1 GBP = 93.00 INR                       

BREAKING NEWS

ലോക്ക് ഡൗണിന് ഇടയിലും കടുത്ത നിയന്ത്രണവുമായി സര്‍ക്കാര്‍; അഞ്ച് ജില്ലകളില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു; നടപടി കാസര്‍കോട്, കോഴിക്കോട്, വയനാട്, മലപ്പുറം, എറണാകുളം ജില്ലകളില്‍; ഒരു സ്ഥലത്തും അഞ്ചിലധികം ആളുകള്‍ കൂട്ടം കൂടി നില്‍ക്കുവാന്‍ പാടില്ല; മുന്‍കരുതലിന്റെ ഭാഗമായി ലക്ഷദ്വീപ് അടച്ചു; പുറമെനിന്ന് ആളുകള്‍ക്ക് ദ്വീപില്‍ പ്രവേശനം നല്‍കില്ലെന്ന് ലക്ഷദ്വീപ് ഭരണകൂടം; നാട്ടിലെത്തിയ പ്രവാസികള്‍ പുറത്തിറങ്ങിയാല്‍ പാസ്പോര്‍ട്ട് കണ്ടുകെട്ടും; കോവിഡിനെ അതിജീവിക്കാന്‍ കര്‍ശന നടപടികള്‍ തുടരുന്നു

Britishmalayali
kz´wteJI³

കൊച്ചി: കൊറോണ വൈറസ് വ്യാപനം തടയുന്നതിന്റെ ഭാഗമായി കടുത്ത നിയന്ത്രണങ്ങളിലേക്ക് കടന്നു സംസ്ഥാന സര്‍ക്കാര്‍. ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതിന് പിന്നാലെ ആറ് ജില്ലകളില്‍ കടുത്ത നിയന്ത്രണം. കാസര്‍കോട്, കോഴിക്കോട്, വയനാട്, മലപ്പുറം, എറണാകുളം, എന്നീ ജില്ലകളില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്. കാസര്‍കോടും കോഴിക്കോടും ഞായറാഴ്ച തന്നെ നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നു. മറ്റു ജില്ലകളില്‍ തിങ്കളാഴ്ച രാത്രിയിലാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്. എറണാകുളത്ത് കളക്ടറുടെ പ്രഖ്യാപനം വന്നപ്പോള്‍ പുലര്‍ച്ചെ ഒരു മണിയായി. ഈ മാസം 31ന് അര്‍ദ്ധരാത്രി വരെ നിരോധനാജ്ഞ ഉത്തരവിന് പ്രാബല്യമുണ്ടാകും. അതിനിടെ നിരീക്ഷണത്തിലിറക്കവേ പ്രവാസികള്‍ പുറത്തിറങ്ങിയാല്‍ പാസ്പോര്‍ട്ട് കണ്ടുകെട്ടാനും നടപടി സ്വീകരിക്കും. അതുകൊണ്ട് പ്രവാസികള്‍ കൂടുതല്‍ ഉത്തരവാദിത്തതോടെ പെരുമാറണമെന്ന് അധികാരികള്‍ അറിയിച്ചു.


നിരോധനാജ്ഞ പ്രഖ്യാപിച്ച് അഞ്ച് ജില്ലകളില്‍ താഴെ പറയുന്ന നിയന്ത്രണങ്ങളാകും ഉണ്ടാകുക. ആളുകഖല്‍ കൂട്ടം കൂടുന്നതിന് നിയന്ത്രണം ഉണ്ടാകും. മാത്രമല്ല, ആളുകള്‍ കൂട്ടംകൂടാന്‍ ഇടയുള്ള സ്ഥാപനങ്ങളിലും നിയന്ത്രണങ്ങള്‍ ഉണ്ടാകും.

നിയന്ത്രണങ്ങള്‍ ഇങ്ങനെ:
1. ജില്ലയില്‍ ഒരു സ്ഥലത്തും അഞ്ചിലധികം ആളുകള്‍ കൂട്ടം കൂടി നില്‍ക്കുവാന്‍ പാടില്ല.

