിച്ചെത്തിയവരാണ്. ഇതിനിടെ, കോവിഡ് ബാധിതനായ ഒരാള്‍ കൂടി ആശുപത്രി വിട്ടു. വുഹാനില്‍നിന്നു തിരിച്ചെത്തിയ മെഡിക്കല്‍ വിദ്യാര്‍ത്ഥികളായ 3 പേര്‍ നേരത്തേ രോഗമുക്തരായിരുന്നു. പിന്നീടുള്ള 92 പേരില്‍ ഗള്‍ഫില്‍ നിന്നു വന്ന കണ്ണൂര്‍ സ്വദേശിയാണ് ഇന്നലെ ആശുപത്രി വിട്ടത്. ഇതിനിടെ, കര്‍ണാടകയില്‍ ഇന്നലെ രോഗം സ്ഥിരീകരിച്ച 2 പേര്‍ കണ്ണൂര്‍ സ്വദേശികളാണ്. 46, 22 വയസ്സുകാരായ ഇവരും ദുബായില്‍നിന്നെത്തിയതാണ്.

ജനങ്ങളുടെ സഞ്ചാരത്തിനു നിയന്ത്രണം ഏര്‍പ്പെടുത്തുന്ന അടിയന്തര പെരുമാറ്റച്ചട്ടമാണ് ലോക്ക്ഡൗണ്‍. എന്നാല്‍ അവശ്യസാധനങ്ങളുടെ വിതരണത്തെയും അവശ്യസേവന ലഭ്യതയെയും ഇതു ബാധിക്കില്ല. ആശുപത്രി, ബാങ്ക്, മാധ്യമങ്ങള്‍, കുടിവെള്ളം തുടങ്ങിയ സേവനങ്ങള്‍ക്കു നിയന്ത്രണമില്ല. സ്വകാര്യബസുകളടക്കമുള്ള പൊതുഗതാഗത സംവിധാനം ഉണ്ടാകില്ല. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കില്ല, മതപരമായ ചടങ്ങുകള്‍ക്കു വിലക്ക്, ഹോട്ടല്‍, പാര്‍ക്ക്, സിനിമശാലകള്‍ തുടങ്ങിയവ അടഞ്ഞു കിടക്കും. അവശ്യവിഭാഗത്തില്‍ പെടുന്നവരുടെ സ്വകാര്യ/കോണ്‍ട്രാക്ട് വാഹനങ്ങള്‍ക്ക് പാസ് നല്‍കും.

നിയന്ത്രണങ്ങള്‍ക്കിടയിലും അവശ്യസാധനങ്ങളുടെയും മരുന്നുകളുടെയും ലഭ്യത ഉറപ്പാക്കും. അവശ്യസാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍ രാവിലെ 7 മുതല്‍ 5 വരെ പ്രവര്‍ത്തിക്കും. കാസര്‍കോട് ജില്ലയില്‍ രാവിലെ 11 മുതല്‍ വൈകിട്ട് 5 വരെയായിരിക്കും പ്രവര്‍ത്തനം. ബാറുകള്‍ പ്രവര്‍ത്തിക്കില്ല. ബിവറേജസ് ഔട്ട്‌ലറ്റുകള്‍ നിയന്ത്രണങ്ങളോടെ പ്രവര്‍ത്തിക്കും. സമയത്തിലും ക്രമീകരണങ്ങളിലും മാറ്റമുണ്ടാകും. പൊതുഗതാഗതം ഉണ്ടാവില്ല. കെ.എസ്.ആര്‍.ടി.സി, സ്വകാര്യ ബസുകള്‍ ഓട്ടം നിര്‍ത്തി. അതിര്‍ത്തികള്‍ അടച്ചു. പെട്രോള്‍ പമ്പ്, ഗ്യാസ് എന്നിവ പ്രവര്‍ത്തിക്കും. ആശുപത്രികള്‍ പ്രവര്‍ത്തിക്കും. സര്‍ക്കാര്‍ ഓഫീസുകള്‍ ആവശ്യമായ സുരക്ഷാക്രമീകരണങ്ങള്‍ ഉറപ്പാക്കിക്കൊണ്ട് പ്രവര്‍ത്തിക്കും. ആരാധനാലയങ്ങളില്‍ ആളുകള്‍ കൂടുന്ന ചടങ്ങുകള്‍ ഒഴിവാക്കും. ആള്‍ക്കൂട്ടമുണ്ടാകാന്‍ സാധ്യതയുള്ള സ്ഥലങ്ങളില്‍ 144 പ്രഖ്യാപിക്കും.

