1 GBP = 93.00 INR                       

BREAKING NEWS

നിയന്ത്രണങ്ങളും നിര്‍ദ്ദേശങ്ങളും പലരും ഇപ്പോഴും ഗൗരവമായി എടുക്കുന്നില്ലെന്ന് പ്രധാനമന്ത്രി; ഇത് ദുഃഖകരമാണെന്നും നിര്‍ദ്ദേശങ്ങള്‍ പാലിച്ച് നിങ്ങളെയും കുടുംബത്തെയും രക്ഷിക്കണമെന്നും മോദി; കോവിഡിനെ നേരിടാന്‍ സൈന്യവും സുസജ്ജം; ആഭ്യന്തര വിമാന സര്‍വ്വീസ് കൂടി നിര്‍ത്തുമ്പോള്‍ രോഗ വ്യാപനം കുറയുമെന്ന പ്രതീക്ഷയില്‍ രാജ്യം; കോറോണയില്‍ ഇന്ത്യയും ലോക് ഡൗണില്‍

Britishmalayali
kz´wteJI³

ന്യൂഡല്‍ഹി: രാജ്യത്തു കൊറോണ വൈറസ് ബാധിച്ചവരുടെ എണ്ണം 467 ആയി ഉയരുമ്പോള്‍ കടത്തു നടപടികളിലേക്ക് കേന്ദ്ര സര്‍ക്കാര്‍. പശ്ചിമബംഗാളിലും ഹിമാചലിലും ഓരോ ആള്‍ വീതം മരിച്ചതോടെ ഈ രോഗം ബാധിച്ച് മരിച്ചവരുടെ എണ്ണം ഒന്‍പതായി. ഇതോടെ കോവിഡിനെ നേരിടാന്‍ സൈന്യത്തിന്റെ സേവനങ്ങളും വിനിയോഗിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചു. സേനകളുടെ കേന്ദ്രങ്ങളില്‍ രോഗികളെ പാര്‍പ്പിക്കുന്നതിനു സൗകര്യമൊരുക്കാന്‍ കര, നാവിക, വ്യോമ സേനാ നേതൃത്വങ്ങള്‍ക്കു പ്രതിരോധ മന്ത്രാലയം നിര്‍ദ്ദേശം നല്‍കി. വരും ദിവസങ്ങളില്‍ രോഗികളുടെ എണ്ണം ഗണ്യമായി ഉയര്‍ന്നേക്കാമെന്ന വിലയിരുത്തലിലാണു നടപടി. രോഗം പടര്‍ന്നു പിടിച്ചാല്‍ സേനാ ആശുപത്രികളില്‍ ഐസലേഷന്‍ വാര്‍ഡുകളും ചികിത്സാ സൗകര്യവുമൊരുക്കും.

അതിനിടെ നിയന്ത്രണങ്ങളും നിര്‍ദ്ദേശങ്ങളും പലരും ഇപ്പോഴും ഗൗരവമായി എടുക്കുന്നില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രതികരിച്ചു. ഇത് ദുഃഖകരമാണ്. നിര്‍ദ്ദേശങ്ങള്‍ പാലിക്കൂ. നിങ്ങളെയും കുടുംബത്തെയും രക്ഷിക്കൂ. നിയമങ്ങള്‍ കര്‍ശനമായി പാലിക്കപ്പെടുന്നുവെന്ന് സംസ്ഥാനങ്ങളും ഉറപ്പാക്കണമെന്നും പ്രധാനമന്ത്രി ആവശ്യപ്പെട്ടു.കോവിഡ് പ്രതിരോധം സംബന്ധിച്ചു പ്രധാനമന്ത്രി നരേന്ദ്ര മോദി വിവിധ മേഖലകളിലുള്ളവരുമായി വിഡിയോ യോഗ ചര്‍ച്ചകള്‍ തുടരും. ഇന്നലെ ഇലക്ട്രോണിക് മാധ്യമങ്ങളുടെ മേധാവികളുമായി അദ്ദേഹം ചര്‍ച്ച നടത്തി. മരുന്നു നിര്‍മ്മാണ മേഖലയിലുള്ളവരുമായി കഴിഞ്ഞ ദിവസം ചര്‍ച്ച നടത്തിയിരുന്നു. രോഗനിര്‍ണയത്തിനുള്ള കിറ്റുകളുടെ നിര്‍മ്മാണം യുദ്ധകാലാടിസ്ഥാനത്തിലാക്കാന്‍ പ്രധാനമന്ത്രി നിര്‍ദ്ദേശം നല്‍കി. അവശ്യമരുന്നുകള്‍ക്കു ക്ഷാമം നേരിടാതിരിക്കാനും കരിഞ്ചന്തയും പൂഴ്ത്തിവയ്പും തടയാനും നടപടികളെടുക്കാന്‍ അഭ്യര്‍ത്ഥിച്ചു. ഇറ്റലിയില്‍ നിന്ന് ഇന്ത്യക്കാരെ കൊണ്ടുവന്ന എയര്‍ ഇന്ത്യ വിമാനത്തിലെ ജീവനക്കാരെ അഭിനന്ദിച്ചു.