2. സ്‌കൂളുകള്‍, കോളേജുകള്‍, മറ്റെല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, മതപഠന കേന്ദ്രങ്ങള്‍ എന്നിവടങ്ങളില്‍ ക്ലാസ്സുകള്‍, ചര്‍ച്ചകള്‍, ക്യാമ്പുകള്‍, പരീക്ഷകള്‍, ഇന്റര്‍വ്യൂകള്‍, ഒഴിവുകാല വിനോദങ്ങള്‍, ടൂറുകള്‍ എന്നിവ സംഘടിപ്പിക്കുന്നത് നിരോധിച്ചിരിക്കുന്നു

3. ആശുപത്രികളില്‍ സന്ദര്‍ശകര്‍, കൂട്ടിരിപ്പുകാര്‍ ഒന്നിലധികം പേര്‍ എത്തുന്നത് എന്നിവ നിരോധിച്ചിരിക്കുന്നു.

4. ടൂര്‍ണ്ണമെന്റുകള്‍, മത്സരങ്ങള്‍, വ്യായാമ കേന്ദ്രങ്ങള്‍, ജിംനേഷ്യം, ടര്‍ഫ് ഗ്രൗണ്ടുകള്‍ മുതലായവ പ്രവര്‍ത്തിക്കുന്നത് നിരോധിച്ചിരിക്കുന്നു.

5. എല്ലാത്തരം പ്രകടനങ്ങള്‍, ധര്‍ണ്ണകള്‍, മാര്‍ച്ചുകള്‍, ഘോഷയാത്രകള്‍, ഉത്സവങ്ങള്‍ ആരാധനാലയങ്ങളിലെ പ്രത്യേക പ്രാര്‍ത്ഥനകള്‍/ കൂട്ട പ്രാര്‍ത്ഥനകള്‍ എന്നിവ നടത്തുന്നത് നിരോധിച്ചിരിക്കുന്നു.

6. ഹാര്‍ബറുകളിലെ മത്സ്യലേല നടപടികള്‍ നടത്തുന്നത് നിരോധിച്ചിരിക്കുന്നു. പകരമായി സര്‍ക്കാര്‍ നിര്‍ദ്ദേശിക്കുന്ന മാനദണ്ഡപ്രകാരം ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ നിശ്ചയിക്കുന്ന നിരക്കില്‍ മത്സ്യ വില്‍പ്പന നടത്തേണ്ടതാണ്. മത്സ്യ വില്‍പനയുമായി ബന്ധപ്പെട്ട് യാതൊരു കാരണവശാലും അഞ്ച് പേരില്‍ കൂടുതല്‍ ഒരേ സമയം ഒരു കേന്ദ്രത്തില്‍ കൂട്ടം കൂടുവാന്‍ പാടുള്ളതല്ല.

7. എല്ലാ ടൂറിസം കേന്ദ്രങ്ങളിലേയ്ക്കും, ബീച്ചുകളിലേയ്ക്കുമുള്ള സഞ്ചാരികളുടെ പ്രവേശനം നിരോധിച്ചിരിക്കുന്നു.

8. വിവാഹങ്ങളില്‍ ഒരേസമയം പത്തില്‍ കൂടുതല്‍ പേര്‍ ചടങ്ങ് നടക്കുന്ന സമയത്ത് ഉണ്ടാകുവാന്‍ പാടില്ല. വിവാഹ തിയ്യതിയും സ്ഥലവും മുന്‍കൂട്ടി ബന്ധപ്പെട്ട വില്ലേജാഫീസിലും പൊലീസ് സ്റ്റേഷനിലും അറിയിക്കേണ്ടതാണ്. ചടങ്ങുകള്‍ വീട്ടില്‍ തന്നെ നടത്തുവാന്‍ ശ്രമിക്കേണ്ടതാണ്.

