1 GBP = 93.00 INR                       

BREAKING NEWS

പ്രവാസികള്‍ക്ക് ഇന്ത്യയിലെ ബിസിനസില്‍ നിന്നോ തൊഴിലില്‍ നിന്നോ മുന്‍വര്‍ഷം 15 ലക്ഷം രൂപയില്‍ കൂടുതല്‍ വരുമാനമുണ്ടാവുകയും മറ്റേതെങ്കിലും രാജ്യത്തു നികുതി നല്‍കാതിരിക്കുകയും ചെയ്താല്‍ ഇനി പ്രവാസിയായി കണക്കാക്കില്ല; പ്രവാസികള്‍ക്ക് ഇന്ത്യയില്‍ പ്രതിവര്‍ഷം താമസിക്കാവുന്ന ദിവസപരിധി ബജറ്റ് പ്രഖ്യാപനത്തിന് സമാനമായി 120 ആയി നിലനില്‍ക്കും; വിദേശത്ത് ജോലി ചെയ്യുന്ന സാധാരണക്കാര്‍ക്ക് ചെറിയൊരു ആശ്വാസമായി ഭേദഗതി; പ്രവാസി നിയമം മാറുമ്പോള്‍

Britishmalayali
kz´wteJI³

ന്യൂഡല്‍ഹി: ധനകാര്യ ബില്‍ പാര്‍ലമെന്റ് പാസ്സാക്കുമ്പോഴും ചര്‍ച്ചകളില്‍ നിറയുന്നത് പ്രവാസി പ്രശ്നങ്ങള്‍ തന്നെ. പ്രവാസികള്‍ക്ക് ഇന്ത്യയിലെ ബിസിനസില്‍നിന്നോ തൊഴിലില്‍നിന്നോ മുന്‍വര്‍ഷം 15 ലക്ഷം രൂപയില്‍ കൂടുതല്‍ വരുമാനമുണ്ടാവുകയും മറ്റേതെങ്കിലും രാജ്യത്തു നികുതി നല്‍കാതിരിക്കുകയും ചെയ്താല്‍ പ്രവാസിയായി കണക്കാക്കില്ലെന്ന വ്യവസ്ഥ കൂടി ഉള്‍പ്പെടുത്തിയാണ് ധനബില്‍ പാസാക്കിയത്. പാര്‍ലമെന്റിന്റെ ഇരു സഭകളും ചര്‍ച്ചയില്ലാതെയാണ് ബില്‍ പാസാക്കിയത്.

120 ദിവസത്തില്‍ കൂടുതല്‍ ഇന്ത്യയില്‍ താമസിച്ചാല്‍ പ്രവാസി പദവി നഷ്ടപ്പെടുമെന്നതിനു പുറമെയുള്ള വ്യവസ്ഥയായാണ് ഇത്. വിദേശത്തു നികുതി നല്‍കാത്തവര്‍ക്ക് പ്രവാസി പദവി നഷ്ടമാകുമെന്ന നിര്‍ദ്ദേശം വിവാദമായതിനാലാണ് 15 ലക്ഷമെന്ന അധിക വ്യവസ്ഥ ഭേദഗതിയിലൂടെ ഉള്‍പ്പെടുത്തിയത്. ബജറ്റിനൊപ്പം കഴിഞ്ഞ മാസം 1ന് പാര്‍ലമെന്റില്‍ അവതരിപ്പിച്ച ബില്ലിനു ധനമന്ത്രിതന്നെ 59 ഭേദഗതികള്‍ നിര്‍ദ്ദേശിച്ചു. ഇവയെല്ലാം അംഗീകരിച്ചു. ലോക്സഭയില്‍ എന്‍.കെ. പ്രേമചന്ദ്രനും ഡീന്‍ കുര്യാക്കോസും ഉള്‍പ്പെടെയുള്ളവര്‍ നിര്‍ദ്ദേശിച്ച 13 ഭേദഗഗതികള്‍ തള്ളി. പ്രവാസികള്‍ക്ക് ഇന്ത്യയില്‍ പ്രതിവര്‍ഷം താമസിക്കാവുന്ന ദിവസപരിധി 182 ആയി നിലനിര്‍ത്തണമെന്നായിരുന്നു പ്രേമചന്ദ്രന്റെ നിര്‍ദ്ദേശം. ഇതൊന്നും സര്‍ക്കാര്‍ അംഗീകരിച്ചില്ല.

