1 GBP = 97.40 INR                       

BREAKING NEWS

ഗോവയിലും കോയമ്പത്തൂരിലും ടൂര്‍ കഴിഞ്ഞ് എത്തിയത് ഏതാനും ദിവസം മുമ്പ്; ഇവര്‍ താമസിക്കുന്നത് ഒരു മുറിയില്‍ പതിനഞ്ച് പേരെന്ന നിലയില്‍; ഷോറൂമിലെ ജീവനക്കാരെ കുത്തി നിറച്ച് താമസിപ്പിച്ചിരിക്കുന്നത് എസ് എല്‍ തിയേറ്ററിന് അടുത്തുള്ള ഗോഡൗണില്‍; ഇത് സോഷ്യല്‍ ഡിസ്റ്റന്‍സിംഗിന് എതിരെന്ന് നാട്ടുകാര്‍; തിരുവനന്തപുരത്തെ പോത്തീസ് കൊറോണ വിവാദത്തില്‍

Britishmalayali
എം മനോജ് കുമാര്‍

തിരുവനന്തപുരം: തിരുവനന്തപുരത്തെ പോത്തീസ് ഷോ റൂം ജീവനക്കാരെ എസ്എല്‍ തിയേറ്ററിനടുത്തുള്ള ഗോഡൗണില്‍ തിങ്ങിപ്പാര്‍പ്പിച്ചിരിക്കുന്നത് വിവാദമാകുന്നു. ഒരു മുറിയില്‍ പതിനഞ്ചു പേര്‍ വരെയാണ് തിങ്ങിപ്പാര്‍ക്കുന്നത്. സോഷ്യല്‍ ഡിസ്റ്റന്‍സിങ് കൊറോണ പടരാതിരിക്കാനുള്ള ഏറ്റവും മികച്ച മുന്‍കരുതലായി നിലനില്‍ക്കുമ്പോള്‍ തന്നെയാണ് ഇത്രയും പേരെ ഒരു ഗോഡൗണില്‍ തിങ്ങിപ്പാര്‍ച്ചിരിക്കുന്നത്. ഇവര്‍ ഏതാനും ദിവസം മുമ്പാണ് ഗോവ, കോയമ്പത്തൂര്‍ ടൂര്‍ കഴിഞ്ഞു വന്നത്. ഇവരെ തന്നെയാണ് യാതൊരു സുരക്ഷാ നിര്‍ദ്ദേശങ്ങളും പാലിക്കാതെ ഒരു മുറിയില്‍ തിങ്ങിപ്പാര്‍പ്പിച്ചിരിക്കുന്നത്. സംഭവം കോര്‍പറേഷന്‍ അധികൃതരെ ഞെട്ടിച്ചിട്ടുണ്ട്.

വിവരം അറിഞ്ഞയുടന്‍ തന്നെ കോര്‍പറേഷന്‍ റെയിഡിനു ഉത്തരവിട്ടിട്ടുണ്ട്. സംഭവം ഞങ്ങള്‍ വൈകിയാണ് അറിഞ്ഞത്. രാവിലെ തന്നെ കോര്‍പറേഷന്‍ ആരോഗ്യവിഭാഗം റെയിഡ് നടത്തും. യുക്തമായ നിയമപരമായ നടപടികളും ഇതിനൊപ്പം സ്വീകരിക്കും-കോര്‍പറേഷന്‍ ആരോഗ്യവിഭാഗം സ്റ്റാന്‍ഡിങ് കമ്മറ്റി ചെയര്‍മാന്‍ ഐ.പി.ബിനു മറുനാടനോട് പറഞ്ഞു. സംഭവം ഞങ്ങളെ ഞെട്ടിച്ചിട്ടുണ്ട്. കര്‍ശനമായ നടപടികളും നിര്‍ദ്ദേശങ്ങളുമാണ് കൊറോണ കാര്യത്തില്‍ കോര്‍പ്പറേഷന്‍ പുറപ്പെടുവിച്ചത്. സര്‍ക്കാര്‍ നിര്‍ദ്ദേശങ്ങള്‍ വേറെയും നടപ്പിലാകുന്നുണ്ട്. എന്തായാലും ഈ രീതിയില്‍ വേറെ ഏതെങ്കിലും സ്ഥാപനങ്ങള്‍ ജീവനക്കാരെ തിങ്ങിപ്പാര്‍പ്പിച്ചതായി അന്വേഷിക്കുന്നുണ്ട്. അവിടങ്ങളിലും റെയ്ഡ് നടത്തും-ബിനു പറയുന്നു.