9.'ബ്രെയ്ക് ദ ചെയിന്‍' ഉറപ്പ് വരുത്തുന്നതിനായി എല്ലാ വ്യാപാര സ്ഥാപനങ്ങളിലും ഹോട്ടലുകളിലും ഉപഭോക്താക്കള്‍ക്കായി സോപ്പും സാനിട്ടൈസറും പ്രവേശന കവാടത്തില്‍ സജ്ജീകരിക്കേണ്ടതാണ്.

10. വന്‍കിട ഷോപ്പിങ് മാളുകള്‍, സൂപ്പര്‍ മാര്‍ക്കറ്റുകള്‍ മറ്റ് മാര്‍ക്കറ്റുകള്‍ എന്നിവയിലുള്ള കേന്ദ്രീകൃത ഏയര്‍ കണ്ടീഷന്‍ സംവിധാനം നിര്‍ത്തി വെയ്ക്കേണ്ടതും പകരം ഫാനുകള്‍ ഉപയോഗിക്കേണ്ടതുമാണ്. ഇത്തരം സ്ഥലങ്ങളില്‍ വ്യക്തികള്‍ തമ്മില്‍ ചുരുങ്ങിയത് ഒരു മീറ്റര്‍ അകലം പാലിക്കുന്ന തരത്തില്‍ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തേണ്ടതാണ്. ഫോണില്‍ക്കൂടി ഓര്‍ഡറുകള്‍ സ്വീകരിച്ച് അവശ്യ സാധനങ്ങള്‍ ഉപഭോക്താക്കളുടെ വീടുകളിലേയ്ക്ക് വിതരണം ചെയ്യുന്നതിനുള്ള നടപടികള്‍ സ്വീകരിക്കേണ്ടതാണ്.

മേല്‍ പറഞ്ഞ നിബന്ധനകള്‍ പാലിക്കപ്പെടേണ്ടത് സ്ഥാപന മേധാവികളുടെയും പൗരന്മാരുടെയും ഉത്തരവാദിത്തമാണ്. നിബന്ധനകള്‍ ലംഘിക്കുന്നവര്‍ക്കെതിരെ ഐ.പി.സി -269,188, 270, കേരള പൊലീസ് ആക്ട് 120(o) പ്രകാരമുള്ള നടപടികള്‍ ജില്ലാ പൊലീസ് മേധാവിമാര്‍ സ്വീകരിക്കും.

കോവിഡ് പടരുന്ന സാഹചര്യത്തില്‍ മുന്‍കരുതലിന്റെ ഭാഗമായി ലക്ഷദ്വീപ് അടച്ചു. പുറമെനിന്ന് ആളുകള്‍ക്ക് ദ്വീപില്‍ പ്രവേശനം നല്‍കിലെന്ന് ലക്ഷദ്വീപ് ഭരണകൂടം അറിയിച്ചു. മഹാരാഷ്ട്രയില്‍ നിന്നും രണ്ടുപേരെ ലക്ഷദ്വീപിലെത്തിച്ചതില്‍ പ്രദേശവാസികള്‍ പ്രതിഷേധിച്ചു. തൊഴിലാളികളെ ദ്വീപില്‍ ഇറക്കാതെയുള്ള പ്രതിഷേധം പുലര്‍ച്ചെ വരെ നീണ്ടു. ബംഗാരം ദ്വീപില്‍ പുതുതായി നിര്‍മ്മിക്കുന്ന സ്വകാര്യ വിനോദ കേന്ദ്രത്തിന്റെ ജോലിക്കായാണ് മഹാരാഷ്ട്ര തൊഴിലാളികളെ ഹെലികോപ്റ്ററില്‍ എത്തിച്ചത്. ഇവരിലൊരാള്‍ പനിയുടെ ലക്ഷണം കാണിച്ചതോടെ ഇയാളെ അഗത്തി ദ്വീപിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പ്രതിഷേധത്തെ തുടര്‍ന്ന് ഇവരെ ഇന്നു തന്നെ തിരിച്ചയക്കാനാണ് തീരുമാനം.

