1 GBP = 93.00 INR                       

BREAKING NEWS

അമ്മയും കുഞ്ഞും കാട്ടു തീയില്‍ പെട്ട് വെന്തു മരിച്ചത് കാട്ടുപാതയിലൂടെ നടന്ന് തമിഴ്നാട്ടിലെത്താനുള്ള ശ്രമത്തിനിടെ; തീയില്‍ പെട്ടത് ശാന്തന്‍പാറയിലെ ഏല തോട്ടത്തിലെ ജോലി കഴിഞ്ഞ് കാട്ടിലൂടെ സ്വദേശമായ തമിഴ്നാട്ടിലേക്ക് പോകാന്‍ ശ്രമിച്ച സംഘം: രണ്ടു വര്‍ഷത്തിന് മുമ്പ് 23 പേരുടെ ജീവനെടുത്ത കുരങ്ങിണി വനമേഖല ഇത്തവണ പറിച്ചെടുത്തത് മൂന്ന് വയസ്സുകാരിയുടെയും അമ്മയുടെയും ജീവന്‍

Britishmalayali
kz´wteJI³

രാജകുമാരി: കൊരങ്ങിണി വനമേഖലയ്ക്ക് സമീപമുണ്ടായ കാട്ടു തീ കവര്‍ന്നെടുത്തത് മൂന്ന് വയസ്സുകാരിയുടെയും അമ്മയുടെയും ജീവന്‍. തേനി രാശിങ്കാപുരം സ്വദേശികളായ ജയശ്രീ (37), മകള്‍ കൃതിക (മൂന്ന്) എന്നിവരാണ് കേരള തമിഴ്നാട് അതിര്‍ത്തിയില്‍ തമിഴ്നാട്ടിലെ രാശിങ്കാപുരം വണ്ണാത്തുറയ്ക്കു സമീപം ഉണ്ടായ കാട്ടു തീയില്‍ വെന്തു മരിച്ചത്. കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ വാഹനനിരോധനത്തെത്തുടര്‍ന്ന് കാട്ടുപാതയിലൂടെ തമിഴ്നാട്ടിലെത്താനുള്ള ശ്രമത്തിനിടെയാണ് ഇവര്‍ കാട്ടുതീയില്‍പെട്ടത്. 2018ല്‍ 23 പേര്‍ കാട്ടുതീയില്‍പെട്ടു മരിച്ച കുരങ്ങിണിയില്‍നിന്ന് 15 കിലോമീറ്റര്‍ അകലെയാണ് സംഭവം.

ഇന്നലെ വൈകിട്ട് അഞ്ചരയോടെയാണ് സംഭവം. കാട്ടു തീയില്‍ പെട്ട ആറ് പേര്‍ക്കു പരുക്കേറ്റു. എട്ടംഗ സംഘമാണ് അപകടത്തില്‍പെട്ടത്. അമ്മയും കുഞ്ഞും മരണത്തിന് കീഴടങ്ങിയപ്പോള്‍ ബാക്കി ആറ് പേരും പരിക്കുകളോടെ രക്ഷപ്പെട്ടു. ഇടുക്കി ജില്ലയിലെ ശാന്തന്‍പാറ പേത്തൊട്ടിക്കു സമീപത്തെ ഏലത്തോട്ടത്തില്‍ ജോലി കഴിഞ്ഞ ശേഷം ഞണ്ടാര്‍മെട്ട് വനമേഖലയില്‍ കൂടി തമിഴ്നാട്ടിലേക്കു നടന്നുപോവുകയായിരുന്നു സംഘം. വിജയമണി (38), മഹേഷ് (27), യോഗേഷ് (30), ഒണ്ടുവീരന്‍ (40), മഞ്ജു (27), ആനന്ദ് (28) എന്നിവരാണ് സംഘത്തിലുണ്ടായിരുന്ന മറ്റുള്ളവര്‍. പരുക്കേറ്റ ഇവരെ തേനി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

കോവിഡ്19 ഭീഷണിയുടെ പശ്ചാത്തലത്തില്‍ കേരളത്തിലും തമിഴ്നാട്ടിലും ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതിനാല്‍, ഇടുക്കി ജില്ലയിലെ ബോഡിമെട്ട് വഴി വാഹനയാത്രയ്ക്ക് പൊലീസ് നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു. ഇതു മൂലമാണ് തൊഴിലാളികളുടെ സംഘം പേത്തൊട്ടി, ദളം, ഞണ്ടാര്‍മെട്ട് വഴി തമിഴ്നാട്ടിലേക്ക് കാട്ടുപാതയിലൂടെ നടന്നു പോയത്. തേവാരത്തു നിന്നു 10 കിലോമീറ്റര്‍ അകലെ കൊടും വനത്തില്‍ സംഘം കാട്ടുതീയില്‍ പെടുകയായിരുന്നു. സംഘത്തിലെ ഒരാള്‍, അടുത്ത ബന്ധുവിനെ ഫോണില്‍ വിളിച്ചതോടെയാണ് വിവരം പുറംലോകം അറിഞ്ഞത്.

2018 മാര്‍ച്ച് 11ന് തമിഴ്നാട്ടിലെ വിവിധ സ്ഥലങ്ങളില്‍ നിന്നുള്ള ആളുകള്‍ കൊളുക്കുമലയിലേക്കു നടത്തിയ ട്രക്കിങ്ങിനിടെ കുരങ്ങിണിയില്‍ 23 പേര്‍ കാട്ടുതീയില്‍ വെന്തു മരിച്ചിരുന്നു. ഈ സംഭവത്തിനു ശേഷം രണ്ടു വര്‍ഷം പൂര്‍ത്തിയായപ്പോഴാണ് രാശിങ്കാപുരം വണ്ണാത്തുറയ്ക്കു സമീപം സമാനമായ ദുരന്തം ഉണ്ടാകുന്നത്. കുരങ്ങിണി ദുരന്തത്തിനു ശേഷം തമിഴ്നാട് സര്‍ക്കാര്‍ വനമേഖലയില്‍ പ്രവേശിക്കുന്നതിനു കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു. എങ്കിലും നിയമവിരുദ്ധമായി കേരളത്തില്‍ നിന്നും തിരിച്ചും വനമേഖലയില്‍ കൂടി ആളുകള്‍ യാത്ര ചെയ്യാറുണ്ട്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category