കോവിഡ് ബാധയുടെ പശ്ചാത്തലത്തില്‍ കേരളത്തിനൊപ്പം സംസ്ഥാനങ്ങളും പൂര്‍ണമോ ഭാഗികമോ ആയ നിയന്ത്രണ നടപടികളിലേക്ക് കടക്കുകയാണ്. പലയിടങ്ങളിലും വാഹനഗതാഗതം അടക്കം നിരോധിച്ചു. ക്ഷാമം ഉണ്ടാകില്ലന്നെ അധികൃതരുടെ എല്ലാ ഉറപ്പുകളും അവഗണിച്ച് ജനം അവശ്യസാധനങ്ങള്‍ വാങ്ങിക്കൂട്ടുന്ന കാഴ്ചയായിരുന്നു ഇന്ത്യയില്‍ മിക്കയിടങ്ങളിലും. പഞ്ചാബില്‍ കര്‍ഫ്യൂ പ്രഖ്യാപിച്ചു. ഡല്‍ഹി, ജാര്‍ഖണ്ഡ്, നാഗാലാന്‍ഡ്, ഹിമാചല്‍ പ്രദേശ്, അരുണാചല്‍പ്രദേശ്, തെലങ്കാന തുടങ്ങിയ സംസ്ഥാനങ്ങള്‍ പൂര്‍ണമായി അടച്ചിടാന്‍ തീരുമാനിച്ചു. മധ്യപ്രദേശ്, ബിഹാര്‍, ഹരിയാന, ഉത്തര്‍പ്രദേശ്, ബംഗാള്‍ എന്നിവിടങ്ങളിലെ ചില ജില്ലകള്‍ അടച്ചു. മഹാരാഷ്ട്ര, രാജസ്ഥാന്‍, ഉത്തരാഖണ്ഡ് തുടങ്ങിയ സംസ്ഥാനങ്ങള്‍ നേരത്തേ തന്നെ പൂര്‍ണമോ ഭാഗികമായോ ആയി അടച്ചുകഴിഞ്ഞു. തടവുകാരുടെ ആധിക്യം മൂലമുള്ള വൈറസ് വ്യാപന സാധ്യത ഒഴിവാക്കാന്‍ പരോള്‍ നയം തിരുത്തുകയാണെന്ന് ഡല്‍ഹി സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു.