സോഷ്യല്‍ ഡിസ്റ്റന്‍സിങ് ആണ് കൊറോണ വ്യാപനം തടയുന്ന കാര്യത്തില്‍ ഫലപ്രദമായി മാറുന്നത്. ഇതെല്ലാം അറിഞ്ഞിട്ടും സ്ഥാപനങ്ങളും വ്യക്തികളും അലംഭാവം തുടരുന്നതില്‍ സര്‍ക്കാരിനെ അസ്വസ്ഥമാക്കുന്നുണ്ട്. കാസര്‍കോട് ഇനി ജനങ്ങള്‍ അനാവശ്യമായി പുറത്തിറങ്ങിയാല്‍ നേരിടും എന്ന് തന്നെയാണ് മുഖ്യമന്ത്രി പ്രഖ്യാപിച്ചത്. കാസര്‍കോട് സ്ഥിതിഗതികള്‍ കൈവിട്ടുപോകും എന്ന അവസ്ഥ വന്നതിനെ തുടര്‍ന്നാണ് സര്‍ക്കാര്‍ കടുത്ത നിര്‍ദ്ദേശം കാസര്‍കോടിന് പ്രത്യേകമായി നല്‍കിയത്.

കൊച്ചി കമ്മിഷണര്‍ ഐജി വിജയ് സാഖറെയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പൊലീസ് നടപടി ഏകോപിപ്പിക്കുന്നത്. വിജയ് എസ് സാഖറെയുടെ നേതൃത്വത്തില്‍ നാല് മുതിര്‍ന്ന ഓഫീസര്‍മാരെയാണ് നിയോഗിച്ചത്. കൊറോണ കാര്യത്തില്‍ അടുത്ത മൂന്നു നാല് ദിവസങ്ങള്‍ അതി നിര്‍ണ്ണായകമെന്നാണ് സര്‍ക്കാര്‍ പ്രഖ്യാപിച്ചത്. കേരളം ലോക്ക് ഡൗണിലേക്ക് നീങ്ങുകയും ചെയ്തിട്ടുണ്ട്. കൊറോണ പ്രശ്നത്തില്‍ സമൂഹവ്യാപനം തടയാനുള്ള മുന്‍കരുതല്‍ എന്ന രീതിയിലാണ് സംസ്ഥാനമൊട്ടാകെ നിര്‍ദ്ദേശങ്ങള്‍ നടപ്പാക്കിയിരിക്കുന്നത്.

കൊറോണ വ്യാപനം തടയുന്നതിന്റെ ഭാഗമായി പൂര്‍ണ്ണമായും അടച്ച സംസ്ഥാനത്തെ ആറ് ജില്ലകളില്‍ കടുത്ത നിയന്ത്രണവും വന്നിട്ടുണ്ട്. കാസര്‍കോട്, കോഴിക്കോട്, വയനാട്, മലപ്പുറം, എറണാകുളം, പത്തനംതിട്ട എന്നീ ജില്ലകളില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്. സംസ്ഥാനം ഇത്ര കടുത്ത നിയന്ത്രണങ്ങളില്‍ കൂടി കടന്നു പോവുമ്പോഴാണ് ഭരണസിരാകേന്ദ്രമായ സെക്രട്ടറിയെറ്റിനു തൊട്ടു മുന്‍പുള്ള പോത്തീസ് അധികൃതര്‍ എല്ലാ നിയന്ത്രണങ്ങളും ലംഘിച്ച് ജീവനക്കാരെ തിങ്ങിവിങ്ങി ഒരു ഗോഡൗണില്‍ താമസിപ്പിച്ചിരിക്കുന്നത്. സമൂഹ വ്യാപനത്തിനുള്ള സാധ്യത പരിഗണിച്ച് ബാറുകളും അടച്ചിട്ടുണ്ട്. ബവ്കോ വില്‍പന ശാലകള്‍ അടയ്ക്കുന്നതു സര്‍ക്കാരിന്റെ വരുമാനത്തെ ബാധിക്കുമെന്നതിനാല്‍ ക്യൂ കോംപ്ലക്സ് ഉള്‍പ്പെടെ തയാറാക്കിക്കൊണ്ടു കാസര്‍കോട് ഒഴികെയുള്ള ജില്ലകളില്‍ തുറന്നു വയ്ക്കാനാണ് മന്ത്രിസഭാ യോഗം തീരുമാനിച്ചത്.

