1 GBP = 93.00 INR                       

BREAKING NEWS

കൊറോണയെ തളച്ചാലും മനുഷ്യകുലത്തിന് ആശ്വസിക്കാന്‍ വകയില്ല; പ്രകൃതിയുടെ താളം തെറ്റിച്ചതിന്റെ ശിക്ഷ ആരംഭിച്ചതേയുള്ളൂ; ഇപ്പോള്‍ കാണുന്നത് തെറ്റു ചെയ്യാത്തവരും ശിക്ഷിക്കപ്പെടുന്ന തിരിച്ചടികളുടെ തുടക്കം മാത്രം; കൊറോണക്ക് ശേഷം ലോകത്തെ കാത്തിരിക്കുന്നത് അനേകം ഭീകരന്‍ വൈറസുകള്‍

Britishmalayali
kz´wteJI³

നുഷ്യകുലത്തിന്റെ ദുരന്തം ഒരു കൊറോണയില്‍ ഒതുങ്ങുന്നതല്ലെന്ന് ശാസ്ത്രലോകം മുന്നറിയിപ്പ് നല്‍കുന്നു. ഇനി വേറൊരു മഹാവ്യാധി വരുമോ എന്നതല്ല എപ്പോള്‍ വരുമെന്നതാണ് ശരിയായ ചോദ്യം എന്നാണവര്‍ പറയുന്നത്. വര്‍ദ്ധിച്ചുവരുന്ന ജനസംഖ്യാ നിരക്ക് അപകട സാധ്യത വര്‍ദ്ധിപ്പിക്കുന്നു എന്നാണ് പരിസ്ഥിതി ശാസ്ത്രജ്ഞര്‍ പറയുന്നത്. പ്രകൃതി നശീകരണം, വന്യജീവികളെ വളര്‍ത്തുമൃഗങ്ങള്‍ ആക്കല്‍, മാറിയ ഭക്ഷണക്രമം, മരുന്നുകള്‍ എന്നിവകാരണം ഇനിയും പുതിയ പുതിയ വൈറസ്സുകള്‍ ഉണ്ടാകുമെന്നാണ് പ്രകൃതിക്ക് വേണ്ടിയുള്ള നാഷണല്‍ ജ്യോഗ്രഫിക് കാമ്പേയ്ന്‍ പറയുന്നത്.

പ്രകൃതിയും പകര്‍ച്ചവ്യാധികളും തമ്മിലുള്ള ബന്ധം നമ്മള്‍ ചെറുതാക്കി കാണരുതെന്നാണ് കാമ്പേയ്നിന്റെ ഭാഗമായ  മറൈന്‍ എന്‍വിറോണ്‍മെന്റലിസ്റ്റ് എന്റിക് സാല പറയുന്നു. 2050-ഒടെ 2 ബില്ല്യണില്‍ നിന്നും ലോകജനസംഖ്യ 9.7 ബില്ല്യണ്‍ ആയി വര്‍ദ്ധിക്കും. ഇത് ഭക്ഷ്യസ്രോതസ്സുകള്‍ക്ക് മീതെ സമ്മര്‍ദ്ദം വര്‍ദ്ധിപ്പിക്കും. മനുഷ്യര്‍ വന്യജീവിത സാഹചര്യങ്ങളില്‍ ജീവിക്കേണ്ടി വന്നേക്കാം. വനമേഖലയിലേക്കുള്ള കടന്നുകയറ്റം മനുഷ്യനെ വന്യജീവിതവുമായി കൂടുതല്‍ അടുപ്പിക്കും. അവിടെയുള്ള പല മൃഗങ്ങളും ഇതുവരെ നമുക്ക് അറിയുക പോലുമില്ലാത്ത നിരവധി വൈറസുകളുടെ കലവറയാണ്. പ്ലാനിറ്ററി ഹെല്‍ത്ത് അലയന്‍സിലെ ഡോ. സാമുവല്‍ മെയര്‍ പറയുന്നു.