കന്ദ്ര ബജറ്റിലെ ആദായ നികുതിയുമായി ബന്ധപ്പെട്ട മാറ്റങ്ങള്‍പ്രവാസി ഇന്ത്യക്കാര്‍ക്ക് ഇരുട്ടടിയായിരുന്നു. ബജറ്റിനോടൊപ്പം അവതരിപ്പിച്ച ധനബില്ലില്‍ ഇന്ത്യയില്‍ നികുതി അടയ്ക്കുന്നതിനു വേണ്ട സ്ഥിരവാസി പദവി നിശ്ചയിക്കുന്നതിനാവശ്യമായ വ്യവസ്ഥകള്‍ ഉള്‍ക്കൊള്ളുന്ന ഇന്‍കം ടാക്‌സ് ആക്റ്റ് 1961 - ലെ സെക്ഷന്‍ 6 ഭേദഗതി ചെയ്യാനുള്ള ശുപാര്‍ശ പ്രവാസികളെ രൂക്ഷമായി ബാധിക്കുമെന്ന് വിമര്‍ശനം ഉയര്‍ന്നു. 182-ണ്ടോ അതില്‍ കൂടുതലോ ദിവസം ഇന്ത്യയില്‍ താമസിക്കുന്ന ഇന്ത്യന്‍ പൗരന്മാരേയോ, ഇന്ത്യയില്‍ ജനിച്ച ആളുകളേയോ ആണ് സ്ഥിരവാസികളായി കണക്കാക്കിയിരുന്നത്. ഈ കാലയളവ് 120 ദിവസങ്ങളായി കുറയ്ക്കുന്നതാണ് ഭേദഗതി നിര്‍ദ്ദേശം. സാധാരണ ഗതിയില്‍ ഇന്ത്യയില്‍ താമസിക്കുന്ന ഒരാള്‍ ലോകത്ത് എവിടെ നിന്നും വരുമാനം ഉണ്ടാക്കിയാലും അത് ഇന്ത്യയില്‍ നികുതിക്ക് വിധേയമാണ്. എന്നാല്‍ സ്ഥിരവാസി അല്ലാത്ത ഒരാള്‍ക്ക് ഇതില്‍ ഇളവുണ്ട്. ആ ഇളവാണ് ഇല്ലാതാക്കാന്‍ നീക്കം നടത്തിയത്. ഇതിനെതിരെ വലിയ പ്രതിഷേധം ഉയര്‍ന്നു. സാധാരണക്കാര്‍ക്ക് ഇരുട്ടടിയാണെന്ന് വാദമെത്തി. ഇതോടെയാണ് ചെറിയ ഭേദഗതിക്ക് കേന്ദ്രം തയ്യാറായത്.

പ്രവാസികള്‍ക്ക് ഇന്ത്യയിലെ ബിസിനസില്‍നിന്നോ തൊഴിലില്‍നിന്നോ മുന്‍വര്‍ഷം 15 ലക്ഷം രൂപയില്‍ കൂടുതല്‍ വരുമാനമുണ്ടാവുകയും മറ്റേതെങ്കിലും രാജ്യത്തു നികുതി നല്‍കാതിരിക്കുകയും ചെയ്താല്‍ എന്ന വ്യവസ്ഥ കാരണം ചെറുകിട ജോലികളില്‍ ഏര്‍പ്പെടുത്തുന്ന സാധാരണക്കാരായ പ്രവാസികള്‍ക്ക് നികുതി ലിസ്റ്റില്‍ നിന്ന് ഒഴിഞ്ഞു നില്‍ക്കാന്‍ കഴിയും. ധനകാര്യ ബില്ലിന്റെ വിശദീകരണ കുറിപ്പില്‍ നികുതി വെട്ടിപ്പ് പരിശോധിക്കാനാണെന്നു പറയുന്നുണ്ടെങ്കിലും, ഭൂരിപക്ഷം വരുന്ന, കൃത്യമായി നികുതി നിയമങ്ങള്‍ പാലിക്കുന്ന ആളുകളെയാണ് ഭേദഗതി ബാധിക്കുക എന്ന വാദം സജീവമായിരുന്നു .മധ്യപൂര്‍വേഷ്യന്‍ രാജ്യങ്ങളിലുള്ള ഭൂരിപക്ഷം മലയാളികളും കേരളത്തില്‍ വീടും കുടുംബവും-ബന്ധുക്കളും ഉള്ളവരാണ്. വീട്ടുകാര്യങ്ങള്‍ക്കായി അവര്‍ കേരളത്തില്‍ വരികയും താമസിക്കുകയും ചെയ്യുന്നു. നികുതി വെട്ടിപ്പ് അവരുടെ ലക്ഷ്യമല്ല.