ആവശ്യസാധനങ്ങള്‍ വില്‍ക്കുന്നതൊഴികെയുള്ള കടകള്‍ അടച്ചിടണം. മെഡിക്കല്‍ ഷോപ്പുകള്‍ തുറക്കും. ഹോട്ടലുകള്‍ ഉണ്ടാവും. പക്ഷെ ഇരുന്ന് ഭക്ഷണം കഴിക്കാന്‍ അനുവദിക്കില്ല. ഹോം ഡെലിവറി ഉണ്ടാവും. പഴം-പച്ചക്കറി, പലചരക്ക്, കുടിവെള്ളം, കാലിത്തീറ്റ എന്നിവയുടെ വിതരണം ഭക്ഷ്യോത്പാദന കേന്ദ്രങ്ങള്‍, പമ്പ് നടത്തിപ്പുകാര്‍, അരി മില്ലുകള്‍, പാല്‍, പാല്‍ ഉത്പന്ന ഉത്പാദന വിതരണ കേന്ദ്രങ്ങള്‍, ഫാര്‍മസി, മരുന്ന്. ആരോഗ്യ കേന്ദ്രങ്ങള്‍ ടെലികോം, ഇന്‍ഷുറന്‍സ്, ബാങ്ക്, എടിഎം, പോസ്റ്റ് ഓഫീസ്, ഭക്ഷ്യസാധനങ്ങളുടെ ഗോഡൗണുകള്‍ എന്നിവയുടെയെല്ലാം പ്രവര്‍ത്തനത്തിന് ലോക്ക് ഡൗണ്‍ കാലയളവില്‍ തടസ്സമുണ്ടാവില്ല

നിരീക്ഷണത്തിലുള്ളവര്‍ പുറത്തിറങ്ങിയാല്‍ അറസ്റ്റ്; കനത്ത പിഴ. ഫോണ്‍ ലൊക്കേഷന്‍ നിരീക്ഷിക്കും; പട്ടിക അയല്‍വാസികള്‍ക്ക് നല്‍കും. ആള്‍ക്കൂട്ടം അനുവദിക്കില്ല

അടച്ചുപൂട്ടല്‍ ഏകോപിപ്പിക്കാന്‍ പൊലീസ്
അടച്ചുപൂട്ടല്‍ നടപടികള്‍ ഏകോപിപ്പിക്കാന്‍ ഐ.ജിമാര്‍, ഡി.ഐ.ജിമാര്‍, ജില്ലാ പൊലീസ് മേധാവിള്‍ എന്നിവരുടെ നേതൃത്വത്തില്‍ ചൊവ്വാഴ്ച രാവിലെ അഞ്ച് മുതല്‍ ശക്തമായ പൊലീസ് സന്നാഹം നിരത്തുകളില്‍ ഉണ്ടാകും. ഒരു വിട്ടുവീഴ്ചയും ഇല്ലാതെ അടച്ചുപൂട്ടല്‍ നടപ്പാക്കാനാണ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നതെന്ന് സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. മതിയായ കാരണം ഇല്ലാതെ യാത്ര ചെയ്യുന്നവര്‍ക്കെതിരെ കര്‍ശനമായ നിയമ നടപടികള്‍ സ്വീകരിക്കും.
അവശ്യ സര്‍വീസായി പ്രഖ്യാപിച്ച വിഭാഗങ്ങളുമായി ബന്ധപ്പെട്ടവര്‍ക്ക് മാത്രമേ ഇളവ് അനുവദിക്കൂ. ഇത്തരം ആള്‍ക്കാര്‍ക്ക് പൊലീസ് പ്രത്യേക പാസ് നല്‍കും. പാസ് കൈവശം ഇല്ലാത്തവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാനാണ് നിര്‍ദ്ദേശിച്ചിട്ടുള്ളതെന്നും സംസ്ഥാന പൊലീസ് മേധാവി വ്യക്തമാക്കി.

ബാങ്കുകളുടെ പ്രവര്‍ത്തനം 11 മുതല്‍ 2 വരെ മാത്രമാണ്. കറന്‍സി നോട്ടുകളും നാണയങ്ങളും അണുവിമുക്തമാക്കാന്‍ ധനകാര്യ സ്ഥാപനങ്ങള്‍ നടപടിയെടുക്കണം. ഇക്കാര്യം റിസര്‍വ് ബാങ്കിന്റെ ശ്രദ്ധയില്‍പ്പെടുത്തും. ബാറുകള്‍ അടച്ചിടും. എന്നാല്‍ ബെവ്‌കോ ഔട്ട്‌ലറ്റുകള്‍ അടയ്ക്കുകയില്ല, കര്‍ശന നിരീക്ഷണത്തോടെ വില്‍പന നടത്തും.
എല്ലാ ആശുപത്രികളും സാധാരണപോലെ പ്രവര്‍ത്തിക്കും. കോവിഡ് രോഗികളെ ചികിത്സിക്കാന്‍ മാത്രമായി ഓരോ ജില്ലയിലും കോവിഡ് ആശുപത്രികള്‍. ആരോഗ്യ കുടുംബക്ഷേമ വകുപ്പും ജില്ലാ ഭരണസംവിധാനവും സംയുക്തമായി ഇതു നടപ്പാക്കും. മെഡിക്കല്‍ ഷോപ്പുകള്‍ ഒഴികെയുള്ള അവശ്യസാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍ രാവിലെ 7 മുതല്‍ വൈകിട്ട് 5 വരെയേ പ്രവര്‍ത്തിക്കാന്‍ അനുവദിക്കൂ. കാസര്‍കോട് ഇത് 11 മുതല്‍ അഞ്ചു വരെയാണ്.