കേരളത്തിലാണ് കൂടുതല്‍പേര്‍ക്ക് തിങ്കളാഴ്ച കൊറോണബാധ സ്ഥിരീകരിച്ചത്. 30. ഇതോടെ സംസ്ഥാനത്ത് രോഗബാധിതരുടെ എണ്ണം 93 ആയി. മഹാരാഷ്ട്രയില്‍ തിങ്കളാഴ്ച 15 പേര്‍ക്കുകൂടി രോഗബാധ സ്ഥിരീകരിച്ചു; സംസ്ഥാനത്ത് ഇതോടെ 97 പേര്‍ക്ക് വൈറസ് ബാധ സ്ഥിരീകരിച്ചു. ബംഗാളില്‍ ഡം ഡം സ്വദേശിയായ 57-കാരനാണ് മരിച്ചത്. റെയില്‍വേ ജീവനക്കാരനാണ്. ഈമാസം 16-ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഇദ്ദേഹത്തിന് രോഗബാധ സ്ഥിരീകരിച്ചിരുന്നു. തിങ്കളാഴ്ച ഹൃദയാഘാതത്തെത്തുടര്‍ന്നാണ് മരണം. ഹിമാചല്‍ പ്രദേശില്‍ ടിബറ്റ് സ്വദേശിയാണ് മരിച്ചത്. ഈയിടെ യു.എസില്‍നിന്ന് മടങ്ങിയ ഇദ്ദേഹം രോഗബാധ സ്ഥിരീകരിച്ചതിനെത്തുടര്‍ന്ന് ആശുപത്രിയിലായിരുന്നു. നേരത്തേ ഗുജറാത്ത്, ബിഹാര്‍, കര്‍ണാടകം, ഡല്‍ഹി, പഞ്ചാബ് എന്നിവിടങ്ങളില്‍ ഓരോരുത്തരും മഹാരാഷ്ട്രയില്‍ രണ്ടുപേരും മരിച്ചിരുന്നു. രാജ്യത്ത് രോഗം ബാധിച്ചവരില്‍ 35 പേര്‍ സുഖംപ്രാപിച്ച് ആശുപത്രിവിട്ടു.

ഇനി വിമാന സര്‍വ്വീസ് ഇല്ല
രാജ്യത്തെ ആഭ്യന്തര യാത്രാവിമാന സര്‍വീസ് ഇന്ന് അര്‍ധരാത്രി നിര്‍ത്തിവയ്ക്കും. രാജ്യാന്തര യാത്രാവിമാനങ്ങളുടെ വരവ് ഞായറാഴ്ച നിര്‍ത്തിയിരുന്നു. രാജ്യത്തെ എല്ലാ യാത്രാ ട്രെയിനുകളും സംസ്ഥാനാന്തര ബസ് സര്‍വീസുകളും കഴിഞ്ഞ ദിവസം നിര്‍ത്തി. രാജ്യാന്തര, ആഭ്യന്തര ചരക്കുവിമാനങ്ങള്‍ക്കു വിലക്കില്ല. ഇറാനില്‍ കുടുങ്ങിയ അറുനൂറോളം ഇന്ത്യക്കാരെ തിരിച്ചെത്തിക്കാന്‍ ഇന്നും 28നും ഇറാന്റെ മഹാന്‍ എയര്‍ പ്രത്യേക സര്‍വീസ് നടത്തും. കോവിഡ് ഇല്ലെന്നു സ്ഥിരീകരിച്ച ഇവരെ ക്വാറന്റീന്‍ ക്യാംപുകളിലെത്തിച്ചു നിരീക്ഷിക്കും.

അതിര്‍ത്തി അടയ്ക്കുന്നത് ഉള്‍പ്പെടെ കര്‍ശന നടപടികള്‍ 19 സംസ്ഥാനങ്ങള്‍ നടപ്പാക്കി. മഹാരാഷ്ട്രയില്‍ നിരോധനാജ്ഞ ഫലപ്രദമാകാത്തതിനാല്‍ കര്‍ഫ്യൂ പ്രഖ്യാപിച്ചു. തമിഴ്നാട്ടില്‍ നാളെ വൈകിട്ട് 6 മുതല്‍ 31ന് അര്‍ധരാത്രിവരെ നിരോധനാജ്ഞ. ജില്ലാ അതിര്‍ത്തികളും അടയ്ക്കും. 21 സംസ്ഥാനങ്ങളിലും 2 കേന്ദ്രഭരണ പ്രദേശങ്ങളിലുമാണ് കനത്ത ജാഗ്രതാ നടപടികള്‍ നിര്‍ദ്ദേശിച്ചത്. ഇതില്‍ 4 സംസ്ഥാനങ്ങള്‍ അതികര്‍ശന നടപടിയിലേക്കു കടന്നിട്ടില്ല.

