1 GBP = 93.00 INR                       

BREAKING NEWS

ഓപ്പറേഷന്‍ ലോട്ടസ് ജയിച്ചു; മധ്യപ്രദേശിന് ഇനി ശിവരാജ് സിങ് ചൗഹാന്‍ മുഖ്യമന്ത്രി; ബിജെപിയുടെ അടുത്ത നോട്ടം ജാര്‍ഖണ്ഡ്; കോണ്‍ഗ്രസ് മുക്ത ഭാരതം എന്ന ബിജെപിയുടെ പ്രഖ്യാപിത ലക്ഷ്യം ഇനി വെറും അഞ്ച് കൈപ്പാടകലെ

Britishmalayali
kz´wteJI³

ഭോപ്പാല്‍: രാജ്യം കൊറോണ ഭീതിയില്‍ വിറങ്ങലിച്ച നില്‍ക്കുമ്പോഴും ബിജെപിയുടെ കോണ്‍ഗ്രസ് മുക്ത ഭാരതം എന്ന ലക്ഷ്യത്തിനായുള്ള പരിശ്രമം മുന്നേറുന്നു. മധ്യപ്രദേശില്‍ കമല്‍നാഥ് സര്‍ക്കാരിനെ താഴെയിറക്കിയ ബിജെപി ഇന്നലെ രാത്രിയില്‍ തന്നെ സംസ്ഥാനത്തിന്റെ അധികാരം ഏറ്റെടുത്തു. മുഖ്യമന്ത്രിയായി ശിവരാജ് സിങ് ചൗഹാന്‍ തിങ്കളാഴ്ച രാത്രി ഒമ്പത് മണിക്കാണ് സത്യപ്രതിജ്ഞചെയ്ത് അധികാരമേറ്റത്. കോണ്‍ഗ്രസ് മുക്ത ഭാരതം എന്ന ബിജെപിയുടെ ലക്ഷ്യംപൂര്‍ണമാകാന്‍ ഇനി രാജ്യത്ത് അവശേഷിക്കുന്നത് കോണ്‍ഗ്രസ് ഭരിക്കുന്ന നാല് സംസ്ഥാനങ്ങളും ഒരു കേന്ദ്ര ഭരണ പ്രദേശവും മാത്രമാണ് ഉള്ളത്. ജാര്‍ഖണ്ഡ്, രാജസ്ഥാന്‍, ഛത്തീസ്ഗഡ്, പഞ്ചാബ് എന്നീ സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശമായ പുതുച്ചേരിയിലുമാണ് കോണ്‍ഗ്രസ് ഭരണപക്ഷത്തുള്ളത്.

രാജ്ഭവനില്‍ ഗവര്‍ണര്‍ ലാല്‍ജി ടണ്ഠനു മുമ്പാകെയാണ് ശിവരാജ് സിങ് ചൗഹാന്‍ സത്യപ്രതിജ്ഞചെയ്ത് അധികാരമേറ്റത്. സംസ്ഥാനത്തെ കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ പുതിയ മുഖ്യമന്ത്രി ഉടന്‍ ചുമതലയേല്‍ക്കണമെന്ന ബിജെപി. തീരുമാനപ്രകാരമാണ് അടിയന്തരമായി സത്യപ്രതിജ്ഞ നടന്നത്. മറ്റുമന്ത്രിമാരാരും അദ്ദേഹത്തിനൊപ്പം സത്യപ്രതിജ്ഞ ചെയ്തിട്ടില്ല.

സംസ്ഥാനത്ത് ബിജെപി.യെ അധികാരത്തിലെത്തിക്കാനുള്ള ചരടുവലികള്‍ക്കു ചുക്കാന്‍ പിടിച്ച മുന്മന്ത്രി നരോത്തം മിശ്ര, കേന്ദ്രമന്ത്രി നരേന്ദ്ര സിങ് തോമര്‍ എന്നിവരെ പിന്തള്ളിയാണ് ചൗഹാനെ പാര്‍ട്ടി മുഖ്യമന്ത്രിസ്ഥാനത്തേക്കു നിയോഗിച്ചത്. നാലാംതവണയാണ് ശിവരാജ് സിങ് ചൗഹാന്‍ സംസ്ഥാനത്ത് സര്‍ക്കാറിന് നേതൃത്വം കൊടുത്തത്. രാജിവെച്ച ജ്യോതിരാദിത്യ സിന്ധ്യയെ അനുകൂലിക്കുന്ന എംഎല്‍എ.മാര്‍ കൂട്ടത്തോടെ പാര്‍ട്ടി വിട്ടതാണ് 15 മാസം പ്രായമുള്ള കോണ്‍ഗ്രസ് മന്ത്രിസഭ നിലംപതിക്കാന്‍ കാരണം.കൊറോണ ഭീതിക്കിടയില്‍ തിങ്കളാഴ്ച വൈകീട്ടു ചേര്‍ന്ന ബിജെപി. നിയസഭാകക്ഷിയോഗം ചൗഹാനെ പാര്‍ട്ടിയുടെ നിയമസഭാകക്ഷി നേതാവായി തിരഞ്ഞെടുത്തു.