ക്വാറന്റൈന്‍ ചെയ്യപ്പെട്ടവര്‍ പുറത്തിറങ്ങി നടക്കുന്ന സാഹചര്യത്തില്‍ സംസ്ഥാനം സ്തംഭിപ്പിക്കുകയാണു മാര്‍ഗമെന്ന് മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ കൂടിയ അവലോകന യോഗം വിലയിരുത്തിയിരുന്നു. . സംസ്ഥാനത്തെ പത്ത് ജില്ലകള്‍ അടച്ചു പൂട്ടാനുള്ള തീരുമാനം വൈകിക്കരുതെന്നു കേന്ദ്രസര്‍ക്കാരും നിര്‍ദ്ദേശിച്ചിരുന്നു. പുതിയതായി റിപ്പോര്‍ട്ട് ചെയ്ത 28 പേരില്‍ 25 പേരും വിദേശത്തു നിന്നെത്തിയവരാണെന്നും സര്‍ക്കാര്‍ അറിയിപ്പ് പുറത്തുവിട്ടിട്ടുണ്ട്.

കഴിഞ്ഞ രണ്ടു ദിവസം രോഗികളുടെ എണ്ണത്തിലുണ്ടായ വര്‍ധന സമൂഹ വ്യാപനത്തിന്റെ സൂചനയാണെന്നു മന്ത്രിസഭാ യോഗം വിലയിരുത്തിയിരുന്നു. ഞായറാഴ്ച 15 പേര്‍ക്കു രോഗമുണ്ടെന്നാണു കണ്ടെത്തിയതെങ്കില്‍ ഇന്നലെ അത് ഇരട്ടിയോളമായി. ഒരാഴ്ചയ്ക്കുള്ളില്‍ ഇതു തടയാന്‍ സാധിച്ചില്ലെങ്കില്‍ അപകടകരമായ രീതിയില്‍ വ്യാപിക്കും-ഇതാണ് സര്‍ക്കാര്‍ കണക്കുകൂട്ടല്‍. ഇതിനനുസരിച്ചുള്ള നടപടികളാണ് ഏര്‍പ്പെടുത്തിക്കൊണ്ടിരിക്കുന്നത്. ഈ സാഹചര്യത്തിലാണ് സമൂഹവ്യാപനം തടയാനുള്ള ഫലപ്രദമായ നിര്‍ദ്ദേശം എന്ന രീതിയിലാണ് സംസ്ഥാനം ലോക്ക് ഡൗണ്‍ ചെയ്തിരിക്കുന്നത്.

രണ്ടോ മൂന്നോ ദിവസം കൊണ്ടു വ്യാപനം തടയാനുള്ള നടപടികളാണു വരുന്നത്. മുഴുവന്‍ ജില്ലകളും അടച്ചിട്ടു പൂര്‍ണമായി സ്തംഭിപ്പിക്കുന്നതിനെ ഭൂരിപക്ഷം മന്ത്രിമാരും എതിര്‍ത്തിരുന്നു. അങ്ങനെ ചെയ്താല്‍ ഭക്ഷണ സാധനങ്ങളുടെ ലഭ്യത പ്രശ്നമാകുമെന്നും സാധാരണക്കാരും പാവപ്പെട്ടവരും ബുദ്ധിമുട്ടുമെന്നും അവര്‍ ചൂണ്ടിക്കാട്ടി. ഇതിന്റെ പാശ്ചാത്തലത്തിലാണ് ഏറ്റവും ഗുരുതരമായ കാസര്‍കോട് ജില്ല പൂര്‍ണമായി അടച്ചിടാനും നടപടികള്‍ മറ്റു ജില്ലകളിലേക്ക് വ്യാപിപ്പിക്കാനും മന്ത്രിസഭായോഗത്തില്‍ തീരുമാനം വന്നത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category