കേന്ദ്ര സേന സജ്ജം
നിലവില്‍ 4 കേന്ദ്രങ്ങളാണു സേനകള്‍ സജ്ജമാക്കിയിരിക്കുന്നത്. രോഗം പിടിമുറുക്കിയാല്‍ കൊച്ചി നാവിക താവളത്തിലടക്കം കൂടുതല്‍ കേന്ദ്രങ്ങള്‍ തുറക്കും. സേനാ ഡോക്ടര്‍മാര്‍ക്കും നഴ്സുമാര്‍ക്കുമാണു പരിചരണ ചുമതല.

രാജസ്ഥാനിലെ ജയ്സാല്‍മറില്‍ കരസേനയുടെ 2 ബറ്റാലിയനുകള്‍ തയാറാണ്. 700 പേരെ പാര്‍പ്പിക്കാന്‍ താല്‍ക്കാലിക കേന്ദ്രം സജ്ജമാക്കി. എണ്ണം 1500 വരെ ഉയര്‍ത്താം. നിലവില്‍ ഇവിടെയുള്ളത് 484 പേര്‍. ഹരിയാനയിലെ മനേസറിലും പരിചരണ കേന്ദ്രം സജ്ജമാണ്. അടുത്ത ഘട്ടത്തില്‍ കൊല്‍ക്കത്ത, ചെന്നൈ എന്നിവിടങ്ങളില്‍ കേന്ദ്രങ്ങള്‍ തുറക്കും.

നാവികസേനയുടെ പടിഞ്ഞാറന്‍ കമാന്‍ഡ് ആസ്ഥാനമായ മുംബൈയില്‍ ഐസലേഷന്‍ കേന്ദ്രം ഒരുക്കി. നിലവില്‍, ഇവിടെയുള്ളത് 44 പേര്‍. രോഗം വ്യാപിക്കുന്ന മഹാരാഷ്ട്രയില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കും സൈന്യം ഇറങ്ങും. ഐസലേഷന്‍ കേന്ദ്രങ്ങള്‍ സജ്ജമാക്കുന്നതിനു തയാറാകാന്‍ വിശാഖപട്ടണം (കിഴക്ക്), കൊച്ചി (തെക്ക്) മേഖലാ കമാന്‍ഡ് ആസ്ഥാനങ്ങള്‍ക്കു നിര്‍ദ്ദേശം.

വ്യോമസേനയുടെ യുപി ഹിന്‍ഡന്‍ വ്യോമതാവളത്തില്‍ ഐസലേഷന്‍ സജ്ജീകരണങ്ങള്‍ തയാറാണ്. ഡല്‍ഹി, പടിഞ്ഞാറന്‍ യുപി എന്നിവിടങ്ങളിലെ രോഗബാധിതരെ ഇവിടെ പാര്‍പ്പിക്കും. നിലവില്‍ ഇവിടെയുള്ളത് 58 പേര്‍. ജോര്‍ഹാത് (അസം), കാന്‍പുര്‍, ഗോരഖ്പുര്‍ (യുപി), ഹൈദരാബാദ്, ബെംഗളൂരു എന്നിവിടങ്ങളിലും കേന്ദ്രങ്ങള്‍ തുറക്കാന്‍ സജ്ജം. അവശ്യവസ്തുക്കള്‍, മരുന്നുകള്‍ എന്നിവയുടെ നീക്കത്തിന് ആവശ്യമെങ്കില്‍ സേനയുടെ ചരക്കു വിമാനങ്ങള്‍ ഉപയോഗിക്കും.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category