1 GBP = 93.00 INR                       

BREAKING NEWS

ഇറ്റലിയിലെ വാര്‍ത്തകള്‍ കണ്ട് ഞെട്ടേണ്ട; ഞങ്ങള്‍ക്കും കൊറോണ വന്നതാണ്; ഈ രോഗം ഒരു വലിയ സംഭവം ഒന്നുമല്ല; ഇറ്റലിയിലെ പല മലയാളികള്‍ക്കും രോഗം വന്നിട്ടുണ്ട്; രോഗം വന്നാല്‍ സംഭവിക്കുന്നത് ഇങ്ങനെയൊക്കെയാണ്: കൊറോണ ബാധിച്ച ഈ മലയാളിക്കും ഭാര്യയ്ക്കും പറയാനുള്ളത് ഇങ്ങനെയൊക്കെ

Britishmalayali
kz´wteJI³

ലോകം മുഴുവനും കത്തിപ്പടര്‍ന്നു കൊണ്ടിരിക്കുന്ന കോവിഡ് 19 എന്ന കൊലയാളി വൈറസിനെ കുറിച്ചുള്ള ആശങ്കയിലാണ് ഇപ്പോള്‍ മലയാളികള്‍. ദിവസം തോറും കേരളത്തില്‍ റിപ്പോര്‍ട്ട് ചെയ്യുന്ന കൊറോണ കേസുകളുടെ എണ്ണം വര്‍ദ്ധിച്ചു വരുന്നതിന് അനുസരിച്ച് മലയാളികളുടെ നെഞ്ചിടിപ്പും കൂടുകയാണ്. കൊറോണ ബാധിച്ച് ലോകത്ത് ഏറ്റവും കൂടുതല്‍ പേര്‍ മരിച്ചത് ഇറ്റലിയിലാണ്. ദിവസവും 500ന് മുകളില്‍ മരണമാണ് ഇവിടെ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഈ സാഹചര്യത്തിലാണ് ഇറ്റലിയിലെ ഒരു മലയാളി യുവാവ് കൊറോണയെ കുറിച്ച് വ്യക്തമാക്കി രംഗത്ത് എത്തിയിരിക്കുന്നത്.

ഇറ്റലിയിലെ ആരോഗ്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ടിനു എം. സിമി എന്ന യുവാവാണ് തനിക്കും ഭാര്യയ്ക്കും കൊറോണ പിടിപെട്ടതായി വ്യക്തമാക്കിയിരിക്കുന്നത്. ഫേസ്ബുക്കിലൂടെയാണ് ടിനു തന്റെ കൊറോണ രോഗത്തെ കുറിച്ചും മലയാളികള്‍ അത്രമേല്‍ ഭയപ്പെടേണ്ടതില്ലെന്നും വ്യക്തമാക്കി രംഗത്ത് എത്തിയിരിക്കുന്നത്. ഏറ്റവും കൂടുതല്‍ കൊറോണ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത വടക്കന്‍ ഇറ്റലിയിലെ റെജിയോ എമിലിയ എന്ന സ്ഥലത്തെ ഓള്‍ഡ് ഏജ് ഹോമിലെ ജീവനക്കാരാണ് ടിനുവും ഭാര്യയും. കെയര്‍ ഹോമിലെ ഒരു ഹാര്‍ട്ട് പേഷ്യന്റുമായി നിരന്തരമുണ്ടായ സമ്പര്‍ക്കമാണ് ഇരുവര്‍ക്കും കൊറോണ സമ്മാനിച്ചത്. കൊറോണയെ കുറിച്ച് ടിനു പറയുന്നത് ഇങ്ങനെ.

മരിച്ചവരില്‍ ഏറെയും പ്രായം ചെന്നവരാണ്, ചെറുപ്പക്കാര്‍ വളരെ കുറവ്. നമ്മുടെ നാട്ടിലേതു പോലെയല്ല ഇവര്‍ മിക്കവരും താമസിക്കുന്നത് വൃദ്ധസദനങ്ങളില്‍ ആണ്. 800 ആളുകള്‍ വരെ താമസിക്കുന്ന വൃദ്ധസദനങ്ങള്‍ ഉണ്ട്. ഇതാണ് പ്രശ്‌നം. ടിനുവും ഭാര്യയും ജോലി ചെയ്യുന്ന വൃദ്ധസദനത്തിലെ രോഗിയില്‍ നിന്നാണ് രണ്ടു പേര്‍ക്കും രോഗം പകര്‍ന്നിട്ടുള്ളത്. ഇരുവരോടും വീട്ടില്‍ വിശ്രമിക്കാണ് ആരോഗ്യ വിദഗ്ദര്‍ പറഞ്ഞിരിക്കുന്നത്. മെഡിക്കല്‍ ടീം വീട്ടില്‍ വന്ന് ആവശ്യമായ നിര്‍ദേശങ്ങള്‍ തരും. മെഡിക്കല്‍ അസിസ്റ്റന്‍സ് വേണമെങ്കില്‍ അതും തരും. വീട്ടില്‍തന്നെ ഇരിക്കുന്നതാണ് നമ്മള്‍ക്കും രാജ്യത്തിനും നല്ലത്.

