1 GBP = 97.50 INR                       

BREAKING NEWS

ചൂട് വെള്ളവും തണുപ്പും ഉപയോഗിച്ച് വേദന അകറ്റാം; ചുമയ്ക്കും ശ്വാസം മുട്ടലിനും തേന്‍ ഉപയോഗിക്കാം; ഒലീവ് ഓയില്‍ ഉപയോഗിച്ച് ചെവിക്കായം നീക്കാം; ഭക്ഷണം മാറ്റിപ്പിടിച്ച് വൈറ്റമിന്‍ സി കൂട്ടാം; ഉപ്പുവെള്ളവും ഐസ്ബര്‍ഗും വഴി തൊണ്ട വേദന അകറ്റാം; ഓട്‌സ് ഉപയോഗിച്ച് തോല്‍പ്പുറം ശരിയാക്കാം; ചൂട് പാല് കൊണ്ട് മൈഗ്രെയിനും ചൂട് പിടിപ്പിച്ച് കണ്ണും ശരിയാക്കാം; ലോക്ക്ഡൗണ്‍ കാലത്ത് നിയമവിരുദ്ധമല്ലാത്ത ചില നാടന്‍ ചികിത്സകള്‍ അറിയാം

Britishmalayali
kz´wteJI³

യുകെയില്‍ കൊറോണ പടര്‍ന്ന് പിടിച്ച സാഹചര്യത്തില്‍ ഭയവിഹ്വലരായ ആളുകള്‍ ഫാര്‍മസികളിലേക്ക് ഒഴുകിയെത്തി പനിക്കും തലവേദനയ്ക്കും തൊണ്ട വേദനയ്ക്കും ചുമയ്ക്കുമുള്ള മരുന്നുകള്‍ നേരത്തെ തന്നെ ആവശ്യത്തിലധികം വാങ്ങിക്കൂട്ടിയതിനാല്‍ ചെറിയ രോഗങ്ങള്‍ക്കുളള അത്യാവശ്യ മരുന്നുകള്‍ക്ക് രാജ്യത്ത് വന്‍ ക്ഷാമം നേരിടുന്നുണ്ട്. ഇന്നലെ കൊറോണയെ നേരിടുന്നതിനായി രാജ്യത്ത് ഭാഗികമായ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതിനാല്‍ ആരോഗ്യപ്രശ്‌നങ്ങള്‍ അത്യന്തം ഗുരുതരമാണെങ്കില്‍ മാത്രം പുറത്തിറങ്ങാന്‍ മാത്രമേ അനുവാദവുമുള്ളൂ.

ഇതിന് പുറമെ കൊറോണ പകരാനുള്ള സാധ്യത ശക്തമായിരിക്കുന്നതിനാല്‍ നിലവിലെ സന്ദിഗ്ധ സാഹചര്യത്തില്‍ ആശുപത്രികളില്‍ പോകുന്നതും വളരെ അപകടകരമാണ്. ഇതിനാല്‍ ചെറിയ അസുഖങ്ങള്‍ക്ക് നാടന്‍ ചികിത്സകളിലൂടെ പരിഹാരം തേടുന്നതായിരിക്കും നല്ലത്.ഈ ഒരു സാഹചര്യത്തില്‍ ചെറിയ രോഗങ്ങള്‍ക്ക് വീട്ടിലുള്ള സാധനങ്ങളുപയോഗിച്ച് അപകടമില്ലാതെ എങ്ങനെ ചികിത്സിക്കാമെന്ന ഓര്‍മപ്പെടുത്തലുകളുമായി നിരവധി ആരോഗ്യ വിദഗ്ധര്‍ രംഗത്തെത്തിയിട്ടുണ്ട്.ചൂട് വെള്ളവും തണുപ്പും ഉപയോഗിച്ച് വിവിധ വേദനകള്‍ അകറ്റാമെന്നാണ് ഇവര്‍ നിര്‍ദേശിക്കുന്നത്.