ഡോക്ടര്‍മാര്‍ അടക്കമുള്ള ആരോഗ്യപ്രവര്‍ത്തകരുടെ സേവനം ഉറപ്പാക്കാന്‍ ബന്ധപ്പെട്ട ആശുപത്രികള്‍ക്ക് അടുത്തുതന്നെ അവര്‍ക്ക് ആവശ്യമെങ്കില്‍ താമസ, ഭക്ഷണ സൗകര്യം ഏര്‍പ്പെടുത്തും. മറ്റു സംസ്ഥാനങ്ങളില്‍ നിന്ന് എത്തുന്നവരെ പ്രത്യേകം സജ്ജീകരിച്ച ക്വാറന്റീന്‍ സംവിധാനത്തില്‍ 14 ദിവസം പാര്‍പ്പിക്കും. അയല്‍ സംസ്ഥാന തൊഴിലാളികള്‍ക്കു പ്രത്യേക ക്യാംപുകള്‍ സജ്ജമാക്കും. അവര്‍ക്ക് വൈദ്യപരിശോധനയും മറ്റു സഹായങ്ങളും ലഭ്യമാക്കണം. അവരെ ജോലിക്ക് നിയോഗിക്കുന്ന കരാറുകാരും തൊഴില്‍ ഉടമകളും ഭക്ഷണം ഉറപ്പാക്കണം. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ മാര്‍ച്ച് 31നു മുന്‍പുതന്നെ യോഗം ചേര്‍ന്ന് ബജറ്റ് പാസാക്കും

നിരീക്ഷണത്തില്‍ കഴിയുന്നവര്‍ നിയമം ലംഘിച്ചാല്‍ അറസ്റ്റിലാകും
എല്ലാ വിമാന യാത്രക്കാരെയും വിമാനത്താവളത്തിനടുത്ത് പ്രത്യേകം സജ്ജീകരിച്ച ഐസലേഷന്‍ സെന്ററുകളില്‍ പാര്‍പ്പിക്കും. ഇതിനുള്ള നടപടികള്‍ കലക്ടര്‍മാരും ആരോഗ്യവകുപ്പും സംയുക്തമായി സ്വീകരിക്കും

നിരീക്ഷണത്തില്‍ കഴിയുന്നവര്‍ നിയന്ത്രണം ലംഘിച്ചാല്‍ അറസ്റ്റും കനത്ത പിഴയും ഉണ്ടാകുമെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. ഇവരുടെ ഫോണ്‍ നമ്പരുകള്‍ മൊബൈല്‍ കമ്പനികളുടെ സഹായത്തോടെ നിരീക്ഷിക്കും. ടവര്‍ ലൊക്കേഷനില്‍ നിന്ന് മാറുന്നുണ്ടോയെന്നു കണ്ടെത്തും. നിരീക്ഷണത്തില്‍ കഴിയുന്നവരുടെ പട്ടികയും നിയന്ത്രണം ലംഘിച്ചാല്‍ പരാതിപ്പെടാനുള്ള ഫോണ്‍ നമ്പരും അയല്‍ക്കാര്‍ക്കു നല്‍കും. രോഗ വ്യാപനത്തിനെതിരെ കേന്ദ്രസര്‍ക്കാര്‍ വിട്ടുവീഴ്ചയില്ലാത്ത നിലാപാടാണു സ്വീകരിക്കുന്നത്. അതേ നയം കേരളവും പിന്തുടരുമെന്നു മുഖ്യമന്ത്രി പറഞ്ഞു. ന്മ സംസ്ഥാനത്ത് ഒരിടത്തും ആള്‍ക്കൂട്ടം അനുവദിക്കില്ല. വേണ്ടിവന്നാല്‍ 144 പ്രഖ്യാപനം ഉള്‍പ്പെടെയുള്ള നടപടികള്‍ കലക്ടര്‍മാര്‍ക്കു സ്വീകരിക്കാം.
വിദേശത്തുനിന്നു വന്നവരും ഉംറ കഴിഞ്ഞ് എത്തിയവരും ജില്ലാ ഭരണകേന്ദ്രത്തെ വിവരം അറിയിക്കണം. സമീപവാസികള്‍ക്കും അക്കാര്യം അധികൃതരെ ബോധ്യപ്പെടുത്താം. സ്വയം അറിയിക്കാത്തവര്‍ക്കെതിരെ കര്‍ശന നടപടി. മൈക്രോ ഫിനാന്‍സ്, സ്വകാര്യ പണമിടപാട് സ്ഥാപനങ്ങള്‍ തുടങ്ങിയവ ഇടപാടുകാരില്‍ നിന്ന് പണം പിരിക്കുന്നത് രണ്ടു മാസത്തേക്ക് നിര്‍ത്തിവയ്ക്കണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു. കിട്ടാനുള്ള പണത്തിന് പേരില്‍ കലക്ഷന്‍ ഏജന്റുമാര്‍ വീടുകളില്‍ കയറിയിറങ്ങി സ്ത്രീകള്‍ ഉള്‍പ്പെടെയുള്ളവരെ ശല്യം ചെയ്യരുത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category