1 GBP = 93.00 INR                       

BREAKING NEWS

ആരവങ്ങളോട് മുഖം തിരിച്ചു നിന്ന കഥാകാരന്‍ യാത്രയായതും ആള്‍ത്തിരക്കുകളേതുമില്ലാതെ; പാറമേക്കാവ് ശാന്തിഘട്ടില്‍ നടന്ന സംസ്‌ക്കാര ചടങ്ങില്‍ പങ്കെടുത്തത് അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രം: എഴുത്തുകാരന്‍ ഇ ഹരികുമാറിന് വിടചൊല്ലി കേരളം

Britishmalayali
kz´wteJI³

തൃശൂര്‍: എന്നും ആരവങ്ങളോടും ആള്‍ക്കൂട്ടത്തോടും മുഖം തിരിച്ചു നിന്ന കഥാകാരനായിരുന്നു ഇ. ഹരികുമാര്‍. ഒടുവില്‍ അദ്ദേഹത്തിന്റെ അന്ത്യയാത്രയും ആള്‍ത്തിരക്കുകളേതുമില്ലാതെ അടുത്ത ബന്ധുക്കളുടേയും സുഹൃത്തുക്കളുടേയും സാന്നിധ്യത്തില്‍ നടന്നു. കോവിഡ് മുന്‍കരുതലിന്റെ ഭാഗമായി മൃതദേഹം ഏറെസമയം പൊതുദര്‍ശനത്തിനുവച്ചില്ല. സംസ്‌കാരം പാറമേക്കാവ് ശാന്തിഘട്ടില്‍ നടത്തി.

തൃശൂര്‍ മുണ്ടുപാലം അവന്യൂറോഡ് അവന്യൂക്രെസ്റ്റ് അപ്പാര്‍ട്ട്മെന്റിലെ ഫ്ളാറ്റില്‍ ചൊവ്വാഴ്ച പുലര്‍ച്ചെ 12.36 നാണ് ഹരികുമാര്‍ അന്തരിച്ചത്. 77 വയസ്സായിരുന്നു. കാന്‍സര്‍ രോഗബാധിതനായി ഏറെ നാളായി ചികിത്സയിലായിരുന്നു. മഹാകവി ഇടശേരി ഗോവിന്ദന്‍ നായരുടെ മകനായ ഹരികുമാറിന് അച്ഛന്റെ സാഹിത്യ വാസന അതേ പടി പകര്‍ന്നു കിട്ടുക ആയിരുന്നു. കേരള സാഹിത്യ അക്കാദമി അവാര്‍ഡ്, പത്മരാജന്‍ പുരസ്‌കാരം, നാലപ്പാടന്‍ പുരസ്‌കാരം, അക്കാദമി അവാര്‍ഡ് എന്നിവ നേടിയിട്ടുണ്ട്. 1998 മുതല്‍ 2004 വരെ കേരള സാഹിത്യ അക്കാദമി അംഗമായിരുന്നു.

1943 ജൂലൈ 13നു പൊന്നാനിയില്‍ ജനിച്ച ഹരികുമാര്‍ കൊല്‍ക്കത്തയില്‍ നിന്നു ബിഎ പാസായി. കൊല്‍ക്കത്ത, മുംബൈ, ഡല്‍ഹി എന്നിവിടങ്ങളില്‍ ജോലി ചെയ്തു. 1983ല്‍ കേരളത്തിലേക്കു തിരിച്ചു വന്നു.1962 മുതല്‍ ചെറുകഥകളെഴുതിത്ത്തുടങ്ങി. ആദ്യ കഥാസമാഹാരം കൂറകള്‍ 1972ല്‍ പ്രസിദ്ധീകരിച്ചു. 15 കഥാ സമാഹാരങ്ങളും ഒന്‍പതു നോവലുകളും അനുഭവക്കുറിപ്പുകളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. ദിനോസറിന്റെ കുട്ടി എന്ന കഥാസമാഹാരത്തിനാണ് 1988ല്‍ സാഹിത്യ അക്കാദമി പുരസ്‌കാരം ലഭിച്ചത്. 1998 മുതല്‍ 2004 വരെ കേരള സാഹിത്യ അക്കാദമി ജനറല്‍ കൗണ്‍സില്‍ അംഗമായിരുന്നു.

വൃഷഭത്തിന്റെ കണ്ണ്, കുങ്കുമം വിതറിയ വഴികള്‍, കാനഡയില്‍ നിന്നൊരു രാജകുമാരി, ശ്രീപാര്‍വതിയുടെ പാദം, സൂക്ഷിച്ചുവച്ച മയില്‍പീലി, ദൂരെ ഒരു നഗരത്തില്‍, കറുത്ത തമ്പ്രാട്ടി, എന്റെ സ്ത്രീകള്‍ തുടങ്ങിയവയാണു പ്രധാന കഥാസമാഹാരങ്ങള്‍. ഉറങ്ങുന്ന സര്‍പ്പങ്ങള്‍, ആസക്തിയുടെ അഗ്നിനാളങ്ങള്‍, ഒരു കുടുംബ പുരാണം, എന്‍ജിന്‍ ഡ്രൈവറെ സ്നേഹിച്ച പെണ്‍കുട്ടി, കൊച്ചമ്പ്രാട്ടി, പ്രണയത്തിനൊരു സോഫ്റ്റ്വെയര്‍ എന്നീ നോവലുകളും വായനക്കാരെ നേടി. നീ എവിടെയാണെങ്കിലും, ഓര്‍മകള്‍ മരിക്കാതിരിക്കട്ടെ എന്നിവയാണ് അനുഭവക്കുറിപ്പുകള്‍. ഭാര്യ: ലളിത. മകന്‍: അജയ്. മരുമകള്‍: ശുഭ

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category