കൂടാതെ ചുമയ്ക്കും ശ്വാസം മുട്ടലിനും തേന്‍ ഉപയോഗിക്കാമെന്നും നിര്‍ദേശമുണ്ട്. ഒലീവ് ഓയില്‍ ഉപയോഗിച്ച് ചെവിക്കായം നീക്കാനുള്ള സാധ്യതയും പ്രയോജനപ്പെടുത്താം. പ്രതിരോധം ശക്തിപ്പെടുത്തുന്നതിനായി  ഭക്ഷണം മാറ്റിപ്പിടിച്ച് വൈറ്റമിന്‍ സി കൂട്ടാവുന്നതുമാണ്. ഉപ്പുവെള്ളവും ഐസ്ബര്‍ഗും വഴി തൊണ്ട വേദന അകറ്റാന്‍ സാധിക്കുമെന്നോര്‍ക്കുക. ഇതിന് പുറമെ  ഓട്‌സ് ഉപയോഗിച്ച് തോല്‍പ്പുറം ശരിയാക്കാനും ചൂട് പാല് കൊണ്ട് മൈഗ്രെയിനും ചൂട് പിടിപ്പിച്ച് കണ്ണും ശരിയാക്കാനും പറ്റിയ അവസരമാണിത്.ലോക്ക്ഡൗണ്‍ കാലത്ത് പരീക്ഷിക്കാവുന്ന നിയമവിരുദ്ധമല്ലാത്ത ചില നാടന്‍ ചികിത്സകളാണിവിടെ വിവരിക്കുന്നത്.

ചൂട് വെള്ളവും തണുപ്പും ഉപയോഗിച്ച് വിവിധ വേദനകള്‍ അകറ്റാം
തലവേദനം, പുറം വേദന, കൈകാലുകളില്‍ വേദന, പേശീ വേദന തുടങ്ങിയവക്ക് പതിവായി പെയിന്‍കില്ലറുകള്‍ കഴിക്കുന്നവര്‍ക്ക് ഇപ്പോഴത്തെ അവസ്ഥയില്‍ അവ ലഭിച്ചില്ലെന്ന് വരാം. അതിനാല്‍ ചൂട് വെള്ളവും തണുപ്പും ഉപയോഗിച്ച് ഈ അവസരത്തില്‍ വേദനകളെ അതിജീവിക്കാന്‍ ശ്രമിക്കാം. ഇതിനായി ഹോട്ട് വാട്ടര്‍ ബോട്ടില്‍ അല്ലെങ്കില്‍ കോള്‍ഡ് കംപ്രസ് എന്നിവയെ പ്രയോജനപ്പെടുത്താം. ജലദോഷം പോലുളള അസുഖത്തെ തുടര്‍ന്നുണ്ടാവുന്ന സൈനസ് പോലുള്ള ബുദ്ധിമുട്ടുകള്‍ക്ക് പാരസെറ്റമോള്‍ ഫലപ്രദമാണ്. എന്നാല്‍ ഇന്നത്തെ അവസ്ഥയില്‍ അത് ലഭിച്ചില്ലെങ്കില്‍  മേല്‍പ്പറഞ്ഞ പോലെ വെളളം നിറച്ച് പരീക്ഷിക്കാം.