ആദ്യം വൈഫിനാണ് ചെറിയ ലക്ഷണങ്ങള്‍ കാണിച്ചു തുടങ്ങിയത്. പനിയോടെ ചെറിയ ശ്വാസം മുട്ടല്‍ പോലെയുള്ള ഒരു അവസ്ഥയായിരുന്നു. അവള്‍ക്ക് രോഗലക്ഷണങ്ങള്‍ കണ്ടതിന്റെ അടുത്ത ദിവസം എനിക്ക് അതിനേക്കാള്‍ കൂടുതലായി രോഗലക്ഷണങ്ങള്‍ കാണിക്കാന്‍ തുടങ്ങി. ശക്തിയായ വരണ്ട ചുമ, ശ്വാസം മുട്ടലോടെയായിരുന്നു തുടക്കം. രാത്രിയോടെ പനിയും ആയി. (ചുമ, ശ്വാസം മുട്ടല്‍, പനി, അരുചി തോന്നുക ഇവയാണ് കൊറോണയുടെ ലക്ഷണങ്ങള്‍, ചിലരില്‍ ശരീര വേദനയും ഉണ്ടാകാം) രാവിലെ ജോലിക്ക് പോകേണ്ടിയിരുന്നതുകൊണ്ട് വിളിച്ചു പറഞ്ഞപ്പോള്‍ കുട്ടികളുടെ കോണ്ടാക്ട് ഒഴിവാക്കി വീട്ടിലിരുന്നു കൊള്ളാന്‍ അവര്‍ നിര്‍ദ്ദേശം തന്നു. മെഡിക്കല്‍ ടീം വീട്ടിലെത്തി സ്വാബ് ശേഖരിക്കുകയായിരുന്നു.

നിലവില്‍ ആറും രണ്ടും വയസ്സുള്ള കുട്ടികള്‍ സുഖമായിരിക്കുന്നു. രോഗലക്ഷണങ്ങള്‍ ഒന്നും തന്നെയില്ല. അവരെ അടുത്തു വരുന്നതില്‍ നിന്നും മാറ്റി നിര്‍ത്താന്‍ കഴിയുന്നതും ഞങ്ങള്‍ രണ്ടാളും ശ്രമിക്കുന്നുണ്ടെങ്കിലും ഇതിന്റെ ഗൗരവമറിയാത്ത കുഞ്ഞുമക്കള്‍ ഇതിനോട് ഒട്ടും സഹകരിക്കുന്നില്ല. പിന്നെ മാസ്‌ക്, മെിശശ്വേലൃ ഒക്കെ വച്ച് തല്‍ക്കാലം അഡ്ജസ്റ്റ് ചെയ്തുപോകുന്നു.

ഇറ്റലിയിലെ മലയാളികള്‍ മിക്കവരും ആരോഗ്യ രംഗവുമായി ബന്ധപ്പെട്ട് ജോലി ചെയ്യുന്നവരാണ്. ചിലര്‍ക്കൊക്കെ രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. അവര്‍ മിക്കവരും വീടുകളില്‍ ഐസൊലേഷനില്‍ ആണ്. പരിചയക്കാരില്‍ ഒരാള്‍ മാത്രമാണ് ഹോസ്പിറ്റലില്‍ അഡ്മിറ്റ് ആയിട്ടുള്ളൂ. രോഗം ഭേദമായിട്ട് തിരിച്ചു ജോലിയില്‍ പ്രവേശിക്കാന്‍ കാത്തിരിക്കുകയാണ് ഞങ്ങള്‍ എല്ലാവരും. ഇവിടുത്തെ കാര്യങ്ങള്‍ കേട്ടിട്ട് നാട്ടില്‍ ആരും പേടിക്കേണ്ട. ആരോഗ്യമുള്ള ശരീരത്തില്‍ കൊറോണ വൈറസിനു വലിയ ആഘാതങ്ങള്‍ ഒന്നും വരുത്താന്‍ സാധിക്കില്ല എന്നാണ് ടിനു പറയുന്നത്.