മധ്യപ്രദേശിലെ കോണ്‍ഗ്രസ് സര്‍ക്കാര്‍ നിലംപതിച്ചതോടെ തങ്ങളുടെ പ്രഖ്യാപിത ലക്ഷ്യമായ കോണ്‍ഗ്രസ് മുക്ത ഭാരതത്തിന് ഇനി നാല് സംസ്ഥാനങ്ങളിലെ ഭരണം കൂടി മാത്രമാണ് നഷ്ടപ്പെടുത്തേണ്ടത്. നിലവില്‍ അഞ്ച് ഇടങ്ങളില്‍ മാത്രമാണ് കോണ്‍ഗ്രസ് ഭരിക്കുന്നത്. ജാര്‍ഖണ്ഡ്, രാജസ്ഥാന്‍, ഛത്തീസ്ഗഡ്, പഞ്ചാബ്, പുതുച്ചേരി എന്നീ സംസ്ഥാനങ്ങളില്‍ മാത്രമാണ് നിലവില്‍ കോണ്‍ഗ്രസ് ഭരണപക്ഷത്തുള്ളത്. മധ്യപ്രദേശിലെ സര്‍ക്കാരിന് ഇന്ന് ഇരുട്ടി വെളുക്കുന്നത് വരെ മാത്രമേ ആയുസുള്ളൂ എന്നാണ് ബിജെപി കേന്ദ്രങ്ങള്‍ വിലയിരുത്തുന്നത്. അതിന് ശേഷം രാജസ്ഥാന്‍, ഛത്തീസ്ഗഡ്, പഞ്ചാബ്, പുതുച്ചേരി സംസ്ഥാനങ്ങളിലെ കോണ്‍ഗ്രസ് ഭരണത്തിന് അന്ത്യം കുറിക്കാനുള്ള കരുക്കളാകും ബിജെപി നീക്കുക.

അടുത്ത ലക്ഷ്യം ജാര്‍ഖണ്ഡ്
ഝാര്‍ഖണ്ഡില്‍ ആകെയുള്ള 81 സീറ്റുകളില്‍ 47 ഇടത്തും കോണ്‍ഗ്രസ് പങ്കാളികളായുള്ള മഹാസഖ്യമാണ് വിജയിച്ചത്. 30 സീറ്റുകളുമായി കോണ്‍?ഗ്രസ് സഖ്യകക്ഷിയായ ജെഎംഎം ഏറ്റവും വലിയ ഒറ്റക്കക്ഷിയായി. കോണ്‍ഗ്രസ്-16, ആര്‍ജെഡി-1 എന്നിങ്ങനെയാണ് ഝാര്‍ഖണ്ഡിലെ സീറ്റുനില. ബിജെപിക്ക് 25 സീറ്റ് മാത്രമാണു ലഭിച്ചത്. കഴിഞ്ഞ തവണ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ബിജെപിയെ സഹായിച്ച എജെഎസ്യു ഇത്തവണ രണ്ട് സീറ്റിലൊതുങ്ങി. ജെവി എം(പി)- 3, എന്‍സിപി 1, സിപിഐഎംഎല്‍-1, സ്വതന്ത്രര്‍-2 എന്നിങ്ങനെയാണ് നിയമസഭയിലെ അംഗബലം.

ജെഎംഎം നേതാവ് ഹേമന്ത് സോറനാണ് മുഖ്യമന്ത്രി. ഇവിടെ ഭരണം പിടിക്കാന്‍ എളുപ്പമാണെന്നാണ് ബിജെപി കണക്ക് കൂട്ടുന്നത്. ജെഎംഎം പിളര്‍ത്തിയോ കോണ്‍ഗ്രസ് എംഎല്‍എമാരെ അപ്പാടെ തങ്ങളുടെ ചേരിയില്‍ എത്തിച്ചോ ഉള്ള കരുനീക്കമാകും ബിജെപി ഇവിടെ പയറ്റുക. കോണ്‍ഗ്രസിനെ സമ്പൂര്‍ണായും തകര്‍ക്കുക എന്നതിനാണ് കൂടുതല്‍ ശ്രദ്ധ നല്‍കുക എന്നതുകൊണ്ട് തന്നെ കോണ്‍ഗ്രസ് എംഎല്‍എമാരെ പൂര്‍ണമായും തങ്ങളുടെ പാളയത്തില്‍ എത്തിച്ച് അധികാരം പിടിക്കാനായാല്‍ കൂറുമാറ്റ നിരോധന നിയമം അനുസരിച്ച് എംഎല്‍എമാര്‍ അയോ?ഗയരാകില്ല എന്ന നേട്ടവും ഉണ്ട്.

