1 GBP = 93.00 INR                       

BREAKING NEWS

കേരളത്തില്‍ വന്ന് മടങ്ങിയ ഊട്ടിയിലെ ഹോട്ടല്‍ തൊഴിലാളിയായ മലയാളിയെ കൊറോണ രോഗി എന്നു വിളിച്ചു; വാക്കു തര്‍ക്കത്തിനൊടുവില്‍ ചുമട്ട് തൊഴിലാളിയെ മലയാളി യുവാവ് കുത്തിക്കൊന്നു

Britishmalayali
kz´wteJI³

ഗൂഡല്ലൂര്‍: കൊറോണ രോഗി എന്ന് വിളിച്ചതിനെ തുടര്‍ന്നുണ്ടായ വാക്കുതര്‍ക്കത്തിനൊടുവില്‍ മലയാളി യുവാവ് ഊട്ടി സ്വദേശിയായ ചുമട്ട് തൊഴിലാളിയെ കുത്തിക്കൊന്നു. നൊണ്ടിമേടു സ്വദേശി ജ്യോതിമണി(44) ആണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ടു മലയാളിയായ ദേവദാസി(40)നെ ഊട്ടി പൊലീസ് അറസ്റ്റ് ചെയ്തു. ഊട്ടി മാര്‍ക്കറ്റിലെ ഹോട്ടല്‍ തൊഴിലാളിയായ ഇയാള്‍ പാലക്കാട്ടുകാരനാണ്.

ഇന്നലെ ഉച്ചകഴിഞ്ഞു രണ്ടു മണിയോടെയാണു കൊലപാതകത്തിലേക്ക് നയിച്ച സംഭവം നടന്നത്. ഊട്ടി മാര്‍ക്കറ്റിലെ ഹോട്ടലില്‍ ഇരുന്ന് ജ്യോതിമണിയും സുഹൃത്തും ഭക്ഷണം കഴിക്കുമ്പോള്‍ ദേവദാസ് മേശയ്ക്കരികിലേക്കു കയറിവന്നു. മൂവരും സംസാരിക്കുന്നതിനിടെ ദേവദാസ് കേരളത്തില്‍ പോയി വന്നതായി പറഞ്ഞു. ഇതിനിടെ ജ്യോതിമണി കോവിഡിന്റെ പേരില്‍ ദേവദാസിനെ അധിക്ഷേപിച്ചെന്നാണ് ആരോപണം.

ഇതേത്തുടര്‍ന്നുണ്ടായ വാക്കേറ്റത്തിനു പിന്നാലെ ഹോട്ടലില്‍ പച്ചക്കറി അരിയുന്ന കത്തിയെടുത്ത് ദേവദാസ് ജ്യോതിമണിയുടെ കഴുത്തില്‍ കുത്തി. ഗുരുതര പരുക്കേറ്റ് നിലത്ത് വീണ ജ്യോതിമണിയെ ഊട്ടി ജില്ലാ അശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരിച്ചു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category