വീട്ടിലെ ദൈനംദിന കാര്യങ്ങള്‍ ഒക്കെ തന്നെയും ഭംഗിയായി നടക്കുന്നുണ്ട്. എന്റെ അസുഖവിവരം പറഞ്ഞു ഡോക്ടറുടെ ക്ലിനിക്കിലേക്ക് ഫോണ്‍ ചെയ്തപ്പോള്‍ പ്രിസ്‌ക്രിപ്ഷന്‍ എഴുതിയ ഡോക്ടര്‍ അത് എന്റെ വീട്ടില്‍ കൊണ്ടുതന്ന് സഹായിച്ചു. വീട്ടിലേക്ക് മരുന്നോ സൂപ്പര്‍ മാര്‍ക്കറ്റില്‍ നിന്നുള്ള സാധനങ്ങളോ വേണമെങ്കില്‍ വാങ്ങാന്‍ സൗജന്യമായി സഹായിക്കുന്ന വോളന്റിയേഴ്‌സ് ഇവിടെയുണ്ട്. അവരുടെ കോണ്ടാക്ട് നമ്പറുകള്‍ എല്ലാ ബില്ഡിങ്ങുകളുടെയും താഴെ ഒട്ടിച്ചു വച്ചിട്ടുണ്ട്.

ഇറ്റലിയില്‍ ഇത്രയും മരണ സംഖ്യ ഉയരാന്‍ ചില കാരണങ്ങളുണ്ട്. ലോകത്ത് ജപ്പാന്‍ കഴിഞ്ഞാല്‍ ഏറ്റവും ആയുര്‍ദൈര്‍ഘ്യമുള്ള രാജ്യമാണ് ഏറ്റവും ശുദ്ധമായ ഭക്ഷണം ലഭിക്കുന്ന ഇറ്റലി. ഇവിടെ മിക്ക ആളുകളും മരിക്കുന്ന പ്രായം എന്നത് 90-95 ഒക്കെയാണ്. ഈ പ്രായത്തില്‍ പെട്ടവര്‍ക്ക് കൊറോണ ബാധിച്ചാല്‍ എന്താവും അവസ്ഥ എന്ന് ഊഹിക്കാമല്ലോ. കൊറോണ ബാധയേറ്റു മരണമടഞ്ഞ ചെറുപ്പക്കാരുടെ എണ്ണം ഇവിടെ തീരെ കുറവാണ്, അവര്‍ക്ക് മറ്റു ശാരീരിക പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നതായും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ചൈന പുറത്തു വിട്ട റിപ്പോര്‍ട്ടുകള്‍ പ്രകാരം വന്ന എണ്‍പത് ശതമാനം പേര്‍ക്കും പനിയും ചുമയുമായി കൊറോണ വന്നു പോകുമെന്നും പതിനഞ്ചു ശതമാനം പേര്‍ക്ക് മാത്രമേ അപകട നിലയിലേക്കും പിന്നെയുള്ള അഞ്ചു ശതമാനം പേര്‍ മാത്രമാണ് അപകടത്തിലാകുക എന്നും പറയുന്നു.

പ്രായം കൂടിയവര്‍ ഒഴികെ കൊറോണ ബാധയേല്‍ക്കുന്ന മിക്കവരും ജീവിതത്തിലേക്ക് തിരികെ വരുന്നുണ്ട്, എന്റെ സുഹൃത്തുക്കള്‍ ഉള്‍പ്പെടെ. കൊറോണ വരാതിരിക്കാന്‍ ശ്രമിക്കുക, ആരോഗ്യ സംഘടനകള്‍ അനുശാസിക്കുന്ന മാര്‍ഗ്ഗരേഖകള്‍ പാലിക്കുക. ഞങ്ങളെക്കുറിച്ച് നിങ്ങളാരും ഒട്ടും ആശങ്കപ്പെടേണ്ട ഒരു കാര്യവുമില്ല, ഞങ്ങള്‍ സുരക്ഷിതരായിരിക്കും. ഞങ്ങള്‍ ചെയ്യുന്നത് ഞങ്ങളുടെ ജോലിയായതുകൊണ്ടു തന്നെ മരണം 5000 അല്ല 50000 ആയാലും അണുബാധയെ കുറിച്ച് ഒരു ബേജാറുമില്ലാതെ ജീവന്‍ ബാക്കിയുള്ളിടത്തോളം ഈ ജോലി തുടര്‍ന്നുകൊണ്ടേയിരിക്കും. പിന്നെയും കൊറോണ വരുകയാണെങ്കില്‍ വരുന്നിടത്തു വച്ചു കാണുക, അത്ര തന്നെ. ടിനു പറയുന്നു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category