ചുമയ്ക്കും ശ്വാസം മുട്ടലിനും തേന്‍
ശ്വാസകോശ സംബന്ധമായ രോഗത്തിന്റെ ലക്ഷണമായി ചിലപ്പോള്‍ ചുമ വര്‍ത്തിച്ചേക്കാം. സാധാരണ ജലദോഷത്തിന്റെയും കോവിഡ് 19ന്റെയും ലക്ഷണമാണ് ചുമ. നിലവിലെ സാഹചര്യത്തില്‍ നാം പതിവ് കഴിക്കുന്ന ചുമ മരുന്നുകളെല്ലാം ഫാര്‍മസികളില്‍ ലഭിക്കാന്‍ വളരെ പ്രയാസമാണ്. അതിനാല്‍ തേന്‍ ഉപയോഗിച്ചുള്ള ചികിത്സയിലൂടെ ചുമയ്ക്കും ശ്വാസം മുട്ടലിനും ആശ്വാസം തേടാം.കുട്ടികളിലെ ചുമയ്ക്ക് തേന്‍ നല്‍കുന്നത് നല്ലതാണെന്ന് പരീക്ഷണങ്ങളിലൂടെ തെളിഞ്ഞിട്ടുണ്ടെന്നാണ് മുന്‍ ജിപിയും കോക്രാനെ യുകെയിലെ ഫെല്ലോ ഇന്‍ ജനറല്‍ പ്രാക്ടീസുമായ ഡോ. ലിന്‍ഡ വാരെ പറയുന്നത്.

ഒലീവ് ഓയില്‍ ഉപയോഗിച്ച് ചെവിക്കായം നീക്കാം
ഇയര്‍ വാക്സ് അഥവാ ചെവിക്കായം നീക്കാന്‍ നമ്മില്‍ പലരും പല വിധ മരുന്നുകള്‍ ചെവിയില്‍ ഒഴിക്കാറുണ്ട്. അതായത് ഹൈഡ്രജന്‍ പെറോക്സൈഡ് പോലുള്ള കെമിക്കലുകള്‍ അടങ്ങിയ മരുന്നുകളാണിവ. എന്നാല്‍ ഇന്നത്തെ സാഹചര്യത്തില്‍ ഇവയ്ക്ക് ക്ഷാമം നേരിടുന്നതിനാല്‍ ഒലീവ് ഓയില്‍ ഉപയോഗിച്ച് ചെവിക്കായം നീക്കാമെന്ന് വിഗദ്ധര്‍ നിര്‍ദേശിക്കുന്നു. കോക്രാനെ യുകെയിലെ ഡയറക്ടറായ പ്രൊഫ. മാര്‍ട്ടന്‍ ബര്‍ടനാണ് ഈ നിര്‍ദേശം മുന്നോട്ട് വച്ചിരിക്കുന്നത്. ഇതിനായി ഒലിവ് ഓയില്‍ കുറച്ച് തുളളികള്‍ ചെവിയില്‍ ഇറ്റിച്ചാല്‍ മതി.

ഭക്ഷണം മാറ്റിപ്പിടിച്ച് വൈറ്റമിന്‍ സി കൂട്ടാം
കോവിഡ് കാലത്ത് പ്രതിരോധം വര്‍ധിപ്പിക്കേണ്ടത് നിര്‍ണായകമാണ്. പ്രതിരോധ ശേഷിയെ നിര്‍ണയിക്കുന്നതില്‍ വൈറ്റമിന്‍ സി പ്രാധാന്യമര്‍ഹിക്കുന്നു. അതിനാല്‍ ഭക്ഷണരീതി മാറ്റി വൈറ്റമിന്‍ സിയുടെ അളവ് ശരീരത്തില്‍ കൂട്ടാം. ഇതിനായുള്ള ടാബ്ലറ്റുകളായ ബെറോക, പോലുള്ള  ഫാര്‍മസികളില്‍ ഇപ്പോള്‍ കിട്ടാനില്ലാത്ത സാഹചര്യത്തിലാണ് ഭക്ഷത്തിലൂടെ ഇവ ആര്‍ജിച്ചെടുക്കാന്‍ ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചിരിക്കുന്നത്. ഇതിന് യോജിച്ച ബ്രോക്കോളി, ക്വാളിഫ്ലവര്‍, ഓറഞ്ച് ജ്യൂസ്, തക്കാളി തുടങ്ങിയവ കൂടുതല്‍ കഴിക്കാന്‍ നിര്‍ദേശമുണ്ട്.