ശിവരാജ് സിങ് ചൗഹാന് മുന്നിലുള്ളത് വലിയ വെല്ലുവിളി
കൊറോണ പടരുന്നത് നിയന്ത്രിക്കുക എന്നതാണ് പുതിയ മുഖ്യന്ത്രിയുടെ അടിയന്തരദൗത്യം. അതുകഴിഞ്ഞാല്‍, സംസ്ഥാന നിയമസഭയിലെ ഒഴിഞ്ഞുകിടക്കുന്ന 25 സീറ്റുകളിലേക്കുള്ള ഉപതിരഞ്ഞെടുപ്പുകളില്‍ പരമാവധി ജയംനേടി അധികാരത്തില്‍ തുടരുക എന്ന ഉത്തരവാദിത്വമുണ്ട്. ജനകീയനെന്നു പേരുമയിള്ള ചൗഹാനെ അനുയായികള്‍ 'മാമാജി'യെന്നാണു വിളിക്കാറ്. 2005-ല്‍ ഉമാഭാരതി കലാപക്കേസിന്റെ പേരില്‍ രാജിവെച്ചൊഴിഞ്ഞപ്പോഴാണ് ചൗഹാന്‍ ആദ്യം മുഖ്യമന്ത്രിയായത്. പിന്നീട് 2008-ലും 2013-ലും അദ്ദേഹം മുഖ്യമന്ത്രിസ്ഥാനം വഹിച്ചു.

ജ്യോതിരാദിത്യ സിന്ധ്യക്കൊപ്പം 22 കോണ്‍ഗ്രസ് എംഎല്‍എ.മാര്‍ പാര്‍ട്ടിവിട്ടതോടെ ഭൂരിപക്ഷം നഷ്ടപ്പെട്ട കമല്‍നാഥ് സര്‍ക്കാര്‍ പുറത്താവുകയായിരുന്നു. സിന്ധ്യയും ഒപ്പംപോയ എംഎല്‍എ.മാരും ബിജെപി.യില്‍ ചേരുകയും ചെയ്തു. എംഎല്‍എ.മാര്‍ രാജിവെച്ചതോടെ നിയസഭയുടെ അംഗസംഖ്യ 230-ല്‍നിന്ന് 222 ആയിക്കുറഞ്ഞു. 107 അംഗങ്ങളുള്ള ബിജെപി. കേലവഭൂരിപക്ഷത്തിലും മൂന്നുസീറ്റു കൂടുതലുള്ളതിന്റെ പിന്‍ബലത്തില്‍ ഭരണത്തിലേറിയത്.

92 അംഗങ്ങളാണ് കോണ്‍ഗ്രസിനുള്ളത്. ബി.എസ്പി.ക്ക് രണ്ടും എസ്പി.ക്ക് ഒന്നും സീറ്റുവീതമുണ്ട്. ഇവരും നാലു സ്വതന്ത്രരും കോണ്‍ഗ്രസിനെയാണ് പിന്തുണച്ചിരുന്നത്. സ്വതന്ത്രരില്‍ ഒരാളും കമല്‍നാഥ് മന്ത്രിസഭയില്‍ അംഗവുമായിരുന്ന പ്രദീപ് ജയ്സ്വാള്‍ ബിജെപി.ക്ക് പിന്തുണയറിയിച്ചിട്ടുണ്ട്.

കമല്‍നാഥ് സോണിയയെ കണ്ടു
മധ്യപ്രദേശ് മുഖ്യമന്ത്രിസ്ഥാനം രാജിവെക്കേണ്ടിവന്ന കമല്‍നാഥ് തിങ്കളാഴ്ച പാര്‍ട്ടി അധ്യക്ഷ സോണിയാ ഗാന്ധിയെക്കണ്ട് സംസ്ഥാനത്തെ സ്ഥിതിഗതികള്‍ അറിയിച്ചു. വ്യാഴാഴ്ച രാജ്യസഭാ തിരഞ്ഞെടുപ്പ് നടക്കുന്ന സാഹചര്യത്തിലാണ് കൂടിക്കാഴ്ച. എംഎല്‍എമാരും നേതാവായ ജ്യോതിരാദിത്യ സിന്ധ്യയും ബിജെപി.യില്‍ ചേര്‍ന്നതോടെ സംസ്ഥാനത്ത് ഒരു സീറ്റിലേ കോണ്‍ഗ്രസിനു ജയിക്കാനാവൂ. ദിഗ്വിജയ് സിങ്ങും ഫൂല്‍ സിങ് ഭരയ്യയുമാണ് കോണ്‍ഗ്രസിന്റെ രാജ്യസഭാ സ്ഥാനാര്‍ത്ഥികള്‍.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category