ഇതുവരെ മനുഷ്യരിലെത്താത്ത പലവിധം വൈറസുകള്‍ ഇപ്പോഴും ലോകത്ത് പലയിടങ്ങളിലായി ജീവിച്ചിരിപ്പുണ്ട് എന്ന് തന്നെയാണ് പല പഠനങ്ങളും വ്യക്തമാക്കിയിട്ടുള്ളത്. ജനസംഖ്യ വര്‍ദ്ധിക്കുന്നതിന്റെ ഫലമായി മനുഷ്യന്‍ പുതിയ ആവാസസ്ഥലങ്ങള്‍ തേടിപ്പോകുമ്പോള്‍ സ്വാഭാവികമായും അവയില്‍ പലതും മനുഷ്യ ശരീരത്തില്‍ പ്രവേശിക്കാന്‍ സാധ്യതയുണ്ട്. അതിനാല്‍ തന്നെ, കൊറോണയെ തുരത്തിക്കഴിഞ്ഞാല്‍ പിന്നെ ചിന്തിക്കേണ്ടത് അടുത്ത വൈറസ് ഏതാണെന്നും അത് വരുന്നത് എപ്പോഴാണെന്നുമാണ്.

വന്യമൃഗങ്ങളെ ഭക്ഷണത്തിനായി കൊല്ലുന്നത് ചൈന നിരോധിച്ചു കഴിഞ്ഞു. ഇതുപോലെ ഉഷ്ണമേഖലാ വനങ്ങള്‍, കൃഷിയിടങ്ങളാക്കാനും തടിക്കും ഒക്കെ വേണ്ടി കൈയ്യേറുമ്പോഴും നിരവധി വന്യമൃഗങ്ങള്‍ കൊലയ്ക്ക് ഇരയാകാറുണ്ട്. ഇവയില്‍ പലതിനേയും ഭക്ഷണമായും മനുഷ്യന്‍ ഉപയോഗിക്കുന്നു. ഇത്തരത്തില്‍ വനങ്ങള്‍ നശിപ്പിക്കുമ്പോള്‍ തന്നെ നിരവധി വൈറസുകള്‍ അന്തരീക്ഷത്തിലെത്തും. ഭക്ഷണമാക്കുന്ന വന്യമൃഗങ്ങളിലൂടെയും അവ മനുഷ്യ ശരീരത്തില്‍ പ്രവേശിക്കാന്‍ സാധ്യത ഏറെയാണ്.

1950 മുതല്‍ക്കാണ് ഇത്തരത്തില്‍ വൈറസ് മൂലമുള്ള പകര്‍ച്ച വ്യാധികള്‍ വര്‍ദ്ധിക്കാന്‍ തുടങ്ങിയത്. ഏകദേശം 30 പുതിയ രോഗങ്ങളാണ് അന്ന് റിപ്പോര്‍ട്ട് ചെയ്തത്. 1980 ആയപ്പോഴേക്കും ഇതിന്റെ എണ്ണം മൂന്നിരട്ടിയായി.

ഇതു കൂടാതെ കാലാവസ്ഥയില്‍ ഉണ്ടാകുന്ന വ്യതിയാനങ്ങളും വൈറസ് ബാധ അതിവേഗമാക്കാന്‍ സഹായിക്കുന്നു എന്നാണ് കാമ്പെയിനില്‍ പങ്കെടുത്ത പല ശാസ്ത്രജ്ഞരും അഭിപ്രായപ്പെട്ടത്. അതുകൊണ്ട് തന്നെ പ്രകൃതി സംരക്ഷണത്തിന് കൂടുതല്‍ ഊന്നല്‍ നല്‍കുവാന്‍ ഭരണകൂടങ്ങള്‍ തയ്യാറാകണമെന്നും അവര്‍ ആവശ്യപ്പെട്ടു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category