ഉപ്പുവെള്ളവും ഐസ്ബര്‍ഗും വഴി തൊണ്ട വേദന അകറ്റാം
തൊണ്ട വേദന പതിവാകുന്നവര്‍ ഇതിനായി ടാബ്ലറ്റുകളും മറ്റും കഴിക്കാറുണ്ട്. എന്നാല്‍ ഇവയ്ക്ക് ക്ഷാമം നേരിടുന്നതിനാല്‍ നിലവില്‍ ഉപ്പുവെള്ളവും ഐസ്ബര്‍ഗും ഉപയോഗിച്ച് തൊണ്ട് വേദന അതിജീവിക്കാന്‍ ഡോക്ടര്‍മാര്‍ നിര്‍ദേശിക്കുന്നു. 400 മില്ലി ലിറ്റര്‍ ചൂടു വെള്ളത്തില്‍ രണ്ട് ടീ സ്പൂള്‍ ഉപ്പിച്ച് ഗാര്‍ഗിള്‍ ചെയ്താല്‍ തൊണ്ട വേദന മാറുമെന്നാണ് ഡോക്ടര്‍മാര്‍ നിര്‍ദേശിക്കുന്നത്. ഇതിന് പുറമെ ഐസ് ക്യൂബ് വിഴുങ്ങിയും പുറമെ വച്ചും തൊണ്ട വേദന ശമിപ്പിക്കാം.

ഓട്‌സ് ഉപയോഗിച്ച് തോല്‍പ്പുറം ശരിയാക്കാം
കുളിക്കുന്ന വെള്ളത്തില്‍ ഓട്സ് ചേര്‍ത്താല്‍ തൊലിപ്പുറത്തെ ചൊറിച്ചിലും വരള്‍ച്ചയും കുറക്കാമെന്നാണ് സസെക്സിലെ ടാറന്റ് സ്ട്രീറ്റ് ക്ലിനിക്കിലെ കണ്‍സള്‍ട്ടന്റ് ഡെര്‍മറ്റോളജിസ്റ്റായ ഡോ. ജസ്റ്റിന്‍ ഹെക്സാല്‍ പറയുന്നത്. ഇത്തരം അസ്വസ്ഥതകള്‍ക്കായി പലരും പതിവായി മോയ്സ്ചറൈസിംഗ് അല്ലെങ്കില്‍ സ്റ്റെറോയ്ഡ് ക്രീമാണ് ഉപയോഗിക്കാറുള്ളത്. ഇവ ലഭ്യമല്ലെങ്കില്‍ ഓട്സിനെ ഇതിനായി ഉപയോഗിക്കാമെന്നാണ് നിര്‍ദേശം.

ചൂട് പാല് കൊണ്ട് മൈഗ്രെയിനും ചൂട് പിടിപ്പിച്ച് കണ്ണും ശരിയാക്കാം
സാധാരണ മൈഗ്രേയിന്  കഴിക്കുന്ന മരുന്നുകള്‍ കിട്ടാത്ത സാഹചര്യത്തില്‍ ഇരുണ്ട മുറിയില്‍ വച്ച് ചൂടുള്ള പാല്‍ കുടിച്ചാല്‍ മൈഗ്രെയിന്‍ ശമിക്കുമെന്നാണ് ഹള്‍ റോയല്‍ ഇന്‍ഫേമറിയിലെ കണ്‍സല്‍ട്ടന്റായ ഡോ. ഫയസ് അഹമ്മദ് പറയുന്നത്. വൃത്തിയുള്ള തുണി കൊണ്ട് ഇളം ചൂടുള്ള വെള്ളത്തില്‍ മുക്കി കണ്ണിന് പിടിച്ചാല്‍ കണ്ണിന്റെ വേദനയും അസ്വസ്ഥയും മാറ്റാനാവും.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category