1 GBP = 93.20 INR                       

BREAKING NEWS

പറവൂരില്‍ നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്ന സഹോദരങ്ങള്‍ യുകെയിലേക്ക് കടന്നു; നെടുമ്പാശ്ശേരി വിമാനത്താവളം അടയ്ക്കുന്നതിനു മുമ്പേ രഹസ്യമായി കടന്നുകളഞ്ഞ ഇരുവരും യുകെയില്‍ എത്തി ജോലിയില്‍ പ്രവേശിച്ചതായി റിപ്പോര്‍ട്ട്: കേസെടുത്ത് പൊലീസ്

Britishmalayali
kz´wteJI³

പറവൂര്‍: ബ്രിട്ടനില്‍ നിന്നും എത്തി വീട്ടില്‍ നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്ന സഹോദരങ്ങള്‍ ആരുമറിയാതെ യു.കെ.യിലേക്ക് തിരികെ പോയി. കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ വീട്ടില്‍ നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്ന പറവൂര്‍ പെരുവാരം സ്വദേശികളാണ് നെടുമ്പാശ്ശേരി വിമാനത്താവളം അടയ്ക്കുന്നതിനു മുമ്പേ രഹസ്യമായി കടന്നുകളഞ്ഞത്. പൊലീസ് കേസെടുത്തിട്ടുണ്ട്. ഇരുവരും യു.കെ.യില്‍ എത്തി ജോലിയില്‍ പ്രവേശിച്ചതായ സന്ദേശം വീട്ടുകാര്‍ക്ക് ലഭിച്ചിട്ടുണ്ട്.

ബന്ധുവിന്റെ മരണാവശ്യവുമായി ബന്ധപ്പെട്ട് ഈ മാസം 13-നാണ് ഇരുവരും യു.കെ.യില്‍നിന്നു നാട്ടിലെത്തിയത്. പിന്നീട് കാറില്‍ പുറത്തിറങ്ങി നടക്കുന്നതുകണ്ട് നാട്ടുകാരില്‍ ചിലരാണ് വിവരം ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് കൈമാറിയത്. ഇതേത്തുടര്‍ന്ന് ആരോഗ്യ പ്രവര്‍ത്തകര്‍ 14 ദിവസം വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയണമെന്നും ആവശ്യപ്പെട്ടിരുന്നു. പൊലീസും വീട്ടിലെത്തി പുറത്തിറങ്ങരുതെന്ന് കര്‍ശന നിര്‍ദ്ദേശം നല്‍കിയിരുന്നു.

ഞായറാഴ്ച ആരോഗ്യ പ്രവര്‍ത്തകര്‍ ഇവരെ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും കിട്ടിയില്ല. ആശാ പ്രവര്‍ത്തകര്‍ വൈകീട്ട് വീട്ടില്‍ അന്വേഷിച്ച് ചെന്നപ്പോള്‍ 21-ന് രാവിലെ ഇവര്‍ പോയതായി അറിയാന്‍ കഴിഞ്ഞു. നെടുമ്പാശ്ശേരിയില്‍നിന്ന് ദുബായിലേക്കും അവിടെ നിന്ന് യു.കെ.യിലേക്കും പോയതായാണ് ലഭിച്ചിട്ടുള്ള വിവരം. നിരീക്ഷണത്തില്‍ ആയിരുന്നെങ്കിലും രോഗ ലക്ഷണങ്ങള്‍ ഉണ്ടായിരുന്നില്ല.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category