നേരത്തേ തന്നെ ലക്ഷദ്വീപില്‍ വിനോദ സഞ്ചാരികള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. വിദേശികള്‍ക്കാണ് ആദ്യം വിലക്ക് ഏര്‍പ്പെടുത്തിയത്. പിന്നീട് ആഭ്യന്തര സഞ്ചാരികള്‍ക്കും വിലക്ക് ഏര്‍പ്പെടുത്തുകയായിരുന്നു. നിരോധനം ഈ മാസം 31 വരെ നീളും. ദ്വീപിലെ ടൂര്‍ പാക്കേജുകള്‍ ബുക്ക് ചെയ്തിരിക്കുന്നവര്‍ക്ക് പണം തിരികെ നല്‍കുമെന്ന് ലക്ഷദ്വീപ് ടൂറിസം വകുപ്പ് അറിയിച്ചിരുന്നു.

ഭക്ഷ്യക്ഷാമം ഉണ്ടാകില്ലെന്ന് മന്ത്രി
സംസ്ഥാനത്ത് ഭക്ഷ്യക്ഷാമം ഉണ്ടാവില്ല, മൂന്നുമാസത്തേക്കുള്ളത് സംഭരിക്കുമെന്ന് മന്ത്രി പി.തിലോത്തമന്‍. ജനം തിരക്കുകൂട്ടേണ്ടതില്ല. വീട്ടില്‍ ഭക്ഷ്യവസ്തുക്കള്‍ എത്തിക്കുന്നതിന് കുടുംബശ്രീയെ ഉപയോഗിക്കും. നാളെ ധനകാര്യ, തദ്ദേശമന്ത്രിമാരുമായി ചര്‍ച്ച നടത്തുമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, കടകള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട് ആശയക്കുഴപ്പം തുടരുകയാണ്. ഏഴുമുതല്‍ അഞ്ചുവരെയാണ് ശരിയെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറയുന്നു. എന്നാല്‍, 11 മുതല്‍ 5 വരെയെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു. അതേസമയം, വിഷയത്തില്‍ വ്യക്തത വരുത്തുമെന്ന് മന്ത്രി പി.തിലോത്തമന്‍ പറഞ്ഞു. തിരുവനന്തപുരത്ത് ഏഴുമണിക്ക് തുറന്ന സൂപ്പര്‍മാര്‍ക്കറ്റുകള്‍ അടപ്പിച്ചിരുന്നു.

അതിനിടെ കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ കോവിഡ് പരിശോധനയുമായി സഹകരിക്കാന്‍ തയാറാകാതിരുന്ന യാത്രക്കാരനെ നെടുമ്പാശേരി പൊലീസ് അറസ്റ്റ് ചെയ്തു. എറണാകുളം സ്വദേശി ലാമി അറയ്ക്കലിനെയാണ് (54) അറസ്റ്റ് ചെയ്തത്. ചെന്നെയില്‍ നിന്നും എത്തിയ ഇദ്ദേഹത്തിന് ആരോഗ്യ പ്രവര്‍ത്തകര്‍ മാസ്‌ക് നല്‍കിയപ്പോള്‍ അത് വലിച്ചെറിഞ്ഞ് പുറത്തേക്ക് കടക്കാന്‍ ശ്രമിച്ചു. തുടര്‍ന്ന് ആരോഗ്യ വകുപ്പിനെ സഹായിക്കാന്‍ പ്രത്യേകമായി നിയോഗിച്ച പൊലീസുദ്യോഗസ്ഥര്‍ ഇയാളെ ബലം പ്രയോഗിച്ച് മറ്റ് യാത്രക്കാരില്‍ നിന്നും അകറ്റി സ്റ്റേഷനിലേക്ക് കൊണ്ടുപോയി അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category