നികുതി ഒഴിവാക്കുന്നതിനു വേണ്ടി രാജ്യം വിടുന്ന കൂട്ടത്തില്‍ പെടുന്നവരല്ല അവര്‍. ഗള്‍ഫ് രാജ്യങ്ങളില്‍ ജോലി ചെയ്യുകയോ ചെറുകിട ബിസിനസ് നടത്തുകയോ ചെയ്യുന്ന മലയാളികള്‍ക്ക് നാട്ടിലുള്ള കുടുംബത്തിന്റെ കാര്യങ്ങള്‍ നോക്കേണ്ട ഉത്തരവാദിത്വമുണ്ട്. സ്ഥിരവാസിയായി കണക്കാക്കാനുള്ള മാനദണ്ഡം 182 ദിവസമായിരുന്നത് 120 ദിവസമായി കുറച്ചപ്പോള്‍ പ്രവാസികള്‍ക്ക് സ്വന്തം നാടിനോടുള്ള സ്‌നേഹത്തിലും കര്‍ത്തവ്യങ്ങളിലുമാണ് കത്തിവെയ്ക്കുന്നത്. എണ്ണക്കമ്പനികളിലും റിഗ്ഗുകളിലും മര്‍ച്ചന്റ് കപ്പലുകളിലും മറ്റും ജോലി ചെയ്യുന്നവരും 120 ദിവസത്തില്‍ കൂടുതല്‍ നാട്ടില്‍ വിവിധ കാരണങ്ങളാല്‍ താങ്ങേണ്ടിവരുന്നവരും ഈ ഭേദഗതിയുടെ ഇരകളാകും എന്നും വിമര്‍ശനമുയര്‍ന്നിരുന്നു. ഈ സാഹചര്യത്തിലാണ് പുതിയ ഭേദഗതി സര്‍ക്കാര്‍ തന്നെ കൊണ്ടു വരുന്നത്. കഠിനാദ്ധ്വാനത്തിലൂടെ സമ്പാദിക്കുന്ന പണം ജന്മനാട്ടിലേയ്ക്ക് കൊണ്ടുവരുന്ന സാധാരണക്കാരായ പ്രവാസികളെ കടന്നാക്രമിക്കരുത് എന്ന കേരളത്തിന്റെ ആവശ്യം തത്വത്തില്‍ അംഗീകരിക്കുകയാണ് കേന്ജ്ര സര്‍ക്കാര്‍.

ഗള്‍ഫ് രാജ്യങ്ങളിലെ പ്രവാസി മലയാളികള്‍ അയക്കുന്ന പണമാണ് കേരളത്തിന്റെ സമ്പദ് വ്യവസ്ഥയുടെ വലിയ കൈത്താങ്ങ്. ഈ ഭേദഗതി അതുകൊണ്ട് തന്നെ കേരളത്തിന്റെ സമ്പദ് വ്യവസ്ഥയെ പ്രതികൂലമായി ബാധിക്കുമെന്നത് നിസ്സംശയമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വിശദീകരിച്ചിരുന്നു. നികുതി വെട്ടിപ്പ് പരിശോധിക്കാനെന്ന പേരില്‍ നടപ്പിലാക്കുന്ന ഈ ഭേദഗതി വിദേശത്ത് കഷ്ടപ്പെട്ട് രാജ്യത്തിനായി വിദേശനാണ്യം സമ്പാദിക്കുന്ന സാധാരണക്കാരന്റെ വയറ്റത്തടിക്കുന്നതാണ്. ഈ ഭേദഗതി നടപ്പിലാക്കാനുള്ള നീക്കത്തില്‍ നിന്നും കേന്ദ്ര സര്‍ക്കാര്‍ പിന്തിരിയണമെന്നും മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു. ഇതെല്ലാം ഉള്‍ക്കൊണ്ടാണ് ചെറിയ മാറ്റത്തിന് കേന്ദ്ര ധനമന്ത്രി തയ്യാറായത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category